ആരോഗ്യ മന്ത്രിയുടെ വീട് മോടി പിടിപ്പിക്കാന്‍ മാത്രം അഞ്ച് കൊല്ലത്തിനിടയില്‍ 24.32 ലക്ഷം രൂപ പൊടിപൊടിച്ചു..തൊട്ടു പുറകെയുണ്ട് മന്ത്രി സുരേന്ദ്രന്‍ പിള്ള, 23,70,350 രൂപ അടിച്ചു പൊളിച്ചുകൊണ്ട് . വേറെയുമുണ്ട് മന്ത്രിമാര്‍ പുറകെ..
മേലോട്ട് നോക്കിയാല്‍ ആകാശം മുട്ടെ ഫ്ളക്സ് ബോര്‍ഡുകളും കീഴോട്ട് നോക്കിയാല്‍ പൊട്ടിപ്പൊളിഞ്ഞ പി.ഡബ്ള്യു റോഡും മാത്രം കണ്ട് ശീലിച്ച് ദിവസവും കടത്തിണ്ണകളില്‍ കിടന്നുറങ്ങി നേരം വെളുപ്പിക്കുന്ന, വെറും ഒരു വോട്ടിന്‍റെ മാത്രം വിലയുള്ള ആയിരക്കണക്കിന് പട്ടിണി പാവങ്ങള്‍ തെണ്ടിത്തിരിഞ്ഞ് നടക്കുമ്പോളാണ് മന്ത്രിമന്ദിരങ്ങളില്‍ ആഢംഭരത്തിന്‍റെ അഴിഞ്ഞാട്ടം നടക്കുന്നത്.
സാധാരണക്കാരായ ആപ്പയും ഊപ്പയുമൊക്കെ പന്നിപ്പനിയും എലിപ്പനിയും പട്ടിപ്പനിയും പട്ടിണിപ്പനിയും പുഴുക്കടിയുമൊക്കെ വന്ന് മരുന്നും ഡോക്ടര്‍മാരുമില്ലാത്ത സര്‍ക്കാരാശുപത്രികളില്‍ ക്യൂ നിന്ന് നിന്ന് തുള്ളി വെള്ളം വരാത്ത വാട്ടര്‍ അതോറിറ്റിയുടെ തുരുമ്പെടുത്ത പൈപ്പില്‍ നക്കി നക്കി വീണ് ചാവട്ടെ..
അറ്റകുറ്റപ്പണികള്‍ക്കായി മുഖ്യമന്ത്രി ആകെ ചിലവാക്കിയത് 5,41,391 രൂപയാണ്. ഈ ഇനത്തില്‍ ഏറ്റവും കുറവ് തുക (67,508 രൂപ) ചിലവഴിച്ച റവന്യു മന്ത്രിയെ എന്തുകൊണ്ട് ഇവരൊന്നും മാതൃകയാക്കുന്നില്ല..??
താമസ സ്ഥലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ പാടില്ല എന്നുദ്ദേശിക്കുന്നില്ല. പക്ഷെ ഒരു വീടിന്‍റെ മിനുക്ക് പണികള്‍ക്കായി മാത്രം കാല്‍ക്കോടിയോളം രൂപയുടെ ആഢംഭരം ഒരു ജനകീയ മന്ത്രിക്ക് ഭൂഷണാമാണോ..??
enthu kondu aayikkooda? avar janaprathinidhikalalle? ee kadathinnayil kidakkunnavar koodi avarkku vote koduthu athinulla adhikkaram koduthille? katikkunna pattiye medichittu... pinne enthu parayaan. sahikkuka. sahanashakti nashikkunnathu vare. atukazhiyumbol, onnukil pattiye vendennu vakkum, athellenkil pattiyude pallenkilum kozhikkum. pinne, vaalu. athu nivarthaan shramikkenda saaree.
ReplyDeleteOn the eve of giving independence to India, Winston Churchill wrote
ReplyDelete"Fifty years from now,power will go to the hands of rascals, rogues, freebooters; all leaders will be of low caliber and men of straw. They will have sweet tongues and silly hearts. They will fight amongst themselves for power and India and Pakistan will be lost in political squabbles. A day would come when even air and water would be taxed.”
Etra correct aa!!!!!
വോട്ട് ചെയ്യാൻ പട്ടിണിക്കാരും പരിവട്ടക്കാരും ഭുമിയിൽ ഉള്ളിടത്തോളം നേതാക്കൻമാർ മന്ത്രിമാരാകും, അവർ ഭരിക്കും, ബാക്കി ഉള്ളവർ അനുഭവിക്കുക....!!!
ReplyDelete