ബിവറേജസിനു മാസം തോറും ഭണ്ഡാരം നിറയെ ലാഭം വന്നു കേറുന്നത് പിന്നെ എങ്ങിനെ എന്നാ മന്ത്രി കരുതിയത്.
ട്രാഫിക് പോലീസു കാരുടെ കൈയ്യില്‍ ഇരുന്ന് ഊതാതെ തന്നെ ചുമ്മ ഊത്ത് കേള്‍ക്കുന്ന ഊത്ത് മെഷീന്‍ ഒരെണ്ണം സംഘടിപ്പിച്ച് നിയമ സഭാ കവാടത്തില്‍ ഫിറ്റ് ചെയ്താല്‍ അതോടെ തീരുന്ന പ്രശ്നമേ ഉള്ളൂ.
അകത്തോട്ട് കേറുമ്പഴും പുറത്തേക്കിറങ്ങുമ്പഴും എല്ലാ എമ്മല്ലേമാരും അതിലൊന്ന് ഊതിയിട്ട് പൊയ്ക്കോട്ടെ.. ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാകട്ടെ..
ഊതിയാല്‍ ശബ്ദം വരാതിരിക്കാന്‍ മെംബര്‍മാര്‍ക്കൊക്കെ ഒരു ട്രയിനിംഗ് വേണമെങ്കില്‍ പരിചയ സമ്പന്നരായ പോലീസുകാരോട് ചോദിച്ചാല്‍ അവരു കാണിച്ചു തരും അടവുകള്‍.. പോലീസെത്ര ലാത്തി കണ്ടിരിക്കുന്നു.. ലാത്തിയെത്ര പോലീസിനെ കണ്ടിരിക്കുന്നു...
ഞങ്ങളില്ലാതെ (ഞങ്ങള്‍ക്കില്ലാതെ) എന്താഘോഷം...!!!
0 comments:
Post a Comment
പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!