"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, December 22, 2010

മലയാളം ഡിക്ഷ്ണറി പരിഷ്കരിച്ചത്; ജയരാജ കാണ്ഡം..!!




ശുംഭന്‍, പുല്ല് വില തുടങ്ങിയ വാക്കുകള്‍ അത്ര മോശമല്ലെന്നും ഇത്രയും അന്തസ്സുള്ള വാക്കുകള്‍ ഭൂമി മലയാളത്തില്‍ വേറെ ഇല്ലെന്നും ശ്രീ. ജയരാജന്‍ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് പ്രസ്താവിച്ചിരിക്കുന്നു.

കൊഞ്ഞാണന്‍, ആപ്പ ഊപ്പ, ഊച്ചാളി, കണാകുണാ, ശപ്പന്‍, ഓച്ചന്‍, കോപ്പന്‍, പോഴന്‍, കൂതറ, പാഷാണത്തില്‍ കൃമി തുടങി മഹോത്തരമായ സാംസ്കാരിക മലയാള പദങ്ങള്‍ക്ക് പ്രത്യേക പദവി അനുവദിച്ച് കിട്ടണമെന്നും, ഇത്തരം വാക്കുകള്‍ ഒരു വ്യക്തിയെ ലക്ഷ്യമാക്കി പ്രയോഗിച്ചാല്‍ ആ വ്യക്തി പൊതുജന മധ്യത്തില്‍ ബഹുമാന്യനും സര്‍വ്വാദരണീയനും സംഭൂജ്യനും ആയിത്തീരുമെന്നും അതിനാല്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്ന സല്‍ഗുണ സമ്പന്നരെ കോടതിയെന്നും അലഷ്യമെന്നും ഒക്കെ പറഞ്ഞ് വെറുതെ ബുദ്ധിമുട്ടിക്കരുതെന്നും താഴ്മയായി അപേക്ഷിക്കുന്നു. കൂടാതെ ഇനി മുതല്‍ "എടാ ശുംഭാ" എന്നാല്‍ അല്ലയോ മഹാനുഭവാ എന്നും "പോടാ പുല്ലെ" എന്നാല്‍ ഉല്‍കൃഷ്ട ശ്രേഷ്ഠനായ പുണ്യ നിന്തിരുവടികള്‍ വിടവാങ്ങിയാലും എന്നും മാറ്റി വായിക്കുവാന്‍ ശ്രദ്ധിക്കുമല്ലൊ..? (അവലംബം: ജയരാജ ഡിക്ഷ്ണറി)


4 comments:

  1. സധാരണക്കാരന്റെ പേരിൽ, അവന്റെ പിച്ചക്കാശിൽ കയ്യിട്ടു വാരി വളർത്തിയെടുത്ത ഒരു പ്രസ്ഥാനത്തിൽ, ഫ്യൂഡൽ ദുഷ്പ്രഭുത്വത്തിന്റെ പാരമ്പര്യശക്തികൾ നിറഞ്ഞുനിൽക്കുന്നതിന്റെ തെളിഞ്ഞ ഉദാഹരണമാണ് ഈ ജയരാജന്മാർ. ഇവർക്ക് യഥാർത്ഥത്തിൽ കക്ഷിഭേദമില്ല. സാധാരണക്കാരനെ മറപിടിച്ച്, ആധുനിക മാടമ്പിമാരായി കഴിയുകയാണിവർ. സാദാ ലോക്കൽ നേതാവു പോലും പൊതുജനത്തോടിടപെടുമ്പോൾ ആവുന്നത്ര പുച്ഛം മുഖത്തു നിറയ്ക്കാൻ ശ്രദ്ധിക്കുന്നുണ്ട് – അല്ല, മന:പൂർവ്വം വരുത്തേണ്ട ആവശ്യമില്ലവർക്ക്. പൊതുജനം കഴുതയാണെന്ന് ആരെക്കാളും അവർക്കറിയാം. ജനത്തിന്റെ വിരോധത്തിനു അഞ്ചു കൊല്ലത്തിലധികം ആയുസ്സില്ലെന്നും.

    ജനാധിപത്യം, ജനത്തിന്റെ മേലുള്ള ആധിപത്യം തന്നെ. സൂക്ഷിക്കുക, ഇപ്പോൾ ബ്ലോഗിൽ നിന്നു മാത്രമേ തങ്ങളുടെ വാഴ്ചയ്ക്കെതിരെ ശബ്ദമുയരുന്നുള്ളൂ എന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. കൽത്തുറുങ്കുകൾ കാത്തിരിക്കുന്നുണ്ടെന്നു മറക്കാതിരിക്കുക !

    ReplyDelete
  2. പ്രിയ പ്രതികരണന്‍
    രാഷ്ട്രീയക്കാരല്ല എന്റെ ലക്ഷ്യം..സാധാരണക്കാരനു ദഹിക്കാത്ത അസാധാരണങ്ങളോട് എന്റെ ഭാഷയില്‍ പ്രതികരിക്കുക.. അത്രെ ഉള്ളൂ..
    അഭിപ്രായത്തിനു നന്ദി.. താങ്ക‍ളുടെ ബ്ളോഗ് കണ്ടു.. പ്രതികരണ ശേഷി കുറഞ്ഞു പോകുന്ന ഒരു സമൂഹത്തില്‍ വീണ്ടും വീണ്ടും തുറന്നെഴുതുക.. ഭാവുകങ്ങള്‍..

    ReplyDelete
  3. പൊതുജനം കഴുതകള്‍ അല്ലെന്നും, ജനാതിപത്യം ജനങ്ങളുടെ മേലുള ആദിപത്യമല്ല മറിച്ച് ജനങ്ങളുടെ ആദിപത്യമാനെന്നും ഓര്‍മിപ്പിക്കാനുതകുന്ന ഇത്തരം പോസ്റ്റുകള്‍ ഇനിയും ഉണ്ടാവട്ടെ ... എല്ലാ വിധ ഭാവുകങ്ങളും.

    ReplyDelete
  4. എന്തൊക്കെയായാലും രാഷ്ട്രീയചേരി തിരിഞ്ഞു ഏതു കൊള്ളരുതയ്മയെയും ന്യായീകരിക്കുന്ന കേരളത്തിലെ ചിന്തിക്കാന്‍കഴിവുള്ള ചിന്തിക്കാത്ത ഒരുപറ്റം ആള്‍ക്കരെയോര്‍ത്തു ലജ്ജ തോന്നുന്നു.
    പ്രതികരണശേഷി നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിനുവേണ്ടി ഒരു മാതൃകയായി ഇനിയും എഴുതുക
    ആശംസകള്‍ ....

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!