"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, December 28, 2010

ഹമ്പട ശ്രീനിജാ...!!

2006ല്‍ നിയമസഭയിലേക്ക് മല്‍സരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിജന്‌ സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ലായിരുന്നു.. കേവലം നാല്‌ വര്‍ഷങള്‍ക്ക് ശേഷം പലയിടത്തായി കോടിക്കണക്കിന്‌ രൂപയുടെ വസ്തു വകകള്‍..! അലാവുദ്ദീനും അല്‍ഭുത വിളക്കും പോലെ അവിശ്വസനീയം..!!

ആള്‌ ചില്ലറക്കാരനൊന്നുമല്ല. മുന്‍ സുപ്രീം കോടതി ചീഫ് ജഡ്ജിയും, ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ഒരു വ്യക്തിയുടെ മകളുടെ ഭര്‍ത്താവാണ്‌. പിന്നെ എന്ത് വേണം..!!

2G സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കൊടും അഴിമതി വീരന്‍ മുന്‍ കേന്ദ്ര മന്ത്രി എ.രാജയെക്കുറിച്ച് മുന്‍പ് ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ മന്ത്രിയുടെ പേര്‌ പരാമര്‍ശിച്ചിരുന്നില്ല എന്ന് ഈ ജഡ്ജിയും, അല്ല പേരുണ്ടായിരുന്നു എന്ന് മറ്റൊരു ജഡ്ജി ഗോഖലെയും തമ്മില്‍ ഇടക്ക് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായതും ശ്രദ്ധേയമാണ്‌...!!  എവിടൊക്കെയോ എന്തൊക്കെയോ കരിഞ്ഞ് മണം വരുന്നുണ്ടോ...!!

വോട്ടിന്‌ വേണ്ടി മാത്രം രാഷ്ട്രീയക്കാര്‍ ചിരിച്ച് കാട്ടുന്ന രാജ്യത്തിന്‍റെ മൊത്തം ജനസംഖ്യയില്‍ മറ്റൊരു പുണ്ണാക്കിനും കൊള്ളാത്ത 45 ശതമാനത്തോളം വരുന്ന പരമ ദരിദ്രവാസികള്‍ ഒരു ദിവസം ഒന്ന് ഇരുട്ടി വെളുപ്പിക്കാന്‍ സ്വന്തം ജീവിതത്തോട് മല്ലടിച്ച് പെടാപാട് പെടുമ്പോളാണ്‌ ശ്രീനിജന്‍മാര്‍ രാഷ്ട്രീയവും അല്ലാതെയുമുള്ള ഉന്നത ബന്ധങ്ങള്‍ മുതലാക്കി നിമിഷ നേരം കൊണ്ട് കോടികള്‍ സമ്പാദിച്ച് കൂട്ടുന്നത്..

ഈ ശ്രീനിജന്‍ നേതാവിനെ വരുന്ന തിരഞ്ഞെടുപ്പില്‍ കൂടി നിര്‍ത്തി ജയിപ്പിച്ച് ഭരണത്തില്‍ എത്തിച്ചാല്‍ ഒരു കസറ് കസറിയേനെ ഈ പുള്ളി.. പാര്‍ട്ടിക്കാര്‍ ശ്രദ്ധിച്ചാല്‍ കൊള്ളാമായിരുന്നു..

2 comments:

  1. laa chettanu ineem penmakkalundo...........? ethrannam undaakum ? mothamaayittu kettiyaalum vendoola.

    ReplyDelete
  2. ഇനിമുതൽ പെൺ‍കുട്ടികളുടെ മാട്രിമോണിയൽ പരസ്യം കൊടുക്കുമ്പോൾ അമ്മായി അഛന്റെ ജോലി കൂടി ഉരുളൻ അക്ഷരത്തിൽ കൊടുത്താൽ സ്ത്രീധനം ഇല്ലാതെ കെട്ടിക്കൊണ്ടു പോകാൻ ശ്രീനിജൻ‍മാർ ക്യൂ നിൽക്കും..

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!