പാര്‍ട്ടിയുടെ തലപ്പത്തെത്തിയ പുതിയ അനിയന്‍ ബാവ മൈക്ക് വെച്ച് കെട്ടി പറഞ്ഞ് പറഞ്ഞ് ചേട്ടന്‍ ബാവയുടെ ലാവ്‍ലിന്‍ പാത്രത്തിലും കൈയിട്ട് ഒരിളക്കിളക്കി; പിന്നെ ചേട്ടന്‍ ബാവ തിരിഞ്ഞും മറിഞ്ഞും നോക്കിയില്ല.കിട്ടാവുന്നിടത്തൊക്കെ വച്ച് അനിയന്‍ ബാവയേയും പാര്‍ട്ടിയേയും ചുവന്ന നാടന്‍ കോഴിയുടെ മുട്ട പൊട്ടിച്ച് ഓംലറ്റ് അടിക്കുന്ന പോലെ തിരിച്ചും മറിച്ചും അടിച്ചു പരത്താന്‍ വെമ്പല്‍ കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു.. സര്‍ക്കാര്‍ നിയമന തട്ടിപ്പും, കൈക്കൂലിയും കോഴയും വ്യാജ അഡ്‍വൈസ് മെമോയും അനിയന്‍ ബാവ പാര്‍ട്ടിയുടെ ജോയിന്‍റ് കൗണ്‍സില്‍ ബന്ധവും എല്ലാം കൂടി ഒരു ഉഗ്രന്‍ കോള്. ഇനി കുറെ നാളത്തേക്ക് ലാവ്‍ലിനില്‍ ഇട്ട് ചൊറിയാനുള്ള അനിയന്‍ ബാവയുടെ വായടപ്പിക്കാന്‍ ചേട്ടന്‍ ബാവക്ക് വേറെ എന്തെങ്കിലും വേണോ..?? വെച്ചലക്കിക്കൂടെ...
ഇത് കേരളമെന്നൊരു പ്രദേശമാണെന്നും, ഇവിടെ കുറെ മനുഷ്യര്‍ ഉണ്ടെന്നും, അവരെല്ലാം വെറും വായില്‍ നോക്കികളല്ലെന്നും, സകല കാര്യങ്ങളിലും ജാഗരൂകരായി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണെന്നും ആരും മറന്ന് കളയരുതേ...
0 comments:
Post a Comment
പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!