"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, December 16, 2010

ഇതെന്താ വെള്ളരിക്കാ പട്ടണമോ...?


ഇപ്പോള്‍ മനസ്സിലായോ ഡോക്ടര്‍ സാറെ.. മന്ത്രിക്കിട്ട് പണിഞ്ഞാല്‍ പണി പാളുമെന്ന്...??

പിന്നെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍ അടിച്ചു കൊടുത്തതോടെ മന്ത്രീടെ അടക്കാനാകാത്ത ക്ഷോഭം കെട്ടടങ്ങിയെങ്കില്‍ സമാധാനമായി. മന്ത്രിമാര്‍ക്കും നേതാക്കന്മാന്‍ക്കുമെതിരെ പ്രതികരിക്കാനിരിക്കുന്ന മുഴുവന്‍ കൊഞ്ഞാണന്‍മാരെയും ഇതിനാല്‍ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍ ഈ വെള്ളരിക്കാ പട്ടണം ഭരിച്ചുകൊണ്ടിരിക്കുന്നതും ഇനി ഭരിക്കാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്നതുമായ സകല പുണ്യമഹാ സമ്പൂജ്യ പുംഗവ തിരുവടികളും പൊതു ജനമെന്ന കൊഞ്ഞാണന്‍‍മാര്‍ക്ക് അതീതരാണെന്നും കഞ്ഞാകുഞ്ഞാ വല്ലതും പറയുകയോ എഴുതുകയോ ചെയ്യുന്ന സകല ലവന്‍മാരെയും മേല്‍പ്പടി തിരുവടികള്‍ രായ്ക്ക് രാമാനം ഇതുപോലെ നാടുകടത്തിക്കളയുമെന്നും മനസ്സിലാക്കിക്കൊള്ളുക..!!


3 comments:

  1. പാവം ഡോക്ടർ!

    ReplyDelete
  2. അധികാരം നഷ്ടപ്പെടുന്ന ഒരു സമയം വരും ..
    അപ്പോള്‍ കാണാം ..............

    ReplyDelete
  3. കമെന്റ്റ്‌ ഇടുമ്പോഴും ശ്രദ്ധിക്കണം എന്നര്‍ത്ഥം ...!!!!

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!