"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, April 2, 2013

പൊട്ടിക്കരഞ്ഞുകൊണ്ടോമനേ...മുഖത്ത് കറുത്ത് കരുവാളിച്ച അടിയുടെ പാടുകൾ.. ഇടിച്ച് പാളീസാക്കിയ മൂക്കിലൂടെ ഒലിച്ചിറങ്ങുന്ന ചോരച്ചാലുകൾ.. കരഞ്ഞ് കലങ്ങിയ കണ്ണുകളിൽ പീഡിപ്പിക്കപ്പെട്ട ഇരയുടെ ദയനീയ ഭാവം..
മലയാളം സീരിയലുകളെ കവച്ച് വെക്കുന്ന പ്രകമ്പനം കൊള്ളിക്കുന്ന സീനുകൾ..
വിവിധ പോസുകളിലുള്ള ഫോട്ടോകൾ സീഡിയിലാക്കി തലങ്ങും വിലങ്ങും വീശുന്നു..
ഒന്ന് വെച്ചാൽ തങ്കച്ചി രണ്ട് വെക്കും.. കൃത്രിമമില്ലാതെ കരയിപ്പിക്കാൻ വേണ്ടതെല്ലാം ഒരുക്കിക്കൊടുത്ത് കണ്ണീർ തുടക്കുന്ന മാധ്യമ വേതാളങ്ങൾ.. ഹോ.. പുകിലോട് പുകിൽ തന്നെ..
കേരളത്തിന്റെ ഭരണ യന്ത്രം കേവലമൊരു വിവാഹമോചന കേസിൽ കുരുങ്ങി നാലരക്കോടി ജനങ്ങളുടെ നെഞ്ചത്ത് പീപ്പി ഉരുട്ടിക്കളിക്കുന്ന മുഖ്യൻ..
സെറ്റപ് ഒത്ത് തീർപ്പാക്കി കൊടുക്കാൻ ഓടി നടക്കുന്ന വെറുമൊരു കേസ്കെട്ട് വക്കീലിന്റെ വേഷം മാത്രമായ മുഖ്യൻ..

പെൻഷൻ പണത്തിന് വേണ്ടി ചുവപ്പ് നാടയുടെ കുരുക്കഴിക്കാൻ സർക്കാരോഫീസുകൾ കേറീയിറങ്ങുന്ന വയോധികരുടെ ദയനീയ മുഖം ഈ മുഖ്യമന്ത്രി കാണുന്നില്ലാ..
കെട്ടുപ്രായം കഴിഞ്ഞ പെണ്മക്കളുടെ കല്യാണാവശ്യത്തിന് ധനസഹായത്തിനായി തെണ്ടിനടക്കുന്ന നിരാലംബരായ മാതാപിതാക്കളെ ഈ മുഖ്യമന്ത്രി കാണുന്നില്ല..
കാണുന്നതൊക്കെയും ഒന്ന് മാത്രം.. ഒരു വിഷയം മാത്രം.. വെറുമൊരു വിവാഹമോചനക്കേസ്.. നിലവിൽ കെരളത്തിന്റെ അടിയന്തിര പ്രശ്നം..

ഒടുവിൽ പുലി എലിയായതോടെ മുഖ്യമന്ത്രീടെ ശ്വാസം നേരേ വീണു..
രാജി എഴുതി വാങ്ങിച്ചതോടെ കേരളത്തിന്റെ അടിയന്തിര പ്രശ്നങ്ങൾക്ക് തീരുമാനമായി.. നാളെമുതൽ കേരളം തേനും പാലുമൊഴുകുന്ന കനാൻ ദേശം പോലെ സുന്ദരമായിരിക്കും..
ഹോ.. ഇനി സുഖമായിക്കിടന്നുറങ്ങാം..!!