സ്റ്റാർട്ടും, ആക്ഷനും, ഗ്ലിസറിനും, ലൈറ്റപ്പുമൊന്നുമില്ലാതെ ഗണേഷ്കുമാർ മാധ്യമങ്ങൾക്ക് മുന്നിൽ കഴിഞ്ഞ ആഴ്ചയിൽ വിവാദമായ(വിവാദമാക്കിയ) ഞരമ്പുരോഗ പ്രസംഗത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച് തത്കാലത്തേക്ക് തടിതപ്പി..
ഗണേഷ്കുമാർ എന്ന നടന്റെ അറിവിലേക്ക് ചിലത്:
ലോകരാഷ്ട്രങ്ങൾ ബഹുമാനിക്കുന്ന ഡോ.അബ്ദുൽഖലാമിനെ പോലെ ഉന്നതനായ ഒരു ശാസ്ത്രജ്ഞനെ "മുകളിലേക്ക് മാത്രം വാണം വിടുന്ന വിദ്വാൻ" എന്നും എതിർ സ്ഥാനാർത്ഥിയായ് മൽസരിച്ച വനിതയെ ദ്വയാർത്ഥത്തിൽ "ഇവർ പല കാര്യങ്ങളിലും പ്രശസ്തയാണ്" എന്ന് ഒരു മാതിരി ആക്കി പറയാനും, മരണമടഞ്ഞ ധീരജവാന്റെ ദു:ഖം തളം കെട്ടി നിൽക്കുന്ന വീട്ടിൽ ചെന്ന് "പട്ടാളക്കാരനല്ലായിരുന്നെങ്കിൽ ഒരു പട്ടിപോലും തിരിഞ്ഞ് നോക്കില്ലായിരുന്നു" എന്നുമൊക്കെ ആക്ഷേപിക്കണമെങ്കിൽ ഒരു പ്രായവും പക്വതയുമൊക്കെ ആകണം..
അതായത് ഒരു എൺപത് വയസ്സെങ്കിലും കഴിയണം. അല്ലാതെ മോനെ ഗണേശാ
മന്ത്രിയാണെന്ന് വിചാരിച്ചു ഞരമ്പ് രോഗമാണെന്നും കാമഭ്രാന്താ ണെന്നുമൊക്കെ പറഞ്ഞ് അതിന്റെ ഇടയിൽ ആളാകാൻ നോക്കല്ലെ.. കുറച്ച് ബെയിറ്റീം പുള്ളെ... പ്രായമാകട്ടെ..
=================
ഇപ്പോൾ കിട്ടിയത്:
സൗരയൂഥക്കമ്മറ്റി പിരിച്ച് വിട്ട പ്ലൂട്ടോയെ നിരുപാധികം തിരിച്ചെടുത്തിരിക്കുന്നു;
ജയിലിൽ കിടന്ന പിള്ളയെ നിരുപാധികം കേരള സർക്കാർ തുറന്ന് വിട്ടിരിക്കുന്നു.