"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, November 25, 2010

ഇതു താന്‍ടാ പോലീസ്ഇന്നത്തെ ഒരു പത്ര വാര്‍ത്ത വായിച്ച് നമ്മുടെ പോലീസിന്‍റെ കേരളത്തില്‍ വിലസുന്ന തീവ്രവാദികളുടെ കാര്യത്തിലുള്ള ജാഗ്രതയില്‍ ഞാന്‍ കോരിത്തരിച്ചിരുന്നു പോയി..

വാര്‍ത്ത ഒന്ന്:
വിഴിഞ്ഞത്ത് കടലില്‍ ബോട്ട് തട്ടിയെടുത്ത സംഘം നീണ്ടകരയില്‍ പോലീസ് പിടിയിലായി.

വാര്‍ത്ത രണ്ട്:
പരപ്പനങ്ങാടി കടപ്പുറത്ത് ഹെലികോപ്റ്ററില്‍ നിന്ന് തൂങ്ങിയിറങ്ങിയ രണ്ട് തീവ്രവാദികളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്‍പ്പിച്ചു.

വാര്‍ത്ത മൂന്ന്:
കണ്ണൂര്‍ ഇടക്കാട് തോണിയില്‍ വന്നിറങ്ങിയ രണ്ട് തീവ്രവാദികളെ കടലോര ജാഗ്രതാ സമിതി പ്രവത്തകര്‍ പിടിച്ച് പോലീസിനു കൈമാറി.

വാര്‍ത്ത നാല്‌:
ബേപ്പൂര്‍ തീരത്ത് സംശയാസ്പദമായി ബോട്ടിലെത്തിയ രണ്ട് പേരെ പോലീസ് പിടികൂടി.

ഹൊ.. ഇതെല്ലാം ഒറ്റ ദിവസം..
ദേശസ്നേഹമുള്ള ഒരു മലയാളിക്ക് സ്വന്തം പോലീസിനെക്കുറിച്ച് അഭിമാന രോമാഞ്ച കഞ്ചുകമുണ്ടാകാന്‍ ഇതില്‍ കൂടുതല്‍ ഇനിയെന്തു വേണം.. ഇതു താന്‍ടപോലീസ്..
ദിവസേന ബാലികാ പീഠനവും ബലാല്‍സംഗവും കൊലപാതകവും മോഷണവും പിടിച്ചു പറിയും വായിച്ച് വായിച്ച് ഇക്കിളിയിട്ടിരിക്കുമ്പോള്‍ (ദിവസ‍വും ഈമാതിരി ചൂട് വാര്‍ത്തകളില്ലാത്ത ഒരു പത്രത്തെക്കുറിച്ച് ഇപ്പൊഴത്തെക്കാലത്ത്
ചിന്തിക്കാനെ വയ്യ) ദേണ്ടെടാ ഉവ്വേ നമ്മുടെ പോലീസിന്‍റെ വീര ചരിതങ്ങള്‍ തെക്കറ്റം മുതല്‍ വടക്കറ്റം വരെ നുരഞ്ഞു പൊന്തുന്നു.. ഇതെന്തു പറ്റി പോലീസിനൊരു പുതിയ ഉണര്‍വ്.. കൊടിയേരി മന്ത്രി പോലീസുകാര്‍ക്കെല്ലാംകൂടി
മുസ്‍ലി പവര്‍ എക്സ്ട്ര വല്ലതും റേഷനായി കൊടുത്ത് തുടങ്ങിയൊ..??
ബാക്കി വാര്‍ത്ത നിങ്ങളുതന്നെ വായിക്ക്..
 (വെള്ളെഴുത്തുള്ളവര്‍ ക്ളിക്കി വലുതാക്കി വായിക്കണം)

ഇതൊക്കെ പാവപ്പെട്ട ജനത്തിനെ പറ്റിക്കാനുള്ള അഭ്യാസമായിരുന്നു പോലും.. അതല്ലെ ഞാനും അതിശയിച്ച് പോയത്..
ഈ പോലീസിനെന്ത് പറ്റിയെന്ന്..
അങ്ങിനെ പോലീസ് തുറന്ന് വിട്ട തീവ്രവാദി ഭൂതങ്ങളെയെല്ലാം പോലീസ് തന്നെ പിടിച്ച് കുപ്പിയലടച്ച് ഒറിജിനല്‍ തീവ്രവാദികള്‍ക്ക് ഏതെല്ലാം വഴികളിലൂടെല്ലാം വന്നുകൂടാ എന്ന് മുന്നറിയിപ്പും കൊടുത്തു.
ഇനിമുതല്‍ കേരളത്തിലേക്ക് നുഴഞ്ഞുകയറാനുദ്ദേശിക്കുന്ന തീവ്രവാദികള്‍ വിവരം മുന്‍കൂര്‍ പോലീസില്‍ അറിയിച്ചാല്‍ വീണ്ടും ഒരു മോക്ക് ഡ്രില്‍ നടത്തി പോലീസുകാര്‍ സ്വയം സായൂജ്യമടയുന്ന തക്കം നോക്കി നിങള്‍ക്ക് മറുവഴിയിലൂടെ ഇടിച്ച് കയറാവുന്നതാണ്‌..
(വൃത്തിയുള്ള പോലീസുകാര്‍ ക്ഷമിക്കുക)Saturday, November 20, 2010

വണ്ടി മന്ത്രി സിനിമയില്‍ തകര്‍ക്കുന്നു.. യാത്രക്കാര്‍ പെരുവഴിയില്‍ അലയുന്നു...


നഷ്ടത്തിലോടുന്ന "ആനവണ്ടി" യിലെ ജോലിക്കാര്‍ക്ക് ശംമ്പളം കൊടുക്കാനുള്ള കാശുണ്ടാക്കാനാണോ വണ്ടി മന്ത്രി സിനിമയിലഭിനയിക്കാന്‍ പോകുന്നത്..??

ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യത്തിനുള്ള വാഹന സൗകര്യം ഉണ്ടാക്കാന്‍ വകുപ്പിനും വകുപ്പ് മന്ത്രിക്കും കഴിഞ്ഞില്ല എന്ന വാര്‍ത്ത വായിച്ചു തീര്‍ന്നില്ല, ദേ വരുന്നു പിന്നാലെ വകുപ്പ് മന്ത്രി സിനിമയില്‍ കണ്ടക്ടറായി അഭിനയിച്ചു കളിക്കുന്ന പടം അടിച്ചു വരുന്നു. ഭരിക്കാന്‍ പിന്നെ എവിടുന്നു സമയം കിട്ടാനാ..??

അതോ മന്ത്രിക്ക് വകുപ്പില്‍ ഭരിക്കാനുള്ള സംഗതികളൊന്നും കിട്ടുന്നില്ലേ? എന്തായാലും അല്ലയോ മുഖ്യ മന്ത്രീ , അങ്ങയുടെ വണ്ടിയില്‍ കയറിയിരിക്കുന്ന പണിയൊന്നുമില്ലാത്ത മന്ത്രിമാരെ സിനിമയിലോ, സര്‍ക്കസിലോ അഭിനയിക്കാന്‍ വിടുന്നതാണ് നാട്ടുകാര്‍ക്ക് നല്ലത്. ജനങ്ങളുടെ ചിലവില്‍ മന്ത്രിമാരായിട്ട് ഇതൊക്കെ അനുവദിച്ചു കൊടുക്കണോ?

"mother promise my machoo, delivered mother can't afford this" "അമ്മച്ചിയാണേ മച്ചൂ പെറ്റ തള്ള സഹിക്കൂല്ല.." (ഡയലോഗും വിവര്‍ത്തനവും മറ്റൊരു ബ്ളോഗറോട് കടപ്പാട് )

ഗട്ടര്‍: ആരോഗ്യ മന്ത്രിക്ക് ടോക്ടറായും, എക്സൈസ് മന്ത്രിക്ക് കള്ളു കുടിയനായും, പോലിസ് മന്ത്രിക്ക് ഗുണ്ടയായും സിനിമയില്‍ പരിക്ഷണ അഭിനയം നടത്തി നോക്കാവുന്നതാണ്. തിയറ്റര്‍ മുതാളിമാര്‍ "പ്രേക്ഷകര്‍ തിയറ്ററിനുള്ളില്‍ കാറിത്തുപ്പരുത്" എന്നൊരു ബോര്‍ഡ് പുറത്ത് വയ്ക്കുന്നത് നന്നായിരിക്കും..

Thursday, November 18, 2010

കൊലപാതകികളും കൊലപാതക പോലീസ് ഏമാന്മാരും ജഗ്രതൈ..

കൊടും പീഠനങ്ങള്‍ക്കിരയായി പണ്ടെങ്ങോ ദുര്‍മ്മരണപ്പെട്ട് പോയവരുടെ പ്രേതാത്മാക്കള്‍ തങ്ങളുടെ മരണത്തിനു കാരണക്കാരായ കൊലപാതകികളുടെ കള്ളി വെളിച്ചത്താക്കാന്‍ മറ്റ് ചിലരുടെ വേഷങ്ങളില്‍ വീണ്ടും ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പുനര്‍ജ്ജനിക്കുന്നു..

പത്ത് നാല്പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് പോലീസുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് മേലധികാരികള്‍ പറഞ്ഞു പരത്തിയിരുന്ന നക്സലൈറ്റ് നേതാവ് വര്‍ഗ്ഗീസിന്‍റെ ആത്മാവ് തന്‍റെ നെഞ്ചിനു നേരെ വെടിവച്ച രാമചന്ദ്രന്‍ പോലീസിന്‍റെ ദേഹത്ത് നേരിട്ട് ആവഹനം നടത്തി സത്യം ലൊകത്തോട് വിളിച്ച് പറഞ്ഞു.. ഫലം എന്തായി.. പോലീസ് സേനയെ വിറപ്പിച്ച് ഭരിച്ചിരുന്ന പോലീസ് മേധാവി വയസ്സുകാലത്ത് ശിഷ്ഠ ജീവിതം അകത്ത് കിടക്കണം.. കാലത്തിന്‍റെ ഓരോ കളികളെയ്..

മുപ്പതില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കക്കയം ക്യാമ്പില്‍ പോലീസിന്‍റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ മരണത്തിനു കീഴടങ്ങിയ രാജന്‍റെ പ്രേതാത്മാവ് ഇനി ഏത് ഉരുട്ടല്‍ പോലീസുകാരന്‍റെ ദേഹത്താണോ ആവാഹനം നടത്തി "ഞാനാണു ഉരുട്ടി കൊന്നത്.. ലവനാണു ഉരുട്ടാന്‍ പറഞ്ഞത്.." എന്നൊക്കെ വിളിച്ചു പറയാന്‍ പോകുന്നത്.. കാത്തിരുന്ന് കാണാം..

അതിനു മുന്‍പേ മരണം കാത്തിരിക്കുന്ന നേതാക്കന്മാരും, അകത്തു കിടക്കുന്നതും, പുറത്ത് വിലസുന്നവരുമായ പോലീസുകാരും സ്വന്തം ആത്മാവിന്‍റെ ശാന്തിക്ക് വേണ്ടിയെങ്കിലും രാജന്‍റെ ജഡം എന്തു ചെയ്തു എന്ന് കുറ്റസമ്മതം നടത്തി സത്യം ജനങ്ങളോട് പറഞ്ഞാല്‍ രാജന്‍റെ ആത്മാവിനെ മറ്റൊരു രാമചന്ദ്രന്‍ പോലീസിന്‍റെ ദേഹത്ത് കൂടുന്നതില്‍ നിന്ന് തടയാം.

കാത്തിരിക്കാം.. ജീവിച്ചിരിക്കുന്ന കുറ്റവാളികളുടെ മനം മാറ്റത്തിനായി.. അനേകം ആത്മാക്കളുടെ ശാന്തിക്കായി..

ഇനി സിസ്റ്റര്‍ അഭയ തുടങ്ങി ഏതെല്ലാം ആത്മാക്കള്‍ രംഗത്ത് വരാനിരിക്കുന്നു..

കൊലപാതകികള്‍ ജാഗ്രതൈ...

Tuesday, November 16, 2010

എന്‍റെ രായണ്ണാ ഇപ്പ എപ്പിടി..??
1.76 ലക്ഷം കോടി രൂപയുടെ 2G സ്പെക്ട്രം അഴിമതി പരസ്യമായി വിവാദമായിട്ടും രാഷ്ട്രീയ സമവാക്യങ്ങള്‍ രാജയുടെ രാജി ആവശ്യപ്പെടാന്‍ വൈകി.. ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി അഴിമതി വീരന്‍ ടെലികോം മന്ത്രി രാജി വച്ചു..

മറ്റു ചില അഴിമതി വീര ഗാഥകള്‍...

കോമണ്‍ വെല്‍ത്ത് ഗയിംസിന്‍റെ നടത്തിപ്പിനു ശേഷം അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ പൊസിഷന്‍ ലോകത്തെ 160 അഴിമതിരാജ്യങ്ങളുടെ പട്ടികയില്‍ണ്‍പത്തേഴാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു..

ആദര്‍ശ് ഫ്ളാറ്റ് വിവാദത്തിലൂടെ അഴിഞ്ഞു വീണ ആദര്‍ശത്തിന്‍റെ മുഖം മൂടി..

2008 ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റെനുള്ളില്‍ ചില അംഗങ്ങള്‍ കോഴയായി കിട്ടിയ ലക്ഷക്കണക്കിനു രൂപയുടെ  ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ വാരി വിതറി യഥാര്‍ത്ഥ ജനാധിപത്യം എന്തെന്ന് കാട്ടിത്തന്നു..

അങ്ങിനെ ഇന്ത്യ മുന്നോട്ട്.. മുന്നോട്ട്... ദീപസ്തംഭം മഹാശ്ചര്യം.. നമുക്കും കിട്ടണം പണം...

കൂടുതല്‍  RAJA അഴിമതി വായിക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്കുക..
http://jgopikrishnan.blogspot.com/

Friday, November 12, 2010

എന്‍ഡോസള്‍ഫാന്‍... എന്തോ ഒരു സംതിംഗ് ഇല്ലേ..


വിഷ മഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍റെ ദുരിതങ്ങള്‍ക്ക് ഇരയായി മരിച്ച് ജീവിക്കുന്ന നൂറ് കണക്കിനു മനുഷ്യക്കോലങ്ങളെ കണ്ടിട്ടും കണ്ണുതുറക്കാത്ത ഭരണവര്‍ഗ്ഗ മേലാളന്മാരേ... നിങ്ങള്‍ര്‍ക്ക് ലാഭമുണ്ടാക്കികൊടുക്കാനാണു ഇനിയും കണ്ണടച്ച് ഇരുട്ടാക്കുന്നത്.. വേറെ എന്തോ ആണു അവിടെ പ്രശ്നം എന്ന് പറയുന്ന തോമസ് മാഷ് ഉള്‍പ്പെടുന്നവര്‍ ഈ മനുഷ്യക്കോലങ്ങളെ പോയി ഒന്ന് കാണണം..കണ്ടേ തീരൂ..
വീണ്ടും..വീണ്ടും പഠനങ്ങളും പഠനറിപ്പോര്‍ട്ടുകളും കാത്തിരിക്കുന്ന നിങ്ങള്‍ ഒരു തലമുറയുടെ മുഴുവന്‍ ശാപവും നിങ്ങളുടെ വരും തലമുറയുടെ മേല്‍ ചോദിച്ച് വാങ്ങി വയ്ക്കരുത്..അവരുടെ ശാപം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മേല്‍ ഉണ്ടാകാതിരിക്കട്ടെ..

Wednesday, November 10, 2010

അരോഗ്യ വകുപ്പും ആരോഗ്യ വകുപ്പ്‌ മന്ത്രിയും ആയുരാരോഗ്യത്തോടെ നിണാ‍ള്‍ വാഴട്ടെ..!!

അഴിമതി വകുപ്പിലെ "സോറി.. ക്ഷമിക്കണം" അരോഗ്യ വകുപ്പിലെ അഴിമതിക്ക്‌ കൂട്ട്‌ നില്‍ക്കാത്തത് കൊണ്ട് അരോഗ്യ വകുപ്പ്‌ സെക്രട്ടറി മനോജ് ജോഷിയെ തല്‍സ്ഥാനത്ത്‌ നിന്ന് മാറ്റി. (വാര്‍ത്ത 10-11-)    

12 ലക്ഷം രൂപയുടെ ആംബുലന്‍സിനു പകരം 33.5 ലക്ഷം രൂപ വീതം വിലയുള്ള 50 ആംബുലന്‍സുകള്‍ വാങ്ങുന്നതിനെയാണു ഇദ്ദേഹം എതിര്‍ത്തത്. നിലവില്‍ ഇത്തരം 19 എണ്ണം ആരോഗ്യവകുപ്പിന്റെ ആപ്പീസ് വളപ്പില്‍ ഒരു പണിക്കും വിടാതെ നിര്‍ത്തി ഇട്ടിരിക്കുകയാണു പോലും..

നന്നായി ഒന്ന് വെളിക്കിരിക്കാന്‍ ഒരു കക്കൂസു പോലും ഇല്ലാത്ത കോരന്റെയും കറുമ്പന്റെയും ആരോഗ്യകാര്യത്തില്‍ ആഢംബര ആംബുലന്‍സ് തന്നെ വേണം എന്ന വകുപ്പിന്റെ പിടിവാശി ചൊദ്യം ചെയ്യാന്‍ പാടുണ്ടായിരുന്നോ ജോഷി സാറെ..

12 ലക്ഷത്തിന്റെ വാങ്ങിയാല്‍ 33 ലക്ഷത്തിന്റെ അത്രേം കാര്യങ്ങള്‍ നടക്കുമോ..??

എന്തിനാ എന്റെ ജോഷി സാറെ ആവശ്യമില്ലാത്തിടത്ത് തലയിട്ട് പൊല്ലാപ്പാക്കാന്‍ പോയത്...??

അരോഗ്യ വകുപ്പും ആരോഗ്യ വകുപ്പ്‌ മന്ത്രിയും ആയുരാരോഗ്യത്തോടെ നിണാ‍ള്‍  വാഴട്ടെ


Wednesday, November 3, 2010

ബാലന്‍ ഒരു ബാലന്‍


ക്ലിക്കി വലുതാക്കി വായിക്കുക