ഇന്നത്തെ ഒരു പത്ര വാര്‍ത്ത വായിച്ച് നമ്മുടെ പോലീസിന്‍റെ കേരളത്തില്‍ വിലസുന്ന തീവ്രവാദികളുടെ കാര്യത്തിലുള്ള ജാഗ്രതയില്‍ ഞാന്‍ കോരിത്തരിച്ചിരുന്നു പോയി..
വാര്‍ത്ത ഒന്ന്:
വിഴിഞ്ഞത്ത് കടലില്‍ ബോട്ട് തട്ടിയെടുത്ത സംഘം നീണ്ടകരയില്‍ പോലീസ് പിടിയിലായി.വാര്‍ത്ത രണ്ട്:
പരപ്പനങ്ങാടി കടപ്പുറത്ത് ഹെലികോപ്റ്ററില്‍ നിന്ന് തൂങ്ങിയിറങ്ങിയ രണ്ട് തീവ്രവാദികളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്‍പ്പിച്ചു.കണ്ണൂര്‍ ഇടക്കാട് തോണിയില്‍ വന്നിറങ്ങിയ രണ്ട് തീവ്രവാദികളെ കടലോര ജാഗ്രതാ സമിതി പ്രവത്തകര്‍ പിടിച്ച് പോലീസിനു കൈമാറി.
ബേപ്പൂര്‍ തീരത്ത് സംശയാസ്പദമായി ബോട്ടിലെത്തിയ രണ്ട് പേരെ പോലീസ് പിടികൂടി.
ദേശസ്നേഹമുള്ള ഒരു മലയാളിക്ക് സ്വന്തം പോലീസിനെക്കുറിച്ച് അഭിമാന രോമാഞ്ച കഞ്ചുകമുണ്ടാകാന്‍ ഇതില്‍ കൂടുതല്‍ ഇനിയെന്തു വേണം.. ഇതു താന്‍ടപോലീസ്..
ദിവസേന ബാലികാ പീഠനവും ബലാല്‍സംഗവും കൊലപാതകവും മോഷണവും പിടിച്ചു പറിയും വായിച്ച് വായിച്ച് ഇക്കിളിയിട്ടിരിക്കുമ്പോള്‍ (ദിവസവും ഈമാതിരി ചൂട് വാര്‍ത്തകളില്ലാത്ത ഒരു പത്രത്തെക്കുറിച്ച് ഇപ്പൊഴത്തെക്കാലത്ത്
ചിന്തിക്കാനെ വയ്യ) ദേണ്ടെടാ ഉവ്വേ നമ്മുടെ പോലീസിന്‍റെ വീര ചരിതങ്ങള്‍ തെക്കറ്റം മുതല്‍ വടക്കറ്റം വരെ നുരഞ്ഞു പൊന്തുന്നു.. ഇതെന്തു പറ്റി പോലീസിനൊരു പുതിയ ഉണര്‍വ്.. കൊടിയേരി മന്ത്രി പോലീസുകാര്‍ക്കെല്ലാംകൂടി
മുസ്‍ലി പവര്‍ എക്സ്ട്ര വല്ലതും റേഷനായി കൊടുത്ത് തുടങ്ങിയൊ..??
ബാക്കി വാര്‍ത്ത നിങ്ങളുതന്നെ വായിക്ക്.. (വെള്ളെഴുത്തുള്ളവര്‍ ക്ളിക്കി വലുതാക്കി വായിക്കണം)
ഇതൊക്കെ പാവപ്പെട്ട ജനത്തിനെ പറ്റിക്കാനുള്ള അഭ്യാസമായിരുന്നു പോലും.. അതല്ലെ ഞാനും അതിശയിച്ച് പോയത്..
ഈ പോലീസിനെന്ത് പറ്റിയെന്ന്..
അങ്ങിനെ പോലീസ് തുറന്ന് വിട്ട തീവ്രവാദി ഭൂതങ്ങളെയെല്ലാം പോലീസ് തന്നെ പിടിച്ച് കുപ്പിയലടച്ച് ഒറിജിനല്‍ തീവ്രവാദികള്‍ക്ക് ഏതെല്ലാം വഴികളിലൂടെല്ലാം വന്നുകൂടാ എന്ന് മുന്നറിയിപ്പും കൊടുത്തു.ഇനിമുതല്‍ കേരളത്തിലേക്ക് നുഴഞ്ഞുകയറാനുദ്ദേശിക്കുന്ന തീവ്രവാദികള്‍ വിവരം മുന്‍കൂര്‍ പോലീസില്‍ അറിയിച്ചാല്‍ വീണ്ടും ഒരു മോക്ക് ഡ്രില്‍ നടത്തി പോലീസുകാര്‍ സ്വയം സായൂജ്യമടയുന്ന തക്കം നോക്കി നിങള്‍ക്ക് മറുവഴിയിലൂടെ ഇടിച്ച് കയറാവുന്നതാണ്..
(വൃത്തിയുള്ള പോലീസുകാര്‍ ക്ഷമിക്കുക)
0 comments:
Post a Comment
പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!