1.76 ലക്ഷം കോടി രൂപയുടെ 2G സ്പെക്ട്രം അഴിമതി പരസ്യമായി വിവാദമായിട്ടും രാഷ്ട്രീയ സമവാക്യങ്ങള്‍ രാജയുടെ രാജി ആവശ്യപ്പെടാന്‍ വൈകി.. ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി അഴിമതി വീരന്‍ ടെലികോം മന്ത്രി രാജി വച്ചു..
മറ്റു ചില അഴിമതി വീര ഗാഥകള്‍...
കോമണ്‍ വെല്‍ത്ത് ഗയിംസിന്‍റെ നടത്തിപ്പിനു ശേഷം അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ പൊസിഷന്‍ ലോകത്തെ 160 അഴിമതിരാജ്യങ്ങളുടെ പട്ടികയില്‍ എണ്‍പത്തേഴാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു..
ആദര്‍ശ് ഫ്ളാറ്റ് വിവാദത്തിലൂടെ അഴിഞ്ഞു വീണ ആദര്‍ശത്തിന്‍റെ മുഖം മൂടി..
2008 ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റെനുള്ളില്‍ ചില അംഗങ്ങള്‍ കോഴയായി കിട്ടിയ ലക്ഷക്കണക്കിനു രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ വാരി വിതറി യഥാര്‍ത്ഥ ജനാധിപത്യം എന്തെന്ന് കാട്ടിത്തന്നു..
അങ്ങിനെ ഇന്ത്യ മുന്നോട്ട്.. മുന്നോട്ട്... ദീപസ്തംഭം മഹാശ്ചര്യം.. നമുക്കും കിട്ടണം പണം...
കൂടുതല്‍ RAJA അഴിമതി വായിക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്കുക..
http://jgopikrishnan.blogspot.com/
0 comments:
Post a Comment
പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!