"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, November 18, 2010

കൊലപാതകികളും കൊലപാതക പോലീസ് ഏമാന്മാരും ജഗ്രതൈ..

കൊടും പീഠനങ്ങള്‍ക്കിരയായി പണ്ടെങ്ങോ ദുര്‍മ്മരണപ്പെട്ട് പോയവരുടെ പ്രേതാത്മാക്കള്‍ തങ്ങളുടെ മരണത്തിനു കാരണക്കാരായ കൊലപാതകികളുടെ കള്ളി വെളിച്ചത്താക്കാന്‍ മറ്റ് ചിലരുടെ വേഷങ്ങളില്‍ വീണ്ടും ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പുനര്‍ജ്ജനിക്കുന്നു..

പത്ത് നാല്പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് പോലീസുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് മേലധികാരികള്‍ പറഞ്ഞു പരത്തിയിരുന്ന നക്സലൈറ്റ് നേതാവ് വര്‍ഗ്ഗീസിന്‍റെ ആത്മാവ് തന്‍റെ നെഞ്ചിനു നേരെ വെടിവച്ച രാമചന്ദ്രന്‍ പോലീസിന്‍റെ ദേഹത്ത് നേരിട്ട് ആവഹനം നടത്തി സത്യം ലൊകത്തോട് വിളിച്ച് പറഞ്ഞു.. ഫലം എന്തായി.. പോലീസ് സേനയെ വിറപ്പിച്ച് ഭരിച്ചിരുന്ന പോലീസ് മേധാവി വയസ്സുകാലത്ത് ശിഷ്ഠ ജീവിതം അകത്ത് കിടക്കണം.. കാലത്തിന്‍റെ ഓരോ കളികളെയ്..

മുപ്പതില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കക്കയം ക്യാമ്പില്‍ പോലീസിന്‍റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ മരണത്തിനു കീഴടങ്ങിയ രാജന്‍റെ പ്രേതാത്മാവ് ഇനി ഏത് ഉരുട്ടല്‍ പോലീസുകാരന്‍റെ ദേഹത്താണോ ആവാഹനം നടത്തി "ഞാനാണു ഉരുട്ടി കൊന്നത്.. ലവനാണു ഉരുട്ടാന്‍ പറഞ്ഞത്.." എന്നൊക്കെ വിളിച്ചു പറയാന്‍ പോകുന്നത്.. കാത്തിരുന്ന് കാണാം..

അതിനു മുന്‍പേ മരണം കാത്തിരിക്കുന്ന നേതാക്കന്മാരും, അകത്തു കിടക്കുന്നതും, പുറത്ത് വിലസുന്നവരുമായ പോലീസുകാരും സ്വന്തം ആത്മാവിന്‍റെ ശാന്തിക്ക് വേണ്ടിയെങ്കിലും രാജന്‍റെ ജഡം എന്തു ചെയ്തു എന്ന് കുറ്റസമ്മതം നടത്തി സത്യം ജനങ്ങളോട് പറഞ്ഞാല്‍ രാജന്‍റെ ആത്മാവിനെ മറ്റൊരു രാമചന്ദ്രന്‍ പോലീസിന്‍റെ ദേഹത്ത് കൂടുന്നതില്‍ നിന്ന് തടയാം.

കാത്തിരിക്കാം.. ജീവിച്ചിരിക്കുന്ന കുറ്റവാളികളുടെ മനം മാറ്റത്തിനായി.. അനേകം ആത്മാക്കളുടെ ശാന്തിക്കായി..

ഇനി സിസ്റ്റര്‍ അഭയ തുടങ്ങി ഏതെല്ലാം ആത്മാക്കള്‍ രംഗത്ത് വരാനിരിക്കുന്നു..

കൊലപാതകികള്‍ ജാഗ്രതൈ...

0 comments:

Post a Comment

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!