"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, November 20, 2010

വണ്ടി മന്ത്രി സിനിമയില്‍ തകര്‍ക്കുന്നു.. യാത്രക്കാര്‍ പെരുവഴിയില്‍ അലയുന്നു...


നഷ്ടത്തിലോടുന്ന "ആനവണ്ടി" യിലെ ജോലിക്കാര്‍ക്ക് ശംമ്പളം കൊടുക്കാനുള്ള കാശുണ്ടാക്കാനാണോ വണ്ടി മന്ത്രി സിനിമയിലഭിനയിക്കാന്‍ പോകുന്നത്..??

ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യത്തിനുള്ള വാഹന സൗകര്യം ഉണ്ടാക്കാന്‍ വകുപ്പിനും വകുപ്പ് മന്ത്രിക്കും കഴിഞ്ഞില്ല എന്ന വാര്‍ത്ത വായിച്ചു തീര്‍ന്നില്ല, ദേ വരുന്നു പിന്നാലെ വകുപ്പ് മന്ത്രി സിനിമയില്‍ കണ്ടക്ടറായി അഭിനയിച്ചു കളിക്കുന്ന പടം അടിച്ചു വരുന്നു. ഭരിക്കാന്‍ പിന്നെ എവിടുന്നു സമയം കിട്ടാനാ..??

അതോ മന്ത്രിക്ക് വകുപ്പില്‍ ഭരിക്കാനുള്ള സംഗതികളൊന്നും കിട്ടുന്നില്ലേ? എന്തായാലും അല്ലയോ മുഖ്യ മന്ത്രീ , അങ്ങയുടെ വണ്ടിയില്‍ കയറിയിരിക്കുന്ന പണിയൊന്നുമില്ലാത്ത മന്ത്രിമാരെ സിനിമയിലോ, സര്‍ക്കസിലോ അഭിനയിക്കാന്‍ വിടുന്നതാണ് നാട്ടുകാര്‍ക്ക് നല്ലത്. ജനങ്ങളുടെ ചിലവില്‍ മന്ത്രിമാരായിട്ട് ഇതൊക്കെ അനുവദിച്ചു കൊടുക്കണോ?

"mother promise my machoo, delivered mother can't afford this" "അമ്മച്ചിയാണേ മച്ചൂ പെറ്റ തള്ള സഹിക്കൂല്ല.." (ഡയലോഗും വിവര്‍ത്തനവും മറ്റൊരു ബ്ളോഗറോട് കടപ്പാട് )

ഗട്ടര്‍: ആരോഗ്യ മന്ത്രിക്ക് ടോക്ടറായും, എക്സൈസ് മന്ത്രിക്ക് കള്ളു കുടിയനായും, പോലിസ് മന്ത്രിക്ക് ഗുണ്ടയായും സിനിമയില്‍ പരിക്ഷണ അഭിനയം നടത്തി നോക്കാവുന്നതാണ്. തിയറ്റര്‍ മുതാളിമാര്‍ "പ്രേക്ഷകര്‍ തിയറ്ററിനുള്ളില്‍ കാറിത്തുപ്പരുത്" എന്നൊരു ബോര്‍ഡ് പുറത്ത് വയ്ക്കുന്നത് നന്നായിരിക്കും..

0 comments:

Post a Comment

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!