നാട്ടിലെ പട്ടിണി പാവങ്ങൾക്ക് മേൽ ഭരണ സംവിധാനവും അധികാര മേലാളൻമാരും കൈയ്യൂക്കുള്ളവനും അടിച്ചേൽപിക്കുന്ന നീതിക്ക് നിരക്കാത്ത എന്തിനോടുമുള്ള ഒരു പ്രവാസിയായ സാധാരണ പൗരന്റെ പ്രതികരണം. അതിന് ജാതിയോ മതമോ രാഷ്ട്രീയ ചേരി തിരിവുകളോ വിലങ്ങുതടിയല്ല. ഇനി ഈ പറഞ്ഞ വിഷയങ്ങളൊന്നും കിട്ടിയില്ലെങ്കിൽ കിട്ടിയതൊ കേട്ടതൊ ആയ എന്തിനെക്കുറിച്ചും പറഞ്ഞു പോകും.. ആയിരങ്ങളിൽ ഒരുവന്റെ അഹങ്കാരം (കൃമികടി).. അത് ധിക്കാരമെങ്കിൽ അങ്ങിനെ..!! മുൻവിധികളില്ലാതെ എന്നെ വായിക്കുമല്ലൊ..!!
Friday, November 12, 2010
എന്‍ഡോസള്‍ഫാന്‍... എന്തോ ഒരു സംതിംഗ് ഇല്ലേ..
വിഷ മഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങള്‍ക്ക് ഇരയായി മരിച്ച് ജീവിക്കുന്ന നൂറ് കണക്കിനു മനുഷ്യക്കോലങ്ങളെ കണ്ടിട്ടും കണ്ണുതുറക്കാത്ത ഭരണവര്‍ഗ്ഗ മേലാളന്മാരേ... നിങ്ങള്‍ ആര്‍ക്ക് ലാഭമുണ്ടാക്കികൊടുക്കാനാണു ഇനിയും കണ്ണടച്ച് ഇരുട്ടാക്കുന്നത്.. വേറെ എന്തോ ആണു അവിടെ പ്രശ്നം എന്ന് പറയുന്ന തോമസ് മാഷ് ഉള്‍പ്പെടുന്നവര്‍ ഈ മനുഷ്യക്കോലങ്ങളെ പോയി ഒന്ന് കാണണം..കണ്ടേ തീരൂ..
വീണ്ടും..വീണ്ടും പഠനങ്ങളും പഠനറിപ്പോര്‍ട്ടുകളും കാത്തിരിക്കുന്ന നിങ്ങള്‍ ഒരു തലമുറയുടെ മുഴുവന്‍ ശാപവും നിങ്ങളുടെ വരും തലമുറയുടെ മേല്‍ ചോദിച്ച് വാങ്ങി വയ്ക്കരുത്..അവരുടെ ശാപം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മേല്‍ ഉണ്ടാകാതിരിക്കട്ടെ..
Subscribe to:
Post Comments (Atom)
0 comments:
Post a Comment
പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!