"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, July 26, 2012

മാണി മന്ത്രീടെ മൊഫീലും കളരി ആശാന്റെ ഉണ്ടംപൊരിയും.. തലയൊന്നുക്ക് 26000 രൂഫാ...!!

(കാർട്ടൂൺ കടപ്പാട് ജോയി കുളനട)

ആലുവാ മണപ്പുറത്തെ ഉൽസവത്തിന് വന്നിട്ട് തിരികെപ്പോകുന്ന പാണ്ടി അണ്ണാച്ചിമാരുടെ ഭാണ്ഡക്കെട്ടിനുള്ളിൽ ഊതിയാൽ "പീ..പീ.." കേൾക്കുന്ന ഊത്താംപെട്ടി മുതൽ അളിഞ്ഞ ഈത്തപ്പഴം വരെ ഉണ്ടാകും വീട്ടിലെത്തിയാലുടൻ മക്കൾക്കും പൊണ്ടാട്ടിമാർക്കും സമ്മാനമായി കൊടുക്കാൻ..!

സംഗതിയാക്കെ മാറിപ്പോയി.. ബഡ്ജറ്റ് സമ്മേളനം കഴിഞ്ഞ് പോകുന്ന 141 എമ്മെല്ലെമാരും കൈ നിറയെ സമ്മാനങളുമായിട്ടാണ് തിരികെ പോകുന്നത്.. ഐറ്റംസ് കൊണ്ട് പോകാൻ ഇബ്രാഹിം മന്ത്രിയുടെ വക ബല്യ ബ്രീഫ്കെയ്സ് ഫ്രീ..

വീട്ടിൽ പോയി വെറുതെ ചൊറിയും കുത്തിയിരിക്കുമ്പോൾ ഉരുട്ടിക്കളിക്കാൻ കളരി ആശാൻ മോഹനൻ മന്ത്രീടെ വക ആന വലിപ്പത്തിൽ ആയുർവേദ ഉണ്ടംപൊരി സകലർക്കും സൗജന്യം.. ചിലരൊക്കെ കിട്ടിയ പാടെ കടിച്ച് പല്ലിന്റെ ബലപരീക്ഷണവും നടത്തി നോക്കി..!

പാലായിലെ മാണിക്യം 29000 രൂപ വിലവരുന്ന സാംസംഗിന്റെ ഓരോ മൊബൈൽ വീതം ആളൊന്നുക്ക് സമ്മാനിച്ച് സഭയിലെ സാന്താക്ലോസായി..പക്ഷെ എമ്മെല്ലെമാർക്ക് ഈ മൊഫീൽ വലിയ ആനക്കാര്യമൊന്നുമല്ല. ഇതിനേക്കാൾ ജമണ്ടൻ സാധനങ്ങളാണ് ഓരോരുത്തരുടേയും കൈയ്യിലിരിക്കുന്നത്.. അതുമാത്രമോ.. പിന്നെയുമുണ്ട് കിടുപിടികൾ, ക്യാമറ, ഡിന്നർ സെറ്റ്, ആന, മയിൽ, ഒട്ടകം..ഹോ.. എല്ലാം കൂടെ വീട്ടിലെത്തിക്കണമെങ്കിൽ എമ്മെല്ലെമാർ ഓടിനടന്ന് പെട്ടി ആട്ടോ തന്നെ വിളിക്കേണ്ടിവരും.

സമ്മാനങ്ങളൊക്കെ ചാക്കിൽ വാരിക്കെട്ടുന്ന തള്ളിലും തിരക്കിലും സഭയിലെ പുലികളൊന്നും മാണിച്ചായൻ മൈക്കിലൂടെ സില്ലിയായി പറഞ്ഞ മറ്റൊരു കാര്യം കേട്ടില്ല. "കേരളത്തിൽ ആളൊന്നുക്ക് 26067 രൂപാ നിരക്കിൽ കടം മേടിച്ചാണ് സർക്കാർ കാര്യങ്ങൾ നടത്തിക്കൊണ്ട് പോകുന്നത് എന്ന്." ഏഴാം കൂലികളായ നാട്ടുകാരെക്കൊണ്ട് അങ്ങിനെയെങ്കിലും സർക്കാരിനൊരുപയോഗമായല്ലൊ.

നാട്ട്കാരന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരാനും ഇതൊക്കെ മേടിച്ച് കൂട്ടാനും ഇടതനും വലതനും കാലുമാറ്റക്കാരനും  ഒക്കെ ഒറ്റക്കെട്ട്..സഭയിൽ തർക്കമില്ല, സബ്മിഷനില്ല, ഇറങ്ങിപ്പോക്കില്ല, എന്തൊരൈകമത്യം.. കണ്ണ് മഞ്ഞളിച്ച് പോയി.. ഇതാണണ്ണാ നുമ്മ പറഞ്ഞ ആ സോഷ്യലിസം..!!

പുറം ചൊറിയൽ:  കറണ്ട് ചാർജ് വീണ്ടും കൂട്ടി.. അപ്പൊ എമ്മെല്ലെമാർക്ക് ബമ്പർ സമ്മാനം ഇനി വേറെയും വരാനിരിക്കുന്നു..!!

 ഇവിടെ ഞെക്കി കഴിഞ്ഞ മാർച്ചിൽ എമ്മെല്ലെമാർക്ക് കേരള ഗവൺമെന്റ് ഭാഗ്യക്കുറിയുടെ ബമ്പറടിച്ചത് വായിക്കാം.. !!


28 comments:

 1. ഈ വാർത്ത വായിച്ചിട്ട് എനിക്കും ഇതൊക്കെ തന്നെയാ തോന്നിയത് :) എന്തൊരു തെമ്മാടിത്തരമാണിത്. എന്താവശ്യത്തിനാണ് എം എൽ എ മാർക്ക് സമ്മാനങ്ങൾ എന്ന് മനസ്സിലാവുന്നില്ല.

  ReplyDelete
 2. ഇതാപ്പോ നന്നായ്യെ!
  കാട്ടിലെ തടി; തേവരുടെ ആന.... വലിയെടാ വലി.!
  കലക്കീട്ടോ കുഞ്ഞനന്താ..

  ReplyDelete
 3. നാട്ട്കാരന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരാനും ഇതൊക്കെ മേടിച്ച് കൂട്ടാനും ഇടതനും വലതനും കാലുമാറ്റക്കാരനും ഒക്കെ ഒറ്റക്കെട്ട്..സഭയിൽ തർക്കമില്ല, സബ്മിഷനില്ല, ഇറങ്ങിപ്പോക്കില്ല, എന്തൊരൈകമത്യം.. കണ്ണ് മഞ്ഞളിച്ച് പോയി.. ഇതാണണ്ണാ നുമ്മ പറഞ്ഞ ആ സോഷ്യലിസം.

  പറഞ്ഞു പോകും...!!

  ReplyDelete
 4. അതാണ്‌.!,! ചെലവുചുരുക്കല്‍!!,!! തമിഴ്നാട്ടില്‍ ആളാം വീതം ലാപ്ടോപ്പും ടിവിയും ഒക്കെ കൊടുക്കുമ്പോള്‍ ഇവിടെ എം.എല്‍.എ മാരില്‍ നിന്ന് തുടങ്ങിയെന്നെയുള്ളൂ. നമുക്കും കിട്ടും ഉണ്ടമ്പൊരി,!

  ReplyDelete
 5. ഒരു MLA അയാൽ മതിയായിരുന്നു ഹൊ

  ReplyDelete
 6. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം Samsung മൊബൈലും മറ്റ് സമ്മാനങ്ങളും ...,..അത്ര തന്നെ. ഇതൊക്കെ കേട്ടിട്ട് ഞാന്‍ വല്ലതും "പറഞ്ഞു പോകും ". ഇവനൊക്കെ മന്ത്രിയാകുന്നത് തന്നെ ഇതിനൊക്കെ വേണ്ടിയാണ്...അല്ലാതെ ജനസേവനത്തിന് അല്ല എന്ന് ഇവിടത്തെ പൊട്ടന്മാര്‍ക്ക്‌ ഒരു കാലത്തും മനസിലാകുകയും ഇല്ല.

  ReplyDelete
 7. എന്താ കഥ....
  പാവം നമ്മള്‍ !!!

  ReplyDelete
 8. ഇത്രേം കഷ്ടപ്പെട്ട് ജനസേവനം ചെയ്യുന്ന പാവം എമ്മെല്ലേമാര്‍ക്ക് ഒരു കുഞ്ഞുസമ്മാനം കൊടുത്തേനാണോ ഈ പുകിലൊക്കെ....അപ്പോ ആ കര്‍ണാടകേലൊക്കെയാണേലോ..!!

  ReplyDelete
 9. ജനങ്ങള്‍ വിഡ്ഢികള്‍ അല്ലാതെ എന്ത് പറയാന്‍ ..

  ReplyDelete
 10. അതേ പറഞ്ഞു പോകും..

  ReplyDelete
 11. അടുത്ത ജന്മത്തില്‍ എങ്കിലും ഒരു കേരള എം എല്‍ എ ആവുമോ ??

  ReplyDelete
 12. ലാഭത്തില്‍ ഓടുന്ന കമ്പനികള്‍ ഇങ്ങനെ ചില സമ്മാനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്ക് നല്‍കാറുണ്ട് .ഒക്കെയും തിരിച്ചു എന്തെങ്കിലും ഗുണം പ്രതീക്ഷിച്ചു തന്നെ .ഈ സമ്മാനം കൊടുത്ത ആള്‍ക്കാര്‍ എന്താകും തിരിച്ചു പ്രതീക്ഷിക്കുന്നത് .?നഷ്ടത്തില്‍ ഓടുന്ന വണ്ടിയുടെ ടയറും ഗീയരും ഒക്കെ ഊരിക്കൊണ്ട് പോകുന്നത് പോലെയുണ്ട് .നടക്കട്ടെ ..

  ReplyDelete
 13. കോരന് കുമ്പിളില്‍ തന്നെ കഞ്ഞി !!!

  ReplyDelete
 14. കാട്ടിലെ മരം, തേവരുടെ ആന....

  ReplyDelete
 15. പാലായിലെ മാണിക്യം 29000 രൂപ വിലവരുന്ന സാംസംഗിന്റെ ഓരോ മൊബൈൽ വീതം ആളൊന്നുക്ക് സമ്മാനിച്ച് സഭയിലെ സാന്താക്ലോസായി..പക്ഷെ എമ്മെല്ലെമാർക്ക് ഈ മൊഫീൽ വലിയ ആനക്കാര്യമൊന്നുമല്ല. ഇതിനേക്കാൾ ജമണ്ടൻ സാധനങ്ങളാണ് ഓരോരുത്തരുടേയും കൈയ്യിലിരിക്കുന്നത്.. അതുമാത്രമോ.. പിന്നെയുമുണ്ട് കിടുപിടികൾ, ക്യാമറ, ഡിന്നർ സെറ്റ്, ആന, മയിൽ, ഒട്ടകം..ഹോ.. എല്ലാം കൂടെ വീട്ടിലെത്തിക്കണമെങ്കിൽ എമ്മെല്ലെമാർ ഓടിനടന്ന് പെട്ടി ആട്ടോ തന്നെ വിളിക്കേണ്ടിവരും.

  എന്താപ്പിത് കഥ ?! ദൈവേ.! എമ്മെല്ലേമാർക്ക് എല്ലാതും കൊണ്ടോയി ഒലത്തി കൊട്ത്തണ്ണു. പാവങ്ങൾ ജനങ്ങൾക്കോ കറണ്ട് ചാർജ്ജും ദേ ഇപ്പ കൂട്ടീരിക്കുണൂ.

  'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി'ന്നാ ഈ പട്ട്യോൾടെ വിചാരം.
  നല്ല എഴുത്ത് .ആശംസകൾ.

  ReplyDelete
 16. ഇമ്മടെ നാടും പുരോഗമിക്കുകയല്ലേ?
  പാവങ്ങൾക്ക് ഇന്നാട്ടിൽ ജനസേവനം നടത്തണ്ടേ?
  കഷ്ടം!

  ReplyDelete
 17. പറയേണ്ടതു പറഞ്ഞു. ഇനിയും പറയണം. അഭിനന്ദനങ്ങള്‍

  ReplyDelete
 18. ഇതൊക്കെ കണ്ടും കേട്ടും ഇത്രയെങ്കിലും പറയാതെ പിന്നെ.....

  ReplyDelete
 19. >>കറണ്ട് ചാർജ് വീണ്ടും കൂട്ടി.. അപ്പൊ എമ്മെല്ലെമാർക്ക് ബമ്പർ സമ്മാനം ഇനി വേറെയും വരാനിരിക്കുന്നു..!!<<
  പറഞ്ഞു പോകും അല്ലെ ഇക്കാ ...!!

  ReplyDelete
 20. തെറി വിളിക്കുമെന്ന് ഭയക്കുന്നവരെ കൈക്കൂലി കൊടുത്തു ഒതുക്കുന്ന രീതി.. മാണിയുടെ 'മണി' പരിപ്പടി കൊള്ളാം

  ReplyDelete
 21. ആലിബാബയും 141 കള്ളന്മാരും

  ReplyDelete
 22. ഇതാണണ്ണാ നുമ്മ പറഞ്ഞ ആ സോഷ്യലിസം..!!ഇതുതന്നെയാണ്..ഒരു സംശയവും വേണ്ട.

  ReplyDelete
 23. ഇതിലെത്ര പേര്‍ക്ക് അതിമ്മേ കുത്തി വിളിക്കാനറിയാമെന്ന്‍ ഒടേതമ്പുരാനു മാത്രമറിയാം.

  ReplyDelete
 24. ഇതാണ് മകനേ സോഷ്യളിഷം

  ReplyDelete
 25. ശ്രീക്കുട്ടന്‍ പറഞ്ഞത് പോലെ ഇതില്‍ എത്ര പേര്‍ക്ക് അതിന്മേല്‍ കുത്തി വിളിക്കാന്‍ അറിയാമെന്ന് ആര്‍ക്കറിയാം.

  ReplyDelete
 26. വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി..!!

  ReplyDelete
 27. പുറം ചൊറിയൽ: കറണ്ട് ചാർജ് വീണ്ടും കൂട്ടി.. അപ്പൊ എമ്മെല്ലെമാർക്ക് ബമ്പർ സമ്മാനം ഇനി വേറെയും വരാനിരിക്കുന്നു..!!
  നന്നായിട്ടുണ്ട്

  ReplyDelete
 28. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!