"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, July 16, 2012

"അമ്മായിഅമ്മേടെ കുംഭകോണം.. എന്റെ ഫ്ലാറ്റിൽ തൊട്ട്കളിക്കരുത്..!!


ഒളിക്യാമറ വെച്ച് കൈക്കൂലിയും കോഴയും ഉണ്ടാക്കിയും ഉണ്ടാക്കിപ്പിച്ചും ലൈവാക്കി ഹോട്ട് ന്യൂസ് കാണിക്കാൻ മുട്ടി നിൽക്കുന്ന പത്ര, മാധ്യമക്കാരാ ലജ്ജയില്ലേ നിങ്ങൾക്ക് സർക്കാരിന്റെ ഭവന നിർമ്മാണ ബോർഡിനെ കഴിഞ്ഞ പന്ത്രണ്ട് വർഷമായി പറ്റിച്ച് ഒടുവിൽ കുടിശ്ശികയും ലോൺ തുകയും നിരുപാധികം എഴുതി തള്ളാൻ പ്രേരിപ്പിക്കാൻ..

പത്രപ്രവർത്തകൻ എന്ന പേരിൽ ഫ്ലാറ്റ് സംഘടിപ്പിച്ച് മേൽവാടകക്ക് വേറെ കൊടുത്ത് മാസം തോറും വാടകക്കാശ് മേടിച്ച് പത്രപ്രവർത്തനത്തെ "ഉദ്ധരിപ്പിക്കുന്ന" മാധ്യമ വിദ്വാൻമാരേ നിങ്ങൾക്ക് എന്ത് പത്ര ധാർമികതയാണുള്ളത്..??

ഈ ജീർണലിസ്റ്റ്മാരാണ് ഓരോ ദിവസവും

"കോപ്പിലെ തിരിമറി, ലക്ഷങ്ങളുടെ വെട്ടിപ്പ്.."

"അമ്മായിഅമ്മേടെ കുംഭകോണം, കോടികൾ മുക്കി.."

എന്നൊക്കെ വാർത്തകൾ വെച്ച് ചാമ്പുന്നത്.. തക്കം കിട്ടിയാൽ നമുക്കും പുളിക്കില്ല എന്ന് തെളിയിച്ച ജീർണലിസ്റ്റുകൾ..!!

കവർസ്റ്റോറി അവതാരകയുടെ ഭർത്താവിന്റെ പേരിലുമുണ്ട് ഒരു ഫ്ലാറ്റ്.. ഈ ആഴ്ചത്തെ കവർസ്റ്റോറിക്ക് നട്ടെല്ലുണ്ടോ സ്വന്തം ഫ്ലാറ്റ് കാണിച്ച് അഴിമതി വാർത്ത കാണിക്കാൻ.. ഇമ്മിണി പുളിക്കും..!!

പതിനായിരമോ ഇരുപതിനായിരമോ കാർഷിക വായ്പയെടുത്ത് തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ വരുന്ന പാവം കർഷകനെ ജപ്തി ചെയ്ത് തെരുവിലിറക്കി ആത്മഹത്യ ചെയ്യിപ്പിക്കുന്ന നാടാണ് നമ്മുടേത്. ഇതും വെണ്ടക്കാ വാർത്തയാക്കുന്ന ജീർണലിസ്റ്റേ ഈ കർഷകന്റേയും കൂടി നികുതിപ്പണമാണ് നീ സർക്കാരിനേയും നാട്ടുകാരേയും കബളിപ്പിക്കാൻ ശ്രമിക്കുന്നത് എന്നോർക്കുക..

ഈ വാർത്തപുറത്ത് കൊണ്ട് വന്ന ഇൻഡ്യൻ എക്സ്പ്രസ്സ് ലേഖകൻ ഷാജു ഫിലിപ്പിന് അഭിനന്ദങ്ങൾ..! (പ്രലോഭനങ്ങളിൽ വീഴാതിരുന്നാൽ നന്ന്..)

(ഇത് അഴിമതി കുംഭകോണം നടത്തുന്ന മാധ്യമ പ്രവർത്തകരെ മാത്രം ഉദ്ദേശിച്ചാണ്; മറ്റാർക്കെങ്കിലും അങ്ങിനെ അല്ലാ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ "ആയിരങ്ങളിൽ ഒരുവൻ" ഉത്തരവാദി അല്ല.)


50 comments:

 1. ഈ വാർത്തപുറത്ത് കൊണ്ട് വന്ന ഇൻഡ്യൻ എക്സ്പ്രസ്സ് ലേഖകൻ ഷാജു ഫിലിപ്പിന് അഭിനന്ദങ്ങൾ..!

  ReplyDelete
 2. വേലി തന്നെ വിളവു തിന്നുന്നു ....

  അത് പുറത്തു കൊണ്ട് വന്ന പാവം ലേഖകനെ ഇനി കരിങ്കാലി ആക്കുമോ??

  ReplyDelete
  Replies
  1. പാവപ്പെട്ടവനെ പുലികൾ എപ്പൊഴേ ഒതുക്കിക്കാണും..!!

   Delete
 3. മിക്കവാറും ആ ലേഖകന്‍ ഒരു കരിങ്കാലി ആകും....

  ReplyDelete
 4. ശര്‍ക്കരകുടം....

  ReplyDelete
 5. മാധ്യമപ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ചതുകൊണ്ട് ചിലപ്പോള്‍ കൂട്ടത്തില്‍ തന്നെ ഉള്ള സോ കോള്‍ഡ്‌ 'കരിങ്കാലികള്‍' ആയിരിക്കണം പുറത്തു കൊണ്ടുവന്നത്.

  ReplyDelete
 6. Avarun 'paranju pokunnathanu'ee varthakalokke:) adyamayittayirikkum pathrakkarude personal housilekku camera chellunnathu..reportermarudeyu lekhakanmarudeyum adarsham chodyam cheyyavunnathanu.athallenkil avar cashu vangi abinayam nadathukayanennu pothujanathinurappikkam

  ReplyDelete
 7. പത്രക്കാരന്‍റെ ധര്‍മ്മം വാങ്ങല്‍., പറഞ്ഞു പോകും അല്ലേ?

  ReplyDelete
 8. എല്ലാവര്‍ക്കും ആവുമ്പോള്‍ നമുക്കും ആവാം എന്നതായിരിക്കും ഇത്തരം ജീര്‍ണ്ണലിസ്റ്റുകളുടെ നിലപാട്.. അല്ലാതെ എന്താ പറയാ..

  ReplyDelete
 9. ഒരു കാര്യം സമാധാനിക്കാം ഈ വാര്‍ത്ത കൊണ്ട് വന്നതും ഒരു ജേര്‍ണലിസ്റ്റ് ആണെന്നതില്‍ !!

  ReplyDelete
 10. സിന്ധു സൂര്യകുമാരിന്റെ അടുത്ത കവര്‍ സ്റ്റോറി എന്തായാലും ഇത് തന്നെ ആയിരിക്കും! അല്ലെങ്കില്‍ ആദ്യം കാണിച്ചതിനെ ഒക്കെ വിശ്വസിച്ച ജനങ്ങള്‍ സംശയിക്കില്ലേ???
  പക്ഷെ ഇത് സൂര്യ ടീവിയില്‍ മാത്രമേ പറഞ്ഞുള്ളു എന്ന് തോന്നുന്നു!!!!!
  എന്തായാലും വാര്‍ത്ത പുറത്ത്‌ കൊണ്ടുവന്ന ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന് അഭിനന്ദനങ്ങള്‍.

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. ഇവന്‍ കുലംകുത്തി അല്ലാതെ എന്ത് പറയാന്‍

  ReplyDelete
 13. ഹ ഹ ..പത്ര"ധര്‍മം"

  ReplyDelete
 14. സാമൂഹ്യ പ്രതിബദ്ധത ഒക്കെ മറ്റുള്ളവരുടെ കാര്യത്തില്‍ മതിയല്ലോ !

  ReplyDelete
 15. അങ്ങനെയങ്ങ് പറഞ്ഞ് പോയാല് പറ്റില്ല. ഉറച്ച് നിന്ന് പറഞ്ഞുകൊണ്ടേയിരിക്കണം. അല്ലാത്ത പക്ഷം സ്വാഭാവികവിസ്മൃതിയിലാണ്ട അനേകം സ്കൂപ്പുകള്ക്കിടയിൽ ചിതലരിച്ച് നശിക്കാനാകും ഈ "വാര്ത്ത"യുടെയും നിയോഗം.

  ReplyDelete
 16. ഈ ജീർണലിസ്റ്റ്മാരാണ് ഓരോ ദിവസവും........

  ReplyDelete
 17. പാവം പത്രപ്രവര്‍ത്തകരെ വെറുതെ വിടൂ......അവരെ മാനഹാനിപ്പെടുത്തിയ ഇതെഴുതിയവനെ ക്രൂശിക്കൂ,

  ReplyDelete
 18. ജേർണലിസം ജീർണലിസമാവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഷാജു ഫിലിപ്പിനെപ്പോലുള്ള കുറച്ചു പേർ അവശേഷിക്കുന്നതു കൊണ്ട് ഈ പ്രസ്ഥാനം ഇപ്പോഴും നിലനിൽക്കുന്നു.

  ReplyDelete
 19. ഇതാണ് പരിശുദ്ധ പത്ര പ്രവര്‍ത്തനത്തിന്റെ മഹനീയ മാത്രക

  നാട്ടുകാര്‍ മുള്ളിയാലും മുണ്ടിയാലും വാര്‍ത്ത ആക്കിയും ഭാവനക്ക് അനുസരിച്ചു എഴുതിയും നാട് നന്നാക്കാന്‍ ഇറങ്ങിയ മാലാഖമാര്‍ ഇപ്പൊ കള്ളി വെളിച്ചത്ത് ആയി

  ReplyDelete
 20. ഇൻഡ്യൻ എക്സ്പ്രസ്സ് ലേഖകൻ ഷാജു ഫിലിപ്പിന് അഭിനന്ദങ്ങൾ.

  ReplyDelete
 21. ഒളിക്യാമറ വെച്ച് കൈക്കൂലിയും കോഴയും ഉണ്ടാക്കിയും ഉണ്ടാക്കിപ്പിച്ചും ലൈവാക്കി ഹോട്ട് ന്യൂസ് കാണിക്കാൻ മുട്ടി നിൽക്കുന്ന പത്ര, മാധ്യമക്കാരാ ലജ്ജയില്ലേ നിങ്ങൾക്ക് സർക്കാരിന്റെ ഭവന നിർമ്മാണ ബോർഡിനെ കഴിഞ്ഞ പന്ത്രണ്ട് വർഷമായി പറ്റിച്ച് ഒടുവിൽ കുടിശ്ശികയും ലോൺ തുകയും നിരുപാധികം എഴുതി തള്ളാൻ പ്രേരിപ്പിക്കാൻ..

  പത്രപ്രവർത്തകൻ എന്ന പേരിൽ ഫ്ലാറ്റ് സംഘടിപ്പിച്ച് മേൽവാടകക്ക് വേറെ കൊടുത്ത് മാസം തോറും വാടകക്കാശ് മേടിച്ച് പത്രപ്രവർത്തനത്തെ "ഉദ്ധരിപ്പിക്കുന്ന" മാധ്യമ വിദ്വാൻമാരേ നിങ്ങൾക്ക് എന്ത് പത്ര ധാർമികതയാണുള്ളത്..??

  വാർത്ത പുറത്ത് കൊണ്ട് വന്ന കരിങ്കാലികൾക്ക് അഭിനന്ദനങ്ങൾ, അവരെ കരിങ്കാലികളിൽ നിന്ന് മാറ്റി 'വെളുംകാലികളാക്കി' പ്രഖ്യാപിച്ചിച്ചിരിക്കുന്നു.

  ആശംസകൾ.

  ReplyDelete
 22. അരിയില്‍ പെരുച്ചാഴി,തരിയില്‍ പുഴു...ഒളിക്യാമറ...മണ്ണങ്കട്ട....ദാ വന്നു ദേ പോയി...

  ReplyDelete
 23. ഷാജു ഫിലിപ്പിന് അഭിനന്ദങ്ങൾ :)

  ReplyDelete
 24. അങ്ങനെ സിന്ധു സൂര്യകുമാറിന്റെ അണ്ണാക്കില്‍ തടയാതെ ഉളുപ്പില്ലാതെ ഇറക്കി വിട്ട ഒരു വാര്‍ത്ത!!! നാഴികക്ക് നാല്‍പ്പതു വട്ടം നേരോടെ, നിര്‍ഭയം, നിരന്തരം എന്ന് മാലോകരെ പറഞ്ഞു കേള്‍പ്പിച്ചും, എഴുതിക്കാട്ടിയും പറ്റിക്കുന്ന asianet എന്ന ചാനലില്‍ ഇതൊന്നും വാര്‍ത്തയല്ലേ?? ഏഷ്യാനെറിനും കവര്‍സ്റ്റോറികാരിക്കും ഒരാഴ്ച ഉളുപ്പില്ലാതെ പറയാനുള്ള വാര്‍ത്ത അങ്ങനെ ഒന്നുമല്ലാതായി!!
  വാര്‍ത്ത കൊണ്ടുവന്ന, ജേര്‍ണലിസത്തിന്റെ ജീര്‍ണത ബാധിക്കാത്ത ഷാജു ഫിലിപ്പ്, താങ്കള്‍ക്ക് അനുമോദനങ്ങള്‍!!!.,!!!!

  ReplyDelete
 25. പണത്തിനപ്പുറത്ത് എന്ത് നേരോടെ, ..........................................

  ReplyDelete
 26. പണത്തിനു മീതെ പറക്കാത്ത പരുന്തോ ...... ?
  അമ്പടി പുളുസ്സൂ ഇമ്മിണി പുളിക്കും എന്ന ലഖവത്തോട് കൂടി സിന്ധു സൂര്യകുമാര്‍ അത് നമ്മുക്ക് കാണിച്ചു തന്നില്ലേ ..... ലവള്കുള്ലാട്ടാ .....

  ReplyDelete
 27. ബ്ലെയിഡു കമ്പനിയും ഷാപ്പ്‌ ബിസ്സിനസ്സും പത്ര വ്യവസായവുമൊക്കെ തമ്മില്‍ എന്തു വ്യത്യാസം,ചങ്ങായീ .ഒന്നുമില്ല . വ്യവസായത്തിലെ വെറും വാര്‍ക്കപ്പണിക്കാരും ഗുമസ്തന്മാരുമാണീ വിദ്വാന്മാര്‍.....

  ReplyDelete
 28. ധര്‍മ്മം കിട്ടിയ ഫ്ലാറ്റില്‍ കാശ് കൊടുക്കാതെ ജീവിക്കുന്നതല്ലേ പത്ര ധര്‍മ്മം ,,

  ReplyDelete
 29. Rs 19.37 Crores /54 = 0.3587 Crore or less than Rs 36 Lakhs per debtor.That too in the matter of housing ,which seems including price of the land,interest etc...It is certainly not justifiable to default such govt loans;but when there is no option for repayment let the debtors ask to write off the amount which is not so large for a govt..I don't think that is an 'unpatriotic' demand in a country where multicrores of rupees worth loss to exchequer happens each year due to concessions given away to corporates either through legalized methods like corporate- friendly budgets or through other corrupt methods out rightly unlawful on the part of people concerned.

  ReplyDelete
  Replies
  1. ഇൻഡ്യയിലെ, പോകട്ടെ, കേരളത്തിലെ തന്നെ മറ്റ് അഴിമതികളുമായി തട്ടിച്ച് നോക്കുമ്പോൾ ആളൊന്നുക്ക് 36 ലക്ഷം രൂപയുടെ തട്ടിപ്പ് ഒരു വലിയതട്ടിപ്പ് അല്ല തന്നെ. പക്ഷെ ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത്, ഏതെങ്കിലും ഒരു സർക്കാരാപ്പീസിലെ 500 രൂപ കൈക്കൂലി പോലും ഒളിക്യാമറ വെച്ച് ഒപ്പി ന്യൂസ് അവറിലും മറ്റും ഘോരഘോരം ചർച്ചിക്കുകയും, നാലുകോളം വാർത്ത പടച്ച് വിടുകയുമൊക്കെ ചെയ്യുന്ന ഇവർ, സ്വന്തപ്പെട്ടവരുടെ ഈ അഴിമതിയെ പറ്റി കമാ എന്ന് മിണ്ടുന്നില്ല. അപ്പോൾ എന്താണ് ഇവരുടെ ധാർമികത.. ഒരു കുത്തക മുതലാളിക്ക് കീഴിൽ മുതലാളിക്ക് വേണ്ടി ജോലി ചെയ്യുന്ന വെറും ഇരട്ടത്താപ്പ് കൂലിത്തൊഴിലാളികൾ മാത്രമല്ലെ..??

   Delete
  2. ഈ പത്ര പ്രവര്‍ത്തകരും സിനിമാതാരങ്ങളുമൊക്കെ ജനത്തിന് മുന്നില്‍ മുഖംമൂടി ഇട്ടിരിക്കുന്ന സാധാരണക്കാര്‍ തന്നെയാണ്.അല്ലാതെ അവരുടെ എഴുത്തോ കഥാപാത്രങ്ങളോ പോലെ സത്യസന്ധമാകണമെന്നില്ല. പിന്നെ ആയിരം രൂപ കട്ടവനും ആയിരം കോടി രൂപ കട്ടവനും കള്ളന്മാര്‍ തന്നെയാണ്.അല്ലാതെ ചെറിയകള്ളനും വലിയകള്ളനുമെന്ന വ്യത്യാസമൊന്നും വേണ്ട വേണുഗോപാലന്‍ സാറേ ....

   Delete
 30. കൂട്ടുകാരാ ആയിരങ്ങളിൽ ഒരുവാ, നമ്മുടെ സർക്കാരോഫീസിലെ ലാസ്റ്റ് ഗ്രേഡ് ശിപ്പായി മുതൽ മന്ത്രി മന്ദിരങ്ങളിൽ മന്ത്രിമാർ വരെ അവരവരുടെ കഴിവനുസരിച്ച് അഴിമതിയും മേടിക്കലുമൊക്കെ നടത്തുന്നുണ്ട്.. പത്രപ്രവർത്തകരെന്താ മാലാഖമാരാണോ? അവരും നിങ്ങളെയൊക്കെപ്പോലെ തന്നെ സാധാരണ മനുഷ്യർ മാത്രമാണ്. പ്രതികരിക്കാനുള്ള താങ്കളുടെ ആവേശം മനസ്സിലാക്കുന്നു, നല്ലതു തന്നെ. പക്ഷെ പതിനായിരക്കണക്കിനുള്ള പത്രപ്രവർത്തകർക്കിടയിൽ നിന്നും ഏതോ വെറും 54 പേരുടെ അഴിമതിയെ പർവ്വതീകരിച്ച് സോഷ്യൽ മീഡിയകളിലും ബ്ലോഗുകളിലും വരുന്ന വാർത്തകൾ സത്യസന്ധമായി പ്രവർത്തിക്കുന്ന മറ്റ് മാധ്യമ പ്രവത്തകരെ കൂടി താറടിച്ച് കാണിക്കാൻ നിങ്ങളെപോലെയുള്ള ഒരു കൂട്ടം ബ്ലോഗേർസിന്റെ സംഘടിത നീക്കം അല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
  Replies
  1. //പതിനായിരക്കണക്കിനുള്ള പത്രപ്രവർത്തകർക്കിടയിൽ നിന്നും ഏതോ വെറും 54 പേരുടെ.....//ഇനിയിപ്പോ.....പതിനായിരക്കണക്കിനുള്ള രാഷ്ട്രീയക്കാര്‍ക്കിടയിൽ നിന്നും ഏതോ വെറും -- പേരുടെ.....പതിനായിരക്കണക്കിനുള്ള ഉദ്യോഗസ്ഥര്‍ക്കിടയിൽ നിന്നും ഏതോ വെറും ---പേരുടെ.....പതിനായിരക്കണക്കിനുകോടിയുള്ള ഇന്ത്യയുടെ സമ്പത്തില്‍ നിന്നും ഏതോ വെറും.....എന്നൊക്കെപ്പറഞ്ഞു ന്യായീകരിക്കാം .അല്ലെ അനോണീ ...

   Delete
  2. അനോണീയായ മാധ്യമ പ്രവർത്തകാ, ഈ 54 പേരിൽ താങ്കളുടെ നമ്പർ എത്രാമത്തേത് എന്ന് മാത്രമേ അറിയേണ്ടതുള്ളു.. താങ്കൾ ആരെന്നും എന്തെന്നും എന്താണ് ന്യായീകരിക്കാൻ വെമ്പുന്നതെന്നും താങ്കളുടെ ഈ കമന്റിൽ നിന്ന് വ്യക്തമാണ്.. ഒന്ന് പറഞ്ഞുകൊള്ളട്ടെ, എല്ലാർക്കുമാകാമെങ്കിൽ പിന്നെ നമുക്കെന്താ എന്നാണ് തോന്നലെങ്കിൽ പത്രപ്രവർത്തനം മതിയാക്കി ഫുൾടൈം മറ്റെപ്പണിക്ക് പോകുന്നതല്ലെ ഭംഗി..

   സ്വന്തം മുഖത്തോടെ വരൂ.. നമുക്ക് സംസാരിക്കാം..!

   Delete
  3. സർക്കാരോഫീസിലെ ലാസ്റ്റ് ഗ്രേഡ് ശിപ്പായി മുതൽ മന്ത്രി മന്ദിരങ്ങളിൽ മന്ത്രിമാർ വരെ അവരവരുടെ കഴിവനുസരിച്ച് അഴിമതിയും മേടിക്കലുമൊക്കെ നടത്തുന്നുണ്ട്.. അതുകൊണ്ട് പത്രപ്രവർത്തകർ കാണിക്കുന്ന അഴിമതിക്കെതിരെ മിണ്ടരുത് എന്ന് . സത്യസന്ധരായ പത്രപ്രവർത്തകർ ഉള്ളതുകൊണ്ട് അഴിമതി നടത്തുന്ന പത്രപ്രവർത്തകരെക്കുറിച്ച് പറയരുത് എന്ന്. ബ്ലോഗേഴ്സിനു സംഘടിക്കാൻ പാടില്ല എന്ന്, സോഷ്യൽ മീഡിയകളിലും ബ്ലോഗുകളിലും വരുന്ന വാർത്തകൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന്......

   - നല്ല തമാശ....

   Delete
 31. മറ്റാള്‍ക്കാര്‍ അഴിമതി നടത്തി എന്നുള്ളത് പത്രക്കാര്‍ക്ക് അഴിമതി നടത്താനുള്ള ഒരു ന്യായീകരണം അല്ല. സമൂഹം പ്രതീക്ഷയോടെ നോല്‍ക്കുന്ന ഒരു വര്‍ഗം എന്ന നിലക്ക്, അഴിമതിക്കഥകള്‍ പുറത്തു കൊണ്ടുവരാന്‍ നടക്കുന്ന പത്ര പ്രവര്‍ത്തകര്‍ ചെയ്യുന്ന കാര്യങ്ങള്‍ നീതിപൂര്‍വമാകണം, സുതാര്യവും..


  "പരീക്ഷക്ക് നീ എന്താടാ തോറ്റത് എന്ന് ചോദിക്കുമ്പോള്‍, ഞാന്‍ മാത്രമല്ല ക്ലാസില്‍ പലരും തോറ്റില്ലേ " എന്ന് തിരിച്ചു ചോദിക്കുമ്പോള്‍ എന്ത് തോന്നും...അത് മാത്രമേ മുകളിലെ അനോണിയുടെ ചോദ്യം കേള്‍ക്കുമ്പോള്‍ ഉണ്ടാകു..

  ReplyDelete
 32. ഫോർത്ത് എസ്റ്റേറ്റ്, ജനാധിപത്യത്തിന്റെ കാവൽ മാലാഖമാർ, ഫ്ഭൂ... ഏഭ്യന്മാർ, പെയിഡ് ന്യൂസുകളും. പെയ്മെന്റ് ന്യൂസുകളും അരങ്ങു തകർക്കുന്ന മാധ്യമ ലോകത്തിന്റെ മറ്റൊരു മലീമസമായ വാർത്ത, ഇതിനെയാണ് ഞങ്ങൾ ചിലർ ജീർണ്ണലിസ്റ്റ് എന്ന് കുറച്ച് മുമ്പെ വിളിച്ചത്...

  പത്രക്കാർ മറന്നാലും നാം ബ്ലോഗേഴ്സ് ഇത്തരം സംഭവങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണം അല്ലേ ഭായ്...

  ReplyDelete
 33. @ anony
  അപ്പൊ ഇനി മേല്‍ അക്രമങ്ങള്‍ ചെയ്യുമ്പോള്‍ ആദ്യത്തെ 54 പേരില്‍ പെട്ടാല്‍ വാര്‍ത്തകളൊന്നും വരില്ലായിരിക്കും അല്ലെ?ഉളുപ്പില്ലാല്ലോ തനിക്കൊന്നും ?
  ചെറ്റത്തരം ചെയ്തിട്ട് അതിനെ ന്യായീകരിക്കുന്നു.
  offtopic
  (എന്നാല്‍ പിന്നെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത രാഷ്ട്രീയക്കാര്‍ ചെയ്യുന്നതൊക്കെ പൊരുത് കൊടുത്തൂടെ )

  ReplyDelete
 34. ജീര്‍ണ്ണലിസ്റ്റുകൾ വാഴും കാലം.... അല്ലാ ആരാ ഇപ്പോൾ നല്ലവരായിട്ടുള്ളത്....കലികാലം

  ReplyDelete
 35. ഈ 'കുളിമുറി'യില്‍ പത്ര'ധര്‍മ്മ'ക്കാരും തുണിയുടുക്കാതെ.അല്ലെങ്കിലും ഈ പത്രധര്‍മ്മം ഒരു പാത്രധര്‍മ്മമല്ലേ,പല കവര്‍ സ്റ്റോറികാര്‍(രി)ക്കും !'ഭിക്ഷാംദേഹി'....

  ReplyDelete
 36. വരികയും വായിക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നല്ല നമസ്കാരം, ഒപ്പം പലരുടേയും ചോദ്യങ്ങൾക്ക് മറുപടി തരാതെ മുങ്ങിയ "അനോണി" യോട് ഒന്നുകൂടി ചോദിക്കാൻ ആഗ്രഹിക്കുന്നു: നിങ്ങൾ പത്രക്കാർ ഈ ചെയ്തത് എങ്ങിനെ ന്യായീകരിക്കാൻ കഴിയും??

  ReplyDelete
 37. ഹി ഹി പൊരിച്ചു... ബലാത്കാർ ആയിപ്പോയി

  ReplyDelete
 38. ഈ ഇക്കാടെ ഒരു കാര്യം ഓരോന്ന് കണ്ടാല്‍ പറഞ്ഞു പോകും അല്ലേ?

  ReplyDelete
 39. എനിക്ക് ഇന്നലെ കേരളകൗമുദിയിലെ ഒരു സുഹൃത്തിന്റെ (പേര് വെളിപ്പെടുത്തുന്നില്ല) ഒരു മെയിൽ കിട്ടി.. അത് ഇപ്രകാരമായിരുന്നു..  "ഹായ് കേരളകൗമുദി ചീഫ് ന്യൂസ്‌ എഡിറ്റര്‍ നിങളുടെ പറഞ്ഞുപോകും ബ്ലോഗ്‌ കണ്ടു "അമ്മായിഅമ്മേടെ കുംഭകോണം, കോടികൾ മുക്കി.." എന്ന പോസ്റ്റിനുള്ള അദേഹത്തിന്റെ വിശദീകരണം കേരളകൗമുദി ചീഫ് ന്യൂസ്‌ എഡിറ്റര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എഡിറ്റര്‍ ശേഖേര്‍ ഗുപതയ്ക്ക് അയച്ച മെയില്‍ ചുവടെ"  അപ്പൊ പത്രക്കാരും ബ്ലോഗൊക്കെ വായിക്കുന്നുണ്ട്.... ജാഗ്രതൈ.. ഇവിടെ ക്ലിക്കിയാൽ അദ്ദേഹത്തിന്റെ മെയിലിൽ എത്താം..

  ReplyDelete
 40. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പോയിട്ട് നാല്പതിനായിരത്തെ തൂണ്‍ പോലും ആവാന്‍ ഇവര്‍ക്കൊന്നും ഒരു യോഗ്യതയുമില്ലെന്നു കാലം തെളിയിക്കുന്നു.

  ReplyDelete
 41. കുറ്റം ചെയ്യുന്നവനെക്കാള്‍ കുറ്റവാളി ആണ്
  അതിനു കുട പിടിക്കുന്നവരും മൂടി വെക്കുന്നവരും

  ReplyDelete
 42. തക്ക ശിക്ഷ കൊടുക്കാന്‍ നിയമത്തിനു എപ്പോള്‍ കഴിയുന്നില്ല

  ReplyDelete
 43. ഒരു കല്ലെടുത്ത്‌ ഒരേറ്കൂടി കൊടുക്കാമായിരുന്നു

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!