"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, October 15, 2012

വിളപ്പിൽശാലയിലെ മനുഷ്യ ജീവനുകൾ..!!പട്ടാപ്പകൽ നാട്ടുകാരുടെ വോട്ട് വാങ്ങി ഭരിക്കാൻ തുടങ്ങിയ ഒരു സർക്കാർ, പെൺവാണിഭക്കാരനും കള്ളച്ചാരായ കച്ചവടക്കാരനും ഒക്കെ നട്ടപ്പാതിരക്ക് "വ്യവസായം" നടത്താൻ ഇറങ്ങുന്ന പോലെ നാടും നാട്ടാരും ഗാഢ നിദ്രയിലായിരുന്നപ്പോൾ കോടതി വിധി നടപ്പിലാക്കാൻ വിളപ്പിൽശാല എന്ന ഗ്രാമത്തിലേക്ക് ഒരു പട പോലീസകമ്പടിയോടെ യന്ത്ര സാമഗ്രികൾ സ്ഥാപിക്കാൻ പോയിരിക്കുന്നു..!!

കേരളത്തിലെ എല്ലാ കോടതിവിധികളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ടോ?
വിളപ്പിൽശാലയിൽ കോടതി വിധി നടപ്പിലാക്കാൻ സർക്കാരിനെന്താണ് ഇത്ര ധൃതി..? ഈ ശുഷ്കാന്തി മറ്റ് പലതിലും കാട്ടിയിരുന്നെങ്കിൽ ഭരണം ഇതിലും സുതാര്യമായേനേ.

സർക്കാരിന് ഹിതകരമല്ലാത്ത കോടതി വിധികൾ മറികടക്കാൻ കേരളം നിയമനിർമാണം തന്നെ നടത്തിയിട്ടുണ്ട്. സുപ്രീം കോടതി ഇത് സർക്കാരിനെ ഓർമിപ്പിച്ചിട്ട്കൂടിയുണ്ട്.

അപ്പോളാണ് ഒരു ജനതയുടെ ജീവനുതന്നെ ഭീഷണിയാകുന്ന ഒരു വൻ സാമൂഹ്യ പ്രാധാന്യമുള്ള വിഷയത്തിൽ കേവലമൊരു വിധിയിൽ തൂങ്ങി സർക്കാരും ഒരു നഗരസഭയും തങ്ങൾ പിടിച്ചമുയലിന് കൊമ്പ് മൂന്ന് എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത്. ഒരു ജനകീയ സമരത്തിനെ കണ്ടില്ലെന്ന് നടിച്ച് ഒരു സർക്കാരുകൾക്കും മുമ്പോട്ട് പോകാൻ പറ്റില്ലതന്നെ..

സൊസൈറ്റി കൊച്ചമ്മമാരുടെ ആർത്തവ മാലിന്യം ഉൾപ്പടെ പകർച്ച വ്യാധികളുടെ ഒരു കൂമ്പാരം ഒരു ജനതതിയുടെ നെഞ്ചത്ത് വാരി വിതറി പിഞ്ച് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള ഒരു ജനവിഭാഗത്തിന്റെ പിറന്ന നാട്ടിൽ ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്ന ഭരണ വർഗമേ നിങ്ങൾ മണിമാളികകളിൽ നിന്നിറങ്ങി രണ്ട് ദിവസം ഇവിടെ വന്ന് ജീവിച്ച് നോക്കൂ...

വിളപ്പിൽശാലയിൽ സമരം നയിക്കുന്ന സംയുക്ത സമരസമിതി നേതാക്കളുമായി സർക്കാരിന്റെ പ്രതിനിധി സുഗതകുമാരി നടത്തിയ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് സമരസമിതി ആഹ്വാനം ചെയ്ത അനിശ്ചിതകാല ഹർത്താൽ പഞ്ചായത്തിൽ തുടരുകയാണ്.

ഇനിയുമിനിയും നഗരമാലിന്യം വിളപ്പിൽശാല തന്നെ പേറണം എന്ന നഗരസഭയുടെ പിടിവാശി ഉപേക്ഷിച്ച് അവിടെ കൂമ്പാരമായി കൊണ്ടിറക്കിയിരിക്കുന്ന ലക്ഷക്കണക്കിന് ടൺ മാലിന്യം എത്രയും പെട്ടന്ന് സംസ്കരിച്ച് പട്ടിണിയാണെങ്കിലും ശുദ്ധവായു ശ്വസിച്ച് രോഗമില്ലാതെ ജീവിക്കാനുള്ള ആ ജനതയുടെ അവകാശത്തെ അനുവദിക്കൂ.

പ്രശ്ന പരിഹാരത്തിന് കൂട്ടായ ശ്രമം ഉണ്ടാകട്ടെ.. അത് വിളപ്പിൽശാലയിലെ കുഞ്ഞുങ്ങൾക്ക് അനുകൂലമായിട്ടായിരിക്കട്ടെ..

ജീവനത്തിനായുള്ള വിളപ്പിൽശാലയുടെ സമരത്തിന് എല്ലാ ഐക്യദാർഢ്യവും..!


39 comments:

 1. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാം ,ജനങ്ങള്‍ ആണ് ഏറ്റവും വലിയ ശക്തി ..ജനകീയ സമരം വിജയിക്കുക തന്നെ ചെയ്യും !!

  ReplyDelete
 2. വിളപ്പിൽശാലയുടെ സമരത്തിന് എല്ലാ ഐക്യദാർഢ്യവും

  ReplyDelete
 3. ജനകീയ സമരം വിജയിക്കട്ടെ.., സമസ്തമേഖലയിലുള്ളവരും ആവും വിധം കൈകോർക്കട്ടെ....

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. സമരം വിജയിക്കട്ടെ... എകാദിപത്യം തുലയട്ടെ

  ReplyDelete
 6. ഞാനും കൂടെ സമരം വിളിച്ചു

  ReplyDelete
 7. ജീവനത്തിനായുള്ള വിളപ്പിൽശാലയുടെ സമരത്തിന് എല്ലാ ഐക്യദാർഢ്യവും..!

  ReplyDelete
 8. ജനങ്ങള്‍ ആണ് ഏറ്റവും വലിയ കോടതി അവര്‍ വേണ്ടാന്ന് പറഞ്ഞത് വേണ്ടാന്നു വെക്കണം
  കേരള സര്‍ക്കാര്‍ നാട്ടപാതിരക്ക് കാണിച്ചത് കള്ളത്തരം തന്നെ ആണ്
  വിളപ്പില്‍ ശാലയിലെ സഹജീവികള്‍ക്ക് ഒരായിരം, വിപ്ലാഭിവദ്യങ്ങള്‍
  സത്യവും ധര്‍മവും ജയിക്കട്ടെ

  ReplyDelete
 9. അതിജീവനത്തിന്റെ പോരോട്ടം...... ഞാനും പങ്കാളി ആകുന്നു......

  എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
  www.vinerahman.blogspot.com

  ReplyDelete
 10. കൃത്യമായ ചിന്തകളില്ലാതെ ഓരോ കാര്യങ്ങള്‍ ചീഞ്ഞു നാറുന്നു.

  ReplyDelete
 11. ജീവനത്തിനായുള്ള വിളപ്പിൽശാലയുടെ സമരത്തിന് എല്ലാ ഐക്യദാർഢ്യവും..!

  ReplyDelete
 12. ആധുനിക സംവിധാനങ്ങളോടുകൂടി ഒരു ഒരു മാലിന്യ സംസ്കരണ ഫാക്ടറി ഉണ്ടായാല്‍ തീരുന്ന പ്രശനം അല്ലെ ഉള്ളൂ. ദുബായിലെ പോലെ ഒരു മാലിന്യസംസ്കരണ പ്ലാന്റ് ഇവര്‍ ഉണ്ടാക്കാത്തത് എന്താണ്..?

  ReplyDelete
  Replies
  1. മാലിന്യം എന്നത് യഥാർത്ഥത്തിൽ ഒരു പ്രശ്നമേയല്ലെന്നുള്ളതാണു വാസ്തവം. കേരളത്തിലെ മാലിന്യപ്രശ്നം ഇത്രക്കു ഗുരുതരമാകാൻ കാരണം ശുചിത്വമിഷനും ഉപചാപക വൃന്ദങ്ങളും മാത്രമാണ്. മാലിന്യ്മ് സംസ്കരിച്ച് ഉല്പന്നമാക്കാൻ മാർഗ്ഗമില്ലാഞ്ഞിട്ടല്ല. കോഴകൊടുക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ അംഗീകരിക്കാൻ മനസ്സില്ലാത്തതിനാലാണ്. ഇവിടെ ഒന്നു സന്ദർശിച്ചാൽ കാര്യം മനസ്സിലാവും. പോസ്റ്റിലല്ല, പോസ്റ്റിൽ പരാമർശിക്കുന്നിടത്ത്.

   Delete
 13. ധാര്‍മ്മികരോക്ഷം മനസ്സിലാക്കുന്നു..
  എന്തായാലും ഇനി ആശ്വസിക്കാം .. ഇപ്പൊ ഒക്കെ പരിഹരിചില്ലേ !

  ReplyDelete
 14. പറഞ്ഞത് നന്നായിരിക്കുന്നു ....
  സൊസൈറ്റീ മാലിന്യങ്ങള്‍ തള്ളുവാന്‍ ഇടം കിട്ടാതെ സ്വന്തം തലയില്‍ വച്ച് നടക്കട്ടെ .
  (പിന്നെ സര്‍വ മാലിന്യങ്ങളും തള്ളുവാന്‍ നമുക്ക് ഒരു സെക്രട്ടറിയെറ്റ് ഉണ്ടല്ലോ ? അതും പരിഗണിക്കാം )

  ReplyDelete
 15. കേരളത്തിലെ എല്ലാ കോടതിവിധികളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ടോ?
  വിളപ്പിൽശാലയിൽ കോടതി വിധി നടപ്പിലാക്കാൻ സർക്കാരിനെന്താണ് ഇത്ര ധൃതി..? ഈ ശുഷ്കാന്തി മറ്റ് പലതിലും കാട്ടിയിരുന്നെങ്കിൽ ഭരണം ഇതിലും സുതാര്യമായേനേ.

  ആരായാലും പറഞ്ഞ് പോകും ഇത്തരം കാട്ടിക്കൂട്ടലുകൾ കണ്ടാൽ,സർക്കാരിന്റെയായാലും മറ്റു അധികാരവർഗ്ഗ മേലാളന്മാരുടെയായാലും. വളരെ നന്നായിത്തന്നെ പറഞ്ഞിരിക്കുന്നു. ഇനിയുമിനിയും ഇത്തരം പ്രതിഷേധങ്ങൾ ഉയരട്ടെ,അതൊരു വൻകാഹളമായി പാരിൽ പ്രതിധ്വനിക്കട്ടെ. സമര വിജയത്തിനായുള്ള പ്രതിഷേധത്തിനാശംസകൾ.

  'പ്രശ്ന പരിഹാരത്തിന് കൂട്ടായ ശ്രമം ഉണ്ടാകട്ടെ.. അത് വിളപ്പിൽശാലയിലെ കുഞ്ഞുങ്ങൾക്ക് അനുകൂലമായിട്ടായിരിക്കട്ടെ..'

  ReplyDelete
 16. മാലിന്യ പ്രശ്നം പരിഹരിക്കാൻ രണ്ടേ രണ്ട് വഴികളേ കാണുന്നുള്ളൂ. അതിലൊന്ന് മാലിന്യങ്ങൾ ഉണ്ടാക്കാത്ത രീതിയിൽ ജീവിതം ക്രമപ്പെടുത്തുക എന്നതു തന്നെ. രണ്ടാമത്തേത് മാന്യമായി അത് ഉണ്ടാകുന്നിടത്ത് തന്നെ സംസ്കരിക്കുക. നഗരമാലിന്യം പേറാൻ ഗ്രാമത്തിനു ബാധ്യതയില്ല. മാത്രമല്ല, ഇന്നത്തെ ഗ്രാമീണവനിതകളുടെ ആർത്തവമാലിന്യങ്ങൾ പോലും നഗരവാസികളുടേതിൽ നിന്നു വ്യത്യസ്തമല്ലതന്നെ. നഗരത്തെപ്പോലെ മാലിന്യ നിർമ്മാണത്തിൽ ഒട്ടും പിറകിലല്ല ഗ്രമ്മങ്ങളും. ഈ രീതി മാറാതെ മാലിന്യ പ്രശ്നം ഒരുകാലത്തും മാറില്ല. സർക്കാർ പ്ലാസ്റ്റിക് നിരോധിക്കാൻ അറച്ചു നിൽക്കുന്നു. ഓരോ തിരഞ്ഞെടുപ്പു കാലത്തും ഉയർന്നു വരുന്ന പ്രാദേശിക പ്രശ്നങ്ങളിൽ അതാതു നാട്ടുകാർക്ക് വോട്ടെടുപ്പിലൂടെ വിധി പ്രസ്താവിക്കാൻ അനുമതി നൽകേണ്ടതുണ്ടെന്നു തോന്നുന്നു. അതായത് സാമാജികരെ തിരഞ്ഞെടുക്കുന്നതിനൊപ്പം, മദ്യം നിർത്തലാക്കണോ വേണ്ടയോ, വിളപ്പിൽ ശാലയിൽ മാലിന്യ പ്ലാന്റ് വേണോ വേണ്ടയോ എന്നൊക്കെയുള്ള കാര്യങ്ങൾ ജനങ്ങൾക്ക് തന്നെ വിടുക.....വോട്ടിംഗ് യന്ത്രങ്ങൾ സാമാജിക യന്ത്രങ്ങളെ മാത്രം തിരഞ്ഞെടുത്താൽ മതിയെന്ന പരമ്പരാഗ ജനാധിപത്യ രീതി മാറട്ടെ. അപ്പോൾ കാണാം ജനങ്ങളുടെ ഇഷ്ടം നടപ്പാകുന്നത്.

  ReplyDelete
  Replies
  1. പരമ്പരാഗത രീതിയിലുള്ള തിരഞ്ഞെടുപ്പിന്റെ ചട്ടക്കൂട് താങ്കൾ പറഞ്ഞത്പോലെ പുനഃക്രമീകരിക്കേണ്ടുന്ന കാലം ആയിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ. സാമാജികരെ തിരഞ്ഞെടുക്കുന്നതിനൊപ്പം, മദ്യം നിർത്തലാക്കണോ വേണ്ടയോ, വിളപ്പിൽ ശാലയിൽ മാലിന്യ പ്ലാന്റ് വേണോ വേണ്ടയോ എന്നൊക്കെയുള്ള കാര്യങ്ങൾ ജനങ്ങൾക്ക് തന്നെ വിടുക.... അപ്പോളറിയാം വോട്ടറുടെ ശക്തി..!!

   Delete
 17. എല്ലാ മാലിന്യങ്ങളും പേറാന്‍ ജനം എന്ന കഴുതയുടെ ജീവിതം പിന്നെയും ബാക്കി . അല്ലെങ്കിലും നമ്മള്‍ക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരികുന്നതെല്ലാം മാലിന്യങ്ങള്‍ ആണല്ലോ. പ്രതികരണങ്ങള്‍ മാത്രമാണ് ഏക ആശ്വാസം. കൂടുതല്‍ കൂടുതല്‍ ശക്തമാകട്ടെ അത്
  നല്ല ലേഖനം. ഇത്തരം എഴുത്തുകള്‍ ബ്ലോഗുകളില്‍ കൂടുതല്‍ നിറയട്ടെ

  ReplyDelete
 18. മാലിന്യം നീക്കാനുള്ള ഉറപ്പു രേഖാമൂലം കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സുഗത കുമാരിയുടെ മൗനത്തിനു പ്രധിഷേധിചെങ്കില്‍ ഈ ജനകീയ സമരം വിജയിക്കുക തന്നെ ചെയ്യും . അക്ഷരങ്ങള്‍ ശക്തമായി തന്നെ പറഞ്ഞു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .

  ReplyDelete
 19. ഈ നഗര മാലിന്യം എവിടെ സംസ്ക്കരിക്കും?

  ഗവണ്മെന്റ് തെരഞ്ഞെടുക്കുന്ന സ്ഥലത്തെല്ലാം ഇത്തരത്തിലുള്ള സവിശേഷതകൾ കാണാം.. ഒന്നുകിൽ അവിടെ പാവപ്പെട്ടവർ തിങ്ങിപ്പാർക്കുന്നുണ്ടാവാം. അല്ലെങ്കിൽ പണക്കാർ !

  പരിസ്ഥിതി മുഖ്യ പ്രദേശങ്ങളിലേക്ക് പോയാൽ പരിസ്ഥിതി വാദികളും മുറവിളി കൂട്ടും. അനുയോജ്യമായ സ്ഥലമെവിടെ ഈ കൊച്ചു കേരളത്തിൽ.

  ReplyDelete
  Replies
  1. ഒരു ജില്ലയിലെ മലിന്യം മുഴുവൻ ഭൂമിക്കും ജീവജാലങ്ങൾക്കും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ ഉല്പ്ന്നമാക്കാൻ അകെ 20 സെന്റ് സ്ഥലം മതി മുഹിയുദ്ദീൻ. ഏതു ജനവാസകേന്ദ്രത്തിനടുത്തും ഇതു സ്ഥാപിക്കാം. കേരളത്തിലെ "ഉത്തരവാദപ്പെട്ട" ഒരു അനാവശ്യ സംവിധാനത്തെ പിരിച്ചു വിട്ടാൽ മാത്രം മതി.

   Delete
 20. Hello from France
  I am very happy to welcome you!
  Your blog has been accepted in KUWAIT a minute!
  We ask you to follow the blog "Directory"
  Following our blog will gives you twice as many possibilities of visits to your blog!
  Thank you for your understanding.
  On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
  Invite your friends to join us in the "directory"!
  The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
  photography and poetry. So you will be able to find in different countries other people with passions similar to your ones.
  We are fortunate to be on the Blogspot platform that offers the opportunity to speak to the world.
  The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
  You are in some way the Ambassador of this blog in your Country.
  This is not a personal blog, I created it for all to enjoy.
  SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
  So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
  *** I am in the directory come join me! ***
  You want this directory to become more important? Help me to make it grow up!
  Your blog is in the list KUWAIT and I hope this list will grow very quickly
  Regards
  Chris
  We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
  http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
  http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
  http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
  http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
  http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif

  If you want me to know the blog of your friends, send me their urls which allows a special badge in the list of your country
  I see that you know many people in your country, you can try to get them in the directory?
  WE ASK YOU TO FOLLOW OUR BLOG "DIRECTORY"

  ReplyDelete
 21. നല്ല പോസ്റ്റ്‌.
  മാലിന്യ കൂമ്പാരങ്ങള്‍ നേതാക്കന്മ്ര്രുടെ വീട്ടു മുറ്റത്ത് അല്ലാത്തിടത്തോളം കാലം ഇത് സാധാരണക്കാരന്റെ പ്രശ്നമായി തന്നെ നില നില്‍ക്കും
  ജീവനത്തിനായുള്ള വിളപ്പിൽശാലയുടെ സമരത്തിന് എല്ലാ ഐക്യദാർഢ്യവും..

  ReplyDelete
 22. ഇനി തിരുവനന്തപുരം ജില്ലയില്‍ ഉള്ള പാറമടകളില്‍ ആണ് സര്‍ക്കാരിന്റെ നോട്ടം. എല്ലാ പാറമടകളിലും ചവറു കൊണ്ട്പോയി തള്ളും പോലും.

  ഈ ചവറു എല്ലാം കൂടി, പോട്ടെ, ഒരു ലോഡ്‌ ചവറു ആ സെക്രട്ടറിയെറ്റിന്‍റെ പരിസരത്തു വല്ലതും കൊണ്ടുപോയി ഇടണം. അപ്പോള്‍ മനസിലാകും.

  ReplyDelete
 23. മനസ്സില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കുമിഞ്ഞു കൂടിയവര്‍ നാടു വാഴുമ്പോള്‍ മറ്റെന്തു ചിന്തിക്കാന്‍ !

  ReplyDelete
 24. താങ്കളുടെ ലേഖനം വായിച്ചു.

  തിരുവനന്തപുരം കോര്‍പറേഷന്‍ 12 കൊല്ലം മുന്പ് അന്നത്തെ മേയറായിരുന്ന ശിവന്‍ കുട്ടിയുടെ കാലത്താണ് ഈ ഫാക്ടറി ആരംഭിച്ചത്.പൂന്തോട്ടവും ഔഷധ തോട്ടവും നിര്മിക്കാനെന്ന പേരില്‍ ആണ് വസ്തു വാങ്ങിയത്.പിന്നീടാണ് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നത്.12 ഏക്കര്‍ വസ്തുവാണ് ആദ്യം ഉണ്ടായിരുന്നത്.അവിടെ ഫാക്ടറി സ്ഥാപിക്കുന്നതിന് പോബ്സ് കമ്പനിക്ക്‌ അനുമതി കൊടുത്തു.ആദ്യ കാലത്ത് ധാരാളം സമരങ്ങള്‍ ഉണ്ടായി.അവയെല്ലാം പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി.നാട്ടുകരുടെമേല്‍ കള്ളക്കേസുകള്‍ എടുത്തു ജയിലില്‍ അടച്ചു.അന്നെന്നും ഇന്ന് കാണുന്ന തരത്തിലുള്ള ജനകീയ പ്രതിഷേധം ഉണ്ടായില്ല എന്നതാണ് സത്യം.

  പ്ലാസ്റ്റിക്‌ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തുറന്ന സ്ഥലത്താണ് നിക്ഷേപിച്ചത്.മാലിന്യത്തില്‍ നിന്ന് ഒലിച്ച് ഇറങ്ങുന്ന കറുത്ത ജലം,നാറ്റം,സ്വന്തം വീട്ടിലിരുന്നു ഒരു നേരത്തെ ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ,വിവാഹം പോലുള്ള ചടങ്ങുകളില്‍ പോലും ഒന്നും കഴിക്കാന്‍ പറ്റാത്ത ഇങ്ങനെ ആയപ്പോള്‍ ചുറ്റുമുള്ളവര്‍ കിട്ടിയ വിലക്ക് വസ്തു വിറ്റു പോകാന്‍ തുടങ്ങി.ആ വസ്തു എല്ലാം തിരുവനന്തപുരം കോര്‍പറേഷന്‍ ചുള് വിലക്ക് സ്വന്തമാക്കി.അങ്ങനെ 12 ഏക്കറില്‍ നിന്ന് 50 ഏക്കര്‍ ആയി വസ്തു വളര്‍ന്നു.ഇതിനിടയില്‍ അവിടെ വലിയൊരു ഷെഡ്‌ പണിതു.ബാക്കി സ്ഥലത്ത് കഴിഞ്ഞ 12 വര്‍ഷമായി 250 tonne മാലിന്യം വച്ച് 250 X 365 X 12 = 109500 Tonne പ്ലാസ്റ്റിക്‌ ഉള്‍പ്പെടെയുള്ള മാലിന്യം വിളപ്പില്‍ മണ്ണില്‍ നിക്ഷേപിച്ചു കഴിഞ്ഞു.അങ്ങനെ അവര്‍ ഞങ്ങളുടെ മണ്ണും വായുവും ജലവും മലിനമാക്കി.ഞങ്ങളെ തീരാ രോഗങ്ങളിലേക്ക്‌ വലിച്ചിട്ടു.രാത്രി 9 മണിക്ക് ശേഷം 50 ല്‍ അധികം മാലിന്യ വണ്ടികള്‍ ചീറിപായുന്ന

  റോഡ്‌.രാത്രി പോലും സമാധാനമായി കിടന്നുറങ്ങാന്‍ സാധിക്കാത്ത സ്ഥിതി.പരാതികള്‍ കൊടുത്തു തളര്‍ന്നു.വിളപ്പില്‍ശാലക്കാരെ പുച്ഛത്തോടെ കാണുന്നവര്‍.സ്കൂളില്‍ കുട്ടികളെ കളിയാക്കുന്ന മറ്റു കുട്ടികള്‍.മറ്റു സ്ഥലങ്ങളില്‍ പോകുമ്പോള്‍ വിളപ്പില്‍ശാല എന്ന് പറയാന്‍ മടിക്കുന്നവര്‍.ഭരണാധികാരികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഒരു പരിഹാരവും ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയ ഒരു ജനതയുടെ ഉയര്തെഴുന്നെല്പാണ് വിളപ്പില്‍ശാല സമരം.ഇവിടെ ഇപ്പോള്‍ രാഷ്ട്രീയ ജാതി മത ചിന്തകള്‍ ഒന്നും ഇല്ല.എല്ലാ മനസ്സിലും ഒരേ ചിന്ത മാത്രം.ഫാക്ടറി എന്നെന്നേക്കുമായി അടച്ചുപൂട്ടുക.

  ജനകീയ സമരം തുടങ്ങിയപ്പോള്‍ തന്നെ അതിനെ അടിച്ചമര്‍ത്താനും ഫാക്ടറി നിലനിര്‍ത്താനാണു സര്‍ക്കാരും കോര്‍പറേഷനും ശ്രമിച്ചത്‌.കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്കായി.പക്ഷെ ഒരു ജനത പിറന്ന മണ്ണില്‍ ജീവിക്കാനായി നടത്തിയ സമരത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന്റെ ഇരുമ്പ് കൂടത്തിനായില്ല എന്ന് വിളപ്പില്‍ ജനത തെളിയിച്ചു. 13-ആം തീയതി ശനിയാഴ്ച്ച അതിരവിലെ 2.30 നു പ്ലാന്റിലേക്കുള്ള യന്ത്രങ്ങള്‍ പോലീസ് ഒളിച്ചു കടത്തിയതോടെ ആണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ആരംഭിച്ചത്.രോഷാകുലരായ ജനങ്ങള്‍ അനിച്ചിതകാല ഹര്‍ത്താല്‍ ആരംഭിച്ചു.പ്രസിഡന്റ്‌ മരണം വരെ നിരാഹാരം തുടങ്ങി.തിങ്കള്‍ രാവിലെ മുതല്‍ തന്നെ പഞ്ചായത്തിലേക്കുള്ള എല്ലാ വഴികളും ജനം അടച്ചു.മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും മാത്രമാണ് പ്രവേശനം അനുവദിച്ചത്.വ്യാപാര സ്ഥാപനങ്ങളും സ്കൂളും കോളേജും ബാങ്കും വരെ പ്രവര്‍ത്തിച്ചില്ല.ഇതില്‍ തീരുമാനം ഉണ്ടാകും വരെ സമരം തുടരുമായിരുന്നു.അപ്പോഴേക്കും സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.അങ്ങനെ ഞങ്ങള്‍ക്ക് ഉറപ്പു കിട്ടി.ഇനി ഒരിക്കലും ഈ നാറിയ ഫാക്ടറി തുറക്കില്ല എന്ന്.എന്നാലും സമരം തീര്‍ന്നിട്ടില്ല.എന്നാണോ ഈ ഫാക്ടറി പൂട്ടി എന്നാ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങും അന്ന് വരെയും സമരം തുടരും.

  ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ എല്ലാം മുട്ട് മടക്കും എന്ന് ഞങ്ങള്‍ തെളിയിച്ചു.പാലക്കാട് പ്ലാച്ചിമട സമരം കഴിഞ്ഞാല്‍ വിജയിച്ച മറ്റൊരു ജനകീയ സമരമാണ് വിളപ്പില്‍ശാലയുടെത്.

  പ്രദീപ്‌ കുമാര്‍

  വിളപ്പില്‍ശാല

  ReplyDelete
  Replies
  1. തീർച്ചയായും പൊതു സമൂഹത്തിന്റെ എല്ലാ പിന്തുണയും വിളപ്പിൽശാലയിലെ ജനങ്ങളോടൊപ്പമുണ്ട്..!

   Delete
  2. അതെ ജനകീയ സമരങ്ങള്‍ വിജയിക്കട്ടെ!

   Delete
  3. മാലിന്യം എവിടെ കൂട്ടിയിട്ടാലും പ്രശ്നം തന്നെയാണ്. മാലിന്യം ഒരു മണിക്കൂർപോലും കൂട്ടിയിടാത്ത, മലിനജലം ഒലിച്ചിറങ്ങാത്ത, പൊടിയും ശബ്ദവും ഈച്ചയും കൊതുകുമില്ലാത്ത, ഒരു ദുർഗ്ഗന്ധവുമില്ലാത്ത മാലിന്യ സംസ്കരണ പ്ലാന്റ് കേരളത്തിലുണ്ട്. അതുപക്ഷേ ആരും കാണാനിഷ്ടപ്പെടുന്നില്ല.

   Delete
  4. പ്രദീപ് ഒന്നു വിളിക്കാമോ...? 9400006000

   Delete
 25. എല്ലാത്തിനെയും മലീമാസമാക്കുക എന്നതാണ് ഇന്നിന്റെ ചിന്ത ..

  ഓരോ ഭവനവും സൃഷ്ട്ടിക്കുന്ന മാലിന്യ സംസ്കരണം അവരുടെ മാത്രം ഉത്തരവാദിത്വം ആണ്.. അത് മറ്റുള്ള സ്ഥലങ്ങളില്‍ തള്ളാന്‍ ഉള്ളതല്ല എന്ന തിരിച്ചറിവ് ആണ് ആദ്യം ഉണ്ടാവേണ്ടത്. അതിനു നിയമത്തിന്റെ പിന്‍ബലവും കൂടി നല്‍കിയാല്‍ നന്ന്.

  അല്ലാതെ കൈ വെക്കുന്നതിലെല്ലാം അഴിമതി തേടുന്ന ഇന്നത്തെ രാഷ്ട്രീയക്കാരുടെ മനസ്സിലെ മാലിന്യം നീക്കാതെ അവര്‍ എന്ത് ചെയ്യുമെന്നാണ് നാം ആശിക്കേണ്ടത് ???

  ReplyDelete
 26. ജനങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ഒരു സർക്കാരിനും ഒരു കോടതിയ്ക്കും ജനങ്ങൾക്കുമേൽ ക്രൂരതകൾ അടിച്ചേല്പിക്കുവാനാകില്ല.

  ReplyDelete
 27. പിന്തുണകള്‍ !!!

  ReplyDelete
 28. സമരത്തിന് എല്ലാ ഐക്യദാർഢ്യവും

  ReplyDelete
 29. സാമൂഹികപ്രശങ്ങള്‍ക്ക് നേരെയുള്ള നല്ലൊരു ഇടപെടല്‍..... ആശംസകള്‍

  ReplyDelete
 30. വിളപ്പിൽശാലയുടെ സമരത്തിന് എല്ലാ ഐക്യദാർഢ്യവും

  ReplyDelete
 31. http://kottotty.blogspot.in/2013/12/blog-post.html

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!