"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, July 2, 2012

പുരുഷു എന്നെ അനുഗ്രഹിക്കണം.. സോറി.. പുരുഷുവിനെ ഞാൻ അനുഗ്രഹിക്കുന്നു..!!കുറച്ച് നാൾ ജയിലിൽ കഴിഞ്ഞതോടെ പിള്ളയുടെ ശൗര്യമൊക്കെ ഒരുമാതിരി വൺ.. ടൂ.. ത്രീ പറഞ്ഞ് കെണിയിലായിപ്പോയ മണിയുടേത് മാതിരി ആയിപ്പോയി..!

വെടി തീർന്ന ഠയറിൽ കമ്പിപ്പാര കുത്തി ബാക്കി കാറ്റ് കൂടി തുറന്ന് വിടുമ്പോഴത്തെ "ശ്..ശ്ശ്..ശ്ശൂ.."  എന്ന അവസ്ഥയിലാണ് കൊട്ടാരക്കരയിലെ ഈ ഗർജ്ജിക്കുന്ന സിംഗത്തിന്റെ ഇപ്പോഴത്തെ ഡയലോഗുകൾ കേട്ടാൽ തോന്നുക..!! കലികാലം..!

താനൊരു മണ്ടനാണെന്നും അത് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും പിള്ള സമ്മതിച്ച്പോലും.. എല്ലാ മണ്ടൻമാർക്കും ഒരു ദിവസമുണ്ടെന്നും അന്ന് മുഖ്യമന്ത്രി മനസ്സിലാക്കുമെന്നും പിള്ള സ്വയം ആശ്വസിക്കുന്നു..!! (മോനേ ഗണേശാ.. അപ്പനെക്കൊണ്ട് ഇത്രേം പറേപ്പിക്കണമാരുന്നോ...???)

രാഷ്ട്രീയത്തിൽ മക്കൾ തന്നെക്കാൾ കേമനാകണം എന്ന ആഗ്രഹിക്കുന്ന എല്ലാ അതിമോഹികളായ അഛൻമാർക്കുമുള്ള ഒരു താക്കീതാണ് ഒന്നും ചെയ്യാൻ പറ്റാതായിപ്പോയ പിള്ളയുടെ ഇപ്പോഴത്തെ ഈ നിസ്സഹായാവസ്ഥ..!!

അഛൻമാർ ജാഗ്രതൈ..!!

25 comments:

 1. മണ്ടൻ പിള്ള

  ReplyDelete
 2. അച്ചന്മാരും പള്ളീലച്ചന്മാരും കൊച്ചമ്മമാരും കൊച്ചീക്കാരും ജാഗ്രതൈ!

  ReplyDelete
 3. ഇങ്ങനെ ആക്രാന്തം പിടിച്ച ഒരു അഛനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല

  ReplyDelete
 4. തള്ള ചവിട്ടിയാള്‍ പിള്ളക്ക് കേടില്ല...പിള്ള ചവിട്ടിയാള്‍ പുള്ളക്കും കേടില്ല..

  ReplyDelete
 5. പിള്ളക്കു പെരുന്തച്ഛൻ കോംപ്ലക്സാണ്.....

  ReplyDelete
 6. സാമുദായിക സന്തുലനം ഈ ബ്ലോഗിന്‍റെ മുഖമുദ്ര !!!
  -------------------------------
  അഹഹ ഇതടിപൊളി ,,ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി ഒരു പാട് ചിരിപ്പിക്കാന്‍ ഒരു വലിയ പോസ്റ്റ്‌ വേണ്ട ഒരു വരിയായാലും മതി ....(ക്യാപ്ഷന്‍ കണ്ടു ഒരു പാട് ചിരിച്ചു സൂപ്പര്‍ )

  ReplyDelete
 7. മകന്‍ കേമനാകണം എന്ന് ആഗ്രഹിച്ചപ്പോള്‍ മകന്‍ ശരിക്കും കേമനാകും എന്ന് പിള്ള കരുതിക്കാണില്ല. കൊടുത്ത വരം തിരിച്ചെടുക്കാനാവാത്ത അവസ്ഥയിലാണ് പിള്ള.

  ReplyDelete
 8. പിള്ളേച്ചാ..ശവത്തില്‍ കുത്തരുത്..

  ReplyDelete
 9. അധികാരത്തിനോടുള്ള ആര്‍ത്തി മൂത്തു പിള്ളക്ക് ഭ്രാന്തായി....

  ReplyDelete
 10. അങ്ങേരു പെരുന്തച്ചനാ.. മക്കളുടെ നന്മയും അങ്ങേര്‍ക്കു പിടിക്കത്തില്ല. അങ്ങേര്‍ക്കു തന്നെ എല്ലാം വേണം പാര്‍ട്ടിയും മന്ത്രിപ്പണിയും എല്ലാം.

  ReplyDelete
 11. അപ്പന്റെ അപ്പാപ്പന്‍ അതാണ്‌ ഗനേശേട്ടന്‍

  ReplyDelete
 12. 'മുഖം അച്ഛനെപ്പോലെയാകണം ....'

  ReplyDelete
 13. ഹി ഹി ...ഇനി കൊട്ടാരക്കരയില്‍ എങ്ങാനും ഇക്കായെ കണ്ടാല്‍ ഞാന്‍ പിള്ളയെ അറിയിക്കും നോക്കിക്കോ ...

  ReplyDelete
 14. ചര്‍ദ്ദിചത് വാരി തിന്നവന് ഇതല്ല ഇതിന്റെ അപ്പുറവും സംഭവിക്കും!!!

  ReplyDelete
 15. വല്ലാത്തൊരു തന്ത തന്നെ.. സമ്മതിക്കണം

  ReplyDelete
 16. ഇത് വെറും പിള്ള കളി :)

  ReplyDelete
 17. വന്ന് വായിച്ച് അഭിപ്രായം പറഞ്ഞും പറയാതെയും പോയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി..

  ReplyDelete
 18. അങ്ങേരു വജ്രായുധം പ്രയോഗിക്കുമെന്ന് പറഞ്ഞിരുന്നു. പിന്നെ അത് ഓടിച്ചുമടക്കി-----ല്‍ തിരുകി.

  ReplyDelete
 19. മോൻ ചത്തിട്ടായാലും മരുമോളുടെ കണ്ണീരു കാണണം അല്ലാതെന്താ... ഇത് ഒരു മാതിരി ലേഡറും മോനും കളിച്ച കളി പോലെയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു... :)

  ReplyDelete
 20. അച്ഛനും മോനും, പാര്‍ട്ടിക്കാരുടെയും
  നാട്ടുകാരുടെയും മുന്നില്‍ ഈ യുദ്ധം ഒക്കെ
  നടത്തിയിട്ട് സമവായത്തിലെത്താനായി
  ഒന്ന് രണ്ടു സ്ഥാനങ്ങള്‍ കൂടി കിട്ടിയാല്‍
  "എന്താ പുളിക്കുമോ"!!!

  ReplyDelete
 21. താനൊരു മണ്ടനാണെന്നും അത് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും പിള്ള സമ്മതിച്ച്പോലും.. എല്ലാ മണ്ടൻമാർക്കും ഒരു ദിവസമുണ്ടെന്നും അന്ന് മുഖ്യമന്ത്രി മനസ്സിലാക്കുമെന്നും പിള്ള സ്വയം ആശ്വസിക്കുന്നു..!! (മോനേ ഗണേശാ.. അപ്പനെക്കൊണ്ട് ഇത്രേം പറേപ്പിക്കണമാരുന്നോ...???)

  അപ്പൊ നൗഷാദിക്കാ ഞാൻ കേസു കൊടുക്ക്വോ ? അതോ ങ്ങള് കൊടുക്ക്വോ, ന്റെ പ്രതിനിധ്യായിട്ട്. അല്ല മനസ്സിലായില്ല്യേ ? മണ്ടൻ ന്ന് പറഞ്ഞ് മണ്ടൂസൻ അപമാനിച്ചതിന്.

  സ്വതസിദ്ധമായ രസം വായിച്ച് പോകാൻ.
  ആശംസകൾ.

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!