"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, May 10, 2012

അർത്ഥം കണ്ട് പിടിച്ച് വാക്യത്തിൽ പ്രയോഗിക്കുക..


ഗുണ്ടർട്ട് സായ്പ് കാലം ചെയ്തതിന് ശേഷം മലയാള ഭാഷക്ക് അങ്ങിനെ ഇങ്ങിനെയൊന്നും പറയത്തക്കതായ ഒരു എഴുമ്പേറ്റം ഇല്ലാണ്ടിരിക്കുകയായിരുന്നു..

പുതിയ തലമുറ മംഗ്ലീഷിൽ "മലയാലം" പറഞ്ഞ് ഭാഷയെ എന്തരോ ചെയ്യുമ്പോൾ മണ്മറഞ്ഞ് പൊയ്കൊണ്ടിരിക്കുന്ന മലയാള ഭാഷക്ക് നമ്മുടെ ചില രാഷ്ട്രീയ നേതാക്കൾ അടുത്തകാലത്തായി വാരിക്കോരി തരുന്ന സംഭാവനകൾ എത്ര വലുതാണ്.

പ്രത്യേകിച്ചും രാഷ്ട്രീയ എതിരാളികൾക്കിട്ട് നാല് അലക്കലക്കണമെന്ന് തോന്നുമ്പോൾ സന്ദർഭം പോലുമാലോചിക്കാതെ ഈ നേതാക്കളുടെ നാവിൻ തുമ്പിൽ വിളയാടുന്ന ഭാഷാ പ്രയോഗങ്ങൾ ഹോ.. വർണിക്കാൻ വാക്കുകളില്ല തന്നെ.. വോവ്.. ഏവ്സം..

ഇതൊക്കെ മലയാലം മംഗ്ലീഷിൽ പറയുന്ന രഞ്ജിനി ഹരിദാസും പിന്നെ മറ്റ് പീറ ചാനൽ പിള്ളേരും കേട്ട് പഠിക്കട്ടെ..

ജയരാജൻ, അച്ചുതാനന്ദൻ, ഗണേഷ് കുമാർ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ മേഖലയിൽ ഗവേഷണം നടത്തി ഭാഷയെ പരിപോഷിപ്പിച്ചിട്ടുള്ളവരിൽ പ്രമുഖർ. ഇപ്പോൾ അത്രക്ക് വലിയ കേട്ടുകേൾവിയൊന്നുമില്ലാതിരുന്ന "കുലം കുത്തി" എന്ന വാക്കുമായി പിണറായി കൂടി ഈ പട്ടികയിൽ മഹനീയ സ്ഥാനം അലങ്കരിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ..!!

ട്രാഫിക് പോലീസുകാർക്ക് ഇനിമുതൽ ഹെൽമറ്റില്ലാതെ ബൈക്കോടിച്ച് പിടിക്കുന്ന യാത്രക്കാരെക്കൊണ്ട് 200 പേജ് ബുക്ക് നിറയെ "കുലം കുത്തി.. കുലം കുത്തി" എന്ന് ഇമ്പോസിഷൻ എഴുതിപ്പിച്ച് വാക്കിന്റെ പ്രാധാന്യം നാട്ടുകാർക്ക് മനസ്സിലാക്കി കൊടുക്കാവുന്നതാണ്

{ശുംഭന്‍, നികൃഷ്ട ജീവി, അഭിസാരിക അഥവാ കറിവേപ്പില, കാമഭ്രാന്തന്‍, കുലംകുത്തി തുടങ്ങിയവയാണ് അടുത്തിടെയായി മലയാളത്തിന്റെ യശസ്സുയർത്തും വിധം ഉപയോഗിക്കപ്പെട്ട വാക്കുകൾ..! (ഓർമയിൽ വരാത്തവ വിട്ടു പോയിട്ടുണ്ട്; ക്ഷമിക്കുക) }

ഇനിയെങ്കിലും മലയാള ഭാഷക്ക് ക്ലാസിക് പദവി നൽകി ആദരിക്കാൻ കേന്ദ്രത്തിന് കനിവുണ്ടാകുമോ??


എന്റെ സംശയം: രാഷ്ട്രീയ എതിരാളികളെ കൊട്ടേഷൻ കൊടുത്ത് കൊല്ലിക്കുന്നതിനേക്കാൾ വലിയ വിഷയമാണോ "കുലം കുത്തി" വിവാദം??

32 comments:

 1. അപ്പോള്‍ മാനിഫെസ്ടോയില്‍ പുതിയ നിഘണ്ടു കണ്ടുപിടിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി, സൈഡില്‍ ഗാഡ്ജെറ്റ് പോലെ കൊടുക്കണം.

  പാര്‍ട്ടിക്കാര്‍ അഭിസംബോധന ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ:

  നികൃഷ്ട ജീവി - സാമുദായിക നേതാക്കളെ എല്ലാവരെയും
  ശുംഭന്‍ - കോടതി സംബന്ധിയായ എല്ലാവരെയും
  കാമഭ്രാന്തന്‍ - എഴുപതു കഴിഞ്ഞ നേതാക്കളെ
  അഭിസാരിക - അന്‍പതില്‍ താഴെയുള്ള സ്ത്രീ നേതാക്കളെ
  കുലംകുത്തി - കൂട്ടത്തില്‍ ഉള്ള ആരെവേണേല്‍ (എപ്പോഴാ എന്നറിയില്ലല്ലോ)

  ReplyDelete
 2. ഇപ്പോള്‍ ഈ യിടെ ആയി വൈക്കം ഭാഷയില്‍ എട്ടുകാലി മംമൂഞ്ഞും എല്ലാവര്ക്കും സുപരിചിതന്‍ ആണ്...

  ReplyDelete
 3. മാതൃസംഘടനയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി വിട്ടവരെ പാര്‍ട്ടിക്ക് വിശേഷിപ്പിക്കാനുള്ള മഹത്തായ പദമാണല്ലോ "കൂലംകുത്തി" എന്ന പദം !!!

  "കൂലം കുത്തികള്‍ എന്നും കൂലംകുത്തികള്‍ ആയിരിക്കും" എന്ന പിണറായി വിജയന്റെ വാക്കുകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ചില കൂലം കുത്തി വിശേഷങ്ങള്‍....

  1. മാതൃസംഘടനയായ സി പി ഐ യില്‍ നിന്ന് 1964 ല്‍ ഇറങ്ങി പോന്ന കൂലം കുത്തികള്‍ രൂപീകരിച്ച സംഘടനയാണ് CPI(M).

  2. ഈ കൂലം കത്തി സംഘടനയുടെ ഇന്നത്തെ സംസ്ഥാന സെക്രട്ടറിയാണ് പിണറായി വിജയന്‍.

  3. കൂലംകുത്തികളുടെ സംസ്ഥാന സെക്രടറി സ്ഥാനം വഹിക്കുന്നത് കൊണ്ട് തന്നെ പിണറായിയാണ് ഇന്ന് കേരള സംസ്ഥാനത്തെ ഏറ്റവും പ്രഗല്‍ഭനായ കൂലംകുത്തി.

  4. അന്ന് ഇറങ്ങി പോന്ന 32 നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക കലംകുത്തിയാണ് വി.എസ്.

  ഇത്രയും വാക്യങ്ങളില്‍ പ്രയോഗിച്ചാല്‍ മതിയോ ???

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. ഹ ഹ ഹാ!
   ഈ വാക്യത്തില്‍ പ്രയോഗത്തിനു എന്റെ വക ഒരു 'കുലംകുത്തി'ചിരി.....

   Delete
  3. ഈ വാക്യത്തിൽ പ്രയോഗത്തിന് ഡോക്റ്റർക്ക് ഫുൾ മാർക്ക്..

   Delete
 4. ഹി..ഹി..നന്നായി..ഇത്തരം പോസ്റ്റുകള്‍ ഇനിയും വരേണ്ടിയിരിക്കുന്നു..ഇതെഴുതി കഴിയുംബോലെക്കും അടുത്ത പുതിയ പടങ്ങള്‍ ലവന്മാര്‍ മൊഴിഞ്ഞിട്ടുണ്ടാകും..സംസ്കാരമില്ലാത്തവനാണ് സാംസ്കാരികതയുടെ ചുക്കാന്‍ പിടിക്കാന്‍ ഏറ്റവും യോഗ്യന്‍..

  ReplyDelete
 5. ജി. സുധാകരന്റെ 'കുണ്ടാമണ്ടി' പ്രയോഗങ്ങളും
  സ്വരാജിന്റെ സംഭാവന (പിതൃശൂന്യത)എന്നതുമൊക്കെ കൂടി ചേര്‍ക്കാമായിരുന്നു.

  ReplyDelete
 6. അതെ അങ്ങിനെ ഓർത്തോർത്ത് പറയാനാണെങ്കിൽ കുറെ ഉണ്ട് താനും.. നന്ദി വെൺപാൽ

  ReplyDelete
 7. ശ്‘ ശ്’ ക്ളാസ്സിൽ എല്ലാവരും അക്ഷമരല്ലാതെ ഇരിക്കുക..
  ഭരണ സമിതിയും പ്രതിഭരണ സമിതിയും വാഴുന്നോനും വഴീൽ പെട്ടോനും ഇനിയും പദപ്രയോഗങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രയോഗിക്കപ്പ്ടുന്നതാണ്‌... പിന്നെ കേട്ടില്ല കണ്ടില്ല എന്നൊന്നും പറയരുത്..

  അതു കഴിഞ്ഞു നടക്കുന്ന പരീക്ഷയിൽ ഒന്നും എഴുതാതെ തോറ്റാൽ കേരളത്തിനു വെളിയിൽ നാടു കടത്തപ്പെടുന്നതാണെന്ന് ഇതിനാൽ അറീയിച്ചു കൊള്ളുന്നു....

  ReplyDelete
 8. {ശുംഭന്‍, നികൃഷ്ട ജീവി, അഭിസാരിക അഥവാ കറിവേപ്പില, കാമഭ്രാന്തന്‍, കുലംകുത്തി തുടങ്ങിയവയാണ് അടുത്തിടെയായി മലയാളത്തിന്റെ യശസ്സുയർത്തും വിധം ഉപയോഗിക്കപ്പെട്ട വാക്കുകൾ..! (ഓർമയിൽ വരാത്തവ വിട്ടു പോയിട്ടുണ്ട്; ക്ഷമിക്കുക) }

  ഇനിയെങ്കിലും മലയാള ഭാഷക്ക് ക്ലാസിക് പദവി നൽകി ആദരിക്കാൻ കേന്ദ്രത്തിന് കനിവുണ്ടാകുമോ??


  ഈ അവസാനത്തെ ഒരൊറ്റ വാചകം മതി ഇക്കായുടെ ക്ലാസ്സ് അറിയാൻ.! ഗംഭീരം ഇക്കാ ഗംഭീരം. ആശംസകൾ.

  ReplyDelete
 9. ഇനിയെങ്കിലും മലയാള ഭാഷക്ക് ക്ലാസിക് പദവി നൽകി ആദരിക്കാൻ കേന്ദ്രത്തിന് കനിവുണ്ടാകുമോ??

  ReplyDelete
 10. ഇനിയും ഇത്തരം ക്ലാസ്സിക്കല്‍ പദങ്ങള്‍ കേട്ട് രോമാഞ്ചം കൊള്ളാനുള്ള യോഗം മലയാള മക്കള്‍ക്ക്‌ ഉണ്ടാകട്ടെ.....വെറുതെയല്ല ഇപ്പോഴത്തെ ഇംഗ്ലീഷ്‌ മീഡിയം പിള്ളേര്‍ക്കൊന്നും രാഷ്ട്രീയം പിടിക്കാത്തതും രാഷ്ട്രീയക്കാരെ കണ്ടു കൂടാത്തതും ...അസൂയ തന്നെ ഇത്ര നന്നായി മലയാളം കൊണ്ട് രോമാഞ്ചം ഉണ്ടാക്കുന്നത് കാണുമ്പോഴുള അസൂയ

  ReplyDelete
 11. രാഷ്ട്രീയ നേതാക്കളുടെ ജല്‍പ്പനങ്ങള്‍ ഇനിയെങ്കിലും പരിധി വിടാതിരുന്നെന്കില്‍ എന്ന് പ്രത്യാശിക്കുന്നു ....

  ReplyDelete
 12. വര്‍ഗസമരപാതയില്‍ നിന്ന് കുലംകുത്തി വേട്ടയിലേക്ക്.....

  എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച ഒന്നുമില്ലാത്തവന്‍, നഷ്ടപ്പെടുവാന്‍ പലതും ഉള്ളവരുടെ സഹായം കിട്ടാതെ വഴിയാധാരമാവുന്നു....

  ReplyDelete
 13. ഈ വാക്കുകള്‍ക്കെല്ലാം തമോഗുണമാണെങ്കിലും നമുക്ക് മാണിസാറിന്റെ “അഡീഷനാലിറ്റി” “അദ്ധ്വാനവര്‍ഗം” എന്ന വാക്കുകളെയും ഓര്‍ക്കാം.

  ReplyDelete
 14. കുളം കുത്താന്‍ ഉപയോഗിയ്ക്കുന്ന ഒരു പണിയായുധം എന്ന അര്‍ഥത്തിലും ഈ പദം പ്രയോഗിഹ്ച് വരുന്നു. 'ള' എന്ന അക്ഷരം ആധുനിക മങ്ഗ്ലിശില്‍ പ്രചാരം കുറഞ്ഞു വരുന്നത് പരിഗണിച്ചു, 'കുലം കുത്തി' എന്ന് ‍''ആക്കി''യതാണെന്ന് കരുതാം:)

  ReplyDelete
 15. ഹഹഹ സമ്പവം കൊള്ളാം
  ഞാൻ ഇനി ഹെൽമെറ്റ് ഇടാതെ നടക്കൂല ട്ടൊ

  ReplyDelete
 16. കുറേയധികം വാക്കുകള്‍ വരുന്നുണ്ട് സിപീഎം നായകരില്‍ നിന്ന്..മലയാളം വളരട്ടെ

  ReplyDelete
 17. സംഭവം കിടു കിടു !!!

  ReplyDelete
 18. പുതിയ പുതിയ വാക്കുകള്‍ കേട്ട്‌ മലയാളിക്ക്‌ കൊളിര്‍മയിര്‍ കൊള്ളട്ടെ.... :)

  ReplyDelete
 19. ഇവിടെ വന്ന് വായിച്ച് പോയ സ്നേഹിതർക്കും, വായിച്ച് അഭിപ്രായം പറഞ്ഞ സ്നേഹിതർക്കും നന്ദി..!!

  ReplyDelete
 20. കുലം കുത്തി :)

  ReplyDelete
 21. പിണറായിയുടെതായി വേറെയും ചില സംഭാവനകള്‍ ഉണ്ട്.
  "ബക്കറ്റിലെ വെള്ളം"
  "സമുദ്രത്തിന്റെ മാര്‍ത്തട്ടു" എന്നിവ ഉദാഹരണം.

  മുരളീധരന്‍ സംഭാവന ചെയ്തതാണ് "അലുമിനിയം പട്ട" എന്ന പദം (അഞ്ചു വര്ഷമാ അതിന്റെ പേരില്‍ തിര എണ്ണി കഴിഞ്ഞത്)

  അച്ചുമാമന്റെ വക ഒട്ടേറെ സംഭാവനകള്‍ വന്നിട്ടുണ്ട്. "പട്ടി" "വെള്ളച്ചി" "ഒരുത്തി" തുടങ്ങിയവ ഉദാഹരണം.

  ReplyDelete
 22. മലയാള ഭാഷയ്ക്ക് ഇതിലും നല്ലൊരു പ്രതാപ കാലം ഇനി കിട്ടുമെന്ന് തോന്നുന്നില്ല ...:))

  ReplyDelete
 23. ഇങ്ങനെ കുളം കുത്തികളെ പോലെ എഴുതാന്‍ തുടങ്ങിയാലോ

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!