"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, April 30, 2012

വെറുതെയല്ല ഭാര്യ.. പത്ത് പേരെ കാണിക്കാനാ..!!"

അങ്ങിനെ കേരളത്തിലെ കോടിക്കണക്കിന് വരുന്ന ദമ്പതികളാരും ദമ്പതികളല്ലെന്നും, മനോരമക്കാർ പ്രഖ്യാപിച്ച ദമ്പതിമാരാണ് ഏദൻ തോട്ടത്തിലെ യഥാർത്ഥ ആദവും ഹവ്വയുമെന്നും, ബാക്കിയുള്ള സകല അലവലാതി ഭാര്യമാരും, ഭർത്താക്കന്മാരും ചട്ടിയും കലവും പരസ്പരം നെഞ്ചെത്തെറിഞ്ഞുടച്ചും, ഭാര്യമാർ ഭർത്താക്കന്മാരുടെ രഹസ്യക്കാരിക്കിട്ട് പണി കൊടുത്തും, ഭർത്താക്കന്മാർ ഭാര്യമാരുടെ രഹസ്യക്കാരെ തപ്പി പിടിച്ച് പറ്റുമെങ്കിൽ അപ്പോൾ തന്നെ ലവന്മാരുടെ തലയിൽ കെട്ടി വച്ച് ആർമാദിക്കുന്ന കൂതറകളാണെന്നും, വേറെ കുറെ ഭാര്യമാർ വിധവാ പെൻഷൻ കിട്ടുമെന്നുള്ള ഒറ്റ ആശ്വാസത്തിൻമേൽ പലതും സഹിച്ച് ജീവിച്ച് പോരുകയാണെന്നും ആണെന്നാണോ ചാനൽ മുതലാളിമാർ പറയുന്നത്...???

ഈ 60 ലക്ഷത്തിന്റെ ഫ്ലാറ്റിന് വേണ്ടിയുള്ള ഭാര്യമാരുടേയും ഭർത്താക്കൻമാരുടേയും ഡപ്പാംകൂത്തും ആക്രാന്തവും കണ്ടാൽ ഏത് പെണ്ണുങ്ങളും വെറുതെയെങ്കിലും പ്രാർത്ഥിച്ച് പോകും: "ഹീശ്വരാ.. എന്റെ കെട്ട്യോനും ബോട്ടും കൊണ്ട് കടലിൽ പോയിട്ടുണ്ട്, അങ്ങോരുടെ ബോട്ടിന് മുമ്പിലും ഒരു ഇറ്റലിക്കാരന്റെ കപ്പൽ വരണെ ഫഗവാനേ... റ്റീവിയിൽ ഇമ്മാതിരി ഡപ്പാംകുത്തൊന്നും കാണിക്കാതെ കോടി ഒന്ന് പുഷ്പം പോലെ ഇങ്ങ് പോന്നേനെ..."

ചേട്ടൻമാരെ ഭാര്യമാരോട് വെറുതെ അസൂയാലുക്കളായിട്ട് ഒരു കാര്യവുമില്ല. വീട്ടിൽ വെറുതെയിരുന്ന് തൊട്ടതിനും പിടിച്ചതിനും ചുമ്മാ ചൊറിയുന്ന ഭാര്യമാരെ പരദൂക്ഷണം പറയാൻ വിടാതെ കൊണ്ട് പോകൂ ഈ രണ്ടാം സീസണിൽ; എന്നിട്ട് നെഞ്ച് വിരിച്ച് പറയൂ " വെറുതെയല്ല ഭാര്യ.. പത്ത് പേരെ കാണിക്കാനാ.."

ഈ ചാനൽ മാമാങ്കത്തിൽ സമ്മാനം കിട്ടാതെ മനസമാധാനം തകർന്ന് മാതൃകാ ദമ്പതികളല്ലാതായി തീർന്ന ബാക്കി എല്ലാ മൽസരാത്ഥികൾക്കും അനുശോചനം..!!

51 comments:

 1. എന്തൊരു പൈശാചികലോകം,
  .

  വ്യക്തി പരമായി ഈ പരിപാടി ഒരു വെറും കോമാളിത്തരമണ്

  ReplyDelete
 2. അതെ,ചാനലുകാരന്‍ മുതലാളിമാര്‍ക്കും മറ്റു മേലാള കീഴാള വന്കന്മാര്‍ക്കും 'ഭാര്യ'പരസ്യപ്പലകയും 'വില്പനചരക്കു'മാകുമ്പോള്‍ 'വെറുതെയാകുന്നില്ല' ഭാര്യ !!എന്തു ചെയ്യാന്‍ കാലത്തിനൊപ്പം മാറുന്ന കോലങ്ങള്‍ .ആശംസലോടെ...

  ReplyDelete
 3. ആദ്യലക്കം അവസാനിച്ചല്ലേ..ഇനി രണ്ടാം ലക്കം..ഇതും സ്റ്റാര്‍ സിങ്ങര്‍ പോലെ നീണ്ടു നീണ്ടു പോകും..സ്ത്രീകളൊക്കെ ഇതു കാണാനല്ലേ ഇപ്പോള്‍ ഉത്സാഹം കാണിക്കുന്നത്.മനോരമക്കാര്‍ പണ്ടേ വെറൈറ്റിയുടെ ആശാന്മാരാ‍..

  ReplyDelete
 4. കാര്യം എന്തൊക്കെയാണെങ്കിലും ആ sexy ചേച്ചി അവതാരികയായ നല്ല ഭാര്യ വെറുതെയാവില്ല എന്ന പരിപാടി മനോരമ ചാനലിന്റെ റേറ്റിംഗ് കുത്തനെ കൂട്ടിയിട്ടുണ്ട്...(എന്റെ നഷ്ടം ആദ്യ ലക്കത്തിലെ ഒരു എപ്പിസോഡ് പോലും കാണാൻ സാധിച്ചിട്ടില്ല). ഭാര്യാ ഭർത്താക്കന്മാരായി അഭിനയിക്കുന്നത് കണ്ട് പഠിക്കാൻ ഭാര്യമാരും ഭർത്താക്കന്മാരും ഒരുങ്ങിയിറങ്ങിയതു തന്നെ കാരണം.... മാതൃകകളാക്കാൻ നാം മലയാളികൾ നല്ല ഭാര്യാ ഭർത്താക്കന്മാരെ കാത്തിരിക്കുകയായിരുന്നല്ലോ??

  ഇനി ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ മറയില്ലാത്ത സോറി കാണികൾക്കിടയിലും മറയില്ലാത്ത uncensored പരിപാടികളാവും വരാനിരിക്കുന്നത് !!!

  ReplyDelete
 5. ഹതെ.. ആക്ച്വല്ലി മനോരമ ഗാട്ടിത്തരും നമുക്ക് ആരാ ഗുഡ്ഡ് ഫര്‍ത്താവെന്ന്...

  മിനിമം ലെവന്‍ കോമാളിയെങ്കിലും ആയിരിക്കണം..

  ReplyDelete
 6. ചാനലുകള്‍ തീര്‍ക്കുന്ന ഈ അസാംസ്കാരിക പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരുണ്ട്‌.. പ്രതികരണത്തിന്റെ മുഷ്ടികള്‍ ആസനങ്ങളില്‍ തപസ്സിരിക്കുകയാണോ എന്ന സംശയവും ഇതോടൊപ്പം ബലപ്പെടുന്നു..നല്ല പോസ്റ്റ്‌

  ReplyDelete
 7. ഈ റിയാലിറ്റി കാലത്ത് ഇനിയും എന്തൊക്കെ കാണേണ്ടി വരും ...സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിക്കുന്ന ഒരു മാധ്യമം ഉപയോഗിച്ച് ആളുകളെ മന്ദബുദ്ധികള്‍ ആക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു....വളരെ നല്ല പോസ്റ്റ്‌ നൌഷാദ് ഭായ്‌...സുന്ദരം ഈ ഭാഷ

  ReplyDelete
 8. ഇങ്ങനെ എന്തെല്ലാം കോമാളിത്തങ്ങളാ
  ഓരോ ചാനലിലും നടക്കുന്നത്?

  ReplyDelete
 9. പുതുമയല്ലേ ആവശ്യം!
  പുതുമ എന്തായാലും കാണാന്‍ ആളുണ്ടായാല്‍ ഇതിലപ്പുറവും കാണിക്കും.

  ReplyDelete
 10. പുതിയത് വീണ്ടും തുടങ്ങി...ഇനി എത്ര സീസന്‍ കാണണം...എന്റെ പൊന്നൂ

  ReplyDelete
 11. ഹഹഹ ...ന്ടംമോ അസൂയ അസൂയ ...ഇതാണ് അസൂയ !!
  ഇക്കാ പറഞ്ഞു പോകും ട്ടോ ... :)

  ReplyDelete
 12. എന്നോട് ക്ഷമിക്കുക...ഈ തെമ്മാടിത്തരം പടിന്നിരുന്നു നോക്കുന്ന പരമനാറികളെയാണു ..മുക്കാലില്‍ കെട്ടി അടിക്കേണ്ടത്...

  ReplyDelete
 13. സദാചാര പോലീസുകാരുടെ സ്വന്തം നാടായ കേരളത്തില്‍ ഈ വിഷയത്തോട് പ്രതികരിക്കാന്‍ ഒറ്റ സദാചാര പോലീസുകാരെയും, സാംസ്കാരിക ബുദ്ധിജീവികളെയും കാണുന്നില്ല എന്നുള്ളത് അല്‍ഭുതപ്പെടുതുന്നു.

  നമ്മുടെ സ്വീകരണമുറികളിലൂടെ മനസ്സുകളിലേക്ക് വിഷംചീറ്റി മാധ്യമവ്യവസായികള്‍ ലാഭം കൊയ്ത്തു കൊണ്ടിരിക്കും.....

  ReplyDelete
 14. good...njaan ithu kanareyila..verupaanu ithu

  ReplyDelete
 15. ഞാനിപ്പരിപാടി കാണാറില്ല...!

  ReplyDelete
 16. ഞാനും ഈ പരിപാടി കാണാറില്ല, ഒരുപ്രാവശ്യം കണ്ടപ്പോൾ രസകരമായി തോന്നി.. ഭാര്യമാർക്കൊക്കെ ഓരോരോ പണി പറഞ്ഞിട്ടുണ്ട്... ഭർത്താക്കന്മാർക്കും, അതിനേയും മത്സരിച്ച് ചൂഷണം ചെയ്യുന്നവർക്ക് ചട്ടുകമാകാതിരുന്നാൽ മതി... :)

  ReplyDelete
 17. സുപ്രഭാതം ഏട്ടാ...
  നാട്ടില്‍ വന്നപ്പഴാ അറിയണത് ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്ന്..
  നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രോത്സാഹനങ്ങള്‍ ഇഷ്ടം പോലെ കിട്ടുന്ന ഇത്തരം ഷോകളുടേ പ്രധാന ഉദ്ദേശം പങ്കെടുക്കുന്നവരുടെ മാത്രല്ല അവരുടെ കുടുംബാംഗങ്ങളുടെയും കലാവാസനകളെ പരിപോഷിപ്പിച്ച് കൊണ്ടു വരിക കൂടി ആണെന്ന് എന്താ മനസ്സിലാക്കാത്തത്..:)
  കുഞ്ഞുമോള്‍ പറഞ്ഞതു പോലെ അസൂയ തന്നെ അസൂയ...!
  ആട്ടവും പാട്ടുമായി മിടുക്കുള്ളവര്‍ ലക്ഷങ്ങള്‍ ഏറ്റി കൊണ്ടു പോകുന്നതിന്‍റെ കണ്ണുകടി...ങാ...ഇപ്പൊ പിടി പിട്ടി..!

  പാവം...വെറും പാവമാണ്‍ ഞാന്‍...മറുപടി ഒന്നും വേണ്ടാ ട്ടൊ.. :)

  ReplyDelete
  Replies
  1. ഭാര്യയും ഭർത്താവും കിടപ്പറയിൽ സ്വകാര്യമായി ചെയ്യുന്ന പലതും റേറ്റിംഗ് കൂട്ടുന്നതിന്റെ ഭാഗമായി ഈ മാതിരി ചാനൽ പരിപാടികളിൽ അടുത്ത സീസണിൽ ലൈവായി കാണിക്കുകയും, നാം മലയാളി പ്രേക്ഷകർ കണ്ണ്മിഴിച്ചിരുന്ന് കണ്ട് കൈയ്യടിക്കുകയും ചെയ്ത് കൊണ്ടിരിക്കും. ചാനൽ മുതലാളിമാർ സമൂഹത്തിലെ പിന്നോക്ക വിഭാഗ ഭാര്യമാരെ ഉദ്ധരിക്കുന്നു എന്ന വളിച്ച ന്യായം പറഞ്ഞ് നമ്മുടെ SMS പണമാക്കി ചാക്കിൽ കെട്ടി വയ്ക്കും.

   നാളെയും പിന്നെ മറ്റന്നാളും നാം വീണ്ടും വീണ്ടും ഇതൊക്കെ തന്നെ പറയുകയും ചാനലുകാർ ഇതിനേക്കാൾ അല്പം കൂടി "ഗംഭീര"മായത് കാണിച്ച് കാശുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യും..!!

   Delete
 18. എന്നാല്‍ ഒട്ടും വൈകിക്കണ്ട ,മൂന്നാം സീസണില്‍ വര്‍ഷിണിയും പങ്കെടുത്തോളൂ. അപ്പോഴേക്കും പ്രസവം കഴിഞ്ഞു ശ്വേതാ മേനോനും തിരിച്ചു വരും. അപ്പോള്‍ ഭര്‍ത്താവിനെ സ്വന്തം മുമ്പില്‍ വെച്ച് കെട്ടിപ്പിടിക്കാനൊരാളുമായി!...ഹായ് എന്തു നല്ല പരിപാടി..! വെറുതെ ഹള്ള ബാര്യ... എന്ന ആ അനൌണ്‍സ്മെന്റ് തന്നെ കേട്ടാല്‍ ഇമ്പമല്ലെ?. എസ്സെമ്മെസ്സ് വകയില്‍ എത്ര പിരിഞ്ഞു കിട്ടിയോ ആവോ?

  ReplyDelete
  Replies
  1. ഇക്കാ....മിണ്ടാതിരി....ഞാന്‍ അവസാനം പറഞ്ഞൂ ട്ടൊ, ഞാന്‍ പാവാണെന്ന്...
   ഇത്തയെ ഒന്ന് ഞാന്‍ കാണുന്നുണ്ട്,,ങാ...വേണ്ടാ ട്ടൊ..! :)

   Delete
 19. വീട്ടില്‍ ഒറ്റയ്ക്കാവുമ്പോള്‍ പോലും ആടുകയോ ബാത്‌റൂമില്‍ പോലും പാടുകയോ ചെയ്യാത്ത പാവം വീട്ടമ്മമാരെ ലോകത്തിനു മുന്നില്‍ വേഷം കെട്ടിച്ചു ആടിക്കുമ്പോള്‍ എന്ത് സംഗതിയാണാവോ ഇക്കൂട്ടര്‍ക്ക് കിട്ടുന്നത്...?

  ReplyDelete
 20. മനോരമ ഒരു ചാനല്‍ തുടങ്ങിയത് നാട്ടാരെ മുഴുവന്‍ നല്ല പരിപാടികള്‍ മാത്രം കാണിച്ചു ഉത്തമ വ്യക്തികള്‍ ആക്കുക എന്ന മഹാ ദൌത്യം നിറവേറ്റാന്‍ ആണെന്ന് കരുതിയോ ?

  കച്ചവട തന്ത്രം മാത്രം ലക്‌ഷ്യം വെച്ച് കൊണ്ടുള്ള അവരുടെ ചാനല്‍ പരിപാടികളില്‍ മികവ് ചികയാന്‍ പോയ നമ്മളല്ലേ വിഡ്ഢികള്‍ ?????

  ReplyDelete
 21. വെറുതേയല്ല ഭർത്താവ്..............മറ്റ് ചാനലുകാരും ഇത്തരം പരിപാടി സംഘടിപ്പിക്കനുള്ള പ്രിപാടി ഇട്ടിട്ടുണ്ട്.

  ReplyDelete
 22. ഇപ്പരിപാടി കണ്ടിട്ടില്ലാ.
  കണ്ടവർ പറഞ്ഞു കെട്ടപ്പോ തോന്നിയിരുന്നു കോപ്രായങ്ങളുടെ (പ്രീ ഡിഫൈൻട്)റിയാലിറ്റി ഷോ ആണെന്ന്.

  ReplyDelete
 23. ആ പരിപാടി ഇത് വരെ കണ്ടിട്ടില്ല. കേട്ട നിലയിലാണെങ്കില്‍ ഇത് പോലെയൊക്കെ പറഞ്ഞു പോകും

  ReplyDelete
 24. ഈ പ്രോഗ്രാം ഒരിക്കല്‍ കണ്ടു. അന്നത്തെ "ഭര്‍ത്താവിന്റെ" ആഗ്രഹം ശ്വേതാ മേനോനെ ഒന്ന് കെട്ടിപിടിക്കണം എന്നായിരുന്നു. ഭാര്യയേയും മറ്റെല്ലാവരെയും സാക്ഷിയാക്കി അയാള്‍ ഭംഗിയായി അത് ചെയ്തു. അപ്പോള്‍ എനിക്കും മനസ്സിലായി വെറുതെ അല്ല ഭാര്യ എന്ന്.

  ReplyDelete
 25. ഞാനിത് കണ്ടിട്ടില്ല. കേട്ടിടത്തോളം കാണാൻ കൊള്ളാവുന്ന ഒരേർപ്പാടല്ല. എന്ത് വിറ്റിട്ടായാലും കാശുണ്ടാക്കാനുള്ള മാധ്യമമുതലാളിമാരുടെ ദുരയുടെ ഇരകളാവുന്നത് എസ്സ് എം എസ്സയച്ചും, ഇണകളെ പ്രദർശനത്തിനു വെച്ചും വിഡ്ഡികളാവുന്ന ചില യഥാർത്ഥ കൂപമണ്ഡൂപങ്ങൾ മാത്രം!!

  ReplyDelete
 26. കണ്ടിട്ടില്ല! താല്‍പ്പര്യവും ഇല്ല!

  ReplyDelete
 27. അതെ കേരള സംസ്കാരം വളരട്ടെ .....കഷ്ടം തോന്നുന്നു ഈ പ്രോഗ്രാമ്മെല്ലാം കണ്ടിട്ട് .....ഇത്തരം കോമാളി പ്രോഗ്രാം നടത്തിയാലെ വിജയിക്കൂ ..എന്ന് അവര്‍ക്കറിയാം ...
  കാരണം സംസ്കാരം അടക്കം ഇപ്പോള്‍ വാണിജ്യമായി മാറുകയല്ലേ......

  ReplyDelete
 28. ഇന്നലെ "സിറ്റി ഗേള്‍സ്" എന്നൊരു പ്രോഗ്രാമ്മിന്റെക് യു ട്യൂബ് ലിങ്ക് ഫേസ് ബുക്കില്‍ ആരോ പോസ്ടിയത് കണ്ടു നോക്കി . . . അമ്മോ . . . സഹിക്കൂല . . . . ഭാഗ്യം ഇവിടെ മലയാളം ചാനല്‍ ഇല്ലാത്തത് ..

  ReplyDelete
 29. ന്റെ പോന്നു ബായി വെറുതെ കണ്ട അതും ഇതും ഒക്കെ എഴുതി അലമ്പുണ്ടാക്കല്ലേ ...
  ഇവിടെ ഇപ്പൊ ചില ബാച്ചിലേര്‍സ് ഒക്കെ ഹരം കൊള്ളുന്നത് ഈ പരിപാടി ഒക്കെ കണ്ടിട്ടാണ് എന്ന് മറക്കരുത്
  ആരാന്റെ പെണ്ണിന്റെ മൂടും മുലയും കുലുക്കുന്നത് കാണാന്‍ നല്ല ചന്തം തന്നെ ആണേ ......!

  ReplyDelete
 30. ഹ ഹ ...
  ഫ്ലാറ്റിനു വേണ്ടി എന്ത് കോപ്രായവും കാണിക്കാന്‍ മടിയില്ലാത്ത കുറെ കൊന്തന്മാരെ കണ്ട പരിപാടി

  ReplyDelete
 31. ഈ പരിപാടി ഇത് വരെ കണ്ടിട്ടില്ല. അത് കൊണ്ട് രക്ഷയുണ്ട്. ഇഷ്ടമല്ലെങ്കില്‍ അതങ്ങു ബഹിഷ്ക്കരിക്കുക എന്നതാണ് നല്ല നയം എന്ന് തോന്നുന്നു.

  ReplyDelete
 32. ഭാര്യമാരുടെ പെർഫോർമൻസെല്ലാം കിണ്ണൻ, എല്ലാരും കട്ടക്കു കട്ടക്കു നില്ക്കുന്നവർ. കണ്ടാൽ സമയം മൊതലായി. അത്രയും നല്ല പീസുകളല്ലെ അഭിനയിച്ചു തകർത്തത്. പത്തിൽ 8 മാർക്ക്. ഇതു ഞാൻ പറഞ്ഞാൽ എന്റെ മേൽ സദാചാര ചിഹ്നം അടിക്കും. അതിൽ പങ്കെടുക്കുന്നവർ പറഞ്ഞാലോ..? അതന്നെ പരിപാടി..

  പൊണ്ടാട്ടിയെക്കൊണ്ട് കാറ്യം ഇറ്‌ക്കത്..

  ReplyDelete
 33. അല്ല അറിയാൻ പാടില്ലാഞ്ഞ് ചോദിക്കുവാ, അങ്ങനെ പ്രാർത്ഥിക്കുന്ന അവരെ കുറ്റം പറയാൻ പറ്റുമോ ? വീടിന് വേണ്ടി ഒരു പണിയും ചെയ്യാതെ വെറുതെ വല്ലപ്പോഴും കടലിൽ പോയി വന്ന് കിട്ടുന്നോണ്ട് ഭാര്യയുടെ നെഞ്ചത്ത് പഞ്ചവാദ്യം നടത്തുന്നവൻ കടലീൽ പോയി വല്ല ഇറ്റലിക്കരന്റെ വെടി കൊണ്ട് ചത്തപ്പോൾ ആ പെമ്പറന്നോര്ക്ക് കിട്ടിയത് ഒന്നും രണ്ടൂം രൂപയല്ല, ഒന്നിലധികം കോടിയാ ! ജീവിതകാലം മുഴുവൻ കടലീൽ പോയി അധ്വാനിച്ചാൽ കിട്ടുന്നതാണോ അത് ?! ഭർത്താവിന്റടീം ഇല്ല്യാ, ഒരു കോടി കിട്ടുകേം ചെയ്തു.! നല്ല സംഭവം എഴുത്ത്. ആശംസകൾ.

  ReplyDelete
 34. എന്റെ അഭിപ്രായത്തിൽ ഇത് ഒരു നല്ല പ്രോഗ്രാമെന്നാണ്!

  ReplyDelete
 35. ഈ സാധനം ഞാനും കണ്ടിരുന്നു... ചന്ത്പൊട്ടുകളും കുറേ ഭാര്യമാരും എന്ന പേരായിരുന്നു ഒന്നൂടെ നല്ലത്..

  നന്നായ്

  ReplyDelete
 36. ഇമ്മാതിരി ചവറുകള്‍ കണ്ടു സമയം പോക്കുന്നതിനു പകരം. ഡാ ഇവിടെ പോകൂ.. http://www.sancharam.com/ഫ്രീയായി ലോക സഞ്ചാരം നടത്തി വരാം. വേണേല്‍ മതിട്ടോ.

  ReplyDelete
 37. ഫിയോനിക്സ് പറഞ്ഞതാണതിന്റെ ശരി. എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം - സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ "സഞ്ചാരം"

  ഓടോ: വെറുതേയൊരുമാതിരി ഭാര്യയുടെ അടുത്ത സീസണില്‍ മനോരമ മുതലാളി രാജന്‍ മാത്യുവും പെണ്ണുമ്പിള്ളയും നിങ്ങളെ രസിപ്പിക്കാനെത്തുന്നു. കണ്ട് പണ്ടാരടങ്ങ്.

  ReplyDelete
 38. This comment has been removed by the author.

  ReplyDelete
 39. ആരാന്റെ ഭാര്യ... മഴവില്‍ മനോരമ.... വെറുതെ കുറെ ഫര്‍ത്താപ്പണിക്കാരും...!:)

  ReplyDelete
 40. "ഹീശ്വരാ.. എന്റെ കെട്ട്യോനും ബോട്ടും കൊണ്ട് കടലിൽ പോയിട്ടുണ്ട്, അങ്ങോരുടെ ബോട്ടിന് മുമ്പിലും ഒരു ഇറ്റലിക്കാരന്റെ കപ്പൽ വരണെ ഫഗവാനേ... റ്റീവിയിൽ ഇമ്മാതിരി ഡപ്പാംകുത്തൊന്നും കാണിക്കാതെ കോടി ഒന്ന് പുഷ്പം പോലെ ഇങ്ങ് പോന്നേനെ..."

  ###
  ഈ വാചകം കലക്കി....

  പിന്നെ ഒന്ന് രണ്ടു എപ്പിഡോസുകള്‍ കണ്ടിട്ടുണ്ട്. എന്താണ് ഈ സംഭവം എന്ന് അറിയാന്‍...
  എല്ലാ ഫര്‍ത്താക്കന്‍ മാര്‍ക്കും ശ്വേതമെനോന്റെ വഹ കെട്ടിപിടുത്തം കിട്ടുന്നത് വല്ല അവാര്‍ഡ്‌ വാങ്ങുന്ന പോലെ നോക്കി ഇരിക്കുന്ന അഫിനവ ഫാര്യമാരെ കണ്ടു ഞെട്ടി...!!

  ഇത്തരം കൊപ്രായങ്ങള്‍ക്ക് എതിരെ വല്ലവരും പ്രതികരിച്ചാല്‍ അവനെ പുരാവസ്തു ആക്കാനാണ് മാധ്യമങ്ങളും പരിഷ്ക്കാര വാദികളും ശ്രമിക്കുന്നത്.
  ഈ വിഷയത്തില്‍ ഒന്നും മഹിളാ സംഘടന കൊച്ചമ്മമാരുടെ പ്രതികരണം ഒന്നും കാണുന്നില്ലല്ലോ....

  ഏതായാലും തറവാട്ടില്‍ പിറന്നു തറവാടിത്വത്തോടെ ജീവിക്കുന്നവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കില്ല എന്ന് പ്രത്യാശിക്കാം...

  ReplyDelete
 41. വന്ന് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സ്നേഹിതർക്കും നന്ദി.. ഒപ്പം അഭിപ്രായം എഴുതാതെ വായിച്ചവർക്കും നന്ദി..

  ReplyDelete
 42. Good writing. Congrats.

  Please read this post and share it with your friends for a social cause.

  http://www.najeemudeenkp.blogspot.in/2012/05/blog-post.html

  With Regards,
  Najeemudeen K.P

  ReplyDelete
 43. ചീഞ്ഞുനാറിയ സമൂഹത്തിന് ചീഞ്ഞുനാറിയ പ്രോഗ്രാമുകള്‍

  ReplyDelete
 44. ഇതാദ്യമായിട്ടാണ് എന്റെ ഒരു പോസ്റ്റിന് ആയിരത്തിന് മേൽ പേജ് വിസിറ്റേർസും വായനക്കാരും (?) സംഭവിച്ചിരിക്കുന്നത്.. ഇതൊരു സൂപ്പർ ഹിറ്റ് ആക്കി തന്ന എല്ലാ മാന്യ വായനക്കാർക്കും അകമഴിഞ്ഞ നന്ദി..!!

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!