"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, May 22, 2012

മത്തായിച്ചാ മുണ്ട്..മുണ്ട്..!! നീ മുണ്ട്..എനിക്ക് വലിയ പരിചയമൊന്നുമില്ല.. ഞാൻ മുണ്ടില്ല..!!
ഒടുവിൽ സംസ്കാരിക നായകൻമാർ വായ തുറന്നിരിക്കുന്നു.. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ടി.പി യുടെ കൊലപാതകം നടന്ന് മാസമൊന്നാകാറായപ്പോൾ.. ഇവരൊക്കെ എവിടെയായിരുന്നു ഇതു വരെ..??

മലയാളത്തിന്റെ മഹാകവി ഓ.എൻ.വി "പ്രതികരിക്കുന്നില്ല" എന്ന് പ്രതികരിച്ചിരിക്കുന്നു..

ടി.പത്മനാഭൻ പറയുന്നത് "എഴുത്ത്കാരൻ പ്രതികരണ തൊഴിലാളി" അല്ല പോലും.. എന്തിനും ഏതിനും എഴുത്ത്കാരൻ പ്രതികരിക്കണം എന്ന് പറയുന്നത് ശെരിയല്ല എന്നാണ് വെളിപാട്..

ജനകീയ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന് ഈ വിഷയത്തിൽ ഒന്നും പറയാനില്ല പൊലും..

ബാക്കിയുള്ളവരും നാട്ടുകാരുടെ ചോദ്യം കേട്ട് കേട്ട് സഹിക്കാൻ വയ്യാതെ ഇപ്പോൾ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.. വെറും ബോധ്യപ്പെടുത്തൽ മാത്രം..!!

സാമൂഹിക അനീതിക്കും അക്രമങ്ങൾക്കുമെതിരെ എഴുതിയെഴുതി വായനക്കാരെ പ്രബുദ്ധരാക്കിക്കൊണ്ടിരുന്ന മഹാൻമാരായ ഈ എഴുത്ത്കാർക്ക് ഈ കൊലപാതകത്തിനെതിരെ പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നു.. പൗരുഷം മറ്റെന്തിനൊക്കെയോ അടിയറവ് വച്ചിരിക്കുന്നുവോ..?? ഇത്തരം സന്ദർഭങ്ങളിൽ സുകുമാർ അഴീക്കോട് മാഷിന്റെ നഷ്ടം സാംസ്കാരിക കേരളം തിരിച്ചറിയുന്നു..

സമൂഹത്തിന്റെ ഗതിവിഗതികളിലൂടെ പറഞ്ഞും പ്രതികരിച്ചും നടന്ന്പോകേണ്ടവനാണ് യഥാർത്ഥ എഴുത്ത്കാരൻ. സാമൂഹിക പ്രതിബദ്ധതയില്ലാത്തവൻ എഴുത്ത്കാരനല്ല, വിറ്റ്പോകുന്ന പുസ്തകങ്ങളുടെ റോയൽറ്റി എന്ന പഴച്ചാറിന് വേണ്ടി ആർത്തിപൂണ്ടിരിക്കുന്ന വെറും കച്ചവടക്കാരൻ മാത്രമാണ്.. കച്ചവടക്കണ്ണിൽ ഒരിക്കലും മനുഷ്യത്വം ഉണ്ടാകില്ല..

മുഖമാകെ അമ്പതിൽ പരം വെട്ടും കുത്തും കൊണ്ട് വികൃതമാക്കപ്പെട്ട പൈശാചികമായ ഈ കൊലപാതകത്തിനെതിരെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ എഴുത്ത്കാർക്ക് മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഒന്നു പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ.. ഹേ നിർലജ്ജ പൗരുഷമേ...കേരളം ലജ്ജിക്കുന്നൂ..!!


പുറം ചൊറിയൽ:
മോഹൻലാലിനെ ലാലേട്ടനാക്കിയ കേരളത്തിൽ ജീവിക്കുവാൻ അദ്ദേഹത്തിനിപ്പോൾ പേടിയാണ് പോലും...പുള്ളിക്ക് ദുഫായിൽ സ്വന്തം ഫ്ലാറ്റും വില്ലയുമൊക്കെ ഉള്ളത്കൊണ്ട് ഒരു കുഴപ്പവുമില്ല.. പാവം നുമ്മ പുവർ മല്ലൂസ് എന്ത് ചെയ്യും.. എന്റെ ശിബനേ..!!  46 comments:

 1. കേരളത്തില്‍ ഇതിനു മുന്‍ബ് നടന്ന കൊലപാതകങ്ങളില്‍ ഒന്നും ഇവര്‍ പ്രതികരിക്കല്‍ ഫര്‍ള് ഇല്ലായിരുന്നോ

  ReplyDelete
 2. നമ്മുടെ സാംസ്കാരിക നായകന്മാരുടെ പരിപ്രേക്ഷ്യം; ബെർളിയുടെ കാഴ്ചയിൽ :

  "പ്രതികരിക്കെടാ !@#$%%^ മോനേ എന്ന മട്ടില്‍ ആരെങ്കിലും ആക്രോശിച്ചാല്‍ മാത്രം രംഗത്തെത്തി തന്ത്രപരമായി പ്രതികരിച്ച് ഇലയ്ക്കും മുള്ളിനും കേടില്ലാതെ മരത്തെ ആശ്ലേഷിച്ചു മടങ്ങുന്ന നയപരിപാടി. ഉദാഹരണത്തിന്, കുട്ടപ്പന്‍ തങ്കപ്പനെ വെട്ടിക്കൊന്നതിനപ്പറ്റിയാണ് പ്രതികരിക്കേണ്ടതെങ്കില്‍, കുട്ടനാട്ടിലെ തങ്കനിക്ഷേപത്തില്‍ താല്പനര്യമുള്ള വൈദേശികശക്തികളെ കരുതിയിരിക്കേണ്ടതിനെപ്പറ്റി രണ്ടു വാക്യം പറഞ്ഞ് തടിയൂരുന്ന രീതി. "

  by Berly Thomas

  ReplyDelete
 3. ഞാൻ കുറച്ച് കഴിഞ്ഞ് വന്ന് നന്നായി പ്രതികരിക്കാം. ഇപ്പൊ ഞാൻ പോട്ടെ.

  ReplyDelete
 4. ആരും പ്രതികരിക്കേണ്ട, വിടെ കൊലചെയ്തവനെ പിടിച്ചു കെട്ടൂ

  ReplyDelete
 5. പ്രതികരിക്കുന്നില്ല ഞാനും :)

  ReplyDelete
 6. ശ് ശ് ശ് .. കൂലംകഷമായി ചിന്തിച്ചു കൊണ്ടിരിക്കുന്നു..

  ReplyDelete
 7. അല്ല,അറിയാൻ പാടില്ലാഞ്ഞ് ചോദിക്കുവാ ഇവരൊക്കെ ആരുവാ ? സാംസ്ക്കാരിക നായകന്മാരും സാഹിത്യകാരന്മാരും അവരവരുടെ അപ്പപ്പഴപ്പോഴത്തെ സ്വാർത്ഥ സ്ഥാന ലബ്ധിക്ക് വേണ്ടി ചുമ്മാ വാക്പോര് നടത്തുന്ന മഹാന്മാരാൺഎന്ന് എല്ലാവർക്കും അറിയാം.! പിന്നെ എന്തു കാര്യത്തിനാണ് മാഷേ സാഹിത്യകാരന്മാരും സാംസ്ക്കാരിക നായകന്മാരും ഇതിൽ അഭിപ്രായം പറഞ്ഞില്ലാ ന്ന് പറഞ്ഞ് നമ്മളിങ്ങനെ കണ്ഠക്ഷോഭം നടത്തുനത്.? ലോകത്തിലേറ്റവും വലിയ കാര്യം സ്വന്തം കാര്യമാണെന്ന് നമ്മളൊഴികെ എല്ലാ ആൾക്കാർക്കുമറിയാം. പിന്നെ നമ്മൾ കുറച്ചാളുകൾക്കെന്താ അതൊന്നുമറിയാതേ ? എന്തായാലും 'മുണ്ട് മുണ്ട്' ഉഷാറായിട്ടുണ്ട് ഇക്കാ. ആശംസകൾ.

  ReplyDelete
 8. "പ്രതികരിക്കുന്നില്ല " ഹല്ലാ പിന്നെ

  ReplyDelete
 9. ലവന്മാര്‍ പ്രതികരിച്ചാലും ഇല്ലെങ്കിലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല...വെറുതെ എന്തിനാ കിട്ട്ടുന്നത് കളയുന്നത് എന്നാണു ലവന്മാരുടെ ചിന്ത അതെന്നെ..

  ReplyDelete
 10. പ്രതികരിക്കുന്നില്ല... പ്രതികരിക്കുന്നില്ലാന്നു മുറ വിളി... കേട്ടാല്‍ തോന്നും കേരളത്തില്‍ ആദ്യത്തെ കൊലപാതകമാണെന്ന്..
  ഇതിനൊക്കെ പ്രതികരിക്കാന്‍ നിന്നാല്‍ അതിനെ സമയം കാണൂ..
  അപ്പൊ പിന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലത്...
  സാഹിത്യകാരന്മാര്‍ പ്രതികരിക്കണമെന്ന് എന്തോന്നാ ഇത്ര നിര്‍ബന്ധം ..

  പ്രതികരിച്ചാലും, ഇല്ലേലും.. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കണ്ണീരോഴുക്കിയാലും.. നഷ്ടം നഷ്ടം തന്നെ.. ആ കുടുംബത്തിനു.. ബാക്കിയുള്ളവര്‍ക്കെന്തോന്നു ..

  ReplyDelete
  Replies
  1. കാദുവിന്റെ അഭിപ്രായമാണ് ശരി…പ്രതികരിക്കുകയല്ല വേണ്ടത്..ഇതിനൊക്കെ തക്കതായ നിയമ നിർമ്മാണം നടത്തുകയാണ് വേണ്ടത്.. ഗുണ്ടകളെ വലതു പക്ഷം വരുമ്പോൾ വലതു പക്ഷവും ഇടതു പക്ഷം വരുമ്പോൾ ഇടതു പക്ഷവും രക്ഷിക്കുന്നു.. രക്ഷിക്കുന്നവരേയും ഗുണ്ടകളേയും ശക്തമായ നിയമ നിർമ്മാണത്തിലൂടെ ഒരിക്കലും പുറത്തു വരാത്ത വിധത്തിൽ കാരാഗ്രഹത്തിൽ അടയ്ക്കുകയാണ് വേണ്ടത്…ഈ പറഞ്ഞ ഗുണ്ടകളുടെയെല്ലാം ചരിത്രം എടുത്തു നോക്കുക.. അവർ രണ്ടോ മൂന്നോ കൊലപാതകങ്ങളും ആക്രമങ്ങളും നടത്തി കഴിവു തെളിയിച്ചിട്ടാണ് അടുത്ത കൊലപാതകങ്ങൾ നടത്തിയതും നടത്തുന്നതും..മാത്രമല്ല അതിനെല്ലാം അവർ പിടിക്കപ്പെട്ട് ശിക്ഷകഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയിട്ടാണ് അടുത്ത കൊലപാതകം ചെയ്യുന്നത്.. അപ്പോൾ സമൂഹത്തിനു ദ്രോഹമായ അത്തരം ഗുണ്ടകളെ തൂക്കിലേറ്റുന്നതല്ലേ അടുത്ത കൊലപാതകം നടക്കാതിരിക്കാൻ അറ്റ്ലീസ്റ്റ് ചെയ്യേണ്ടത്?...
   കൊല നടത്തുന്നവർക്കും രാജ്യ ദ്രോഹം നടത്തുന്നവർക്കും തീവ്രവാദം നടത്തുന്നവർക്കും ഉചിതമായ ശിക്ഷ കൊടുക്കാതെ ബിരിയാണീം നെയ്ച്ചോറും ചപ്പാത്തിയും ഒക്കെ കൊടുത്ത്, ഫോണും വിളിക്കാൻ സൌകര്യവും ചെയ്തു കൊടുത്ത് കാരാഗ്രഹത്തിൽ അടച്ചു ,അടക്കും , നീതി പീഠത്തിനു മുന്നിൽ കൊണ്ടു വരും എന്നൊക്കെ പറയുന്നതെന്തിനാണ്? അവരെ ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്ത് പാർപ്പിക്കണം മിസ്റ്റർ എന്നാണ് ബഹുമാനപ്പെട്ട നിയമ പാലകരോടും മന്ത്രിമുഖ്യരോടും പറയേണ്ടത്..

   Delete
 11. നഷ്ടപ്പെടുവാന്‍ പലതും ഉള്ളവര്‍ നമ്മളെപ്പോലെ വിടുവായന്മാര്‍ ആകുവാന്‍ പാടില്ല.....

  ReplyDelete
 12. പുറം ചൊറിയല്‍ നന്നായി.

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. പ്രതികരണ ശേഷിയെക്കാള്‍ പ്രതികാര ശേഷിയുമായി നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളാണ് നമ്മുടെ നാടിനെ മാറി മാറി ഭരിച്ചു കൊണ്ടിരിക്കുന്നത്...... ഇതില്‍ കൂടുതല്‍ പ്രതികരണമൊന്നും പ്രതീക്ഷിക്കാനില്ല....

  ReplyDelete
 15. ഇവിടെ ചൂണ്ടിക്കാണിച്ച വിഷയം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്ന് തന്നെയാണ്. അതിനു പ്രത്യേക അഭിനന്ദനങ്ങള്‍..

  പിന്നെ, പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും കുറ്റം പറയുന്ന നിലപാടിനെതിരെ ഞാന്‍ എന്‍റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. മോഹന്‍ ലാലിന് ഇപ്പോള്‍ ആയിരിക്കാം പ്രതികരിക്കാന്‍ തോന്നിയത് ..ഓരോരുത്തര്‍ക്കും തോന്നുമ്പോള്‍ പ്രതികരിക്കുന്നതിനു നമ്മള്‍ എന്ത് ചെയ്യാനാ..? പിന്നെ ഒരു കാര്യത്തില്‍ ആശ്വസിക്കാം..ഇപ്പോഴും ഇതിനെ കുറിച്ചു പ്രതികരിച്ചിട്ടില്ലാത്ത നേതാക്കന്മാരും സാംസ്ക്കാരിക നായകന്മാരും ഇവിടെ ഇപ്പോഴും ജീവിക്കുന്നില്ലെ.?.അവരെക്കാളും എന്ത് കൊണ്ടും മുന്തിയ ആള് തന്നെയാണ് വൈകി പ്രതികരിക്കുന്ന ലാലിനെ പോലെയുള്ള ആളുകള്‍..

  വേറെ കുറച്ചു ആളുകള്‍ , സഖാവ് മരിച്ച ദിവസം തന്നെ പ്രതികരിച്ച വിശേഷങ്ങള്‍ ടി വി യില്‍ കൂടിയും പത്രങ്ങളില്‍ കൂടിയും നമ്മള്‍ വായിച്ചതല്ലേ..എന്തായിരുന്നു ആ പ്രതികരണങ്ങള്‍ ..ഒന്നോര്‍ത്തു നോക്കൂ..കുലംകുത്തികള്‍ എന്നും കുളം കുത്തികള്‍ തന്നെ, വേറൊരു കൂട്ടം കേസ് അന്വേഷണം തുടങ്ങും മുന്‍പേ തന്നെ പറയുന്നു കൊല ചെയ്തത് സി പി എമ്മുകാര്‍ തന്നെ, അങ്ങനെ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തിക്കൊണ്ടുള്ള പ്രതികരണങ്ങള്‍ എത്ര നമ്മള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തു..ആ നിലക്ക് ഇത്തരം കാഹളങ്ങള്‍ കഴിഞ്ഞ ശേഷം ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതില്‍ വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു.? ആ പ്രതികരണം ലാല്‍ പറഞ്ഞത് മേല്‍പ്പറഞ്ഞ ആളുകളെ പോലെ സ്വാര്‍ത്ഥ ചിന്താഗതികള്‍ കൊണ്ടുമല്ല എന്ന് മനസിലാക്കാന്‍ മലയാളിക്ക് എന്തോരം വിദ്യാഭ്യാസം വേണം ?

  പിന്നെ, നെഞ്ചില്‍ കൈ വച്ച് കൊണ്ട് നമുക്കാര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ..ഇന്നത്തെ അക്രമ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കേരളത്തില്‍ ജീവിക്കാന്‍ പേടിയില്ല എന്ന്..?

  ഈ ബ്ലോഗിന്റെ പേര് പോലെ ഞാന്‍ ഇനിയും "പറഞ്ഞു പോകും "

  ആശംസകള്‍..

  ReplyDelete
 16. വിഷയം പഠിച്ചുകൊണ്ടിരിക്കയാണ്..

  ReplyDelete
 17. എഴുത്തുകാര്‍ പ്രതികരിക്കണമെന്ന് എബ്ട്ത്തെ നിയമമാ... അവര്‍ പ്രതികരിച്ചെന്ന് കരുതി കേരളം നന്നാവുമോ? മിണ്‌ടാതിരിക്കുന്നതാണ്‌ ആരോഗ്യത്തിന്‌ നല്ലതെന്ന് അറിയുന്നവരാണ്‌ നമ്മുടെ എഴുത്തുകാര്‍... :)

  ReplyDelete
 18. ONV മുണ്ടണം....... MT മുണ്ടണം....ഞമ്മള് മുണ്ടിയാ പോരെ.... ങ്ങള്‍ക്ക്?

  ReplyDelete
 19. പ്രതികരണശേഷി നഷ്ടപ്പെട്ടില്ല എന്ന് കാണിക്കാന്‍ വല്ല സൈലന്റ്‌വാലിയിലും ചെന്ന് സിംഹവാലന്‍ കുരങ്ങുകളെ തിരയുക.....ഒരു കൊലപാതകമൊന്നും പ്രതികരണത്തിന് സ്കോപ് തരുന്നില്ല....

  ReplyDelete
 20. ഓ... അഴീക്കോട്‌ മാഷ്‌ നിരന്തരം പ്രതികരിച്ചതിന്റെ ഫലമായി അവസാനകാലത്ത് മൂപ്പര് വായില്ലാത്ത വെട്ടുകത്തിയെന്ന ചീത്തപ്പേരും കൊണ്ടാ മരിച്ചത്...
  എന്നാത്തിന്നാ....
  ആര് ഇവിടെ പ്രസ്താവന ഇറക്കിയാലും ഇല്ലെങ്കിലും കൊടുത്ത കാശിന്റെ പണി കൊട്ടേഷന്‍കാര്‍ ചെയ്യേം ചെയ്യും....
  പിന്നെ പ്രതികരിക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക് ചുമ്മാ കേറി പ്രതികരിച്ചാ പോരെ..
  എന്തിനാ മറ്റുള്ളവരും കൂടെ പ്രതികരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നെ...
  ആരാന്റെ വായില്‍ കോലിട്ടു കുത്തുന്നതിത് എന്തിന്റെ കേടായിട്ടാ....

  മത്തായിച്ചനെങ്കിലും മിണ്ടോ...
  ഉഹും... ഞാന്‍ മിണ്ടൂലാ... :)

  ReplyDelete
 21. ഞാനിപ്പൊ എന്താ വേണ്ടേ.....മുണ്ടണോ...മുണ്ടണ്ടായോ..

  പറയാന്‍ മറന്നു...സുപ്രഭാതം ട്ടൊ...!

  ReplyDelete
 22. നമ്മുടെ മനസ്സില്‍ ശരിയല്ല എന്ന് തോന്നുന്നത് എന്തായാലും നമുക്ക് തെറ്റ് തന്നെയല്ലേ? ഒരു പ്രത്യേക ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് വായ്‌ തുറക്കാന്‍ പല ബുദ്ധിമുട്ടുകള്മുണ്ടാവും. അല്ലാത്തവര്‍ക്ക് അഭിപ്രായം പറഞ്ഞു കൂടേ? ഇവരൊക്കെ നാഴികയ്ക്ക് നാല്പതു വട്ടവും പ്രകൃതി സ്നേഹവും, സ്ത്രീ പീഡനവും, പട്ടിണിയും, ഒക്കെ പ്രസംഗിച്ചു കള്ള കണ്ണീര്‍ പൊഴിക്കുന്നില്ലേ? അതിലും വലുതല്ലേ മനുഷ്യജീവന്‍? ഇന്ന പാര്ട്ടിക്കാരനെന്നല്ല സമൂഹത്തെ നടുക്കുന്ന ഏത് സന്ദര്‍ഭത്തിലും ഉചിതമായി പ്രതികരിച്ചുകൊണ്ട് മനുഷ്യസ്നേഹത്തിന്റെ വലിയ സന്ദേശം പ്രകടമാക്കണം എന്നുതന്നെയാണ് എന്‍റെ പക്ഷം.

  എനിക്കാവും വിധം ഞാന്‍ പ്രതികരിച്ചിട്ടുണ്ട്, എന്റെ വാളില്‍ പോയി എല്ലാവര്ക്കും ബാക്കി വാള് വെയ്ക്കാം.

  ReplyDelete
 23. പ്രതികരിക്കയോ പ്രതികരിക്കതിരിക്കയോ ചെയ്യാം. അത് പൌര സ്വാതന്ത്ര്യത്തിന്റെ ഭാഗം അല്ലെ. ഇതെന്താ അടിച്ചു പ്രതികരിപ്പിക്കയോ ???

  നടനായാലും എഴുത്തുകാരനായാലും മറ്റു ഉന്നത വ്യക്തികള്‍ ആയാലും എന്തിനെതിരെ എങ്ങിനെ പ്രതികരിക്കണം എന്നത് അവരുടെ സ്വന്തം ഇഷ്ടമല്ലേ?? അതോ അതും അടിചെല്‍പ്പിക്കണം എന്നാണോ??

  ReplyDelete
 24. എന്‍റെയോ എന്‍റെ വീട്ടുകരുടെയോ നേരെ ആക്രമണമുണ്ടായാല്‍ മാത്രമേ ഞാന്‍ പ്രതികരിക്കൂ."ലോകം അവസനിച്ചോട്ടെ,ഞാനും ഭര്‍ത്താവും സ്വര്‍ണമാലയുണ്ടാക്കുന്ന തട്ടാനും മാത്രം ജീവിച്ചാല്‍ മതി"" എന്ന് വിചാരിച്ച മലയാളി വീട്ടമ്മയുടെ മനസ്സാണ് നമ്മുടെ ഇന്നത്തെ സാംസ്കാരികനായകന്മാര്‍ക്ക്(?).
  പ്രതികരിക്കാന്‍ ഇപ്പോള്‍ ബ്ലോഗ്ഗര്‍മാര്‍ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു.എന്തായാലും ഈ തിരി കെടാതെ സൂക്ഷിക്കുക..ആശംസകള്‍!!

  ReplyDelete
 25. ടി.പി വധത്തില്‍ സാംസ്കാരിക നായകര്‍ പ്രതികരിക്കത്തതിനെതിരെ ഒരു പാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സമയമാണല്ലോ....

  ഒരു കാര്യം ആലോചിച്ചിട്ടുണ്ടോ, സാംസ്കാരിക നായകര്‍ എന്ന് അവകാശപ്പെടുന്നവര്‍ പ്രതികരിച്ചത്‌ കൊണ്ട് എന്തൊക്കെ മാറ്റമാണ് ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുള്ളത്‌ ????

  ഒരു പത്ര പ്രസ്താവന, രണ്ടു ദിവസത്തെ ചര്‍ച്ച, കുറച്ച് വിവാദം എന്നതില്‍ കവിഞ്ഞ് എന്ത് ഗുണമാണ് അത്തരക്കാരുടെ വാക്കുകള്‍ ഉണ്ടാക്കിയിട്ടുള്ളത്.

  പ്രതികരിക്കേണ്ടത് ജനങ്ങള്‍ ആണ്.
  നമ്മില്‍ ഒരു ഒരുത്തനാണ് ഇന്ന് കൊല്ലപ്പെട്ടിരിക്കുന്നത് എന്ന സത്യം മനസ്സിലാക്കിയ ജനങ്ങള്‍.
  നാളെ നമുക്കും ഈ സ്ഥിതി വരാം എന്ന് ചിന്തിക്കുന്ന ജനങ്ങള്‍.

  അങ്ങിനെ ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ പ്രതികരിക്കട്ടെ....
  ബാക്കിയുള്ളവര്‍ സമൂഹത്തിന്റെ, മനസാക്ഷിയുടെ കുപ്പത്തൊട്ടിയില്‍ വിശ്രമിക്കട്ടെ.

  അബസ്വരം :
  ഇന്ന് നീ, നാളെ ഞാന്‍ !!!

  ReplyDelete
 26. പ്രതികരിക്കുന്നവര്‍ പ്രതികരിക്കട്ടെ! ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്നും വിശ്വസിച്ച് കണ്ണടച്ചിരിക്കുന്നവര്‍ അവര്‍ക്ക് കൊട്ട് കിട്ടുമ്പോ പ്രതികരിക്കട്ടെ!!!

  ReplyDelete
 27. ഇവർ കൂട്ടമായി പ്രതികരിച്ചാലുടനെ ആകാശത്ത് വെള്ളിടി വെട്ടി ബ്രഹ്മാണ്ഡം പിളർന്ന് നരസിംഹം ഭൂമിയിൽ അവതരിക്കുകയും സകല കൊലയാളി കൂശ്മാണ്ടങ്ങളേയും തൂക്കിയെടുത്ത് അറബിക്കടലിൽ മുക്കിക്കൊല്ലുകയും ഇവിടം മാതൃകാ പോലീസ് സ്റ്റേഷൻ പോലെ സുന്ദര സുരഭിലമാക്കി മാറ്റുമെന്നൊന്നും ആരും ധരിച്ച് വച്ചിട്ടില്ല.സയലന്റുവാലിയിലെ സിംഹവാലന്‍ കുരങ്ങിനെ കുറിച്ചും കാഴ്ച ബംഗ്ലാവിലെ കുയിലുകളെ കുറിച്ചും ആശങ്കപ്പെടുന്നവരും കവിതയും കഥയും രചിക്കുന്നവരും ഒരു പൊതു പ്രവര്‍ത്തകന്‍ ഹീനമായി കൊലചെയ്യപ്പെട്ടിട്ടും മൗനത്തിന്റെ കനക സിംഹാസനത്തിൽ കയറിയിരിക്കുന്നതെന്ത്കൊണ്ട്..??...അതാണ്‌ പ്രശ്നം.

  ഇവർക്കൊക്കെ പ്രതികരികാൻ പത്ര മുതലാളിമാരുടെ ക്ഷണപത്രം അടിച്ച് കിട്ടുന്നത്‌വരെ കാത്തിരിക്കണമായിരുന്നോ?? പറയാനുള്ളത് അന്നേ പറയാമായിരുന്നല്ലോ...അല്ലെങ്കിൽ ഇപ്പോഴും മിണ്ടാതെയുമിരിക്കാമായിരുന്നു. പക്ഷെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരെഴുത്തുകാരൻ പ്രതികരിക്കണം.. അതു ഏതെങ്കിലും കുത്തക പത്രമുതലാളിക്ക് പേജ് നിറക്കാൻ വേണ്ടി മാത്രമാകരുത്..

  നാട്ടിൽ ഇറങ്ങി നടക്കാൻ ഉയിരുപേടിയാണെന്നത് നാട്ടു പറച്ചിലായി മാറിയിട്ടുണ്ട്.. പക്ഷെ ലക്ഷങ്ങളുടെ ആരാധനാപാത്രമായ മഹാനടൻ അതു പറയുമ്പോൾ വിഷയം അല്പം ഗൗരവമായിപോകില്ലെ എന്ന ആശങ്കകൊണ്ട് പറഞ്ഞ് പോയതാണ്??

  വായനക്കും അഭിപ്രായങ്ങൾക്കും നന്ദി സ്നേഹിതരെ...

  ReplyDelete
 28. വെറുതെ പ്രതികരിച്ചാല്‍ ഒന്നും പോരാ. സാമുദായീകാടിസ്ഥാനത്തില്‍ പ്രതികരിക്കണം. നായകരെ ആരെയും കണ്ടില്ലല്ലോ? ഇനിയിപ്പോ ജാതി അറിയാത്തത് കൊണ്ടാവുമോ?

  ReplyDelete
 29. എന്ത് പറഞ്ഞിട്ടെന്താ..നന്നാവില്ല വാര്യാരെ.

  ReplyDelete
 30. നമ്മുടെ സാഹിത്യ നായകന്മാരൊക്കെ നല്ല വയസ്സായി.അതുകൊണ്ട് തന്നെ പ്രതികരണശേഷിയും നഷ്ടപ്പെട്ടിരിക്കുന്നൂ....ശിഷ്ടകാലൊം.റോയൽറ്റിയും വാങ്ങി,വിദേശവാസവുത്ത്തി അവരങ്ങ് ജീവിച്ചോട്ടെ.....ഇനി ചെറുപ്പക്കാർ മുണ്ടട്ടെ................ കേരളൻ നശിച്ച് കഴിഞ്ഞൂ വാര്യരെ....

  ReplyDelete
 31. കൊമ്പാ, നിങ്ങളുടെ ചോദ്യത്തില്‍ നിന്നും വ്യക്തമാകുന്നത് നിങ്ങള്‍ ഈ കൊലയെയും കൊല ചെയ്തവരെയും അനുകൂലിക്കുന്നു എന്നാണു..
  കമ്മ്യുണിസ്റ്റ് എന്നാല്‍ ബുദ്ധി ആര്‍ക്കോ വേണ്ടി പണയം വെക്കുക എന്നതല്ല മനുഷ്യത്ത്വത്തിനു വേണ്ടി നില്‍ക്കുക എന്നാകണം

  ReplyDelete
  Replies
  1. മുകളിലെ അഭിപ്രായങ്ങള്‍ നിരീക്ഷിക്കുക; പൊതുവേ കണ്ട ഒരു സത്യം “ഇവര്‍ പ്രതികരിച്ചാല്‍ എന്തോ സംഭവിക്കാന്‍ പോകുന്നെന്നാ ഒന്നുമില്ലാ” എന്ന്. ശരിയാണ് ഒരു കാലം ഉണ്ടായിരുന്നു, സാംസ്കാരിക നായകന്മാര്‍ പറയുന്നതിനു ജനം ചെവി ഓര്‍ത്തിരുന്ന കാലം. ആ കാലം പോയി.ഇപ്പോള്‍ “ദീപസ്തഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം” ഇത് ജനം മനസിലാക്കി കഴിഞ്ഞു. അത് കൊണ്ട് ഇവരുടെ പ്രതികരണം ഈ കാലഘട്ടത്തിനു ആവശ്യമില്ല

   Delete
 32. പുറം ചൊറിയല്‍ സൂപ്പര്‍ :)

  ReplyDelete
 33. പ്രതികരിച്ചില്ല എങ്കില്‍ വായില്‍ കുത്തി പ്രതികരിപ്പിക്കും

  അവസരോചിതമായ പോസ്റ്റ്‌

  ReplyDelete
 34. പ്രധാനമായും നിങ്ങള്‍ ഉന്നയിക്കുന്ന കാര്യം ഞാന്‍ സാമൂഹിക പ്രശ്നത്തില്‍ ഇടപെടുന്നില്ല എന്നതാണ്.എന്നാല്‍ ആദ്യമേ ഞാന്‍ ഒരു കാര്യം പറയാം, ഞാന്‍ ഒരു പ്രതികരണ തൊഴിലാളിയല്ല.പ്രതികരിച്ചു കുടുംബം പോറ്റേണ്ട അവസ്ഥ എനിക്കില്ല.പലരും അങ്ങനെ ചെയ്യുന്നുണ്ടാവും ഓരോ പ്രതികരണത്തിനും ആയിരങ്ങള്‍ വാങ്ങിക്കുന്നവരുണ്ട്..പക്ഷെ എന്നെ അതിനു കിട്ടില്ല…

  ReplyDelete
 35. ചോരപരക്കട്ടെ മനുഷ്യത്യം മരിക്കട്ടെ

  ReplyDelete
 36. മനുഷ്യത്വത്തിന്റെ ഉടുമുണ്ടഴിപ്പിച്ചു പണ്ട് പറഞ്ഞു പറ്റിച്ച ചെകുത്താന്‍ .അവനിപ്പോഴും വിലസുകയല്ലേ കൊന്നും കൊല്ലിച്ചും ശവം തിന്നും ചുടുചോര മോന്തിയും !'ക' 'മ' മിണ്ടില്ല ബു.ജീവികള്‍ .നിറക്കൊടികളില്‍ ബന്ധിതം എല്ലാ കാട്ടിക്കൂട്ടലുകളും !
  ഈ നല്ല ചിന്തക്ക് അഭിനന്ദനങ്ങള്‍....

  ReplyDelete
 37. എന്ത് പ്രതികരിച്ചാലും പോവേണ്ടവര്‍ പോയി നഷ്ടം ആ കുടുംമ്പത്തിനും ,,എന്നാലും എന്തിനും ഏതിനും ന്യൂസ്‌ ഹവറില്‍ സമയം കൊല്ലുന്ന ഇവരെ ആ ദുരന്ത ദിവസങ്ങളില്‍ കണ്ടില്ല ...അത് ചൂടിക്കാണിച്ചു ഈ പോസ്റ്റ്‌ ,,,പറഞ്ഞത് ശെരിയാണ് ലജ്ജിക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞു ...

  ReplyDelete
 38. വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ് പോയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി..!!

  ReplyDelete
 39. മുണ്ടാണ്ടിരിക്കുന്നതാ നന്മ. ആരു മുണ്ടിയിട്ടും എന്ത് ? ചേദ്യചിഹ്നങ്ങൾ.... ആവർത്തിച്ച് കൊണ്ടിരിക്കും.

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!