"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, May 19, 2012

ബലാൽസംഗം ചെയ്യുവാൻ തീരുമാനിച്ചിറങ്ങിയവൻ ബ്രേസിയറിന്റെ അളവു ചോദിക്കുന്നതെന്തിന്??


എല്ലാർക്കും സുന്ദരിമാരും സുന്ദരൻമാരും ആകണമെന്ന അതിമോഹത്തെ സിനിമാ നടിമാരും നടൻമാരും കൈയ് നിറയെ കാശും വാങ്ങി ധാത്രിക്കും, ഇന്ദുലേഖക്കും, ശ്രീധരീയത്തിനും ഒക്കെ വേണ്ടി ആളെക്കൂട്ടിക്കൊടുത്തിട്ടിപ്പോ എന്തായി..?? ((കള്ളക്കമ്പനികളുടെ പരസ്യത്തിലൂടെ ആളുകളെ പറ്റിച്ച കാവ്യാമാധവൻ, സംവൃതാ സുനിൽ, സംയുക്താവർമ, നവ്യാനായർ, അനൂപ് മേനൊൻ എല്ലാരും നാട്ടുകാരോട് മറുപടി പറയണം))

കഷണ്ടിയുണ്ടോ?? കുടവയറുണ്ടോ?? നിങ്ങൾക്ക് ഭർത്താവിനെ സംശയമുണ്ടോ?? ഭാര്യക്ക് രഹസ്യക്കാരനുണ്ടോ?? നിങ്ങൾക്കെന്തുണ്ടോ അതിനൊക്കെ ശാശ്വത പരിഹാരമല്ലെ ഇവർ വാഗ്ദാനം ചെയ്തത്. ഉള്ളതിനെ ഇല്ലാതാക്കി തരും, ഇല്ലാത്തതിനെ ഉണ്ടാക്കി തരും. എന്തിനേറേ വീട്ടിനുള്ളിൽ അല്പസ്വല്പം മനസമാധാനമുണ്ടെങ്കിൽ അതുവരെ ഇല്ലാണ്ടാക്കി തരാൻ ആയുർവേദ ഒറ്റമൂലി റെഡി..!!

കോടിക്കണക്കിന് പരസ്യ വരുമാനമുള്ളത് കൊണ്ട് ഇയ്യിടെ നടന്ന തട്ടിപ്പ് വാർത്തകളും റെയിഡ് വാർത്തകളും മുഖ്യധാരാ വാർത്താമാധ്യമങ്ങൾ കണ്ണ്മടച്ച് വിഴുങ്ങി..ബലാൽസംഗം ചെയ്യുവാൻ തീരുമാനിച്ചിറങ്ങിയവൻ ബ്രേസിയറിന്റെ അളവു ചോദിക്കുന്നതെന്തിന്?? പണം തരുന്നവന്റെ ആസനം വരെ നക്കിക്കൊടുക്കുന്ന പുത്തൻ മാധ്യമ സംസ്കാരം..!!

ആട്, തേക്ക്, മാഞ്ചിയം, റ്റോട്ടൽ 4 യു, ലിസ്, ലോട്ടറി, ആപ്പിൾ.. എത്രയെത്ര ഇക്കിളിപ്പെടുത്തുന്ന വാഗ്ദാനങ്ങൾ നമ്മെ കോരിത്തരിപ്പിച്ചു.. എന്നിട്ടും നമ്മൾ പഠിച്ചില്ല.. ഇനി പഠിക്കുകയുമില്ല..തട്ടിപ്പുകാർക്കിത് നന്നായിട്ടറിയുകേം ചെയ്യാം..!!

നാളെ ബഹിരാകാശത്ത് പത്ത് സെന്റ് ആകാശം ബുക്ക് ചെയ്ത് അഡ്വാൻസ് കൊടുക്കാൻ പരസ്യം കണ്ടാൽ അവിടെയും നമ്മൾ കൊണ്ട് പോയി തലവച്ച് കൊടുക്കും.. അതാണ് നമ്മൾ..മലയാളീസ്..!!


പുറംചൊറിയൽ:
ഇപ്പോൾ ഡയബറ്റിക് രോഗികളുടെ എണ്ണം കൂടി വരുന്നത് കണ്ട് ഹാലിളകിയ ആയുർവേദ കമ്പനിക്കാർ അവരുടെ പുറകെ കൂടിയിരിക്കുകയാണ്.. മധുരാമൃതം, ഡയബറ്റീ എന്ന് വേണ്ട എന്തൊക്കെ ആണ് ഇപ്പോൾ ഇവരുടെ വക  ഐറ്റംസ് വിപണിയിൽ കിട്ടുന്നത്..!!


40 comments:

 1. ആട്, തേക്ക്, മാഞ്ചിയം, റ്റോട്ടൽ 4 യു, ലിസ്, ലോട്ടറി, ആപ്പിൾ.. എത്രയെത്ര ഇക്കിളിപ്പെടുത്തുന്ന വാഗ്ദാനങ്ങൾ നമ്മെ കോരിത്തരിപ്പിച്ചു.. എന്നിട്ടും നമ്മൾ പഠിച്ചില്ല.. ഇനി പഠിക്കുകയുമില്ല..തട്ടിപ്പുകാർക്കിത് നന്നായിട്ടറിയുകേം ചെയ്യാം..!!


  മലയാളീസ്.......

  ReplyDelete
 2. കോടിക്കണക്കിന് പരസ്യ വരുമാനമുള്ളത് കൊണ്ട് ഇയ്യിടെ നടന്ന തട്ടിപ്പ് വാർത്തകളും റെയിഡ് വാർത്തകളും മുഖ്യധാരാ വാർത്താമാധ്യമങ്ങൾ കണ്ണ്മടച്ച് വിഴുങ്ങി..ബലാൽസംഗം ചെയ്യുവാൻ തീരുമാനിച്ചിറങ്ങിയവൻ ബ്രേസിയറിന്റെ അളവു ചോദിക്കുന്നതെന്തിന്?? പണം തരുന്നവന്റെ ആസനം വരെ നക്കിക്കൊടുക്കുന്ന പുത്തൻ മാധ്യമ സംസ്കാരം..!!

  സത്യം ഞാനറിയുന്നത് ഈ ഇന്റെർനെറ്റിൽ നിന്നാ.! കുറച്ച് പേരെ കുറെ കാലത്തേക്കും, കുറേ പേരെ കുറച്ച് കാലത്തേക്കും മണ്ടന്മാരാക്കാം,എന്നാൽ എല്ലാവരേയും എല്ലാ കാലവും മണ്ടനാക്കാൻ ആർക്കും കഴിയില്ലല്ലോ ? അതാണിത്. ആശംസകൾ.

  ReplyDelete
 3. പച്ചക്കങ്ങ് പറഞ്ഞു!!

  ഈസ്റെര്ന്‍ മസാല മുളകുപോടിയില്‍ ഇഷ്ടികയും കുരുമുളകില്‍ ആട്ടുംകാട്ടവും ഇട്ടുകൊടുത്തിട്ടും വിതരണത്തില്‍ തടസം ഉണ്ടായോ?
  മുസ്ലിപ്പവര്‍ വാങ്ങി കുടുംബം മുടിന്ച്ച കിളവന്മ്മാര്‍ക്ക് മുണ്ടാട്ടം മുട്ടിപ്പോയോ? ...

  പണ്ട് ആറാംക്ലാസ്പ പാഠംപുസ്തകത്തില്‍ "രുദ്രാക്ഷ മാഹാത്മ്യം" എന്നൊരു തട്ടിപ്പുകഥ പഠിച്ചത് ഓര്‍മവന്നു.

  ചിരിക്കാന്‍ നല്ല മരുന്ന് എന്നുപറഞ്ഞു പരസ്യം ചെയ്യേണ്ട ആവശ്യമില്ല ഇന്നത്തെ ടെലി -ബ്രാന്‍ഡ്‌ പരസ്യങ്ങള്‍ കണ്ടാല്‍മതി.

  ReplyDelete
 4. സത്യത്തിൽ ഇതിൽ നമ്മുടെ പങ്ക് വളരെ വലുതാണ്

  ReplyDelete
 5. ഇനിയെന്തെല്ലാം കാണാന്‍ കിടക്കുന്നു :)

  ReplyDelete
 6. മാര്‍ക്കെറ്റില്‍ വിറ്റഴിക്കാന്‍ അറിയുന്നവര്‍ സകല തന്ത്രവും പയറ്റും..പരസ്യത്തിന്‍ നല്ലൊരു പങ്കുണ്ട് വില്പനയില്‍.. ഈ വിവാദത്തോടെ കുറ്ച്ചു പ്രൊഡക്റ്റുകള്‍ പിന്‍ വാങ്ങും..പുതിയ കുപ്പിയില്‍ പഴയ വീഞ്ഞു കലക്കാന്‍ അറിയുന്നതോളാം ഇതു തുടരുകയും ചെയ്യും..പുറം മോടിയില്‍ ആ‍കൃഷ്ടരാകുന്നവര്‍ ഒരു പാടുണ്ടല്ലോ ലോകത്ത്..

  ReplyDelete
 7. ഇങ്ങനെയെന്തോക്കെ കണ്ടു കഴിഞ്ഞു ..... എത്ര പേര്‍ വന്ജിതരായി ഇളിഭ്യരായി .... !!
  പറ്റിയ അമളി മുഖത്ത് കാട്ടാതെ മറച്ചു വെച്ചും വിളിച്ചു പറഞ്ഞും ... എത്ര പേര്‍... കാശ് കിട്ടിയാല്‍ ഏത് കാഞ്ഞിരക്കുരുവിനും മധുരമാണെന്ന് പറഞ്ഞു കലക്കി അഭിനയിക്കാന്‍ വേറെ എത്ര പേര്‍.... ഇതൊന്നും അവസാനിക്കില്ല...... ഇപ്പൊ ഉണ്ടായ ഈ സംഭവ പരമ്പരകള്‍ കൊണ്ടൊന്നും നമ്മള് പഠിക്കില്ല ...

  നാളെ ബഹിരാകാശത്ത് പത്ത് സെന്റ് ആകാശം ബുക്ക് ചെയ്ത് അഡ്വാൻസ് കൊടുക്കാൻ പരസ്യം കണ്ടാൽ അവിടെയും നമ്മൾ കൊണ്ട് പോയി തലവച്ച് കൊടുക്കും.. അതാണ് നമ്മൾ..മലയാളീസ്..!! അതാണ്‌ സത്യം .....!!

  ReplyDelete
 8. മുടി പോകുന്നവന്റെ വിഷമം അവനറിയാം...
  കുടവയര്‍ ഉള്ളവളുടെ വിഷമം അവള്‍ക്കറിയാം !

  എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് ഏതു മലയാളിയും ഒന്ന് ചിന്തിക്കും ! സ്വാഭാവികം !

  ReplyDelete
  Replies
  1. ഇത് രണ്ടുമുള്ളവരുടെ വിഷമം തീർക്കാൻ ഈ മരുന്ന് കമ്പനിക്കാർക്കറിയാം..

   Delete
 9. എന്തൊക്കെ കണ്ടാലും ഞങ്ങള്‍ പഠിക്കില്ല..

  ഞാന്‍ ബല്ല പരസ്യത്തിന്റെ പിറകെ പോയാല്‍ ഇങ്ങക്കെന്താ കോയാ ...????

  ശലീര്‍ പറഞ്ഞ പോലെ നാളെ ശൂന്യാകാശത്തു പത്തു സെന്റ്‌ ചുളിവ് വിലക്ക് കിട്ടും എന്ന് പരസ്യം കണ്ടാല്‍ അട്വാന്സുമായി ആദ്യം ഓടുന്നത് മലയാളി തന്നെ ആയിരിക്കും .. നോ രക്ഷ !!

  ReplyDelete
 10. സത്യം പറഞ്ഞാല്‍ ഈ റെയ്ഡ് വാര്‍ത്ത പലരും അറിഞ്ഞിട്ടില്ല
  ഇന്നലെയും ഷോപ്പില്‍ ഇന്ദുലേഖ ചോദിച്ച് കസ്റ്റമര്‍ വന്നിരുന്നു
  ഈ റെയ്ഡ് വാര്‍ത്ത അറിഞ്ഞതുകൊണ്ട് ഞാന്‍ ഇന്ദുലേഖ പുതിയ സ്റ്റോക്ക് എടുത്തിരുന്നില്ല.

  ReplyDelete
 11. ഞമ്മളെ ഫീല്‍ഡ്‌ ആണ് ഇത്....ആയുര്‍വേദം...:)

  ഇങ്ങിനെ പരസ്യം ഇട്ട് എല്ലാ ഹമുക്കുകളും കായി ബാരുന്നത് കാണുമ്പോള്‍ ഞമ്മക്ക്‌ സഹിക്കിണില്ല.
  അതിനാല്‍ നമ്മുടെ ഉലപ്ന്നവും ഉടനെ വിപണിയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു...
  അതിന്റെ ഒരു പരസ്യം ഇവിടെയും ഇടുന്നു....

  ഉടന്‍ വിപണിയില്‍ പ്രതീക്ഷിക്കുക ....!!!

  "അബസ്വരം ശുഷ്ക്കാന്തി എണ്ണ"

  എലിയെ പുലിയാക്കുന്നു !!!
  10 ml ന് 1000 രൂപ മാത്രം.
  ഈ ബ്ലോഗിന്റെ ലിങ്കുമായി വരുന്നവര്‍ക്ക്‌ 20% ഇളവും ലഭ്യമാണ് !!!!
  കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ ക്ലിക്കി വായിക്കാം...:)

  ReplyDelete
  Replies
  1. ഡോക്ടര്‍, ഞാന്‍ രണ്ടു ബോട്ടില്‍ മുന്‍കൂര്‍ ബുക്ക് ചെയ്തിരിക്കുന്നു.

   ഇപ്പഴെങ്കിലും ഡോക്ടര്‍ക്ക് നല്ല പുത്തി വന്നല്ലോ. ലോകം മൊത്തം ആയുര്‍വേദം എന്ന് പറഞ്ഞ് ഹാലിളകി നടക്കുമ്പം രണ്ട് പുത്തനുണ്ടാക്കാന്‍ നോക്കാതെ ബ്ലോഗും എഴുതിക്കൊണ്ട് നടന്നാ മതിയോ. പങ്കജകസ്തൂരിയേം ശ്രീദേവി ശ്രീനിവാസനേം ഒക്കെ കണ്ട് പഠിക്കിന്‍. അവരൊക്കെ നൂറു വര്‍ഷം ഗവേഷിച്ച് കണ്ടുപിടിച്ചതാണത്രെ ഇതൊക്കെ.

   ബ്രീത്ത് ഈസി ടേക്ക് ഇറ്റ് ഈസി.

   Delete
  2. അജിത്ത് ഭായ് പറഞ്ഞ പോലെ ഇങ്ങള് ആയുര്ബേദ ഡാക്കിട്ടറാണെന്നും പറഞ്ഞ് ചുമ്മ ബ്ലോഗുമെഴുതി വല്ല അനോണികളുടെയും തെറിയും കേട്ട് അങ്ങിനെ ഇരിക്കീം.. ആയുർബേദം വിറ്റ് പത്ത് കാശുണ്ടാക്കാതെ..!!

   Delete
 12. സത്യം. പക്ഷേ, ചില ഞരമ്പ് രോഗികള്‍ അങ്ങനെയും ചോദിക്കും എന്നു ഈ പരസ്യ പ്രേമം കണ്ടാലറിയാം... (കൊണ്ടാലും അറിയാത്ത മലയാളിയോടാ വേദം!)

  ReplyDelete
 13. ഫെയര്‍ ആന്‍ഡ്‌ ലൌവലിയുടെ എഴുപതു ലക്ഷത്തിനു മേലുള്ള ഉല്പന്നങ്ങളാണ് റെയ്ഡില്‍ പിടിച്ചത്‌. അങ്ങിനെ ഒരു വാര്‍ത്ത മാധ്യമങ്ങള്‍ മുക്കി എന്നാണ് പറയുന്നത്.
  ആ വാര്‍ത്ത ഇവിടെ കാണാം.
  എളുപ്പം ആണ് എല്ലാവര്‍ക്കും വേണ്ടത്‌....
  അല്പം വില കൂടുതല്‍ ആയാല്‍ അത് നല്ലതും.
  അതുകൊണ്ടാണല്ലോ പത്ത്‌ രൂപ ചെലവ് വരുന്ന സാധനത്തിന് നാനൂറു രൂപ വാങ്ങുന്നത്!

  ReplyDelete
 14. സത്യത്തിൽ ഇതെല്ലാം സഞ്ജയന്റെ മാന്ത്രിക രുദ്രാക്ഷത്തിന്റെ പുതിയ പതിപ്പുകൾ ....ല്ലേ.....

  കൊള്ളാം.... പുതിയ രൂപവും ഭാവവും

  ReplyDelete
 15. നമ്മളായിട്ട് തല വെച്ചു കൊടുക്കാന്‍ തീരുമാനിച്ചാല്‍ ആ തലയെ വേറെ ആര്‍ക്കെങ്കിലും ഊരി മാറ്റാന്‍ ആവുമോ....?

  ReplyDelete
 16. വെറുതെ കിട്ടുമെന്നു കേട്ടാൻ മറ്റൊന്നും നോക്കാതെ കമിഴ്ന്നു വീഴുന്നവർ എത്ര ഉയരമുള്ള മാഞ്ചിയത്തിന്റെ മുകളിൽ നിന്നു വീണാലും ധാത്രി നല്ലതെന്നെ പറയൂ..:)

  ReplyDelete
 17. കുറച്ചു നാളത്തേക്ക് ഒരു പിറുപിറുപ്പുണ്ടാവും അത്ര തന്നെ.വീണ്ടും സാധനങ്ങള്‍ വിപണി കീഴടക്കും. മലയാളി അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം ഇത്തരക്കാര്‍ക്കായി അടിയറ വെക്കും!. മാധ്യമങ്ങളും സര്‍ക്കാരുമെല്ലാം ഇവറ്റകളുടെ കൂടെ തന്നെ. നമ്മള്‍ സ്വയം തിരിച്ചറിഞ്ഞാല്‍ നമുക്കു നന്ന്. ഇത്തരം സോഷ്യല്‍ മീഡിയാകളില്‍ മാത്രമേ എതിര്‍ക്കുന്നവരെ കാണുന്നുള്ളൂ. അതു കൊണ്ടു തന്നെ ഇതൊന്നുമാരും അറിയുന്നില്ല.പൊതു ജനങ്ങള്‍ക്കിടയില്‍ ഇത്തരം റെയ്ഡ് വാര്‍ത്തകള്‍ക്ക് പ്രചാരം കൊടുക്കാനുള്ള വഴികല്‍ കണ്ടെത്തണം.

  ReplyDelete
 18. താങ്കൾ അതറിഞ്ഞില്ല അല്ലേ.. ചന്ദ്രനിൽ സ്ഥലം ബുക്ക് ചെയ്തു തുടങ്ങി ചൈനയിലാണ് ആ സ്ഥാപനം എന്നാണ് തോന്നുന്നുന്നത്…. കുറച്ചു കാലം മുൻപേ വായിച്ചതാണ് .
  ------------------------------------------------
  നന്നായിരിക്കുന്നു..
  ഇതിനെ കുറിച്ച് രണ്ടായിരത്തി പത്തിൽ ഞാൻ ഒന്നെഴുതിയിരുന്നു.. അതിന്റെ ലിങ്ക്..

  http://manavadwani-russel.blogspot.com/2010/08/blog-post_9304.html

  ReplyDelete
  Replies
  1. അതെ .. അതെ.. ഇടക്കാലത്തെങ്ങോ ചന്ദ്രനിലെ മണ്ണ് വാങ്ങിയെന്നോ, ചന്ദ്രനിൽ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തെന്നോ മറ്റോ പറഞ്ഞ് ഒരു ദുബൈ മലയാളിയെ ഓടിച്ചിട്ട് ക്രൂശിക്കുന്നത് കണ്ടാരുന്നു വാർത്തകളിൽ..!!

   Delete
 19. പറ്റിക്കപ്പെടുന്നവന്‍ ഒരു സഹതാപവും അര്‍ഹിക്കുന്നില്ല. ഇവര്‍ ഇതല്ലെങ്കില്‍ വേറെയൊന്ന് അന്വേഷിച്ച് കണ്ടു പിടിച്ച് കൊണ്ട് പോയി തല വെക്കും. ഇത് വിക്കുന്നവരെ പോലെ തന്നെ ലാഭത്തിന് വേണ്ടി മാത്രം നടത്തുന്ന മറ്റൊരു കച്ചവടമാണ് മാധ്യമങ്ങളും.

  ReplyDelete
 20. ക്യാപ്ഷന്‍ ഇത്തിരി കടുപ്പമായിപ്പോയി ..
  കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാമായിരുന്നു.. അല്ലെങ്കില്‍ വിവരങ്ങളിലെക്കുള്ള ഒരു ലിങ്കോ വീഡിയോയോ മറ്റും ..
  പ്രതികരണം തുടരുക..!

  ReplyDelete
  Replies
  1. നാട്ടുകാരെ ചൂഷണം ചെയ്യാൻ രണ്ടും കൽപിച്ചിറങ്ങിയ തട്ടിപ്പ് കമ്പനിക്കാർക്ക് ഉപഭോക്താവിനോടെന്ത് കമ്മിറ്റ്മെന്റ്.. അത്രയെ ക്യാപ്ഷൻ കൊണ്ട് ഉദ്ദേശിച്ചുള്ളു.. പിന്നെ ദൈനം ദിന വാർത്തകൾ എല്ലാരും വായിക്കുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.. വാരി വലിച്ചെഴുതുന്നതിൽ അർത്ഥമില്ലെന്ന് തോന്നി.. വ്യക്തമായ അഭിപ്രായത്തിന് നന്ദി ജിമ്മീ..

   Delete
 21. മുഖ്യധാരാ വാർത്താമാധ്യമങ്ങൾ ആരുടെ പക്ഷത്താണെന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. വിപരീതമായ പ്രത്യയശാസ്ത്ര നിലപാടുകള്‍ എടുക്കുമ്പോള്‍ പോലും ,തങ്ങളുടെ പൊതു സുഹൃത്തുക്കള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ താമസ്ക്കരിക്കാന്‍ അവര്‍ നിര്‍ലജ്ജം മത്സരിക്കുകയാണ്.....

  ബുദ്ധിപരമായി മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നത് എന്ന് ഊറ്റം കൊള്ളുന്ന മല്ലൂസിനെ പറ്റിക്കാന്‍ എളുപ്പമാണെന്ന് ബിസിനസ് ലോബികള്‍ക്ക് നന്നായി അറിയാം.....

  ReplyDelete
  Replies
  1. ഇവരുടെയൊക്കെ പിടിച്ച് നിൽപ്പ് തന്നെ ഈ തട്ടിപ്പ്കാരാണല്ലോ.. അപ്പോൾ പിന്നെ എങ്ങിനെ ഇവർക്കെതിരെ അച്ച് നിരത്തും..??

   Delete
 22. പറ്റിക്കപ്പെടാന്‍ മലയാളിയുടെ ജീവിതം ഇനിയും ബാക്കി, എങ്കിലും ഇത്തരത്തിലുള്ള ഒാര്‍മ്മപ്പെടുത്തലുകളും, ആളുകളെ പ്രബോധനം ചെയ്യുന്നതിലൂടേയും അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുമെന്ന കാര്യത്തില്‍ സംശയം വേണ്‌ട. മാധ്യമങ്ങള്‍ സത്യ സന്ധമായി കാര്യം പറഞ്ഞാല്‍ മതി, അങ്ങനെ ചെയ്താല്‍ പരസ്യം വഴിയുള്ള വരുമാനം ആര്‌ കൊടുക്കും... ഇങ്ങള്‍ കൊടുക്കോ :))))

  ReplyDelete
 23. അടുത്ത തട്ടിപ്പിനു കളം ഒരുങ്ങിക്കഴിഞ്ഞു - പുത്തന്‍ കുറിക്കമ്പനികള്‍, അച്ഛന്‍ പറയുന്നതൊന്ന് കേള്‍ക്ക്, ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റമല്ല(പോയി ബാങ്ക് കൊള്ളയടിക്കടേയ്), എന്നൊക്കെ പറഞ്ഞുള്ള വമ്പന്‍‍ പരസ്യങ്ങള്‍ ചാനലുകളിലും പത്രത്താളുകളിലും നിറയുന്നു,

  അമിത വാഗ്ദാനങ്ങള്‍ നല്‍കാതെ സത്യസന്ധമായി കുറി നടത്തുന്നവര്‍ ഈ പുത്തങ്കുറ്റുകാരുടെ മത്സരം താങ്ങാനാവാതെ വലയുന്നു

  എന്നാണിവ എല്ലാം കൂടി കൂട്ടത്തോടെ പൊട്ടാന്‍ പോകുന്നതെന്നേ ഇനി അറിയാനുള്ളു. ഇന്റഗ്രേറ്റഡ് ഫൈനാന്‍സും, ഓറിയെന്റല്‍ ഫിനാന്‍സും മറ്റും കോടികള്‍ മുക്കിയിട്ടും അവയുടെയൊക്കെ മുതലാളിമാര്‍ ഇന്നും കേരളത്തില്‍ എക്സ്ട്രാ മാന്യന്മാരായി വിലസുന്നു.

  ReplyDelete
 24. ആയിരങ്ങളില്‍ ഒരുവനായത് കൊണ്ടാകാം..ഇങ്ങനെ രോഷാകുലനായി സമൂഹത്തിലെ കാപട്യങ്ങളെ എതിര്‍ക്കുന്നത്. പരസ്യ കമ്പനികളെ വിശ്വസിച്ചു പിന്നാലെ പോകുന്ന നമ്മള്‍ മലയാളികളെയാണ് ആദ്യം തെറി വിളിക്കേണ്ടത്..അതിനു ആദ്യം ഒരു തീരുമാനമാകേണം എന്നതാണ് ഈ കാര്യത്തില്‍ നമ്മുടെ നിലപാട്. അഭിനയം തൊഴിലാക്കിയ നടന്മാരെ പറഞ്ഞത് കൊണ്ടെന്തു കാര്യം ? അവര്‍ അഭിനയിക്കുകയാണ് എന്ന് എല്ലാവര്‍ക്കും ഇനിയും മനസിലായിട്ടില്ലേ ?

  പിന്നെ, കുറച്ചു കൂടി വിശദീകരിച്ചു എഴുതാമായിരുന്നു ട്ടോ. സുരേഷ് ഗോപി സിനിമകളിലെ പോലെ ഇടയില്‍ ചില "ആസന " ഡയലോഗുകള്‍ കണ്ടു..അത്തരം പദപ്രയോഗങ്ങള്‍ ഒഴിവാക്കി കൊണ്ട് കുറച്ചു കൂടി നല്ല ഭാഷ കൊണ്ട് ചീത്ത വിളിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.. പിന്നെ ഈ വിഷയത്തില്‍ താങ്കളുടെ രോഷകാരണം കൂടി ഒന്ന് വിശദമാക്കാമായിരുന്നു. ഇവിടെ പരസ്യങ്ങളെയോണോ, ഇത്തരം പ്രോഡക്റ്റ് കളെയാണോ, മാധ്യമങ്ങളെയാണോ, അഭിനേതാക്കളെയാണോ അതോ നമ്മളെ തന്നെയാണോ കുറ്റം പറയേണ്ടത് എന്ന ആശയക്കുഴപ്പം ഉണ്ടാക്കിയ പോലെ തോന്നി.

  എന്തായാലും ഈ പ്രതികരണം അര്‍ഹിക്കുന്നതാണ്.

  നമ്മുടെ മാധ്യമ സംസ്കാരം വളരെ മോശമായിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ വിരല്‍ ചൂണ്ടിയ ആയിരങ്ങളില്‍ ഒരുവന് പ്രത്യേക അഭിനന്ദനങ്ങള്‍ ..ആശംസകള്‍ ..വീണ്ടും വരാം ഈ വഴിയൊക്കെ..

  ReplyDelete
  Replies
  1. ഇവിടെ നമ്മളെ തന്നെയാണ് ആദ്യം രണ്ട് പൊട്ടിക്കേണ്ടത്. വ്യാജനാണ്, തട്ടിപ്പാണ് എന്നൊക്കെ അറിഞ്ഞ് കൊണ്ട് വീണ്ടും വീണ്ടും കൊണ്ട് ചെന്ന് തല വെച്ച് കൊടുക്കുന്നതിന്, പ്രത്യേകിച്ചും അതീവ ബുദ്ധിമാൻമാർ എന്ന് നാം തന്നെ സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ.

   രണ്ടാമത് ഇതൊക്കെ അറിഞ്ഞിട്ടും പണം മാത്രം ലാക്കാക്കി വ്യാജൻമാരുടെയും തട്ടിപ്പ്കാരുടേയും പരസ്യങ്ങൾ ഒരു ഉളുപ്പുമില്ലാതെ ഈ മാധ്യമക്കാരിൽ വിശ്വസിക്കുന്ന നാട്ടുകാരിൽ അടിച്ചേൽപ്പിച്ച് പച്ചയായി പറ്റിക്കുന്ന മീഡിയകളെ. ഇവൻമാരെയൊക്കെ നാലു പറയാൻ ഈ ഭാഷതന്നെ കുറഞ്ഞ് പോയി എന്നാണ് എന്റെ പക്ഷം.. വായനക്കും അഭിപ്രായങ്ങൾക്കും നന്ദി പ്രവീൺ..

   Delete
 25. അല്ലെങ്കിലും തലക്കെട്ട്‌ ഇത്തിരി കടുപ്പം ആയിപ്പോയി...:(

  ReplyDelete
  Replies
  1. നാട്ടുകാരെ ചൂഷണം ചെയ്യാൻ രണ്ടും കൽപിച്ചിറങ്ങിയ തട്ടിപ്പ് കമ്പനിക്കാർക്ക് ഉപഭോക്താവിനോടെന്ത് കമ്മിറ്റ്മെന്റ്.. അത്രയെ ക്യാപ്ഷൻ കൊണ്ട് ഉദ്ദേശിച്ചുള്ളു റെജി..

   പിന്നെ ക്യാപ്ഷൻ കടുപ്പമായത്കൊണ്ടെന്താ.. രണ്ട് ദിവസം കൊണ്ട് ആയിരത്തിലധികം പേജ് വിസിറ്റേഴ്സ് വന്ന് പോയി..ബിവറേജസിന്റെ മുന്നിലെ തള്ള് പോലെ..!!

   Delete
 26. ഇന്നാണ് കണ്ടത് ...പറയുമ്പോള്‍ പച്ചക്കങ്ങു പറയണം ... പിന്നെ എഴുതിയത് നല്ലോണം കുറഞ്ഞു പോയി എന്ന് പറയുന്നതില്‍ വിഷമം ഉണ്ട് ...

  ReplyDelete
  Replies
  1. ദൈനം ദിന വാർത്തകൾ എല്ലാരും വായിക്കുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ; എല്ലാം എല്ലാപേർക്കും അറിയുന്നതുമാണ്.. വാരി വലിച്ചെഴുതുന്നതിൽ അർത്ഥമില്ലെന്ന് തോന്നി. ഒരു ചെറിയ ആക്ഷേപ ഹാസ്യ സ്കിറ്റ് പോലെ..!!

   Delete
 27. ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി..!!

  ReplyDelete
 28. സൂക്ഷം ഇല്ലാത്തോന്റെ മുതല്‍ നാണമില്ലാത്തോന്‍ കൊണ്ടോവും എന്നത്രേ പ്രമാണം....
  എന്തിനു പരസ്യത്തിന്റെ പിന്നാലെ പോകുന്നു ലോകം....
  മറ്റുള്ളവരേക്കാള്‍ ചിന്താശേഷിയുള്ളവരെന്നു ഊറ്റം കൊള്ളുന്ന
  മലയാളിയ്ക്കിട്ടു തന്നെ മലയാളി പണി വെയ്ക്കുന്നുണ്ടല്ലോ...
  അതാ രസം... :(
  പ്രതികരിച്ച ആവേശം ഒക്കെ മനസ്സിലാവുന്നുണ്ട്... നല്ലത്...

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!