"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, April 11, 2012

ഈ അഞ്ചാമനെന്നാൽ ആരാണെന്നാ ബിസാരം...!!!ഒടുവിൽ അഞ്ചാമൻ ഭൂമിയിൽ ഭൂജാതനായി..!

ഇതോടെ കേരളത്തിലെ ജനങ്ങളുടെ സകലമാന അടിയന്തിര പ്രശ്നങ്ങൾക്കും പരിഹാരമാകാൻ പോകുകയാണ്.

വറുതിയും, പട്ടിണിയും, പരിവട്ടവും, പിടിച്ച് പറിയും, കള്ളനോട്ടടിയും,സ്ത്രീ പീഡനങ്ങളും, പെൺവാണിഭം, പ്രായമാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കൽ, പെൺ ഭ്രൂണ ഹത്യ, പൊട്ടിപ്പൊളിഞ്ഞ റോഡ്, റോഡപകടങ്ങൾ, വിലക്കയറ്റം, സർക്കാരാപ്പീസുകളിലെ കൈക്കൂലി, തൊഴിലില്ലായ്മ,ക്വട്ടേഷൻ, മോഷണം, കൊലപാതകം, കള്ളക്കടത്ത്, വിദ്യാഭ്യാസക്കച്ചവടം തുടങ്ങി സകല തട്ടിപ്പ് തരികിട പരിപാടികളും കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ പോകുകയാണ്..

ഹോ.. ഈ അഞ്ചാം മന്ത്രി ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു... ഹീശ്വരാ..!!

ഇനിമുതൽ കേരളം, തമിഴ്നാട്ടിൽ നിന്നും പാണ്ടിലോറിയിൽ കൊണ്ടുവരുന്ന പാലും തേനും ഒഴുക്കി കനാൻ ദേശമായി അറിയപ്പെടും..!!

അഞ്ചാമനെ മന്ത്രിയാക്കി കേരളത്തെയും കേരള ജനതയെയും വരാനിരുന്ന ഒരു വൻ വിപത്തിൽ നിന്നും അതി സാഹസികമായി രക്ഷിച്ച മുഖ്യമന്ത്രിക്കും ചെന്നിത്തലക്കും അഭിവാദ്യങ്ങൾ.. ഒപ്പം ചരിത്രത്തിന്റെ സ്വർണ്ണ താളുകളിൽ ഇടം പിടിച്ച ലീഗ് മന്ത്രി നീണാൾ വാഴട്ടെ..!!

((ഈ ചേട്ടന്മാർക്കെന്തേ ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത്..!!))

23 comments:

 1. കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥ തകര്‍ന്നു..
  ***************************************
  തിരുവനന്തപുരം: ഇന്ന് സുമാത്രയിലുണ്ടായ 8.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ തുടര്‍ച്ചയെന്നോണം കോണ്‍ഗ്രസ്‌-ലീഗ് ചര്‍ച്ചയിലുണ്ടായ ഭൂകമ്പത്തില്‍ കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥ തകര്‍ന്നുവീണു.. ആളപായം റിപ്പോര്‍ട്ട് ചെയ്തില്ല. ഇതിന്‍റെ തുടര്‍ച്ചയായി കേരളത്തിലെ സ്ഥിതി കൂടുതല്‍ വഷളാവാന്‍ സാധ്യത ഉണ്ടെന്നു സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ വ്യക്തമാക്കി. എന്നാല്‍ തകര്‍ന്നു വീണ സാമുദായിക സന്തുലനം ഉടനടി പുനര്‍നിര്‍മിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പത്രസമ്മേളനത്തില്‍ വിശദീകരിച്ചു...

  ReplyDelete
 2. റാഷി എനി നീ പറയില്ലല്ലൊ?? അഞ്ചാം മന്ത്രി പോലെ എന്ന്..“കാച്ചി കുറുക്കി“ അല്ലെ ഇക്ക... നീട്ടി വലിച്ച് എഴുതുന്ന രാഷ്ട്രീയ നാടകത്തെക്കാള്‍ നല്ലത് ഇതു തന്നെ..

  ReplyDelete
 3. സുപ്രഭാതം ഏട്ടാ....വിഷു ആശംസകള്‍...!

  ReplyDelete
 4. എന്തു പറയാനാ. ഒന്നും കേട്ടില്ല,ഒന്നും പറഞ്ഞില്ല,ഒന്നും കണ്ടില്ല. നല്ല പ്രതികരണം. ആശംസകൾ.

  ReplyDelete
 5. ആശംസകള്‍ .
  അലി മന്ത്രി ആയതിലോ, ലീഗിന് ഒരു മന്ത്രി കൂടിയതിലോ എനിക്ക് പരാതി ഇല്ല. എന്നാല്‍ ഇത് കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്ത് പ്രയോജനം എന്ന് കൂടി ലീഗുകാര്‍ പറയേണ്ടി വരുന്നു. പൊതു ഖജനാവ് കയ്യിട്ടു വാരാനുള്ള മോഹമാണ് മന്ത്രി ക്കൊതിയുടെ പിന്നില്‍ .

  ReplyDelete
  Replies
  1. ലീഗിന് ഒന്നോ രണ്ടോ മന്ത്രിമാർ ഉണ്ടായിക്കോട്ടെ; അലി മന്ത്രിയാകുന്നതിലും പരാതിയില്ല.. പക്ഷെ പിടിവാശി കാട്ടി അധികമായി വാങ്ങി കൂട്ടിയ ഈ മന്ത്രി സ്ഥാനം കൊണ്ട് കേരളത്തിന് എന്ത് നേട്ടമാണ് ലീഗുകാർ ഉണ്ടാക്കിത്തരാൻ പോകുന്നത് എന്ന് ലീഗുകാർ കേരളീയരോട് പറയണം; പറഞ്ഞേ തീരൂ..!!

   Delete
 6. ഈ ചേട്ടന്മാർക്കെന്തേ ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത്.

  ReplyDelete
 7. ഹോ.. ഈ അഞ്ചാം മന്ത്രി ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു... ഹീശ്വരാ..!!

  ReplyDelete
 8. kallanodu vedopadesham aavashyppedunnathu enthinu? Leegu-kaarodu avarku pattiya pani choathichaal pore... aanungalku pattiya pani..... Churungiyathu penvaanibhavum sthreepeedanavum okke.... Athinu koottunilkaanum, athinte peril abhimaanam kollaanum nethaakkale srishtikkaanum oru jilla ille avarku?... ore oru jilla... naadariyaatha naatuvivaram illaatha malappuram jilla..... avide ninnu 6 um 7 um manthrimaare kittiyaal keralathile praadeshika praathinidhya samthulanam urappaayum varumallo? Malappuram league-nu athallaathe enthu neethi karmashaasthravum ariyaam? Kerala janathayude oru baadhyatha.... ingine oru jillayeyum oru party-yeyum vahikkenti varunna baadhyatha...

  ReplyDelete
 9. ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും ഇതേ വിഷയം കൈകാര്യം ചെയ്ത ഒട്ടനവധി പോസ്റ്റുകൾക്കിടയിൽ വായിക്കാൻ സാധിച്ചില്ല...

  തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ വോട്ട് അഭ്യർഥിച്ചു കൊണ്ട് ജനങ്ങളിലേക്ക് പ്രഖ്യാപിക്കുന്ന പത്രികയാണു അവരുടെ നയ വിശകലനത്തിനുപയോഗിക്കുന്നത്... ആക്ഷേപ ഹാസ്യേന ലീഗിന്റെ അഞ്ചാം മന്ത്രി ആയി ... ഇനി നോ പ്രോബ്ലം ... നാം കേരളീയർ രക്ഷപ്പെട്ടു എന്നൊക്കെ അരാഷ്ട്രീയ വാദികളോ ലീഗ് വിരുദ്ധരോ ഓരിയിടുന്നത് മനസ്സിലാക്കം.. അതിനതിന്റേതായ "പ്രാധാന്യവും" നൽകുന്നു..

  പിന്നെ മുകളിൽ കോതയ്ക്ക് പാട്ട് എന്ന നിലക്ക് കണ്ട ചില കമന്റുകളും ഈ പോസ്റ്റും മറുപടിച്ചേക്കാമെന്ന തോന്നലുണ്ടാക്കി... ലീഗ് അനുഭാവി എന്ന നിലക്ക് അതിന്റെ രാഷ്ട്രീയ ആവശ്യം നേടിയെടുക്കുക മറ്റുള്ളവരുടെ അകറ്റാതെ എന്ന രീതിയിലാണിതിനെ ഞാൻ നോക്കിക്കാണുന്നത്... കേരളത്തിൽ തേനും പാലും ഒഴുകുമെന്ന തായിരുന്നില്ല ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യത്തിനുള്ള ന്യായം... യുഡിഎഫ് മുന്നണി ഭരണത്തിൽ ലഭ്യമാവേണ്ട പ്രാതിനിധ്യം അതേ രാഷ്ട്രീയപരവും ജനാധിപത്യ പരവുമായ രീതിയിൽ ആവശ്യപ്പെടുകയും അത് നേടിയെടുക്കുകയും ആയിരുന്നു... എന്തു നേടി ഈ അഞ്ചാം മന്ത്രിയിലൂടെ എന്നത് ചോദിക്കുമ്പോൾ അത് തികച്ചും രാഷ്ട്രീയമാണു താനും...

  പിന്നെ സാമുദായിക - പ്രാദേശിക സന്തുലനം... നാളിതു വരെ ലീഗ് അധികാരത്തിലിരുന്ന കാലത്തൊക്കെ ലീഗിനു മന്ത്രിമാർ ഉണ്ടായിരുന്നിട്ടുണ്ട്; അത് മലപ്പുറം ജില്ലയിൽ നിന്നു തന്നെയായിരുന്നു ഭൂരിപക്ഷവും... അത് കൊണ്ട് തന്നെ മുങ്കാലങ്ങളിലൊന്നും ഈ തുലനത്തിനു എന്തെങ്കിലും ക്ഷതം സംഭവിച്ചതായി അറിവിൽ പെട്ടിട്ടില്ല... സാമുദായികമായി നമ്മുടെ നാട് പാലിക്കേണ്ട ആ തുലനാവസ്ഥ ഒന്ന് ലിസ്റ്റ് ചെയ്ത് പരസ്യപ്പെടുത്തുകയാണെങ്കിൽ ലീഗിന്റേത് അനർഹമാണെന്ന് പരിശോധിച്ച് ബോധ്യം വന്നാൽ (ഇനി 5 മന്ത്രിമാരും അനർഹരാണെന്ന് ഈ ലിസ്റ്റിലൂടെ സാധൂകരിച്ചാൽ അതും) ഒരു നിമിഷ ദൈർഘ്യമില്ലാതെ ഒഴിയുന്നതുമാണു... അപ്പോ ലീഗുകാർ കാത്തിരിക്കുന്നു... കേരളത്തിൽ ഇന്നത്തെ അവസ്ഥയിൽ നടപ്പിലാവേണ്ട സാമുദായിക സന്തുലിത അവസ്ഥ .. അതിന്റെ മാനദണ്ഡവും അതിന്റെ തോതും... !!!

  ReplyDelete
  Replies
  1. കഴിഞ്ഞ കുറെ ദിവസങ്ങളായി പത്ര, ദൃശ്യ മാധ്യമങ്ങളിൽ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സജീവ ചർച്ചയായിരുന്നു, ഇപ്പോഴും മാധ്യമങ്ങൾ അതിനെ തുടർച്ചയായി ചർച്ചിക്കുന്നു.. ഒരു ശരാശരിക്കാരൻ എന്ന നിലയിൽ ഈ വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്തപ്പോൾ എനിക്കുണ്ടായ ചില സംശയങ്ങളാണ് ഈ പോസ്റ്റിനാധാരം. മുസ്ലിം ലീഗിന് അവകാശപ്പെട്ട അഞ്ചാം മന്ത്രിയോ, അലി മന്ത്രിയാകുന്നതിനോ ഒരു തരത്തിലും എനിക്ക് എതിരഭിപ്രായവുമില്ല.

   ഭരണം തുടങ്ങി ഇത്രയും നാളുകൾക്ക് ശേഷം ഇപ്പോൾ ഒരു വമ്പൻ പിടിവാശിപ്പുറത്ത് മുഖ്യമന്ത്രിയേയും കോൺഗ്രസിനേയും വൻ സമ്മർദ്ദത്തിൽ പെടുത്തി ഈ മന്ത്രിസ്ഥാനം പിടിച്ച് വാങ്ങാൻ എന്താണ് പ്രത്യേക കാരണം?

   മന്ത്രിയെ കിട്ടിയില്ലെങ്കിൽ ഇവിടെന്തോ വൻ വിപത്ത് വരാൻ പോകുന്നത് പോലെ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ മുസ്ലിം ലീഗ് എന്തിന് തയ്യാറായി? (അതോ മാധ്യമങ്ങൾ സൃഷ്ടിച്ചതോ?)

   എന്തുകൊണ്ട് ഇത് തുടക്കത്തിൽ തന്നെ ആയിക്കൂടായിരുന്നു? (കാലാവധി പറഞ്ഞിരുന്നെങ്കിൽ ഈ പിടിവാശി അപ്പോൾ ഒഴിവാക്കിയിട്ട് ഇപ്പോൾ പിടിച്ച് വാങ്ങിയത് കൊണ്ട് എന്ത് നേട്ടം?)

   എന്ത് കാരണത്താലാണ് ഇതുവരെ മൗനം പാലിച്ചത്? ആ മൗനം കുറച്ച് നാൾ കൂടി തുടർന്നാൽ എന്ത് സംഭവിക്കുമായിരുന്നു?

   ഇതോടെ മുസ്ലിം ലീഗ്ഗിന്റെ യശസ് ഉയരുകയാണോ ചെയ്തത്?

   തത്വത്തിൽ എന്താണ് ലീഗിന്റെ നേട്ടം?

   രാഷ്ട്രീയം എന്ന വാക്കിൽ ഉത്തരം ഒത്ക്കുകയാണെങ്കിൽ ലീഗിന് എന്ത് രാഷ്ട്രീയ മെച്ചമാണ് ഇതോടെ ഇപ്പോൾ ഉണ്ടായത്??

   സംശയങ്ങൾ അനവധിയാണ്..

   ഇങ്ങിനെ ഒരു ദുഃർവാശി കാട്ടിയില്ലായിരുന്നെങ്കിൽ ലീഗ് ജനങ്ങൾക്കിടയിൽ ഇത്ര പരിഹാസ്യരാവില്ലായിരുന്നു. മാത്രമല്ല ജനങ്ങൾക്കിടയിൽ മതിപ്പ് വർദ്ധിക്കുകയും ചെയ്തേനെ.

   (ഞാൻ ഒരു ലീഗ് വിരോധിയോ അനുഭാവിയോ അല്ല; ഇത്തരം ഒരു പിടിവാശി കാട്ടിയത് മറ്റ് ഏതൊരു രാഷ്ട്രീയ പാർട്ടി ആയിരുന്നെങ്കിലും ഞാൻ എന്റേതായ രീതിയിൽ പ്രതികരിച്ചേനെ)

   Delete
 10. മലയാളികളുടെയോ ഇന്ത്യക്കാരുടെയാകയോ ജിവിതം രാഷ്ട്രീയമായോ സാമ്പത്തികമായോ സാംസ്ക്കാരികമായോ ആത്മീയമായോ മത-ജാതി വിമുക്തമല്ല എന്നതാണു് യാഥാര്‍ത്ഥ്യം. ഈ പച്ചപ്പരമയാഥാര്‍ഥ്യത്തെ മറച്ചു പിടിച്ചു്, തങ്ങളുടെ രാഷ്ട്രീയം മത-ജാതി വിമുക്തമാണെന്ന ആത്മവഞ്ചന പ്രകടിപ്പിച്ചുകൊണ്ട്, താങ്കളുള്‍പ്പെടുന്ന മലയാളി ജാടക്കാര്‍ ജീവിക്കുന്നത്. അതുകൊണ്ടാണു് ഇമ്മാതിരിപ്പോസ്റ്റുകള്‍ അസംഖ്യം മുസ്ലീംലീഗിനു് അഞ്ചാം മന്ത്രിയെ ലഭിച്ചയുടനെ ഇറങ്ങിയത്.

  ജാതികളായും മതങ്ങളായും വേറിട്ടു ജീവിക്കുന്നവരെല്ലാം ചേര്‍ന്നു്, ജനാധിപത്യഭരണകൂടം നിര്‍മ്മിക്കുമ്പോള്‍ അതില്‍ കൃത്യമായ ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നതാണു് സാമൂഹികസന്തുലനാവസ്ഥ. അതുണ്ടാകുമ്പോള്‍ സാമൂഹികനീതി ഭാഗികമായെങ്കിലും നടപ്പായെന്നു പറയാം.

  കേരളത്തിലെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജാതി-മത സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം തന്നെയാണുള്ളത്. സമുദായതാല്പര്യം സംരക്ഷിക്കുന്ന തരത്തില്‍ മാത്രമാണു് മതേതര കക്ഷികളെന്നു് മേനി നടിക്കുന്ന കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും മറ്റ് ജാതി-മത പാര്‍ട്ടികളും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. അത് അങ്ങിനെ തന്നെയാകുന്നതില്‍ എന്താണു് തെറ്റ് ? കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ആറു മന്ത്രിമാരെ വരെ അവകാശപ്പെടാവുന്ന സ്ഥിതിയ്ക്ക് അവര്‍ അഞ്ചുമന്ത്രിമാരെയെങ്കിലും നേടിയെടുത്തില്‍ മാത്രം ചിലര്‍ രോഷാകുലരാകുന്നത് അധികാരത്തിലെ സവര്‍ണാധിപത്യകുത്തക വെല്ലുവിളിക്കപ്പെടുന്നതു കൊണ്ടാണു്. സവര്‍ണരായ സുറിയാനികൃസ്ത്യാനികള്‍ക്കും നായന്മാര്‍ക്കും അവരുടെ ജനസംഖ്യാനുപാതത്തേക്കാള്‍ അധികം പ്രാതിനിധ്യം എന്നും ഉണ്ടായിരുന്നു. ഇന്നുമുണ്ട്. അതില്‍ പലര്‍ക്കും യാതൊരു അലോഗ്യവുമില്ല. കാരണം അത് അവരുടെ സ്വന്തം ജാതിമതവിഭാഗമായിരിക്കും.

  നായര്‍ക്ക് അധികാരക്കുത്തക ആനുഭവിക്കാന്‍ സ്വന്തം രാഷ്ട്രീയകക്ഷികയുടെ ആവശ്യമേയില്ല. എല്ലാമതേതരകക്ഷികളിലൂടെയും സവര്‍ണനേതൃത്വം തന്നെ പതിവായി അധികാരത്തിലെത്തുമ്പോള്‍ അത്തരം രപാഷ്ട്രീയ കക്ഷികളുടെ ആവശ്യമേയില്ല. കൂടാതെ മതേതരത്വമേനി പറച്ചില്‍ തുടരുകയും ചെയ്യാം. കേരള കോണ്‍ഗ്രസ്സുകളെന്ന നസ്രാണി മതപ്പാര്‍ട്ടികളിലൂടെയും മതേരരകക്ഷികളിലൂടെയും ആവശ്യത്തിലധികം സവര്‍ണനസ്രാണികള്‍ ആനുപാതികമായതിനേക്കാളധികം അധികാരം അനുഭവിക്കുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ലല്ലോ ?

  സംഘടിത മതസമൂഹങ്ങളിലെയും സവര്‍ണജാതിസമുദായങ്ങളിലെയും അംഗങ്ങള്‍ അവരുടെ ജാതി-മത താല്പര്യങ്ങള്‍ നോക്കിത്തന്നെയാണു് തിരെഞ്ഞടുപ്പില്‍ വോട്ടു കുത്തുന്നത്. അതിനാലാണു് അതാതുവിഭാഗങ്ങളിലെ സ്ഥാനാര്‍ഥികളെ തന്നെ മത്സരിപ്പിക്കുന്നതും. ഈ കാര്യം മനസ്സിലാക്കാതെ മതേതരത്വത്തിനുവേണ്ടി ചാകാന്‍ നടക്കുന്നത് ഒ.ബി.സി ജാതിക്കാരും പട്ടികജാതി- പട്ടിക വര്‍ഗക്കാരുമാണു്. ഫലത്തില്‍ മതേതരത്വത്തിന്റെ പേരില്‍ അധികാരത്തില്‍ യാതൊരു പങ്കും ഈ മഠയന്മാര്‍ക്കു ലഭിക്കുന്നില്ല. ഹിന്ദുമതത്തില്‍ പെട്ട കീഴാളജാതിക്കാരുടെ തലയെണ്ണി സ്ഥാനങ്ങള്‍ മുഴുവന്‍ നായര്‍ തട്ടിയെടുക്കുന്നു. അര്‍ഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങണമെങ്കില്‍ ഈ കിഴങ്ങന്മാര്‍ക്കു് ജാതിബോധമുണ്ടാകണം. അവര്‍ ജാതിയമായി സംഘടിക്കണം. ജാതീയമായി ചിന്തിക്കണം. അങ്ങിനെ ജാതി പറയുന്നത് മോശമാണു്, സങ്കുചിത്വമാണു്, അശ്ലീലമാണു് എന്നൊക്കെ സവര്‍ണജതി- മതക്കാര്‍ ഉല്‍ബോധിപ്പിച്ചു കൊണ്ടിരിക്കുന്നത് അവരുടെ അധികാരകുത്തക നിലനിര്‍ത്തുന്നതിനു വേണ്ടിയാണു്. ഇവറ്റകളെ വെറകുവെട്ടികളായി നിലനിര്‍ത്തുകയും ചെയ്യാം. സ്വന്തം ജാതിയുടെ പ്രാതിനിധ്യാവകാശം നേടിയെടുക്കാന്‍ കഴിവില്ലാത്ത വെള്ളാപ്പള്ളിമാര്‍ അത് ഭാഗികമായെങ്കിലും നേടുന്ന മുസ്ലീങ്ങള്‍ക്കെതിരെ കുരച്ചു കൊണ്ടിരിക്കും.

  ReplyDelete
 11. തകര്‍ന്നടിഞ്ഞ സാമുദായിക സന്തുലിതാവസ്ഥ

  എല്ലാം തകരന്നടിഞ്ഞു തരിപ്പണം ആയില്ലേ!!!

  ReplyDelete
 12. @ sameer thikkodI
  >>>കേരളത്തിൽ തേനും പാലും ഒഴുകുമെന്ന തായിരുന്നില്ല ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യത്തിനുള്ള ന്യായം... യുഡിഎഫ് മുന്നണി ഭരണത്തിൽ ലഭ്യമാവേണ്ട പ്രാതിനിധ്യം അതേ രാഷ്ട്രീയപരവും ജനാധിപത്യ പരവുമായ രീതിയിൽ ആവശ്യപ്പെടുകയും അത് നേടിയെടുക്കുകയും ആയിരുന്നു<<<


  മുന്നണി ഭരണത്തില്‍ ‍ ഇപ്പോഴില്ലാത്ത എന്ത് പ്രാതിനിധ്യമാണ് ഒരാള്‍ കൂടി മന്ത്രിയായാല്‍ ഉണ്ടാവുക എന്ന് കൂടി പറഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇപ്പോള്‍ തന്നെ മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ ലീഗിന്റെ കൈയിലാണ്.


  നാല് മന്ത്രിമാരുടെ വകുപ്പുകള്‍ അഞ്ചായി ഭാഗിച്ചാല്‍ ജനത്തിന് എന്ത് നേട്ടംലീഗിന് കുറെ ആള്‍ക്കാരെ കൂടി പേര്‍സണല്‍ സ്ടാഫില്‍ കയറ്റാം. വകുപ്പില്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്ന വിഭാഗങ്ങളെ പ്രതിഷ്ട്ടിക്കാം. പിന്നെ കുറെ കോടികള്‍ ഖജാനാവിനു ബാധ്യതയാക്കം. അതില്‍കൂടുതല്‍ എന്താണ് നടക്കുക. ഭൂരിപക്ഷ സമുടായങ്ങലുമായുള്ള സഹാവര്തിത്വതില്‍ വിള്ളലുണ്ടാക്കി എന്നതല്ലാതെ ലീഗിന് എന്താണ് നേട്ടം. അഞ്ചാം മന്ത്രി വിവാദം ഉണ്ടായതിനു ശേഷം ജനങ്ങളുടെ ഇടയില്‍ ജാതീയമായി ചിന്തിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി ലീഗും കോണ്ഗ്രസും മാത്രമാണ്.


  ലീഗിന്റെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങാതെ ഉമ്മന്‍ചാണ്ടി രാജി വെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍, അതിനൊരു അന്തസ്സുണ്ടായേനെ.


  എന്‍. എസ് .എസ്സും എസ്.എന്‍ .ഡി. പി യും, പ്രതികരിക്കുമ്പോള്‍ മാത്രം അതില്‍ വര്‍ഗീയതയും, ലീഗ് പ്രതികരിക്കുബോള്‍ അതില്‍ വര്‍ഗീയത കാണാതിരിക്കുകയും ചെയ്യുന്നത് നന്നല്ല. സമുദായത്തിന് വേണ്ടിയാല്ലാതെ ഇന്നേവരെ ലീഗ് നിലകൊണ്ടാതായി കേട്ടിട്ടില്ല. പേരിനു പോലും ഒരാളെ മറ്റു സമുദായത്തില്‍ നിന്നും അവര്‍ ഒരു സ്ഥാനത്തും നിര്താരുമില്ല. ഒരാള്‍ എം എല്‍ എ യോ മന്ത്രിയോ എം പി യോ ആയിക്കഴിഞ്ഞാല്‍ അയാള്‍ രാഷ്ട്രതിന്റെതാവണം, സമുദായത്തിന്റെ വക്താവായി പ്രവര്‍ത്തിക്കരുത്‌. നിര്‍ഭാഗ്യവശാല്‍ ഇവിടെ നടക്കുന്നത് അതാണല്ലോ .


  ലീഗ് എന്നാല്‍ മുസ്ലീം സമുദായത്തിന്റെ മൊത്തം ശബ്ദമല്ല എന്നതുപോലെ തന്നെ എല്ലായ്പ്പോഴും സുകുമാരന്‍ നായരുടെ വാക്കുകള്‍ മൊത്തം നായര്‍ സമുടായാംഗങ്ങളുടെതുമല്ല എന്നോര്‍ക്കുക. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ അദ്ദേഹത്തോട് എതിര്‍പ്പുള്ള നായര്‍ സമുദായാംഗങ്ങളുടെ വികാരം കൂടി ഉള്‍ക്കൊണ്ടതാനെന്നു തോന്നുന്നു.

  ReplyDelete
 13. സമുദായ താല്പര്യത്തിനും ഇന്ത്യന്‍ മതേതരത്വ ജന്ടിപത്യ കാവലിനും വേണ്ടി എന്നും നിലകൊണ്ട ലീഗിന് അന്ജാമാതൊരു മന്ത്രി കിട്ടി ലൈറ്റ് വെച്ച കാര് കിട്ടി പത്തോ ഇരുപോതോ ആശ്രിത വല്‍സ സ്റ്റാഫിനെ കിട്ടി മതി തിരു പതി ആയി ഞമ്മക്ക് കോഴി ഭിരിയാനി തിന്നാം

  ReplyDelete
 14. ഹോ. ഇപ്പഴാ ഒന്ന് സമാധാനായേ..കിട്ടീലോ.

  ReplyDelete
 15. ഭൂജാതനായ മന്ത്രി മുല്ലപ്പെരിയാറിൽ അണകെട്ടിയില്ലെങ്കിൽ എല്ലാം ഒലിച്ചു പോകും..അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ആരെങ്കിലും പെടുത്തിയാൽ മതിയായിരുന്നു.. മറന്നു പോകേണ്ട അതാ.. ഇനി അദ്ദേഹത്തിനും തമിഴ് നാട്ടിൽ ഭൂമിയുണ്ടോ?.. പതുക്കെ അന്വേഷിച്ചിട്ടു ഈ നിവേദനം കൊടുത്താൽ മതി…

  ReplyDelete
 16. ഹാവൂ...
  ഇനി നമുക്ക് സമാധാനത്തോടെ കിടന്നുറങ്ങാം അല്ലെ ...
  എല്ലാം ഈ ഈ അഞ്ചാം മന്ത്രി നോക്കി കൊള്ളും..

  ഇതിന്റെ ചുവടു പിടിച്ചു ഭാവിയില്‍ യു ഡി എഫ് നേരിടാന്‍ പോകുന്ന കീറാമുട്ടികള്‍ ഇപ്പോഴേ സുവ്യക്തം ....

  ReplyDelete
 17. ഞമ്മളീ നാട്ടുകാരനേയല്ലാ...............

  ReplyDelete
 18. അഞ്ചായാലും ആറായാലും നാട്നന്നായാൽ മതി.. ഇല്ലെങ്കിലാ ഇതൊക്കെ ബാധ്യത ആകുക..

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!