"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, January 19, 2011

കേന്ദ്ര മന്ത്രിയാകാന്‍ പടക്കുറുപ്പ് വരുന്നു... NSS വണ്ടിയില്‍...!!



കെ.സി വേണുഗോപാലിന്‌ കേന്ദ്ര സഹ മന്ത്രി സ്ഥാനം.. വാര്‍ത്ത കേട്ടപ്പോള്‍ കഴിവുള്ള ഒരാള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടി എന്നെ തോന്നിയുള്ളു..
പക്ഷെ സംഗതിയുടെ കിടപ്പ് അങ്ങിനെയല്ലന്ന് മറ്റ് വാര്‍ത്തകള്‍ വായിച്ചപ്പോളല്ലെ മനസ്സിലായത്..
വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പോടനുബന്ധിച്ച് ഇടഞ്ഞു നില്‍ക്കുന്ന NSS നെ പ്രീതിപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള സമവാക്യ പൂരണാമാണ്‌ KC യുടെ മന്ത്രിസ്ഥാനം എന്നും ഇതു കൊണ്ടൊന്നും ഒന്നുമായില്ലെന്ന് NSS ന്‍റെ പ്രസ്ഥാവന വീണ്ടും കോണ്‍ഗ്രസ്സിന്‌ തലവേദനയാകുമെന്നുമൊക്കെയാണ്‌ പിന്നാമ്പുറം..
കമ്പക്കാരന്‍റെ വീടിനടുത്ത് പൊട്ടാസ് പൊട്ടിച്ച് ഇക്കിളിയാക്കല്ലെ കോണ്‍ഗ്രസേ...
മന്ത്രിപ്പണി വരുന്ന ഓരോ വഴികളേയ്... ഇതിനാണ്‌ തലവരയെന്നും ഭാഗ്യമെന്നുമൊക്കെ പറയുന്നത്...
രാജ്യത്തെ ഭരണ സമവാക്യ മന്ത്രങ്ങള്‍ എഴുതുന്നത് ആരാണ്‌..???
ജനാധിപത്യം നീണാള്‍ വാഴട്ടെ..!!

7 comments:

  1. ഇതാണ് ഇവിടെ ജനാധിപത്യം എന്നാല്‍...സാമുദായിക സംഖടനകളും..മറ്റും നിയന്ദ്രിക്കുന്ന കോക്കസ് ..ഭരണവും നീതിയും എല്ലാം ഇവന്മാരുടെ കൈകളില്‍ അല്ലെ?

    ReplyDelete
  2. പെരുന്നയില്‍ പൊരുന്നിനിരിക്കുന്ന കോഴികളല്ലോ,എന്‍റെയും നേതാക്കന്‍മാര്‍..!!!

    ReplyDelete
  3. വേണു ഗോപാലിന്റെ കഴിവില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും അഭിപ്രായ വിത്യാസം ഉണ്ടാകാന്‍ സാധ്യത ഇല്ല. അപ്പോള്‍ പോസിറ്റീവ് തിങ്കിങ്ങിന്റെ ഭാഗമായി അതിലൊരു നന്മ കാണാന്‍ കഴിയുമോന്ന് നോക്കാം അല്ലെ..സാമുദായിക സമവാക്യങ്ങള്‍..അത് പറയണ്ടാ..ഇടതും വലതുമൊക്കെ ആ തൂക്കം ഒപ്പിച്ചേ പോകൂ.. അങ്ങിനെ ആവുന്നതല്ലേ നല്ലതെന്ന് ഞാന്‍ ചിന്തിക്കാതെയുമല്ല...

    ReplyDelete
  4. കൊണ്ഗ്രസ്സിനു NSS നെ ഒഴിവാകാന്‍ പറ്റുമോ ; അതും എലെക്ഷന്‍ ഒക്കെ അടുത്ത സമയത്ത് ?? സാമുദായിക സംവരണം രാഷ്ട്രീയത്തിലും മന്ത്രിസ്ഥാനതിലും ആവുന്നതില്‍ എതിര്‍പ്പുണ്ടാവേണ്ട ആവശ്യമില്ല എന്നാണു തോന്നുന്നത് .
    പിന്നെ വേണു ഗോപാലിന്റെ കഴിവിനെ (കൊണ്ഗ്രസ്സു കാരനാണെങ്കിലും ) കുറച്ചു കാണാനും പാടില്ല .. അര്‍ഹിക്കുന്ന അംഗീകാരം എന്നേ പറയാനുള്ളൂ ... തെരഞ്ഞെടുപ്പു വരുമ്പോള്‍ ഇതൊക്കെ വിമര്‍ശനമായി കാണുന്നതിനെ എതിര്‍ക്കുന്നുമില്ല

    ReplyDelete
  5. ജനാദിപത്യ ശവപെട്ടിക്ക് മേലുള്ള സമുദായ ആദിപത്യ ആണി അങ്ങനെ പറഞ്ഞൂടെ

    ReplyDelete
  6. കെ.സി.വേണുഗോപാല്‍ കഴിവുള്ള നേതാവ് തന്നെ.. രണ്ടഭിപ്രായമില്ല.അദ്ദേഹത്തിന്‌ അര്‍ഹതപ്പെട്ടത് തന്നെയാണ്‌ മന്ത്രി പദവിയും.. ചൂണ്ടിക്കാണിച്ചത് പിന്നാമ്പുറക്കളികളാണ്‌..
    അഭിപ്രായങ്ങള്‍ക്ക് നന്ദി..!!

    ആയിരങ്ങളില്‍ ഒരുവന്‍

    ReplyDelete
  7. ഇതു പുതിയ സംഭവമൊന്നുമല്ല. ഇപ്പോള്‍ പണ്ടത്തെപ്പോലെ അത്ര പറ്റിക്കാന്‍ പറ്റുന്നില്ല എന്നതാണ് വാസ്തവം!

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!