"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, January 14, 2013

പ്ലീസ് ശവത്തിൽ കുത്തരുത് സർ..!! അഥവാ പവനായി വീണ്ടും ശവമായി..!!


ആത്മാർത്ഥത ഇല്ലാത്തവൻ, പത്ത് പത്തര മണിക്ക് വന്ന് പര പരാ മൂന്നര മണി ആകുമ്പോളേക്കും സ്ഥലം കാലിയാക്കുന്നവർ, ഒരാവാശ്യത്തിന് ചെന്നാൽ പാവപ്പെട്ടവനെ നക്കാപ്പിച്ചക്കാശിന് വേണ്ടി അങ്ങോട്ടുമിങ്ങോട്ടും കേറ്റിയിറക്കി നടത്തിക്കുന്നവർ, കണ്ണീച്ചോരയില്ലാത്തവർ.. സർകാരുദ്യോഗസ്ഥരെ പ്രാകിപ്രാകി നാട്ടുകാർ പൊറുതിമുട്ടി..

നന്ദികെട്ട പൊതു ജനമേ ഇക്കഴിഞ്ഞ ആറ് ദിനങ്ങൾ ഞങ്ങൾ ശമ്പളം പോലും വേണ്ടെന്ന് വച്ച് നടത്തിയ ഈ ജീവന്മരണ സമരമുണ്ടല്ലോ അത് ഞങ്ങൾക്ക് വേണ്ടീട്ടല്ല, നാളെ നിങ്ങളോ, നിങ്ങളുടെയൊക്കെ മക്കളോ സർക്കാര് ജോലിക്ക് കേറുമ്പോൾ ഈ സർക്കാര് ഞഞ്ഞാപിഞ്ഞാ പറയാതിരിക്കാനാണ് ഞങ്ങൾ ഈ പെടാപ്പാട് പെട്ടത്..  ഇപ്പക്കണ്ടില്ലേ ഞങ്ങളെക്കൊണ്ട് സർക്കാർ പറഞ്ഞത് സമ്മതിപ്പിച്ചത്.. ഹും ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും..!! {ഇനിയും ഞങ്ങക്കിട്ട് പാരവെക്കാനാണെങ്കിൽ നാളേം എന്തേലും ആവശ്യം പറഞ്ഞ് ആപ്പീസിലോട്ട് വാ.. അപ്പം കാണിച്ച് തരാം.. }

സ്വന്തം ജോലിപോലും തൃണവൽഗണിച്ച് ഭാവി തലമുറക്ക് വേണ്ടി വേവലാതിപ്പെട്ടവരാണ് ഒപ്പം ജോലി ചെയ്യുന്നവരെ വസ്ത്രാക്ഷേപം നടത്തിയതും, ചീമുട്ടയെറിഞ്ഞതും, ചാണകവെള്ള പ്രയോഗം നടത്തിയതും. ജോലിക്ക് വന്നവരെ തെറിയഭിഷേകം നടത്തിയും, ഓഫീസുകൾ താഴിട്ട് പൂട്ടിയും, സഹാധ്യാപകരെ മർദ്ദിച്ചും മാതൃക കാട്ടിയത്. ഈ അധ്യാപകരാണ് വീണ്ടും ഇന്ന് മുതൽ കുട്ടികളെ നല്ല നടപ്പിന്റെ പാഠങ്ങൾ പഠിപ്പിക്കാനുള്ളത്. ഈ സഹപ്രവർത്തകരാണ് അപ്പുറവും ഇപ്പുറവുമിരുന്ന് മുഖത്തോട് മുഖം നോക്കി ജോലി ചെയ്യാനുള്ളത്..

ശമ്പളത്തിനും കിമ്പളത്തിനും പുറമേ നിങ്ങളുടെ മാത്രം സ്വകാര്യ ലാഭമായിരുന്ന പെൻഷനിൽ ചില നീക്ക്പൊക്കുകൾ ഉണ്ടാകുമെന്നായപ്പോൾ ഉണ്ടായ ഈ ഉൾവിളിയെന്തേ, സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചപ്പോൾ, പാചക വാതകത്തിനും ഡീസലിനും വില കൂടിയപ്പോൾ, ബസ് കൂലി കൂട്ടി സാധാരണക്കാരന്റെ നടുവൊടിച്ചപ്പോൾ നിങൾക്കൊന്നുമുണ്ടായില്ല. പാർടിക്കാർ ആഹ്വാനം ചെയ്ത ഒരു ഹർത്താലും, പിന്നെ കുറെ മുദ്രാവാക്യങ്ങളും മുഴക്കിയതോടെ നിങ്ങളുടെ ആവേശം ആവിയായിപ്പോയോ..? അപ്പോഴൊക്കെ നിങ്ങൾ ആർക്കൊപ്പമായിരുന്നു..??

വരും തലമുറക്ക് വേണ്ടി ഇത്രയും ശുഷ്കാന്തി കാണിച്ച നിങ്ങൾ, സർക്കാർ സ്കൂളുകളിൽ പോയി പഠിക്കുന്ന സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസാവകാശം തടഞ്ഞതല്ലാതെ പുതിയതായി എന്ത് നേടി ഈ ആറ് ദിവസത്തെ സമരം കൊണ്ട്?? നിങ്ങളിപ്പോൾ നേടി എന്ന് വീമ്പിളക്കുന്നതൊക്കെ തന്നെയല്ലെ മുഖ്യനും സർക്കാരും ആദ്യം മുതലേ പറഞ്ഞുകൊണ്ടിരുന്നത്..?


കല്ലേറ്:

അവസാനകാലത്ത് കിട്ടുന്ന പെൻഷൻ എന്ന ആകർഷണവും, പിന്നെ ജോലി ചെയ്തില്ലെങ്കിലും ഓഫീസിൽ ഹാജർ വച്ചാൽ ശമ്പളം ഇങ്ങ് പോരും എന്ന അതിരുവിട്ട വിശാസവും ഉള്ളത്കൊണ്ട് മാത്രമാണ് ഭൂരിപക്ഷം പേരും സർക്കാർ ജോലിക്ക് ശ്രമിക്കുന്നത്. അല്ലാതെ നാട്ടുകാരെ സേവിക്കാൻ മുട്ടി നിന്നിട്ടാണെന്ന് അവർക്കു തന്നെ അഭിപ്രായം ഉണ്ടാകില്ല. ജോലികിട്ടി കുറച്ച് കഴിഞ്ഞാൽ ലീവ് സംഘടിപ്പിച്ച് വിദേശത്ത് പോയി പത്ത് പുത്തനുണ്ടാക്കാൻ നോക്കുന്നവരും കുറവല്ല. {തിരുട്ട് പണികളൊന്നുമില്ലാതെ ആത്മാർഥ ജനസേവനം നടത്തുന്ന കിമ്പളമൊന്നും സമ്പാദിക്കാത്ത തുശ്ചം ജീവനക്കാർക്ക് അത് അനുഗ്രഹം തന്നെ എന്ന് വിസ്മരിക്കുന്നില്ല; പങ്കാളിത്ത പെൻഷനിലും മിനിമം പെൻഷൻ ഉറപ്പാക്കുന്നു എന്നാണ് ചർച്ചകളിൽ സർക്കാർ വ്യക്തമാക്കിയത്.}


44 comments:

 1. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയെയെക്കുറിച്ച് ഇനിയാരും ഗവേഷണം നടത്തരുത്. ഇല്ലാ ഇല്ലാ തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം ഇനി വിളിക്കരുത്. തോറ്റ് തൊപ്പിയിട്ട ചരിത്രമല്ലേ അരുണവർണ്ണത്തിൽ എഴുതിവെച്ചത്? സീ.പീ എമ്മിന് സമരം ചെയ്ത് വിജയിപ്പിക്കാനുള്ള പഴയ യൗവ്വനം നഷ്ടപ്പെട്ടോ എന്നൊരു സംശയമുണ്ട്. പെൻഷൻ പ്രായം കഴിഞ്ഞ സ്ഥിതിക്ക് ഇനി ജിമ്മിലൊക്കെപ്പോയി ഒന്നുഷാറാവൂ (അതാണത്രേ ഇപ്പോഴത്തെ സ്റ്റൈൽ) എന്നിട്ട് സമരം ചെയ്യാം. 

  ReplyDelete
 2. പറഞ്ഞുപോയ കരിയങ്ങള്‍ കൊള്ളാം....ഇനിയും പലതും പറഞ്ഞു പോകാന്‍ ആശസിക്കുന്നു ..... അഭിനന്ദനങ്ങള്‍ ...

  ReplyDelete
 3. നിങ്ങളിപ്പോൾ നേടി എന്ന് വീമ്പിളക്കുന്നതൊക്കെ തന്നെയല്ലെ മുഖ്യനും സർക്കാരും ആദ്യം മുതലേ പറഞ്ഞുകൊണ്ടിരുന്നത്..?

  അല്ല എന്ത് പറയാനാ ഇതൊക്കെ മുന്‍പേ ഇത്രയൊക്കെയേ ആവൂന്നു നമുക്കരിയാവുന്നതോണ്ട് പിന്നെ ഒരുപാട് ചിരി വരുന്നില്ല ഹി ഹി ഹി

  ReplyDelete
 4. വലിയ വലിയ കാര്യങ്ങൾ പറഞ്ഞ്‌ ന്റെ ഏട്ടനു കണ്ണു തട്ടാതിരിക്കട്ടെ..
  ഇനിയും കുറെ പറയണം ട്ടൊ ഏട്ടാ..ആശംസകൾ..!

  ReplyDelete
 5. ഒന്ന് കൂടി നോക്കിയാല്‍ സമരം സാധാരണക്കാര്‍ക്ക് വേണ്ടി കൂടി ആണ് എന്ന് പറയാം, കാരണം, ഇനി ജോലിക്ക് കയറുന്ന ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കെണ്ടതുണ്ട്, പൊതു ജനത്തിന്റെ നാലോ അഞ്ചോ ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി ഇത്രയും നികുതി തുക മാറ്റി വെക്കണം, അപ്പൊ ആര്‍ക്കാ നഷ്ടം? പൊതു ജനത്തിന്, ഇതിന്‍റെ ഗുണം ശരിയായി കിട്ടാണമെങ്കില്‍ ഒരു ഇരുപത്തഞ്ചു വര്‍ഷമെങ്കിലും കഴിയും എന്നതും ശ്രദ്ധേയം. പിന്നെ ഈ കാശ് പോകുന്നത് എവിടെക്കാണ്‌? കുത്തക മുതലാളിമാരുടെ കമ്പനികളെ കൊഴുപ്പിക്കുന്ന ഷെയര്‍ മാര്‍ക്കെട്ടിലേക്ക്, അപ്പൊ ചുരുക്കത്തില്‍ സര്‍ക്കാര്‍ ആര്കാന് ലാഭം ഉണ്ടാക്കി കൊടുക്കുന്നത്?
  നമ്മള്‍ ശരിക്കും ആലോചിക്കണം ഇതൊക്കെ!

  ReplyDelete
 6. സമരം തുടങ്ങിയപ്പോ പറഞ്ഞ
  ഒരു കാര്യം പോലും നടത്താന്‍ പറ്റാതെ എങ്ങനെ എങ്കിലും എന്റെ ദൈവേ ഇതൊന്നു അങ്ങട് അവസാനിപ്പിചിരുന്നെങ്കില്‍ എന്നോര്‍ത്ത് പാതിരാക്കും വെളുപ്പിനും ചര്ചിച്ചു ചര്ചിച്ചു നടുവൊടിഞ്ഞു ഇരിക്കുന്ന ഈ അവസരത്തില്‍ ഇനി ബ്ലോഗര്‍മാരും കൂടി ഇങ്ങനെ കുത്താന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും !

  മന്ത്രിമാരുടെ പേര്‍സണല്‍ സ്ടാഫില്‍ പെട്ട് ഒരു വര്ഷം കഴിഞ്ഞവര്‍ക്ക് വരെ അജീവനാത്ത പെന്‍ഷന്‍ കൊടുക്കുന്നത് നിര്‍ത്താന്‍ ഇവര സമരം നടത്തിയിരുന്നെങ്കില്‍ ജനം കൂടെ ഉണ്ടായേനെ !

  ReplyDelete
 7. നാല് ആവശ്യങ്ങള്‍ നേടി എടുത്ത് കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരം പിന്‍വലിച്ചു.

  നേടി എടുത്ത അവകാശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു :-

  1) 2013 മാര്‍ച്ച്‌ 31 വരെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നിലവിലുള്ള സ്റ്റാട്ട്യുട്ടറി പെന്‍ഷന്‍ തുടരുമെന്ന് സര്‍ക്കാരിനെ കൊണ്ട് വീണ്ടും പറയിച്ചു,

  2) പങ്കാളിത്ത പെന്‍ഷന്‍ ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് സര്‍ക്കാരിനെക്കൊണ്ട് പറയിച്ചു.

  3) അക്രമം, പൊതു മുതല്‍ നശീകരണം എന്നീ കേസുകള്‍ പുന പരിശോധിക്കുന്ന പ്രശ്നമേ ഇല്ല്ല എന്ന് സര്‍ക്കാരിനെക്കൊണ്ട് പറയിച്ചു.

  4) സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കിയതിനാല്‍, അതില്‍ മാറ്റം ഉണ്ടാവില്ല എന്ന് സര്‍ക്കാരിനെ കൊണ്ട് അടിവര ഇട്ട് പറയിച്ചു

  ReplyDelete
 8. ഹ ഹ "ഇപ്പക്കണ്ടില്ലേ ഞങ്ങളെക്കൊണ്ട് സർക്കാർ പറഞ്ഞത് സമ്മതിപ്പിച്ചത്.. ഹും ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും."

  ഷഫീക് പറഞ്ഞതാ കാര്യം . ഒരു സമരം നടത്താനും വിജയിപ്പിക്കാനും ഉള്ള യൗവനം സി പി എമ്മിന് നഷ്ടപ്പെട്ടു .
  നന്നായി എഴുത്ത്

  ReplyDelete
 9. എല്ലാവരെയും പിരിച്ചു വിട്ടു കമ്പ്യുട്ടര്‍ വല്ക്കരിക്കണം എന്നാലെ നന്നാകൂ...

  ReplyDelete
 10. ബസ്സ്‌ കൂലിയോ സാധനങ്ങളുടെ വിലയോ കൂടുമ്പോള്‍ വേവലാതികള്‍ ഉണ്ടാവില്ല കാരണം അതിനുള്ളത് തരുന്നത് ജനങ്ങളല്ലേ.,,.പിന്നെ പെന്‍ഷന്‍ ജോലിയൊക്കെ കഴിഞ്ഞു വീട്ടില്‍ ചൊറിയും കുത്തി ഇരിക്കുമ്പോള്‍ ,.,.,ഈ പറഞ്ഞ ജനം ഒന്നും തരില്ല ,.,.അപ്പോള്‍ ജോലിയില്‍നിന്നും പിരിഞ്ഞ പോലീസുകാരന്റെ അവസ്ഥയാ .,.,അപ്പോള്‍ കിട്ടിയ ചാന്‍സ് മുതലാക്കി .,.,തെറിവിളിച്ചതും കരിഓയില്‍ ഒഴിച്ചതും വെറുതെയല്ല കുറെനാളായി
  കൊണ്ട് നടന്ന ഒരാഗ്രഹം നടത്തി .,.,.ഉളുപ്പ് എന്നൊന്ന് ഇല്ലാത്തതിനാല്‍ നാളെ അവരുടെ കൂടെ ഇരിക്കാനോ.,.,ജോലി ചെയ്യാനോ മടിക്കണ്ടല്ലോ അതൊക്കെ ഉള്ളവര്‍ക്കല്ലേ ലജ്ജിക്കെണ്ടൂ ,.,..,ഞമ്മലോടാ ഇങ്ങടെ കളി ,..,കണ്ടില്ലെ സര്ക്കാര് സമ്മതിപ്പിച്ചത് ഹിഹി ,..,കലക്കി നൗഷാദ് ഇക്ക .,.,

  ReplyDelete
 11. സമരം ഒരു പ്രഹസനമായി അവസാനിച്ചു എന്ത് ചെയ്യാം അല്ലെ

  ReplyDelete
 12. ഭൂസമരം എന്തുവായോ ആവോ?? കരിയോയിലിന്റെ വിലയും കുത്തനെ ഇടിയും!

  ReplyDelete
 13. നല്ല പോസ്റ്റ് .ആ കാര്‍ട്ടൂണും കലക്കി

  ReplyDelete
 14. എന്താപ്പോ ഈ സമരം കൊണ്ട് ഉണ്ടായത്....കുറെ കരി ഓയില്‍ ചിലവായിക്കിട്ടി...:)

  ReplyDelete
 15. ഹല്ലാ പിന്നെ ഇത്രേം എങ്കിലും പറഞ്ഞില്ലേല്‍ നാവിന്റെ ഉപയോഗം പിന്നെ എന്താണ് അല്ലേ നൌഷാദ് ഭായീ...

  ഉശിരന്‍ പോസ്റ്റ്‌! ഭാവുകങ്ങള്‍....

  ReplyDelete
 16. അറിയാത്ത പുള്ള ചൊറിയുമ്പോള്‍ അറിഞ്ഞോളും ,

  ReplyDelete
 17. ജന പക്ഷത്തു നിന്ന് കൊണ്ട് ജന പിന്തുണ നേടിയെടുത്തു സി പി എം വിജയിപിച്ച എത്രയോ സമരങ്ങള്‍ കേരള ചരിത്രത്തില്‍ ഉണ്ട്.ജനങ്ങളില്‍ നിന്നും അകന്നു ,അണികള്‍ക്കും നേതാക്കള്‍ക്കും വേണ്ടി മാത്രം നില നില്‍ക്കുന്നു എന്നതാണ് ഇപ്പോഴത്തെ പാര്‍ട്ടിയുടെ പ്രശ്നം.സാധാരണക്കാരന്‍ എന്നൊരു വിഭാഗം നമ്മുടെ നാട്ടില്‍ നിന്നും വംശ നാശം ബാധിച്ചു മിക്കവാറും മിഡില്‍ ക്ലാസ് എന്ന നിലയില്‍ ഉയര്ന്നതോട് കൂടി പാര്‍ട്ടിക്ക് വേണ്ടി ജയ് വിളിക്കുവാന്‍ തല്ലു കൊള്ളുവാനും ആളുകള്‍ കുറഞ്ഞതും സമരങ്ങള്‍ പോളിയുവാന്‍ മറ്റൊരു കാരണമാണ്.കണ്ണൂരിലെ കമ്യുണിസ്റ്റ് കോട്ടയില്‍ ജനിച്ചു വളര്‍ന്ന ,കമ്യുണിസം ഇഷ്ടപെടുന്ന ഒരു വ്യക്തി എന്ന നിലക്ക് പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥയില്‍ വ്യസനിക്കുന്നു.തിരിച്ചു പോക്കില്ലാതെ വിധം തകര്‍ച്ച നേരിടുന്ന പാര്‍ട്ടിയുടെ ഗതി അധോഗതി തന്നെയാണെന്ന് വീണ്ടും നേതാക്കള്‍ തെളിയിച്ചിരിക്കുന്നു.
  നല്ല പോസ്റ്റ്‌.... അതിലും നല്ല കാര്‍ടൂണ്‍..വീണ്ടും കാണാം!

  ReplyDelete
  Replies
  1. ജനപക്ഷത്തു നിന്ന് കൊണ്ട് ജനപിന്തുണ നേടിയെടുത്തു സിപിഎം വിജയിപ്പിച്ച എത്രയോ സമരങ്ങള്‍ കേരളചരിത്രത്തില്‍ ഉണ്ട്.ജനങ്ങളില്‍ നിന്നും അകന്നു പ്രമാണിമാർക്കും, നേതാക്കള്‍ക്കും വേണ്ടി മാത്രം നില നില്‍ക്കുന്നു എന്നതാണ് ഇപ്പോഴത്തെ പാര്‍ട്ടിയുടെ പ്രശ്നം.സാധാരണക്കാരണക്കാരും, കീഴാള ജനവിഭാഗങ്ങളും ഇല്ലാതായി എല്ലാവരും മിഡില്‍ ക്ലാസോ അതിനുമുകളിലുള്ളവരോ ആയിത്തീർന്ന്., മാർക്സ് വിഭാവനം ചെയ്ത വർഗരഹിത (ഉട്ടോപ്പിയൻ) സാമൂഹ്യനിർമിതിയൊന്നും നമ്മുടെ നാട്ടിൽ സംഭവിച്ചിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി സമരം ചെയ്യാനും, തല്ലു കൊള്ളുവാനും ആളുകള്‍ കുറഞ്ഞുപോയത് പാർട്ടി സാധരണക്കാരിൽ നിന്നും അകന്നു പോയതുകൊണ്ടാണ്. അടിസ്ഥാന വർഗങ്ങളേയും ദരിദ്രരേയും സാധാരണക്കാരേയും ആട്ടിയോടിച്ച്., പ്രമാണിവർഗങ്ങളെ കൂടെ നിർത്തിയപ്പോൾ പരീക്ഷണങ്ങളുടെ നാളുകൾ ഇനിയും വരാനിരിക്കുന്നു എന്ന സത്യം പാർട്ടി ഓർത്തില്ല. പ്രോലിറ്റേറിയൻ ഡിക്ടേറ്റർഷിപ്പും, കമ്യൂണിസ്റ്റ് സമൂഹത്തിന്റെ സ്ഥാപനവും മഹാനായ കാൾ മാർക്സ് പറഞ്ഞ രീതിയിൽ ഒരിക്കലും സംഭവിക്കാൻ പോവുന്നില്ല എന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ അടുത്ത കാലത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും..... - താങ്കളുടെ അഭിപ്രായത്തിന് അനുബന്ധമായി ഇത്കൂടി പറയാതെ വയ്യ.

   Delete
 18. ചീരാമുളകിന്റെ അഭിപ്രായം ചിരിപ്പിക്കുന്നതെങ്കിലും സത്യമാണ്.

  ചെറുപ്പത്തില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ വാശി പിടിച്ച് കരയുമായിരുന്നു.
  ചിലപ്പോള്‍ അമ്മ കരച്ചിലൊന്നും ഗൌനിക്കുകയേയില്ല
  കുറെ നേരം കഴിഞ്ഞ് കരഞ്ഞ് മടുക്കുമ്പോള്‍ എങ്ങനെയാണിതൊന്ന് നിര്‍ത്തുക എന്നോര്‍ത്ത് വെപ്രാളം വരും.
  അപ്പോള്‍ ആരെങ്കിലും ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഇതങ്ങ് നിര്‍ത്തിയേക്കാം എന്ന് എത്ര വട്ടം ചിന്തിച്ചിരിയ്ക്കുന്നു

  ഈ സമരം കണ്ടപ്പോള്‍ അത് ആലോചിച്ചുപോയി

  ReplyDelete
 19. മനുഷ്യന്റെ ചിന്തകളൊക്കെ കൂടി.
  സമരമൊക്കെ എന്ത്?

  ReplyDelete
 20. ഇപ്പോഴാണിവിടെ ഒരു സർക്കാരുംടെന്ന് ബോധൃമായത്....

  ReplyDelete
 21. ഹഹ വെറുതെ ഒരു സമരം ,,എന്തായാലും കുറച്ചു ദിവസം വീട്ടിലിരിക്കാനായല്ലോ ,,ഒരു മാസം ഇത്ര ഹര്‍ത്താല്‍ ,ഇത്ര സമരം എന്നൊക്കെ ഒരു കണക്കുണ്ട് ,,,ആ ക്വാട്ട തികഞ്ഞില്ലേല്‍ ഞങ്ങള്‍ ഇനിയും ഇത് പോലെ സമരം ചെയ്യും ...കട്ടായം :)...

  ക്ഷീണിച്ചു ,,ഓരോ പ്ല്യയിറ്റ് നായിക്കരണ പൊടിയും കുടിക്കാന്‍ കരിഓയിലും വരട്ടെ ...

  ReplyDelete
 22. ഈ ഇക്കാടെ ഒരു കാര്യേ ഓരോന്ന് കണ്ടാല്‍ ഉടന്‍ അങ്ങ് പറഞ്ഞു പോകും എന്താ ചെയ്ക ...:)
  സമരത്തില്‍ പങ്കെടുത്തവരുടെ അടുത്തൊന്നും പോയി നില്‍ക്കണ്ടാ ട്ടോ..

  ReplyDelete
 23. കാലം ഒഴുകിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് സമരവും വിമർശിക്കപ്പെടാൻ തുടങ്ങി..ജോലി ചെയ്യാതെ ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന രീതിക്ക് തിരിച്ചടി വന്നു തുടങ്ങി..സമരക്കാരെ കളിയാക്കികൊന്നല്ലോ :)

  ReplyDelete
 24. ജനപിന്തുണയില്ലാതെ പ്രഖ്യാപിക്കപ്പെടുന്ന സമരങ്ങളൊക്കെ പരാജയപ്പെടും..... സർക്കാർ ജീവനക്കാർ ഇനിയെങ്കിലും സാധാരണക്കാരും ദരിദ്രരുമായ ജനവിഭാഗങ്ങളുടെ ശക്തി തിരിച്ചറിഞ്ഞിരുന്നെങ്കിൽ......

  ReplyDelete
 25. അങ്ങനെ അതും കഴിഞ്ഞു
  പാവപ്പെട്ട ജനങ്ങളുടെ 6 ദിവസങ്ങള്‍ നഷ്ടപ്പെട്ടു
  എങ്ങനെയൊക്കെയോ ഒപ്പിക്കാരുള്ള 200 അധ്യയന ദിവസങ്ങളില്‍ നിന്നും 6 ദിവസങ്ങള്‍ പോയിക്കിട്ടി .
  ഇതൊക്കെ ഇവന്മാര്‍ എവിടന്നു ശരിയാക്കിയെടുക്കും

  ReplyDelete
 26. അജ്ഞാതന്‍January 14, 2013 5:37 PM

  "ജന പക്ഷത്തു നിന്ന് കൊണ്ട് ജന പിന്തുണ നേടിയെടുത്തു സി പി എം വിജയിപിച്ച എത്രയോ സമരങ്ങള്‍ കേരള ചരിത്രത്തില്‍ ഉണ്ട്.ജനങ്ങളില്‍ നിന്നും അകന്നു ,അണികള്‍ക്കും നേതാക്കള്‍ക്കും വേണ്ടി മാത്രം നില നില്‍ക്കുന്നു എന്നതാണ് ഇപ്പോഴത്തെ പാര്‍ട്ടിയുടെ പ്രശ്നം.സാധാരണക്കാരന്‍ എന്നൊരു വിഭാഗം നമ്മുടെ നാട്ടില്‍ നിന്നും വംശ നാശം ബാധിച്ചു മിക്കവാറും മിഡില്‍ ക്ലാസ് എന്ന നിലയില്‍ ഉയര്ന്നതോട് കൂടി പാര്‍ട്ടിക്ക് വേണ്ടി ജയ് വിളിക്കുവാന്‍ തല്ലു കൊള്ളുവാനും ആളുകള്‍ കുറഞ്ഞതും സമരങ്ങള്‍ പോളിയുവാന്‍ മറ്റൊരു കാരണമാണ്.കണ്ണൂരിലെ കമ്യുണിസ്റ്റ് കോട്ടയില്‍ ജനിച്ചു വളര്‍ന്ന ,കമ്യുണിസം ഇഷ്ടപെടുന്ന ഒരു വ്യക്തി എന്ന നിലക്ക് പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥയില്‍ വ്യസനിക്കുന്നു.തിരിച്ചു പോക്കില്ലാതെ വിധം തകര്‍ച്ച നേരിടുന്ന പാര്‍ട്ടിയുടെ ഗതി അധോഗതി തന്നെയാണെന്ന് വീണ്ടും നേതാക്കള്‍ തെളിയിച്ചിരിക്കുന്നു."
  ...........................................
  അത് തന്നെയാണ് ഇതിന്റെ രത്നച്ചുരുക്കം....!

  ReplyDelete
 27. ദിവസവും പൊതു ജനങ്ങള്‍ക്കായി നൂറു കൂട്ടം കാര്യങ്ങള്‍ ചെയ്തു ഇവിടത്തെ രാഷ്ട്രീയക്കര്‍ക്കുവേണ്ടി വിടുപണി വരെ ചെയ്തുകൊടുത്തു കുടുംബകാര്യങ്ങളും നോക്കി അവസാനം ജീവിതത്തിന്‍റെ അവസാന നാളുകളില്‍ പെന്‍ഷന്‍ വാങ്ങി സ്വസതമായി ജീവിച്ചു മരിക്കാന്‍ ഞങ്ങളെ പോലെയുള്ള സര്‍കാര്‍ ജീവനക്കാരെ ഈ കോണ്‍ഗ്രസ് കാരും ഉമ്മന്‍ ചാണ്ടിയും അനുവദിക്കുക.
  ഞങ്ങള്‍ സ്വന്തം കഴിവുകൊണ്ടാണ് ഞങ്ങള്‍ ഇവിടം വരെ എത്തിയത്. മൂന്നുകോടി ജനങ്ങള്‍ക്ക്‌ വേണ്ടി ഇത്രയും ഉദ്യോഗസ്ഥര്‍ മതിയാകില്ല എന്ന് എല്ലാവര്ക്കും അറിയാം . അത്രയും ജോലിഭാരം ഏറ്റെടുക്കുമ്പോള്‍ ഞങ്ങള്‍ കുറച്ച് സംഭാവനയോക്കെ സ്വീകരിചെന്നു വരാം. അതിനാരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല.കേന്ദ്ര സര്‍കാര്‍ സ്കായില്‍ ശമ്പളവും പെന്‌ഷന്‌ നമുക്കും അവകാശമുണ്ട്. സമരം പരാജയപ്പെട്ടു എന്ന് പറയുന്നവര്‍ ഓര്‍ക്കണം ഇതു ഇവിടെകൊണ്ട് അവസാനിക്കുന്നില്ല . നിങ്ങളുടെയും ഞങ്ങളുടെയും ഒക്കെ വരും തലമുറകള്‍ക്ക് വേണ്ടിയാണു ഈ സമരം. ഈ സമരം താല്‍ക്കാലികമായി ഒത്തു തീര്‍ന്നു എന്ന് മാത്രം കാണുക. നിങ്ങളും അണി ചേരുക.

  ReplyDelete
  Replies
  1. Kendrathile sambalavum pensionum ennokke parayunnu.. Avide pension mariyitt varshangalaya karyam ariyatha ningaleyokke nethakkanmar paranju pattikkumbol enda parayuka....

   Delete
 28. സമര മുറകള്‍ക്കും പെന്ഷനാകാനുള്ള പ്രായമായിരിക്കുന്നു. :)

  ReplyDelete
 29. അല്ലാ നാളെ എന്താ പരിപാടി?, “സമരമുണ്ടെങ്കിൽ ജോലിക്കു പോവണം, അല്ലേൽ റിയൽ എസ്റ്റേറ്റ് ... :)

  ReplyDelete
 30. ഏറ്റവും വലിയ രസം തോന്നിയത് സ്വരാജിന്റെ പ്രസ്താവന്‍ കണ്ടപ്പോഴാണ്. സമരം നടത്തി എന്നത് തന്നെയാണ് സമരത്തിന്റെ വിജയം എന്ന് സ്വരാജ് സഖാവ് പറഞ്ഞിരിക്കുന്നു.. അത് കേട്ട് ചിരിച്ചു ചിരിച്ചു വടിയായി.

  അതായത് മാങ്ങ വീണോ ഇല്ലയോ എന്നത് പ്രശ്നമല്ല, കല്ലെടുത്ത് മാവിലേക്ക് ഓങ്ങി എന്നതാണ് വിജയം ... സ്വരാജിന്റെ തൊലിക്കട്ടിക്ക് അബസ്വരാഭിനന്ദങ്ങള്‍

  ReplyDelete
 31. സമരിച്ചവർക്കെതിരെ ഒരു പ്രതികാര നടപടിയും ഇല്ലെന്ന് പറഞ്ഞിട്ട് സർക്കാർ ദേണ്ടെ പണി തുടങ്ങി.. അപ്പോ സമരക്കാർ ആരായി..?

  ReplyDelete
 32. പ്ലീസ്............ചിതയിൽ വെള്ളമൊഴിക്കരുത്.............

  ReplyDelete
 33. അവസാനം ആ 'കല്ലേറി'ല്‍ പറഞ്ഞത് വളരെ ശരിയാണ് മാഷേ

  ReplyDelete
 34. പോസ്റ്റിന്റെ മുഴുവന്‍ യത്നച്ചുരുക്കവും അവസാനത്തെ കല്ലേറില്‍ ഉണ്ട്.
  ഞാനൊരു കമ്മ്യുണിസ്റ്റ്‌ ആണ് എന്ന് പറയാന്‍ നാണം തോന്നുന്ന അവസ്ഥയിലേക്ക് ഈ നാട്ടിലെ നേതാക്കള്‍ പാര്‍ട്ടിയെ കൊണ്ടെത്തിച്ചു എന്നതാണ് സത്യം. സമരങ്ങളില്‍ അടക്കം നിഷിപ്ത താല്പര്യങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരുടെ സമരങ്ങളോട് പൊതു ജനത്തിനു പുച്ഛവും അവജ്ഞയും തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ....

  ReplyDelete
 35. സമരത്തില്‍ കൂടി നേടി എന്ന് വരുത്തുന്നതിന്റെ
  'ത്രില്‍' ഒന്ന് വേറെയാണ്!!

  ReplyDelete
 36. അവസാനകാലത്ത് കിട്ടുന്ന പെൻഷൻ എന്ന ആകർഷണവും, പിന്നെ ജോലി ചെയ്തില്ലെങ്കിലും ഓഫീസിൽ ഹാജർ വച്ചാൽ ശമ്പളം ഇങ്ങ് പോരും എന്ന അതിരുവിട്ട വിശാസവും ഉള്ളത്കൊണ്ട് മാത്രമാണ് ഭൂരിപക്ഷം പേരും സർക്കാർ ജോലിക്ക് ശ്രമിക്കുന്നത്. അല്ലാതെ നാട്ടുകാരെ സേവിക്കാൻ മുട്ടി നിന്നിട്ടാണെന്ന് അവർക്കു തന്നെ അഭിപ്രായം ഉണ്ടാകില്ല.

  ReplyDelete
 37. ഈ സമരത്തെ അനുകൂലിക്കുന്നില്ല.സമരത്തിന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവും പിഴക്കുമ്പോള്‍ സമരവും പൊളിയും.

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!