"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, December 29, 2012

"ബെസ്റ്റ് ഒലിപ്പിസ്റ്റ് ഓഫ് ദ ഇയർ അവാർഡ്..""ന്യൂസ് മേക്കർ ഓഫ് ദ ഇയർ..!!"
"ബെസ്റ്റ് ആക്ടർ ഓഫ് ദ ഇയർ..!!"
"ബെസ്റ്റ് മിനിസ്റ്റർ ഓഫ് ദ ഇയർ..!!"

ആണ്ടവസാനമാകുമ്പോൾ ഇമ്മാതിരി "ബെസ്റ്റ്" ചേർത്ത് ഒരവാർഡ് ആർക്കെങ്കിലുമൊക്കെ കൊടുത്ത് ഒന്നാളായി റേറ്റ് കൂട്ടാൻ ചാനലുകാർ മൽസരമാണ്.. ഫെയ്സ് ബുക്കിലൊന്ന് ഓടി നടന്നപ്പോളാണ് വേറൊരവാർഡ് പരസ്യം കണ്ണിൽ പെട്ടത്.. പരസ്യ വാചകം ഇങ്ങനെ..:

"ഉറങ്ങുന്ന പെൺ പുലികളേ ഉണരൂ.."
"ആദ്യ പത്ത് ലീഡ് സ്ഥാനങ്ങളിൽ ഒരു പെൺ_തരി മാത്രം.."
"എവിടെ ഫെമിനിസ്റ്റുകൾ.."
"എവിടെ 'ഒലിപ്പിസ്റ്റു'കൾ.."
"എവിടെ സഹോദര 'കോഴികൾ'..."
"ഉണരൂ പ്രവർത്തിക്കൂ.."

ആംഹാ.. കൊള്ളാമല്ലോ സംഭവം.. ബെസ്റ്റ് 'കോഴി' ഓഫ് ദ ഇയർ അവാർഡ്.. "ഒലിപ്പിസ്റ്റു"കൾക്കും ഒരവാർഡോ? എന്നാൽ പിന്നെ അതൊന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ജോലിയൊക്കെ നാളെയും ചെയ്യാം..

ആകാംക്ഷയോടെ അടിയിൽ കണ്ട ലിങ്ക് ഞെക്കി തുറന്ന് വന്ന പേജിലേക്ക് ആർത്തിയോടെ നോക്കി.. ദേണ്ടെ അവിടെ കുറെ ആളുകളുടെ പേരൊക്കെയെഴുതി വോട്ടിന് വച്ചിരിക്കുന്നു. ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്ന കുറേ പേരുകൾ ആ ലിസ്റ്റിലുണ്ടല്ലോ? ഇവരൊക്കെ ഇത്തരം ഒലിപ്പിസ്റ്റുകളും കോഴികളുമൊക്കെ ആയിരുന്നോ..? ഇവരും മൽസരിക്കുന്നോ ഈ അവാർഡിന്.. ഞാനൊന്ന് ഞെട്ടി.. ചേഛയ്...

ബാക്കി വായിച്ചപ്പോൾ ബൂലോകം "സൂപ്പർ ബ്ലോഗർ" മൽസരത്തിന്റെ വോട്ടെടുപ്പാണ് ഇവിടെ നടക്കുന്നതെന്ന് മനസിലായി. ഈ ബ്ലോഗേർസ് എല്ലാം ഒലിപ്പിസ്റ്റുകളും കോഴികളുമാണെന്നാണോ കൈമൾ ഡോക്ടർ മനസിലാക്കി വച്ചിരിക്കുന്നത്.. ലജ്ജാവഹം..!! ശക്തമായി പ്രതിഷേധിക്കുന്നു..!

അടിവര:
 • ലിസ്റ്റിൽ പേരുള്ള ബ്ലോഗർമാരാരും ദയവായി ഈ പോസ്റ്റിനോട് പ്രതികരിക്കരുത്.. വേണമെങ്കിൽ എനിക്കൊരവാർഡിനുള്ള വഴികണ്ട് പിടിച്ച് പണി തരാം..! അതുമല്ലെങ്കിൽ "കിട്ടാത്ത മുന്തിരി പുളിക്കും" എന്നൊക്കെ പറയാം..
 • ഇക്കണക്കിന് ബെസ്റ്റ് റേപ്പിസ്റ്റ് ഓഫ് ദ ഇയർ അവാർഡും ആരെങ്കിലുമൊക്കെ പ്രഖ്യാപിക്കുമായിരിക്കും..!
 •  സൂപ്പർ ബ്ലോഗർക്ക് അഡ്വാൻസ് ആശംസകൾ..!!

54 comments:

 1. Naan prathikarikum!!! Grrrrrrrrrrrrrrgrrrrrrrgrrrrrgrrrgrrrgrrrgrrrrr

  ReplyDelete
 2. "ബെസ്റ്റ് ഒലിപ്പിസ്റ്റ് ഓഫ് ദ ഇയർ അവാർഡ്.."

  അതേങ്ങ അത്,കിട്ടിയാൽ കൊള്ളായിരുന്നു.
  രൂപ 25001/- ചുമ്മാ കിട്ടുന്നതല്ലേ ?
  നമ്മൾ കിളയ്ക്കാനും കൂലിപ്പണിക്കും പോകുന്നില്ലല്ലോ ?
  അല്ല,പോണോ ഇതൊക്കെ കിട്ടാൻ ?
  ആശംസകൾ.

  ReplyDelete
 3. അയ്യേ നൗഷിക്കാ...
  ഞങ്ങക്കൊന്നും പറയാനറിയാഞ്ഞിട്ടല്ല...
  നമ്മളെല്ലാം ഇതു പോലെ പറയാനുള്ളതെല്ലാം പറഞ്ഞാൽ,
  ഓറെ ലിങ്ക് നാലാള് പരതും- വോട്ട് ചെയ്യും.. സംഭവം ഹിറ്റാവും!

  നമ്മളെ ചിലവിൽ ഓറ് ആളാവണ്ട എന്ന് കരുതി തന്നെയാ മിണ്ടാണ്ടിരിക്കുന്നത്!

  ReplyDelete
 4. ഹ ഹ ഹ. "അബാര്‍ഡു" വേണ്ടാന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവര്‍ തന്നിരിക്കും. അത് അവരുടെ അവകാശമാ.

  നൗഷാദിന്റെ പേര്‍ കണ്ണില്‍ പെടാഞ്ഞത് കൊണ്ടാ. കണ്ടാല്‍. ഈ പേരും ആ കലണ്ടറില്‍ തൂങ്ങിയേനെ. എന്തായാലും "ശാധനം" ഉടനെ കൊടുക്കും. :)

  ReplyDelete
  Replies
  1. 25000 ഉറുപ്പ്യേണ്‌ അക്ബർ ഭായീ..

   Delete
 5. ന്ത്ന്ന്‍???????????

  ReplyDelete
 6. ന്റെ പേരില്ലാതെ എങ്ങനാ ഒലിപിസ്റ്റ് അവാർഡ് പൂർത്തിയാവ്കാ..!!!

  ReplyDelete
 7. ഹ ഹ ഹ ഹ ഒള്ളത് പറയാമല്ലോ , നിക്കും ഇതൊകെ തോന്നിയതാ പെണ്ണൊരുത്തിയെ പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍ ..........

  സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

  @ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

  ReplyDelete
 8. ങേ.ഈ സഹോദര കോഴികള്‍ ഇവിടെയൊന്നു ചോദിക്കുമ്പോ അങ്ങേരും കോഴിയാണ് എന്നര്‍ത്ഥം വരൂല്ലേ ?? അല്ലെ ..എന്റെ ഒരു സംശയം ആണ് ട്ടോ...

  ReplyDelete
 9. ko ko ko kokkrarakkooo .. halla pinne :D

  ReplyDelete
 10. ഇത് ബൂലോകം പോര്‍ട്ടലില്‍ കൊല്ലം തോറും നടന്നു വരുന്ന സംഭവമല്ലേ നൗഷാദ്‌..
  കഴിഞ്ഞ കൊല്ലത്തെ ആ ഉഷാര്‍ ഇക്കൊല്ലം കാണാന്‍ ഇല്ല. കഴിഞ്ഞ കൊല്ലം ചിരിച്ചു മലങ്ങി. ഇക്കൊല്ലം ആകെ ഒരു മൂകത. അതോണ്ടായിരിക്കും ശ്രീമാന്‍ കൈമള്‍ കോഴി, ഒലിപ്പിസ്റ്റ്‌ എന്നൊക്കെ വിളിച്ചു ആളെ കൂട്ടുന്നത്‌.....

  ബ്ലോഗ്ഗില്ലാത്ത ഒരാള്‍ സുപ്പര്‍ ബ്ലോഗ്ഗര്‍ ആവാനാണ് സാധ്യത എന്ന് ഞാന്‍ എവിടെയോ വായിച്ചു :)

  ReplyDelete
  Replies
  1. ചാറ്റിലൂടെ വോട്ട്‌ ക്യാൻവാസിംഗിന്റെ സ്ക്രീൻ ഷോട്ടുകൾ അവിടെയും ഇവിടെയുമൊക്കെ കണ്ടു.. :)

   Delete
  2. ബ്ലോഗ്ഗര്‍ മത്സരത്തില്‍ അവസാന ലിസ്റ്റില്‍ വന്നവര്‍ വോട്ട് ക്യാന്‍വാസ്‌ ചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ നൗഷാദ്‌?? എല്ലാരും ക്യാന്‍വാസ് ചെയ്തു തന്നെയല്ലേ വോട്ട് നേടുന്നത്. എന്റെ വിയോജിപ്പ് അവരുടെ ആളെ കൂട്ടാനുള്ള പബ്ലിസിറ്റികളോട് മാത്രമാണ് സുഹൃത്തെ ....

   Delete
  3. :) എന്റെ പേരില്ലാത്തതോണ്ട്‌ ക്യാൻവാസിംഗ്‌ ന്റെ പ്രശ്നവും ഉദിക്കുന്നില്ല.. :)

   Delete
 11. ലിസ്റ്റില്‍ പേരുള്ള എല്ലാവര്ക്കും 25000/- കൊടുക്കുമായിരുന്നെങ്കില്‍...ഹി ഹി

  ReplyDelete
 12. ക്ഷമിക്കണം.
  അഭിപ്രായപ്പെടരുത് എന്ന അഭ്യർത്ഥനയിലൂടെ താങ്കൾ അതിലുൾപ്പെട്ട എന്നെ പോലുള്ളവരുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. അത് അനുസരിക്കാൻ വയ്യ.

  എന്റെ വായനയിൽ,
  "ഉറങ്ങുന്ന പെൺ പുലികളേ ഉണരൂ.."
  "ആദ്യ പത്ത് ലീഡ് സ്ഥാനങ്ങളിൽ ഒരു പെൺ_തരി മാത്രം.."
  "എവിടെ ഫെമിനിസ്റ്റുകൾ.."
  "എവിടെ 'ഒലിപ്പിസ്റ്റു'കൾ.."
  "എവിടെ സഹോദര 'കോഴികൾ'..."
  "ഉണരൂ പ്രവർത്തിക്കൂ.."

  എന്ന ഈ വാക്കുകളിലൂടെ അരുൺ കൈമൾ ഉദ്ദേശിച്ചിരിക്കുന്നത് ആ ലിസ്റ്റിൽ ഉൾപ്പെട്ടവരെയല്ല. സ്ത്രീകൾ/സ്ത്രീനാമധാരികൾ പോസ്റ്റിട്ടാലുടനെ അവിടേ ഒലിപ്പിക്കൽ കമന്റുമായി എത്തുന്നവരെയും, സഹോദരി, ചേച്ചീ, അനിയത്തി എന്നൊക്കെ സ്ത്രീകളെ ആത്മാർത്ഥതയില്ലാതെ സംബോധന ചെയ്ത് അവരുടെ പിന്നാലെ നടക്കുന്നവരെയുമാണ്. അത്തരക്കാർ അവിടെ വോട്ട് ചെയ്യാനെത്തിയാൽ സ്ത്രീകൾ വോട്ടിങ്ങിൽ പിന്തള്ളപ്പെടില്ല എന്നു വ്യംഗ്യം.

  ഇതേ സംശയം എനിക്കുമുണ്ടായിരുന്നു. ഒന്നു രണ്ടു സുഹൃത്തുക്കളോട് അതു പങ്കുവെക്കുകയും ചെയ്തു.

  പക്ഷെ ഇത്തരം പ്രകോപനപരമായ ഭാഷ ഉപയോഗിച്ച് സൈറ്റിന്റെ ആൾവരവ് കൂട്ടാനുള്ള അദ്ദേഹത്തിന്റെ ശ്രമം പുച്ഛമല്ലാതെ മറ്റൊന്നും ജനിപ്പിക്കുന്നുമില്ല.

  ReplyDelete
  Replies
  1. ഇതൊരു അന്താരാഷ്ട്ര വിഷയമൊന്നുമല്ലെന്ന് എനിക്കും മനോജിനുമറിയാം... ഒറ്റ നോട്ടത്തിൽ ആ വാചകങ്ങൾ കണ്ടപ്പോൾ വോട്ടു ചെയ്തവരെയൊക്കെ ഒരു മാതിരി ആക്കുന്ന ഡയലോഗായിട്ട്‌ തോന്നി..

   ഭൂലോകത്തിലെ കാളകളെ ക്കുറിച്ചും ഒലിപ്പിസ്റ്റുകളെക്കുറിച്ചും വിമർശിച്ച്‌ അനേകം പോസ്റ്റുകൾ ബൂലോകത്തിൽ തന്നെ ഇതിനു മുമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌..അവർ തന്നെ ഇപ്പോൾ അവരുടെ അവാർഡ്‌ പരിപാടിക്ക്‌ ആളെക്കൂട്ടാൻ ഇതെ ഒലിപ്പിസ്റ്റുകളെ ഇത്ര ജാഗ്രതയോടേ ക്ഷണിക്കുന്നതിലൂടെ തരം താണ ഒരേർപ്പാടായി മാറുകയല്ലെ ഈ കോലാഹലങ്ങൾ.. ഇതാണൊ ബ്ലോഗ്‌ പരിപോഷിപ്പിക്കൽ രീതി..

   ഇവരൊന്നുമില്ലെങ്കിലും നല്ല ബ്ലോഗെഴുത്തുകാരുള്ളിടത്തോളം ഇവിടെ ബ്ലോഗിനൊരു കുഴപ്പവും സംഭവിക്കാൻ പോകുന്നില്ല..

   സാഹിത്യ അക്കാദമി പൂട്ടിയാൽ സാഹിത്യം മുരടിച്ചു പോകും എന്ന് പറയുന്ന പോലെ അല്ലെ ഉള്ളു..

   Delete
 13. ഞാന്‍ ഈ നാട്ടുകാരന്‍ അല്ല ...ആണോ !
  ആണെകില്‍ തന്നെ എന്റെ ആ ശേഷി ചിലപ്പോ നഷ്ടപെടും
  ചില ബന്ധങ്ങള്‍ ഊഷ്മളമാവാന്‍ .....!!
  ഞാന്‍ പ്രതികരിച്ചു ............!!!

  ReplyDelete
 14. എന്‍റെ മാഷേ, ഇതിനെ ഇങ്ങനെ രൂക്ഷമായി നോക്കാതെ ഒരു പുളപ്പന്‍ പരസ്യ വാചകമായി കണ്ടാല്‍ മതി! ഇത് കണ്ട ഉടനെ ആകാംഷ മൂത്ത് ക്ലിക്കി പരസ്യം വായിച്ച ആളുകള്‍ എത്രയുണ്ടാകും!, എത്ര പേര്‍ വോട്ട് ചെയ്തിട്ടുണ്ടാകും!, ഇപ്പൊ ചോദിച്ചാല്‍ ആരും സത്യം പറയില്ല എന്നറിയാം പക്ഷെ ഉണ്ട് എന്നത് നൂറ് തരം!

  ReplyDelete
 15. ലിങ്ക് തന്ന് വിളിച്ചുവരുത്തിയത് കൊണ്ട് അഭിപ്രായം പറയരുതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ :) പക്ഷെ എനിക്ക് പറയാനുള്ളത് മുഴുവന്‍ വിഢിമാന്‍ പറഞ്ഞു..

  ReplyDelete
 16. നന്നായി നൗഷാദ്...അഭിപ്രായങ്ങള്‍ ആരുടേയും കുത്തകയല്ല!

  ReplyDelete
 17. ബെസ്റ്റ് കൂതറ അവാഡും അടുത്ത് ഉണ്ടായിരുക്കുനതാണ്

  ReplyDelete
 18. അരുണ്‍ കൈമളിനും ഒപ്പം ഉള്ള കോത്താഴത്ത്കാര്‍ക്കും തങ്ങളുടെ സൈറ്റ് മാര്‍ക്കറ്റ് ചെയ്യാന്‍ എന്ത് വളിപ്പത്തരവും, തോന്യാസവും പറയാം.അതിനായി ഒലിപ്പന്മാരെയും കൂട്ട് പിടിക്കാം !!! എന്നാല്‍ ബ്ലോഗ്ഗര്‍മാര്‍ ബ്ലോഗ്‌ മാര്‍ക്കറ്റ് ചെയ്‌താല്‍ ഇവന്റെയൊക്കെ മര്‍മ്മത്തില്‍ ഉള്ള ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ചു ചൊറി ഉണ്ടാക്കും.

  സ്വന്തം സ്വഭാവം ഒലിപ്പിസ്റ്റ് ആയതു കൊണ്ടാവും കൈമളദ്ധേഹത്തിനു ബാക്കി ഉള്ളവരും അങ്ങിനെ ആയി തോന്നിയത്.

  ഈ സഹോധരക്കോഴി ഒക്കെയാണ് ബ്ലോഗിനെ പരിപോഷിപ്പിക്കാന്‍ നടക്കുന്നത് എന്ന് കാണുബോള്‍ ലജ്ജ തോന്നുന്നു.

  ReplyDelete
  Replies
  1. ഭൂലോകത്തിലെ കാളകളെ ക്കുറിച്ചും ഒലിപ്പിസ്റ്റുകളെക്കുറിച്ചും വിമർശിച്ച്‌ അനേകം പോസ്റ്റുകൾ ബൂലോകത്തിൽ തന്നെ ഇതിനു മുമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌..അവർ തന്നെ ഇപ്പോൾ അവരുടെ അവാർഡ്‌ പരിപാടിക്ക്‌ ആളെക്കൂട്ടാൻ ഇതെ ഒലിപ്പിസ്റ്റുകളെ വിളിച്ച് കൂട്ടുന്നു...

   ഇതൊന്നുമറിയാതെ വോട്ട് ചെയ്ത ഞാനുൾപ്പടെ ഉള്ള പാവം ബ്ലോഗർമാരൊക്കെ ഇപ്പൊ ആരായീ.. അല്ല ആരായീ..!!

   Delete
 19. ഇങ്ങിനെ ഒക്കെ നടക്കുന്നുണ്ടോ ഇവിടെ...

  ReplyDelete
 20. ഹ്ഹ്ഹ്ഹ്....

  സഹോദര കോയികള്‍....

  ആ പ്രയോഗം കൊള്ളാം.....

  ഓരോരോ പട്ടങ്ങളെ...

  ReplyDelete
 21. ഞാന്‍ വോട്ടിനുമില്ല മത്സരത്തിനുമില്ല
  നോ കമന്റ്സ്

  ReplyDelete
 22. പറഞ്ഞു പോകും,
  ആരെങ്കിലും ഒന്ന് പറയേണ്ടതുണ്ടായിരുന്നു...

  ReplyDelete
 23. ലിസ്റ്റിൽ പേരുള്ള ബ്ലോഗർമാരാരും ദയവായി ഈ പോസ്റ്റിനോട് പ്രതികരിക്കരുത്..
  ---------------------------------------------------
  ഹഹ ഹ ആ ലിസ്റ്റില്‍ എന്‍റെ പേരും ഉള്ളത് കൊണ്ട് ഞാന്‍ പ്രതികരിക്കും ,,അവാര്‍ഡിന് ശേഷം വരാനിരിക്കുന്ന അനേകം വിമര്‍ശന പോസ്റ്റുകള്‍ക്ക് വേണ്ടി ഈ പ്രതികരണം വെടി ക്കേറ്റ് ചെയ്യുന്നു :)

  ReplyDelete
 24. അയ്യോ ... അയ്യയ്യോ....!

  ReplyDelete
 25. സഹോദരക്കോഴികൾ... :)

  ReplyDelete
 26. ഗ്രൂപ്പായ ഗ്രൂപ്പായ ഗ്രൂപ്പ് മൊത്തം കരിമരുന്നു വിതറി ഇട്ടിട്ടും ഒരു കൊള്ളിയുരയ്ക്കാന്‍ ആരും ഇല്ലാത്തത് കൊണ്ട് പുള്ളി മൂട്ടില്‍ തീവെച്ചു നോക്കിയതാ.........

  ReplyDelete
 27. എന്റെയിക്കാ... ഈ ഏടാകൂടം ഞാന്‍ കാണാഞ്ഞല്ല. നമ്മുടെ ചിലവില്‍ വെറുതെ ആളെ കൂട്ടേണ്ട എന്നതും ഒരു പ്രതിഷേധമല്ലേ..

  ReplyDelete
 28. ആ എന്തേലും ആവട്ടെ , പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം

  ReplyDelete
 29. ഞാനും എന്റെ ബ്ലോഗും ലിസ്റ്റില്‍ ഇല്ല. ഇനി എന്റേത് ബ്ലോഗല്ല എന്നായിരിക്കും. ആയിക്കോട്ടെ.ക്ഷമിച്ചിരിക്കുന്നുട്ടോ.

  ReplyDelete
 30. നേരും നെറിയും എഴു അയലത്ത് ചെല്ലാത്ത ഈ പരിഷകള്‍ക്ക് കാത് കൊടുകണോ?

  ReplyDelete
 31. ബ്ലോഗ്‌ പുലികള്‍ക്ക് മാത്രമേ കൊടുക്കുവാന്‍ പാടുള്ളൂ എന്നുണ്ടോ മാഷെ?ബ്ലോഗില്‍ ആളനക്കം ഇല്ലാത്തവര്‍ക്ക് അവാര്‍ഡ് കിട്ടിയതായി അറിവില്ല,താങ്കളുടെ എഴുത്തിന്റെ ശൈലി നല്ലതെങ്കിലും മറ്റുള്ളവന്റെ ആസനത്തില്‍ കൊലിട്ടിലക്കി സ്വയം ആളാകുവാന്‍ ശ്രമിക്കുന്ന രീതി അപലപനീയം ആണ്.ബൂലോകം സ്ഥിരമായി സന്ദര്‍ശിക്കുന്ന ഒരാള്‍ എന്ന നിലക്ക്,എഴുത്ത് തുടങ്ങുന്ന സ്വന്തമായി ആലെക്കൂട്ടുവാന്‍ കഴിവില്ലാത്ത തുടക്കക്കാര്‍ക്ക് ബൂലോഗം നല്ലൊരു പ്ലട്ഫോം ആണെന്നാണ്‌ എന്റെ എളിയ അഭിപ്രായം .കൈമളിന്റെ ചളി തമാശകളും വളിപ്പുകളും ഇഷ്ടമല്ലെങ്കില്‍ കൂടി,അയാള്‍ എഴുതിയ കാര്യം വളച്ചൊടിച്ചു സ്വന്തം സൈറ്റിലും ആളെ കൂട്ടുന്ന താങ്കളുടെ രീതി എതിര്‍ക്കുന്നു.ഒരു കണക്കിന് താങ്കള്‍ ചെയ്യുന്നതും ആളെ കൂട്ടല്‍ തന്നെയല്ലേ?

  ReplyDelete
  Replies
  1. വോട്ട് ചെയ്യുന്നവരേയും കൊച്ചാക്കുന്ന തരത്തിലുള്ള മാർകറ്റിംഗ് തന്ത്രം അപഹാസ്യമാണെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത് ഞാൻ എന്റെ ആ അഭിപ്രായം രേഖപ്പെടുത്തി എന്നത് പോലെ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മാനിക്കുന്നു.

   ഇവിടെ ആളെക്കൂട്ടിയാൽ ഞാനെന്തെങ്കിലും ഫയങ്കര സംഭവം ആകുമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

   മുഖമില്ലാതെയുള്ള ഈ വീമ്പിളക്കലിനോട് പുഛം തോന്നുന്നു..

   Delete
  2. അവര്‍ അവരുടെ സൈറ്റില്‍ ആളെക്കൂട്ടുവാന്‍ ചിലപ്പോള്‍ പല വഴികളും തേടും.പക്ഷെ ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നാണല്ലോ?അവരുടെ മര്‍ക്കറ്റിങ്ങിനെ കുറിച്ച് വെവലാതിപെടാതെ ,അവരുടെ ലക്ഷ്യത്തിനെ പ്രോത്സാഹിപ്പിക്കുക അല്ലെ വേണ്ടത് ബ്ലോഗറെ?ഇത് വരെ അവാര്‍ഡ് കിട്ടിയവരൊക്കെ തന്നെയും അതിനു അര്‍ഹര്‍ ആയിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസവും.
   അവരുടെ മര്‍ക്കറ്റിങ്ങിനെ കുറിച്ച് പരാതി പറയുന്നതിന് മുന്‍പ്,പേരെടുത്ത ബ്ലോഗര്‍മാരുടെ വാലില്‍ തൂങ്ങി സ്വന്തം ബ്ലോഗിന്റെ പരസ്യം കൊടുക്കുന്നതിനെ കുറിച്ചും ആലോചിക്കേണ്ടി ഇരിക്കുന്നു.സ്വന്തം കണ്ണിലെ തടി മാറ്റിയിട്ടു പോരെ മറ്റുള്ളവന്റെ കണ്ണിലെ കരടു മാറ്റുവാന്‍ ശ്രമിക്കുന്നത്?(അങ്ങിനെയൊരു വാലില്‍ പിടിച്ചാണ് ഞാനും താങ്കളുടെ ബ്ലോഗു വായിക്കുവാന്‍ തുടങ്ങിയതെന്ന കാര്യം മറക്കുന്നില്ല)
   പിന്നെ മുഖം ഇല്ലാത്തവര്‍ക്ക് താങ്കളുടെ ബ്ലോഗില്‍ അഭിപ്രായം പറയുവാന്‍ സ്വാതന്ത്ര്യം ഇല്ല എന്നുണ്ടോ?താങ്കളെ വിമര്‍ശിച്ചത് കൊണ്ടാണോ എന്നറിയില്ല,ഞാന്‍ പറഞ്ഞത് വീമ്പിളക്കല്‍ ആയി താങ്കള്‍ക്ക് തോന്നിയത്.വീമ്പു ഇളക്കല്‍ എന്നത് കൊണ്ട് എന്താണ് താങ്കള്‍ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല.എന്തായാലും താങ്കളുടെ ബ്ലോഗില്‍ വന്നു താങ്കളെ ശല്യപെടുത്തുന്നില്ല.തല്‍ക്കാലം വിട,വീണ്ടും വല്ലപ്പോഴും ഇത് വഴി വന്നാല്‍ കാണാം!

   Delete
  3. സുഹൃത്തേ ഞാൻ പറഞ്ഞ വാക്കുകളുടെ ഉത്തരവാദിത്വം മാത്രമാണ് എനിക്കുള്ളത്.. പിന്നെ പരസ്യം, അനുബന്ധ വിഷയമായതിനാൽ കാണുന്നവർ ഇതും വായിക്കണം എന്ന ആഗ്രഹത്താൽ തന്നെ ഇട്ടതാണ്, അതു കൊണ്ടാണല്ലോ താങ്കളും ഇവിടെ വന്ന് ഇതൊക്കെ വിളിച്ച് പറയാൻ ഇടയാക്കിയതും.

   അജ്ഞാതനും അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടല്ലെ ഇപ്പോഴും താങ്കളുടെ കമന്റ് ഇവിടെ കാണുന്നത്.. ഇതൊക്കെ പറയാൻ നേരായ മുഖത്തോടെ വരുന്നതായിരുന്നു അഭികാമ്യം..

   Delete
 32. ഇതിൽ കമന്റിടനോ വേണ്ടയോ എന്ന് സംശയിച്ചു ഞാനാദ്യം.
  പക്ഷേ ഇമ്മാതിരി മാർക്കറ്റിംഗിനോട് യോജിക്കാൻ വയ്യ.

  ReplyDelete
  Replies
  1. ഞാനും അത്രെയേ ഉദ്ദേശിച്ചുള്ളു ഡോക്ടർ..
   വോട്ട് ചെയ്യുന്നവരെ കൊച്ചാക്കുന്ന തരത്തിലുള്ള മാർകറ്റിംഗ് തന്ത്രം അപഹാസ്യം

   Delete
 33. ഹാസ്യാത്മകമായി നിരവധി പോസ്റ്റ്‌ ഡോക്ടര്‍ അരുണ്‍ കൈമള്‍ എഴുതിയത് വായിച്ചിരിക്കുന്നവര്‍ക്ക് ഈ പോസ്റ്റും അതേ "വേവ് ലെങ്ങ്ത്തില്‍ "കാണാന്‍ കഴിയാതെ പോയത് അത്യന്തം നിര്‍ഭാഗ്യകരം.ഒരു മത്സരത്തിന്‍റെ അവസാന വട്ടം വോട്ടിംഗ് ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിട്ടില്‍ എടുക്കാന്‍ വേണ്ടി അതേ ആവേശത്തോടെ എഴുതിയ വരികളെ ഇങ്ങനെ നോക്കി കണ്ടതില്‍ ഖേദിക്കുന്നു.ബൂലോകത്തെ എഴുത്തുകാര്‍ക്ക് ഒരു പ്രോത്സാഹനം എന്നതാണ് സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ കൊണ്ട് ബൂലോകം ഉദേശിക്കുന്നത്.തീര്‍ച്ചയായും ബൂലോകത്തിന്റെ ഓരോ വായനക്കാരും ബൂലോകത്തിനു വേണ്ടപെട്ടവര്‍ തന്നെ ആണ്.നാളിതുവരെ ബൂലോകത്തിന് തന്ന പ്രോത്സാഹനങ്ങളും,ക്രിയാത്മക നിര്‍ദേശങ്ങളും എന്നും ബൂലോകം അംഗീകരിച്ചിട്ടുണ്ട്.പലരുടെയും സര്‍ഗാത്മകത പ്രകടമാക്കാന്‍ ഒരു വേദിയായി ബൂലോകം മാറിയതില്‍ ബൂലോകത്തിനും എന്നും അഭിമാനമുണ്ട്.ദിനം പ്രതി ബൂലോകത്തിന് വ്യൂവര്ഷിപ് കൂട്ടുന്നതില്‍ ഇ-എഴുത്തുകാര്‍ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്.ഓരോ വര്‍ഷവും സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ വിവാദവും,വാഗ്വാദവും അതിജീവിച്ചാണ് മുന്നോട്ടു പോകുന്നത്.ഓരോരുത്തരുടെ വോട്ടും കഴിവുള്ള എഴുത്തുകാര്‍ക്ക് ഒരു പ്രോത്സാഹനം എന്ന നിലയില്‍ നല്‍കി നിങ്ങള്‍ കൂടി ഉള്‍പെട്ട ഇ-എഴുത്ത്,സോഷ്യല്‍ മീഡിയ,ബ്ലോഗ്‌ രംഗം സജീവമാക്കുക.ആരോഗ്യകരമായ വിമര്‍ശനങ്ങളെ എന്നും സ്വാഗതം ചെയ്യുന്ന ബൂലോകം ,ഈ പോസ്റ്റിനെ പോലും ഈ അവാര്‍ഡിന് നല്‍കുന്ന ഒരു പ്രോത്സാഹനം എന്ന പോസിറ്റീവ് നിലപാടു തറയില്‍ നിന്ന് നോക്കിക്കാണാന്‍ ആണ് ബൂലോകം ആഗ്രഹിക്കുന്നത് എന്ന് സൂചിപ്പിക്കട്ടെ....
  സ്നേഹാദരങ്ങളോടെ...
  ഷീബ രാമചന്ദ്രന്‍.,
  എഡിറ്റോറിയല്‍ ,
  ടീം ബൂലോകം.

  ReplyDelete
  Replies
  1. സ്വന്തം എഴുത്തിന്റെ മഹിമ കൊണ്ടും സഹബ്ലോഗർ മാരോടുള്ള അന്തസുറ്റ ഇടപെടൽ കൊണ്ടും ബൂലോകത്ത് പത്താളുകളുടെ ഇടയിൽ അറിയപ്പെടുന്ന കുറെ നല്ല എഴുത്ത്കാർക്ക് വോട്ട് ചെയ്യാൻ വരുന്നവരെ "ഒലിപ്പിസ്റ്റ്'കളെന്നും സഹോദര'കോഴി"കളെന്നുമൊക്കെ (നിങ്ങൾക്ക് മാത്രം തോന്നിയ) സ്പോർട്സ്മാൻ സ്പിരിറ്റിൽ വിളിച്ചാക്ഷേപിക്കുന്നതാണ് ഡോക്ടറുടെ ഹാസ്യാത്മകതയെങ്കിൽ അദ്ദേഹത്തിന് എത്രയും പെട്ടന്ന് "ഹാസ്യകൈരളി" അവാർഡ് സംഘടിപ്പിച്ച് കൊടുക്കണം.. വളർന്ന് വരുന്ന ഒരു ഹാസ്യാത്മാവ് 'അവാർഡ്'ന്റെ കുറവ് കൊണ്ട് മുരടിച്ച് പോകാൻ അനുവദിക്കരുത്..

   നാളെ അദ്ദേഹം അതിഭയങ്കരമായ സ്പോർട്സ്മാൻ സ്പിരിറ്റിൽ "കൂതറ'കളേ വരൂ വോട്ട് ചെയ്യൂ എന്ന് അഭിസംബോധന ചെയ്താൽ ആ 'വേവ് ലെംഗ്തിൽ' എടുക്കാൻ സാധിക്കില്ല എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ. താങ്കളുദ്ദേശിക്കുന്ന ആ വേവ് ലെംഗ്ത് എനിക്കില്ലാത്തതിൽ നിർവ്യാജം ഒരിക്കൽ കൂടി ഖേദിക്കുന്നു..

   ബൂലോകത്തിന്റെ മറ്റ് വിഷയങ്ങളെ ഞാൻ അവിടെ പരാമർശിച്ചിട്ടില്ലാത്തതിനാൽ ഞാൻ പറയാത്തവിഷയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.

   നിങ്ങൾ ഉദ്ദേശിച്ച കാര്യം (ഇ-ലോകത്തെ ഇളക്കി മറിക്കുക എന്ന തന്ത്രം) പതിവ് പോലെ ലക്ഷ്യം കണ്ടില്ല എന്ന് മാത്രമല്ല ഇത്തരം "വേവ് ലെംഗ്ത്തോടുകൂടിയ സ്പോർട്സ്മാൻ സ്പിരിറ്റ്" വിവാദ കമന്റുകളുടെ ഫലമായി എന്നെപ്പോലെ കുറച്ച് പേരെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നിട്ടുണ്ട് എന്ന് കൂടി ഓർക്കുക..!

   Delete
  2. 25001 കൊടുത്തോ...? എന്ന്, എവിടെവച്ചു കൊടുത്തു....?

   Delete
 34. ഇമ്മാതിരി പട്ടങ്ങളൊക്കെ നേടിയെടുക്കാനും വേണം ഒരു ഭാഗ്യം!

  ReplyDelete
 35. ഓരോരോ സംഭവ വികാസങ്ങൾ. വിഡ്ഡിമാൻ പറഞ്ഞവയോട് യോജിക്കുന്നു.

  ReplyDelete
 36. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡു ജേതാവായ ശ്രീ നിരക്ഷരന്‍ എന്ന മനോജ്‌ രവീന്ദ്രന്‍ തനിക്കു ലഭിച്ച മുഴുവന്‍ അവാര്‍ഡു തുകയും (13001 രൂപ) കാസര്‍ഗോഡ്‌ എന്‍ഡോ സള്‍ഫാന്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കി മാതൃകയായിരുന്നു.......... ഇങ്ങനെ അവാര്‍ഡു തുക കൊണ്ട് എല്ലാവരും മാതൃക കാണിച്ചിരുന്നെങ്കില്‍ .....

  ReplyDelete
 37. "എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും എന്റെ അറിവില്‍ ബൂലോകം .കോമിന്റെ ഡോ.ജയിംസ് ബ്രൈറ്റും പിന്നണിപ്രവര്‍ത്തകരും മാത്രമേ മലയാള ബ്ലോഗ്ഗിംഗിന്റെ ഉന്നമനമുദ്ദേശിച്ച് ഇത്തരം ക്യാഷ് പ്രൈസോടു കൂടിയ അവാര്‍ഡ് ദാനവുമായി മുന്നോട്ട് പോവുന്നുള്ളൂ << Tht is the real reason we do support him.."

  ReplyDelete
 38. എന്തായാലും ഉഗ്രൻ മാർക്കറ്റിങ്ങ് ..അല്ലേ

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!