"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, January 30, 2013

അയ്യേ.. ഞാനാ താക്കോൽ ദ്വാര ടൈപ്പൊന്നുമല്ല..!! (ചിത്രം കടപ്പാട്: വീക്ഷണം)

കൊച്ചാട്ടൻ വെറുതെയൊന്ന് മൂപ്പിക്കുകയേയുള്ളൂ എന്നേ പാവം ചെന്നിത്തല നായരും കരുതിയിട്ടുണ്ടാകുള്ളു.. പക്ഷേ ഇതിപ്പം ഒരുമാതിരി മറ്റേടത്തെ പണിയായിപ്പോയല്ലോ കൊച്ചാട്ടാ..

താക്കോൽ കണ്ട് പിടിച്ച സായിപ്പിനെ സമ്മതിക്കണം. ആ താക്കോലും ഉമ്മഞ്ചാണ്ടി മന്ത്രി സഭയും തമ്മിലുള്ള അഭേദ്യ ബന്ധം പുറത്ത് കൊണ്ട് വന്ന സൂമാരൻ നായരെ രണ്ട് വട്ടം സമ്മതിക്കണം.

ഉപ്പിലിടാൻ വെച്ചിരുന്ന ഏതാണ്ട് സാധനം തേങ്ങയിടാൻ വന്ന ഹിന്ദികാരൻ അടിച്ചോണ്ട് പോയീന്ന് പറഞ്ഞപോലെ കാര്യങ്ങൾ മൊത്തത്തിൽ കൈവിട്ട് പോയ അവ്സ്ഥയിലാണ് NSSഉം ചെന്നിത്തലയും, മുഖ്യമന്ത്രിയുമൊക്കെ. ഇടക്കാലത്ത് NSSമായി ഐക്യമൂട്ടിയുറപ്പിച്ച SNDPക്ക് ഈ വകയിൽ പണി താക്കോൽ ദ്വാരത്തിലൂടെയെങ്ങാനും കിട്ടുമോ എന്ന പേടി ഇല്ലാതെയില്ല. ഐക്യത്തിന് ശേഷം കൊച്ചാട്ടൻ പറഞ്ഞതിനെയൊക്കെ മറ്റെ പുള്ളി നിർവ്യാജം പിന്താങ്ങിക്കൊണ്ടിരുന്നതാണ്. ഇതിപ്പൊ അങ്ങനെ കണ്ണുമടച്ച് താങ്ങാനും പറ്റില്ല. സൂമാരേണ്ണൻ പറഞ്ഞിരിക്കുന്നത് ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം കാര്യമല്ലെ. അതിലെന്തോന്ന് SNDP.

ഗണേഷ്കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന പിള്ളയുടെ ആവശ്യത്തെ പുശ്ചിച്ച് തള്ളിയ കോങ്ക്രസിനിട്ട് പിള്ള കാണാമറയത്തിരുന്ന് കൊടുത്ത പണിയാണോ എന്ന് ചിലർക്കെങ്കിലും സന്ദേഹം കാണും. എന്തായിരുന്നാലും രമേശിനോട് ഈ കൊലച്ചതി വേണ്ടായിരുന്നു. എത്രകൊല്ലം കൊണ്ട് ഉണ്ടാക്കിയെടുത്ത മതേതര ലേബലാണ് ഒറ്റയടിക്ക് ഇടിവെട്ടി പണ്ടാരടങ്ങിപ്പോയത്. ഇനിയിതൊക്കെ അണികളെയും നാട്ടാരെയുമൊക്കെ പറഞ്ഞ് വിശ്വസിപ്പിക്കാൻ കാലമെത്രയെടുക്കും? കാലം കുറെ എടുത്താലും വേണ്ടില്ല, തെണ്ടി നാട്ടുകാരിതൊക്കെ ഇനി വിശ്വസിക്കണമെന്നെന്താണൊരുറപ്പ്?

തിരഞ്ഞെടുപ്പടുക്കുമ്പോൾ രാഷ്ട്രീയപാർടികൾ സമുദായ നേതാക്കളുമായുണ്ടാക്കുന്ന രഹസ്യ അജണ്ടകളിൽ ക്ഷമ കെട്ടപ്പോൾ ഒരു ചെറിയ സുഡാപ്പി സൂമാരൻ നായർ എടുത്ത് പൊട്ടിച്ചെന്നേ ഉള്ളു. അതിത്രേം പാരക്കുരു ഉണ്ടാക്കിയെങ്കിൽ ഇതിലുമൊക്കെ ഉഗ്രൻ പ്രകമ്പനമുണ്ടാക്കാൻ പറ്റിയ വേറെ എന്തോരം ഉടമ്പടികൾ ഇവൻമാരുണ്ടാക്കി വെച്ചിട്ടുണ്ടാകും? ഇതൊന്നുമറിയാതെ പൊട്ടൻ ഡാഷു കണ്ടപോലെ വീണ്ടും വീണ്ടും വോട്ട് കുത്തി ഇവൻമാരെ അധികാരത്തിലെത്തിക്കുന്ന പൊതുജനം അന്നും, ഇന്നും, എന്നും വെറും എരപ്പാളികൾ തന്നെ..

കൊച്ചാട്ടൻ വെല്ലുവിളിച്ചപോലെ നട്ടെല്ലുള്ള എത്ര കോങ്ക്രസ് നേതാക്കൻമാരുണ്ട് ഈ വിവാദത്തെ പരസ്യമായി ഖണ്ഡിക്കാൻ? ഒരുത്തനും ധൈര്യപ്പെടില്ല തന്നെ. അങ്ങുമിങ്ങും പോറലേൽക്കാതെ ഒന്ന് രണ്ട് പരസ്യ പ്രസ്താവനയും, ഫെയ്സ്ബുക്കിൽ ഒരു എമ്മല്ലേയുടെ സ്റ്റാറ്റസും, കുട്ടിക്കുരങ്ങൻമാരെക്കൊണ്ട് ഒരു കോലം കത്തിക്കലുമായാൽ ഇതിന്റെയൊക്കെ ഉള്ളുകള്ളികൾ സാധാരണക്കാരിൽ നിന്ന് ഒളിച്ച് വെക്കാമെന്ന് കോങ്ക്രസ് മൊയലാളിമാർ ധരിച്ച് വെച്ചിട്ടുണ്ടെങ്കിൽ പണി വീണ്ടും വരും .. ജാഗ്രതൈ..!


26 comments:

 1. gud 1... congratssssssssssss......

  ReplyDelete
 2. അയ്യേ..കുട്ടിക്കുരങ്ങന്മാർ.. :)

  ReplyDelete
 3. അയ്യേ..കുട്ടിക്കുരങ്ങന്മാർ.. :)

  ReplyDelete
 4. നാറികളുടെ അവസാന അഭയകേന്ദ്രമാണു രാഷ്ട്രീയം..താക്കാല്‍ദ്വാരവും...

  ReplyDelete
 5. എത്രകൊല്ലം കൊണ്ട് ഉണ്ടാക്കിയെടുത്ത മതേതര ലേബലാണ് ഒറ്റയടിക്ക് ഇടിവെട്ടി പണ്ടാരടങ്ങിപ്പോയത്. ഇനിയിതൊക്കെ അണികളെയും നാട്ടാരെയുമൊക്കെ പറഞ്ഞ് വിശ്വസിപ്പിക്കാൻ കാലമെത്രയെടുക്കും? കാലം കുറെ എടുത്താലും വേണ്ടില്ല, തെണ്ടി നാട്ടുകാരിതൊക്കെ ഇനി വിശ്വസിക്കണമെന്നെന്താണൊരുറപ്പ്?


  വെളുക്കാന്‍ തേക്കുന്നത് പണ്ടാവുമ്പോള് :)

  ഹും പറയാനുള്ളത് പറഞ്ഞിട്ടേ നുമ്മ പോകൂ ട്ടാ

  ReplyDelete
 6. ഇങ്ങിനെയൊക്കെ ആകുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല. ഇതിപ്പോ....

  ReplyDelete
 7. താക്കോൽ കണ്ട് പിടിച്ച സായിപ്പിനെ സമ്മതിക്കണം.
  ആ താക്കോലും ഉമ്മഞ്ചാണ്ടി മന്ത്രി സഭയും തമ്മിലുള്ള അഭേദ്യ
  ബന്ധം പുറത്ത് കൊണ്ട് വന്ന സൂമാരൻ നായരെ രണ്ട് വട്ടം സമ്മതിക്കണം...!

  ReplyDelete
 8. രാഷ്ട്രീയക്കാരുടെ ഓരോ നമ്പറുകൾ

  ReplyDelete
 9. കൊള്ളാം

  കാര്‍ട്ടൂണ്‍ മാദ്ധ്യമത്തില്‍ വി ആര്‍ രാഗേഷ് വരച്ചതല്ലേ?

  ReplyDelete
  Replies
  1. വീക്ഷണത്തിന്റെ ഫെയ്സ്ബുക് പേജിൽ നിന്നും കിട്ടിയതാണ്. പേരൊന്നുമില്ലായിരുന്നു. അതാണ് കടപ്പാട് വീക്ഷണം വെച്ചത്

   Delete
 10. 'beggars cannot be choosers !!!
  so we have to face, the imposed this or that !!
  Our fate -

  ReplyDelete
 11. രാഷ്ട്രീയം ഒർ മായയും ഇപ്പോൾ പ്രു തക്കോൽ ദ്വാരവും

  ReplyDelete
 12. കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലം മുതൽക്ക് തന്നെ ചെന്നിത്തലയുടെ ആ സുന്ദരമുഖത്ത് ഒരു കള്ളലക്ഷണം കണ്ടുതുടങ്ങിയതാണ്. സൂമാരേട്ടൻ വിളിച്ച് പറഞ്ഞതോടെ കള്ളം പുറത്താവ്വേം ചെയ്തു. 

  ReplyDelete
 13. ഞാഞ്ഞൂല്‍ സുകുമാരന്‍റെ വാക്കിനു എതിര്‍പ്പ് ഇല്ലാട്ടോ

  ReplyDelete
 14. എന്നാലും സൂമാരാ ...

  രഹസ്യമായി ഉണ്ടാക്കിയ ധാരണകള്‍ ഇത് പോലെ പരസ്യമാക്കുന്ന ഏര്‍പ്പാട് ഭൂഷണമാണോ??

  പണി പലര്‍ക്കും കിട്ടാന്‍ ഇരിക്കുന്നതെ ഉള്ളൂ :)

  ReplyDelete
 15. "അരമന രഹസ്യം അങ്ങാടിപ്പാട്ടായി" ഏതായാലും ചെന്നിത്തല ചെന്നിനായകം അടിച്ചപോലെ ആയിപ്പോയി.

  ReplyDelete
 16. നായകന്മാരുടെ നടനം.. :)

  ReplyDelete
 17. അയ്യേ.........." രമേശന്‍ നായര് ''(താക്കോല്‍ നായര് )"
  കുറച്ചു കൂടെ കഴിയുമ്പോള്‍ ഉമ്മന്‍ ചാണ്ടി നായര് ...സോണിയ നായര് ... കുഞ്ഞാലിക്കുട്ടി നായര് ... അങ്ങനെ നായന്മാര് മാത്രമുള്ള ഒരു ലോകം അതാണ് നമ്മുടെ സ്വപ്നം .

  ReplyDelete
 18. കപട രാഷ്ട്രീയത്തിലെ കൂതറ നമ്പരുകള്‍ .. എഴുത്ത് കലക്കി ആശംസകള്‍...

  ReplyDelete
 19. കൊള്ളാം....ആശംസകള്‍...

  ReplyDelete
 20. ഞാനിപ്പഴാ ഇത് കണ്ടേ ... കൂതറ രാഷ്ട്രീയം.. കപട ആദര്‍ശം .. തുഹ്ഫൂ ....

  ReplyDelete
 21. കൊള്ളാം,,
  സുകുമാരന്‍ ഞാഞ്ഞൂലാണ്, പക്ഷെ വിഷം കാളകൂടമാണു

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!