"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, November 26, 2012

അവളുടെ ഗർഭം, അവളുടെ പ്രസവം, അവൾക്കിഷ്ടമുള്ളതുപോലെ ചെയ്യും, ഇതൊക്കെ ചോദിക്കാൻ താനാരുവ്വാ?


മാതൃത്വത്തിന് ഇത്രേം മഹത്വമുണ്ടെന്നും, അത് ആയിരക്കണക്കിന് വർഷങ്ങളായിട്ടും ഒറ്റ തെണ്ടികൽക്കും മനസ്സിലായിട്ടില്ലെന്നും, ഇപ്പോൾ തന്റെ ഈ ഒറ്റ ദിവ്യ പ്രസവത്തോടെ ലോകമൊട്ടുക്കും മാതൃത്വത്തിന്റെ മഹനീയത വാനോളം ഉയർത്തിക്കാട്ടാൻ കഴിഞ്ഞു എന്നും അങ്ങനെ ഒരു ചരിത്ര ദൗത്യം തന്നിലൂടെ നിറവേറ്റപ്പെട്ടുവെന്നുമൊക്കെ ഈ ശ്വേത പറയുന്നത് മണഗുണാപ്പൻമാർക്ക് അങ്ങോട്ട് മനസിലായിട്ടില്ലെന്ന് തോന്നുന്നു.

അല്ലെങ്കിൽ പിന്നെ സെബാസ്റ്റ്യന്‍ പോളും കാര്‍ത്തിയേകനുമൊക്കെ അതുമിതുമൊക്കെ പറയുമായിരുന്നോ? അത് മാത്രമോ, ഷക്കീല ചിത്രങ്ങളും, രേഷ്മ, മറിയ, സിൽക് ചിത്രങ്ങളുമൊക്കെ തിയറ്ററുകളിൽ ഹൗസ് ഫുള്ളായി കളിച്ച് റിക്കോർഡ് കളക്ഷൻ ഉണ്ടാക്കിയ സിൽമാ കൊട്ടക മൊയലാളിമാരുടെ മെയിൻ മേശിരി ലിബർട്ടി ബഷീർ ശ്വേതയുടെ പ്രസവം തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തറപ്പിച്ച് പറയുമായിരുന്നോ??

മഹനീയ മാതാശ്രീ ശ്രീമതി ശ്വേതയോട് എന്റെ ചോദ്യം.


താങ്കളുടെ പ്രസവത്തിന് മുമ്പ് മാതൃത്വം എന്നത് മഹനീയമായ ഒന്നാണ് എന്ന് ഇന്ന് വരെ പ്രസവിച്ചിട്ടുള്ള അമ്മമാർക്കും മാലോകർക്കും മനസിലായിട്ടില്ല എന്നാണോ താങ്കൾ കരുതുന്നത്?

കാമസൂത്രയുടെ പരസ്യത്തിലും, രതിനിർവ്വേദത്തിലെ ഇക്കിളി വേഷത്തിലും അഭിനയിച്ചിട്ടുള്ള താങ്കൾക്ക് ഷക്കീല, രേഷ്മ, മറിയ, തുടങ്ങിയ ഇക്കിളി നടികളിൽ നിന്ന് എന്ത് വ്യത്യാസമാണ് ഉള്ളത്?

സദാചാര വാദികളോട് എന്റെ ചോദ്യം .


പ്രസവങ്ങളുടെ നിരവധി വീഡിയോകൾ 'യു ട്യൂബ്' ൽ പലകോലത്തിൽ ആർക്കും കാണാൻ അവസരമുണ്ടെന്നിരിക്കെ, ഈ ഒരു പ്രസവം ക്യാമറയിൽ പകർത്തിയതാണോ സദാചാര സംസ്കാരിക ഉഡായിപ്പുകളുടെ കണ്ട്രോൾ വിട്ട് പോകാൻ കാരണം?

ഇതിന് മുമ്പൊരിക്കൽ സമൂഹത്തെ ഉദ്ധരിക്കാൻ ബോധവൽക്കരണ സിനിമയെന്ന പേരിൽ "ക്യാൻസറും ലൈംഗിക രോഗങ്ങളും" തിയറ്ററുകളിൽ ആളിനെക്കയറ്റി കാശ് വാരുകയുണ്ടായി. അന്ന് ഈ സദാചാരത്തിന് വിള്ളലും പൊട്ടലും ഒന്നും ഉണ്ടായില്ലായിരുന്നു. പിന്നെ ഇപ്പോൾ എന്ത് കൊണ്ട്?

മഹാനായ ബ്ലസിയോട് ഒരു ചോദ്യം

താങ്കളുടെ പല മുൻ_കാല ചിത്രങ്ങളും വൻ സാമ്പത്തിക ബാധ്യത വരുത്തി വച്ചു എന്നത് നാട്ടാർക്ക് അറിയാമെന്നിരിക്കെ, കളിമണ്ണ് കാട്ടി രതിചേച്ചിയുടെ പ്രസവം വിറ്റ് കാശുണ്ടാക്കാനുള്ള താങ്കളുടെ തന്ത്രമല്ലെ ഈ ആശയം?

ഇപ്പോഴും ഈ കൊച്ച് കെരളത്തിൽ ധാർമികത എന്ന ചിലതും ചില സദാചാര പരിമിതികളും ബാക്കിയുണ്ടെന്ന് അങ്ങ് മനസിലാക്കണമായിരുന്നു..

അപ്പോൾ എന്നോട് തന്നെയുള്ള എന്റെ ചോദ്യം ഇതാണ്.

അവളുടെ ഗർഭം, അവളുടെ പ്രസവം, അവൾക്കിഷ്ടമുള്ളതുപോലെ ചെയ്യും, ഇതൊക്കെ ചോദിക്കാൻ താനാരുവ്വാ?

ഈ ഫെമിനിസ്റ്റ്കളും വനിതാ വിമോചന മുന്നണിയുമൊക്കെ എവിടെ പോയി??

സിസേറിയൻ:

ഒന്നുകിൽ പ്രസവിക്കുന്നവൾക്ക് നാണം വേണം, അല്ലെങ്കിൽ ഇതിനൊക്കെ സമ്മതം മൂളിയ ഭർത്താവിനോ, അഛനമ്മമാർക്കോ ബോധം വേണം, അതുമല്ലെങ്കിൽ ഇത് ക്യാമറയിലാക്കി കാശുണ്ടാക്കാൻ കണ്ണിലെണ്ണയൊഴിച്ച് മാസങ്ങളോളം കാത്തിരുന്ന ബ്ലസിചേട്ടന് തിരിച്ചറിവ് വേണം, ഇതൊന്നുമല്ലെങ്കിൽ ഇതൊക്കെ കണ്ട് നിർവൃതിയടയാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്കെങ്കിലും വേണം അല്പം ലത്..!!
28 comments:

 1. ശ്ശൊ...ഈ ഏട്ടന്റെ ഒരു കാര്യം..
  എന്തോരം ചോദ്യങ്ങളാ..

  ശുഭദിനംട്ടൊ..സുപ്രഭാതം..!.

  ReplyDelete
 2. അവളുടെ ഗർഭം, അവളുടെ പ്രസവം, അവൾക്കിഷ്ടമുള്ളതുപോലെ ചെയ്യും, ഇതൊക്കെ ചോദിക്കാൻ താനാരുവ്വാ?

  ഈ ഫെമിനിസ്റ്റ്കളും വനിതാ വിമോചന മുന്നണിയുമൊക്കെ എവിടെ പോയി??

  ReplyDelete
 3. ആരാന്‍റെ തള്ളക്ക് ഭ്രാന്ത്‌വന്നാല്‍ കാണാന്‍ നല്ല ചെലായിരിക്കും.....

  ReplyDelete
 4. സംവിധായകന്റെ ഉദ്ദേശം പരിപൂർണ്ണ വിജയത്തിലേക്ക് നീങ്ങുകയാണ്. 
  ഇനി നമ്മൾ കരുതുന്നപോലെ പ്രസവം പൂർണ്ണമായി കാണിക്കാൻ സംവിധായകനുദ്ദേശിച്ചാൽ തന്നെ സെൻസർ ബോർഡ് സമ്മതിക്കുമോ?
  അതിനൊക്കെ ചില മാനദ്ണ്ഡങ്ങളൊക്കെയില്ലേ നമ്മുടെ നാട്ടിൽ?
  കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറുമായിപ്പായ്യണോ?

  ReplyDelete
 5. ഹാ ഹാ..അത് കലക്കി ...ആരായാലും ഇതു പറഞ്ഞു പോകും..ഇല്ലെങ്കിലെ അത്ഭുതമുള്ളു..

  ReplyDelete
 6. ഈ സിനിമ ഹിറ്റാണ് വേറൊന്നും പറയാൻ ഇല്ല

  ReplyDelete
 7. അവളായി
  അവള്‍ടെ പാടായി
  ഇപ്പൊ അവള്‍ടെ പെറായി
  നമുക്കെന്നാ ച്ചേതം
  പിന്നെ സ്ത്രീ എന്ത് കാണിച്ചാലും പ്രതികരിക്കാന്‍ പാടില്ലാത്ത കാലമാ ഇത്
  പ്രതികരിച്ചാല്‍ അപ്പൊ ചോദിക്കും നിനക്ക് അമ്മയും പെങ്ങളും ഇല്ലേ നിന്‍റെ വീട്ടിലും സ്ത്രീകളും ഇങ്ങനെ ഒക്കെ അല്ലെ എന്ന്
  സത്യം പറയാലോ എനിക്ക് സ്വന്തം അമ്മയെയും പെങ്ങളെയും മാത്രമേ അങ്ങനെ കാണാന്‍ കഴിയൂ
  അത് കൊണ്ട് അവള്‍ അവള്‍ക്ക് തോന്നും പോലെ ചെയ്യട്ടെ

  ReplyDelete
 8. ഫിലീമൊന്ന് ഇറങ്ങട്ടെ. അതു കഴിഞ്ഞ് പോരേ ആവശ്യമില്ലാത്ത വിവാദം

  ReplyDelete
 9. 'നമ്മള്‍ ഒന്ന് - നമുക്കൊന്ന്'
  എന്ന കുടുംബാസൂത്രണ പ്രചാരണ
  വാക്ക്യവും ഹൈലൈറ്റ് ചെയ്തു ഒരു 'ലാപ്രോസ്കോപ്പി'
  സീനും കൂടി ചേര്‍ത്തിരുന്നെങ്കില്‍
  നന്നായിരുന്നു - കുറേക്കൂടി സബ്സിഡിയും കിട്ടിയേനെ!

  ReplyDelete
 10. ആ സിനിമയില്‍ അങ്ങനെയൊരു രംഗം ആവശ്യമെങ്കില്‍ അത് അഭിനയിച്ചാല്‍ പോരെ? നാളെ ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ മഹിമ വര്‍ണിക്കാന്‍ തന്‍റെ ആദ്യരാത്രി ചിത്രീകരിച്ചാലും രണ്ടഭിപ്രായമുണ്ടാകും! മനുഷ്യന്‍റെ എത്തിനോട്ടാതെ പ്രോത്സാഹിപ്പിക്കുക എന്നല്ലാതെ ഇതുകൊണ്ട് എന്തെങ്കിലും കാര്യമുന്ടകുമെന്നു തോനുന്നില്ല. ഒരു വ്യക്തിക്ക് തീര്‍ച്ചയായും ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ എന്ത് കാണിക്കണം എന്നത് അയാളുടെ തീരുമാനമാണ്. അത് മാതൃത്വത്തിന്റെ മഹിമ കാണിക്കാനാണ് എന്ന് പറയുന്നിടത്തുവച്ചു ഞാന്‍ വിയോജിക്കുന്നു.

  ReplyDelete
 11. ഒന്നുകിൽ പ്രസവിക്കുന്നവൾക്ക് നാണം വേണം,
  എല്ലാം കഴിഞ്ഞിട്ട് നാണിച്ചിട്ട് എന്തു കാര്യം !!!??...

  അല്ലെങ്കിൽ ഇതിനൊക്കെ സമ്മതം മൂളിയ ഭർത്താവിനോ,
  അഛനമ്മമാർക്കോ ബോധം വേണം,

  ബോധം ഉണ്ടായത് കൊണ്ടാണല്ലോ ഈ ഷൂട്ടിംഗ് !!!!!.

  അതുമല്ലെങ്കിൽ ഇത് ക്യാമറയിലാക്കി കാശുണ്ടാക്കാൻ കണ്ണിലെണ്ണയൊഴിച്ച് മാസങ്ങളോളം കാത്തിരുന്ന ബ്ലസിചേട്ടന് തിരിച്ചറിവ് വേണം,

  ഉവ്വ് ഉവ്വേ നടക്കും നടക്കും !!!

  ഇതൊന്നുമല്ലെങ്കിൽ ഇതൊക്കെ കണ്ട് നിർവൃതിയടയാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്കെങ്കിലും വേണം ...

  പിന്നേ ,,,,, കണ്ട്ത് തന്നെ കാണാന്‍ ആരാ ഈ പ്രേക്ഷകര്‍ ??

  ReplyDelete
 12. എല്ലാവരോടും ചോദ്യങ്ങളാണല്ലോ ?
  ഈ വിവാദം കത്തിപ്പടരുകയാണല്ലോ അടുത്തിടെയായി.
  പബ്ലിസിറ്റി കിട്ടാൻ വേണ്ടിയാണ് ഇത് വാർത്തയാക്കിയതെന്നുറപ്പ്.

  ReplyDelete
 13. ആദ്യമായി കേള്‍ക്കുമ്പോഴുണ്ടാകുന്ന(എന്താ ഈ കേള്‍ക്കണേ) ഒരുതരം വെപ്രാളമോ ഒരു പരസ്യമോ ആയി തോന്നുന്നു.

  ReplyDelete
 14. ഫില്‍ ഇറ്റ്, ഷട്ട് ഇറ്റ്, ഫൊര്‍ഗെറ്റ് ഇറ്റ്

  ReplyDelete
 15. അപ്പോള്‍ നിങ്ങളോട് :)

  അവള് കാട്ടുന്നതിനെ കുറിച്ചൊക്കെ ഞാന്‍ അഭിപ്രായം പറയും, ചോദ്യം ചോദിക്കും . അതൊക്കെ ചോദിക്കാന്‍ താനാരുവ്വാ?
  :)

  ReplyDelete

 16. ബ്ളെസിക്കും, ശ്വേതാമേനോനും, നിർമ്മാതാവിനും കൈനിറയെ കാശുകിട്ടട്ടെ....

  ഒരു പേറു കാണാനെങ്കിലും നാലുപേർ തിയ്യേറ്ററിലേക്ക് ഇടിച്ചുകയറട്ടെ....
  എട്ടുനിലയിൽ പൊട്ടിക്കൊണ്ടിരിക്കുന്ന മലയാളം ഫിലിം ഇൻഡസ്ട്രി ഒരു പ്രസവത്തിലൂടെ രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെടെട്ടെന്നേ.....

  ReplyDelete
 17. മലയാളികളുടെ പ്രശ്നമാണിത് . കാള പെട്ടെന്ന് കേട്ടാല്‍ ഉടന്‍ തന്നെ അതിനെ കെട്ടിക്കാന്‍ ചെറുക്കനെ അന്വേഷിക്കും . ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന പ്രസവ രംഗം ചിത്രത്തില്‍ എങ്ങനെ ഉപയോഗിക്കും എന്ന് ആര്‍ക്കും അറിയില്ല അത്, ഏതു സാഹചര്യത്തില്‍ ആയിരിക്കും എന്നും അറിയില്ല. പോട്ടെ അത് ചിത്രത്തില്‍ കാണിക്കുന്നുണ്ടോ എന്ന് തന്നെ അറിയില്ല. ചിലപ്പോള്‍, പ്രസവസമയത്തെ അമ്മയുടെ മുഖഭാവം മാത്രം ആയിക്കൂടെ ചെയ്തിരിക്കുക ? അതും അറിയില്ല ..ഒരു ചിത്രം ഇറങ്ങി കഴിഞ്ഞു പോരെ അതിനെ വിമര്‍ശിക്കാന്‍ ? അല്ലെങ്കില്‍ ഇങ്ങനെ ആയിരിക്കും ആ ചിത്രം എന്ന് പറഞ്ഞു പടം ഇറങ്ങും മുന്‍പേ കൊലവിളി തുടങ്ങേണ്ട കാര്യമുണ്ടോ ?

  ഇവിടെ ഒരുപാടു പടങ്ങള്‍ പണ്ട് ഇറങ്ങിയിട്ടുണ്ട്. അതിലൊക്കെ ഒരുപാട് സീനുകളും ( സെന്‍സര്‍ ബോര്‍ഡ്‌ അറിഞ്ഞും അറിയാതെയും ഒക്കെ ) വന്നിട്ടുണ്ട് . അന്നൊന്നും ഇല്ലാത്ത ( കപട ) സാംസ്കാരിക ബോധം ഇപ്പൊ എന്തിനാണ് ?

  ReplyDelete
 18. ശ്വേതയെ കുറിച്ച് ഒരു പാട് പോസ്സ്ട്ടുകള്‍ ഇറങ്ങിയിട്ടുണ്ട്
  ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് ആയിരത്തില്‍ ഒരുവന്റെ പോസ്റ്റ്‌
  കാരണം വാദിയെയും പ്രതിയെയും പരിഗണിച്ചിട്ടുണ്ട് ..

  ReplyDelete
 19. ഇക്കാടെ ചോദ്യങ്ങള്‍ ഒക്കെ കണ്ടു ഞാന്‍ രണ്ടു കുത്തും ഒരു കോമായും ഇട്ടു ...:)

  ReplyDelete
 20. തീര്‍ത്തും അനാവശ്യം ഈ വിവാദം .

  ReplyDelete
 21. സിനിമ എന്ന മീഡിയ നമുക്ക്‌ പലതും നൽകിയിട്ടുണ്ട്‌ എന്നതിൽ തർക്കമില്ല. ചിലർക്ക്‌ ചിലതൊക്കെ ചീത്തയായിത്തോനാം, ചിലർക്ക്‌ ചിലതൊക്കെ നല്ലതായും തോനാം. വർഷങ്ങൾക്ക്‌ മുൻപ്‌ മുടിവെട്ടുന്നതും,തുണി ഉടുക്കുന്നതുമൊക്കെ നടീനടന്മാരുടെ വേഷം കണ്ടായിരുന്നൂ.
  കാലം മാറിവന്നപ്പോൾ, മരം ചുറ്റിപ്പ്രേമം തുടങ്ങി, പിന്നീട്‌ ദൂരെയുള്ള കടവിൽ കുളി തുടങ്ങി... അങ്ങനെ, അങ്ങനെ...ബലാൽസംഗം, ആദ്യരാത്രി....അങ്ങനെ അവസ്സാനം നാം ഒരു "നീല" സംസ്കാരത്തിൽ എത്തി. ആദ്യം ഒക്കെ അത്‌ താനല്ല, ആരോ തന്റെ മുഖം മോർഫ്‌ ചെയ്ത താണെന്നുപറഞ്ഞ്‌ നടന്ന നടിമാരും നമുക്കുണ്ടായി. കൂടുതൽ പടം കിട്ടാനായി, തുണിയുടുക്കാതെ ഇരുന്ന് സന്തോഷ്‌ മാധവ സ്വാമി അവർകളെ ക്കോണ്ട്‌ പൂജ്‌ നടത്തിച്ച വിവരവും ജനം കോട്ടു. ആരാദ്യം പറയും എന്ന് പറഞ്ഞതുപോലെ ഇതു ആരാദ്യം കാണിക്കും എന്നുമാത്രമെ ചിന്തിക്കാനുള്ളൂ. ഒന്നിനുപുറകെ ഒന്നായി ഇനിയങ്ങ‍ാട്ട്‌ നാം കാണാൻ പോകുന്ന പൂരം പറയാതിരിക്കയാവും ഭേതം. വിവാഹം കഴിക്കാത്ത എത്രയോനടിമാർ പ്രസ്സവിച്ചുകിടക്കുന്നത്‌ നമ്മൾ സിനിമയിൽ കാണുന്നില്ലേ, അതുപോലെമാത്രം ഇതിനെയും കാണാൻ ശ്രമിക്കുക അപ്പോൾ കാര്യങ്ങൾ വളരെ ഈസ്സിയാവും. സ: സെബാസ്റ്റ്ൻ പോളിനെ പോലെയുള്ള ആളുകൾ കഴിയുമങ്കിൽ ഇങ്ങനെയുള്ള ചർച്ചകൾ ഒഴിവാക്കിയാൽ നന്നായിരുന്നൂ എന്നോരു അഭിപ്രായം എനിക്കുണ്ട്‌.

  ReplyDelete
 22. andhar aanaye kandapoleyund kaaryangal....!!

  ReplyDelete
 23. അവളുടെ ഗർഭം, അവളുടെ പ്രസവം, അവൾക്കിഷ്ടമുള്ളതുപോലെ ചെയ്യും, ഇതൊക്കെ ചോദിക്കാൻ താനാരുവ്വാ?

  അല്ല പിന്നെ ഞാനാരുവാ ,,

  നന്നായി എഴുതിയിട്ടുണ്ട്

  ReplyDelete
 24. ആ അവസാനത്തെ പാരഗ്രാഫ് .. അതാണ്‌ ന്റെ അഭിപ്രായം ..

  വായിക്കാന്‍ വൈകി... നാട്ടില്‍ ആയിരുന്നു

  ReplyDelete
 25. എന്തായാലും ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാന്‍ കഴിയുന്നത്‌ ബ്ലെസ്സിയുടെ പൊളിഞ്ഞു പോയ പടങ്ങളിലൂടെ വന്ന സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ കാട്ടിക്കൂട്ടുന്ന ഒരു വികൃതി/തത്രപ്പാട് എന്ന് വിളിച്ചാല്‍ അതൊട്ടും അസ്ഥാനത്തല്ല തന്നെ! പിന്നെ ശ്വേതക്കും ഭര്‍ത്താവിനും കിട്ടെണ്ടതില്‍ അധികവും കിട്ടുമല്ലോ! ഏത്‌! പിന്നെ നമ്മെപ്പോലെ ചില ബ്ലോഗര്‍ മാറും പത്രക്കാരും ടീ വീ ക്കാരും പടച്ചു വിടുന്ന ഇത്തരം പ്രതികരണങ്ങള്‍ അവരുടെ ഉദ്യേശ്യ ലക്ഷ്യത്തിനു ആക്കം കൂട്ടും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല തന്നെ. പിന്നെ ആരോ പറഞ്ഞപോലെ പടം ഇറങ്ങട്ടെ എന്നിട്ടു പോരെ ഇത്തരം കൂടുതല്‍ ചര്‍ച്ചിക്കല്‍. പിന്നെ എന്തിനാണാവോ നമുക്കിവിടെ ഒരു സെന്‍സര്‍ ബോഡും കൂട്ടവും? ഇവിടെയെത്താന്‍ വളരെ വൈകി യെന്നു തോന്നുന്നു. എന്റെ ബ്ലോഗില്‍ വന്നതിലും പ്രതികരണം അറിയിച്ചതിലും പെരുത്ത നന്ദി സന്തോഷം. വീണ്ടും കാണാം

  ReplyDelete
 26. താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍

  ReplyDelete
 27. എന്തായാലും ചോദ്യവും
  അതിന്റെ ഉത്തരവും ഇവിടെയുണ്ടല്ലോ ...
  അതുമതി ...!

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!