"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, November 8, 2011

കൊടുത്താൽ ജയരാജനും കിട്ടും എട്ടിന്റെ പണി..!!
ജയരാജനിട്ട് കോടതി പണി കൊടുത്തു. അതും എട്ടിന്റെ പണി..

"അല്ല മൊയലാളീ ഈ ഹൈകോടതീന്ന് പറേണ പ്രസ്ഥാനം വഴിവക്കിൽ നിന്ന് തെറി പറയണവരെ സംസ്കാരം പഠിപ്പിക്കാനുള്ള "നിർ"ഗുണ
പരിഹാര പാഠശാലയാണോ??"

ഒരു നേതാവ് ഇറങ്ങിയപ്പോ അടുത്ത നേതാവ് അകത്തോട്ട്
ഇവർക്കൊക്കെ ഇതെന്ത് പറ്റി.

ഇനി ജയരാജന്‌ ചെയ്യാൻ പറ്റിയ ഒരേ ഒരു പണി; ബാലകൃഷ്ണപിള്ളയുടെ അതെ അടവ് നയം ഒന്ന് പയറ്റി നോക്കുക എന്നത് തന്നെ.

ജയിൽ മതിൽ കെട്ടിനുള്ളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൻമാരിൽ മാത്രം കണ്ട് വരുന്ന പ്രത്യേക തരം അസുഖങ്ങളുടെ ഒരു പട്ടിക ശേഖരിച്ച്
അതിൽ ഏതിലെങ്കിലും ഒന്നിന്റെ ശുപാർശ്ശ ഒരു ഡോക്ടറിൽ നിന്നും എഴുതി വാങ്ങിയാൽ കാര്യങ്ങളുടെ ഒന്നാം ഘട്ടം ആയി..

ഒത്താൽ ഒത്തു..

രാഷ്ട്രീയ വാശിയും ദുരഭിമാനവുമൊക്കെ വെടിഞ്ഞ് ബാലകൃഷ്ണപിള്ളയോടൊ അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടറോടോ സംഗതിയുടെ ഗുട്ടൻസ് ചോദിച്ച് മനസ്സിലാക്കിയാൽ പിന്നെ അടുത്തപടി താമസം ഫൈവ് സ്റ്റാർ ആശുപത്രിയിലോ ഹോട്ടലിലോ മാറ്റാം.

പക്ഷേ ലദ് വേണം.. ലദ്.. "ചിക്കിളി"
അതിനല്ലെ പാർടിഫണ്ട്..

ഇതെല്ലാം കഴിഞ്ഞ് വരുമ്പോൾ പുതുവർഷമാകും.. പിന്നെ പുതുവർഷം പ്രമാണിച്ച് ജയരാജനോടൊപ്പം കുത്തിക്കൊലക്കേസിലേയും മറ്റും
ചിലർക്കും കൂടി ഈസി ഔട്ട് പാസ്..

സർക്കാരിന്റെ ഒരാളിറങ്ങിയാൽ മറുപക്ഷത്തിന്റെയും ഒരാളിനിറങ്ങാം.. ഇറക്കിയില്ലെങ്കിൽ ഹർത്താൽ, വഴിതടയൽ എന്തെല്ലാം
കലാപരിപാടികൾ കിടക്കുന്നു..

ശേഷം ചിന്തനീയം..!!

കോടതി പരിസരത്ത് കേട്ടത്: " ഇനി സകലമാന രാഷ്ട്രീയ പുണ്യാം ദേഹികളും മൈക്കും ചാനൽ ക്യാമറകളും കിട്ടുമ്പോൾ ഒന്നറക്കും
വിടുവായത്തം വെച്ചലക്കാൻ"

ഇവിടെ ക്ലിക്കിയാൽ മലയാളം ഡിക്ഷ്ണറി പരിഷ്കരിച്ചത്; ജയരാജ കാണ്ഡം വായിക്കാം..
-----------------------------------------------------------------------------------------------

25 comments:

 1. ഇന്നിവിടെ ഒരു ബന്ദ് ഉണ്ടാകുംന്ന് ആരെല്ലാമോ പറഞ്ഞു കേട്ടൂ...ഒന്നും ഉണ്ടായില്ലാന്നേ...അതില്‍ കൂടുതല്‍ രാഷ്ട്രീയമൊന്നും നിയ്ക്ക് അറിഞ്ഞൂട..!

  ReplyDelete
 2. സമൂഹത്തെ സാംസ്കാരികമായി നന്നാക്കുവാനുള്ള കോടതിയുടെ ഉത്തരവാദിത്വം ഇനിയും പ്രകടമാവും എന്ന് തന്നെ ഉറച്ചു വിശ്വസിക്കാം, മോശമായ വാക്കുകള്‍ പറഞ്ഞവര്‍ വരിവരിയായി നിരനിരയായി നില്‍ക്കുകയാണല്ലോ.

  ReplyDelete
 3. ശുംഭന്‍ ജയിലിലേക്ക് പോകുമ്പോള്‍ ഡിഫിക്കാര്‍ മുദ്രാവാക്യം വിളിച്ചു,ശുംഭാ ശുംഭാ നേതാവേ ധീരതയോടെ പൊയ്ക്കോളൂ ,ലക്ഷം ലക്ഷം പിന്നാലെ..:-)

  ReplyDelete
 4. ജയരാജനെതിരായ ശിക്ഷ തികച്ചും അനുചിതവും അദ്ദേഹത്തിന് അപ്പീലിനുള്ള അവകാശം നിഷേധിച്ചത് അതിനേക്കാള്‍ തെറ്റുമായിപ്പോയി.
  ടെലിവിഷന് ചാനലുകള് വന്നതിനുശേഷം നേതാക്കന്മാര്(വിശേഷിച്ച് ഓബീസീകളും ദലിതരുമായ ജനനേതാക്കള്) സംസാരിക്കുമ്പോള് മിതത്വം പാലിക്കേണ്ടത് വളരെ കൂടിയിരിക്കയാണ്. ജയരാജന് ഉന്നയിച്ച കോടതിവിധിയെക്കുറിച്ച് ജനാധിപത്യബോധമുള്ള ഏതു പൌരനും വിമര്ശനമേ ഉണ്ടാകൂ. ആവേശത്തള്ളലില് ജയരാജന് ഒരു പൊതുയോഗത്തില് പറഞ്ഞ വാക്കുകളില് പിടിച്ച് കോടതിയലകഷ്യ നിയമം പ്രയോഗിക്കാന് ശ്രമിച്ച കോടതിയാണ് വാസ്തവത്തില് ഇവിടെ ചെറുതായിരിക്കുന്നത്.

  ReplyDelete
 5. ഞാനൊന്നും പറയുന്നില്ല... വല്ലവരും പിടിച്ചു ശുംബിച്ചാലോ...

  ReplyDelete
 6. വല്ലപ്പോഴുമൊക്കെ കോടതിയും ജയിക്കട്ടെ അണ്ണാ,

  അതൊക്കെ നമ്മക്കും സന്തോയമുള്ള കാര്യമല്ലിയോ....

  ReplyDelete
 7. ഏതോ ബ്ലോഗിൽ വായിച്ചതാണ് ..കോട്ടും കൊട്ടുവടിയും കാൽശരായിയുമൊക്കെ ആയി നടക്കുന്ന കോമാളി ജുഡീഷറിയെ പറ്റി...
  സസ്നേഹം,
  പഥികൻ

  ReplyDelete
 8. ഇതിലേറ്റം തമാശ.. ജയിലില്‍ പോയ ജയരാജനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടത്താനും ജയരാജന് വീര യോദ്ധാവിന്റെ പരിവേഷം നല്‍കാനും ചിലര്‍ പരിശ്രമിക്കുന്നു എന്നുള്ളതാണ്..!

  ReplyDelete
 9. ജയരാജന്‍ സഖാവ് പറഞ്ഞ ശുംഭവര്‍ത്തമാനത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ല. എന്നിരുന്നാലും കോടതി കുറച്ച് വ്യഗ്രത കാണിച്ചു എന്നതാണു സത്യം.

  ReplyDelete
 10. പൊതു പ്രവര്‍ത്തകര്‍ സംസാരത്തില്‍ മിതത്വം പുലര്‍ത്തണം എന്നത് ശരി. പക്ഷെ ജയരാജനോട് കൈകൊണ്ട അതെ നയം കോടതികള്‍ എല്ലായിടത്തും അവലംബിച്ചാല്‍ കൊള്ളാം. അത് കാണാത്തതിനാല്‍ ഒരു കല്ലുകടി അനുഭവപ്പെടുന്നു.

  ReplyDelete
 11. കോടതിയുടെ തിടുക്കവും വാശിയും അല്പം കടന്നു പോയി എന്നുള്ളത് ശരി തന്നെയാണ്..
  പക്ഷെ.. പരമോന്നത നീതി ന്യായ വ്യെവസ്ഥയെ കൊഞ്ഞനം കുത്തുന്നവര്‍ക്ക് ഇതൊരു താക്കീതായിരിക്കട്ടെ..

  ReplyDelete
 12. വേണുവേട്ടന്‍ പറഞ്ഞ പോലെ എല്ലായിടത്തും കോടതി ഈ നിലപാട് എടുത്താല്‍ മതി. എങ്കില്‍ ഇതൊരു ഷോക്ക് treatment ആയി കണക്കാക്കാം..

  ReplyDelete
 13. അടി തെറ്റിയാല്‍ ആന മാത്രമല്ല ആടും വീഴും എന്നു പുതുമൊഴി.

  ReplyDelete
 14. കൊത്തുമ്പോള്‍ പുളകം കൊള്ളുന്നവര്‍
  കൊത്ത് കൊള്ളുമ്പോള്‍ പുളയരുത്

  ReplyDelete
 15. ഉപ്പ് തിന്നുന്നവൻ... (എനിയ്ക്കത്ര രാഷ്ടീയമേ അറിയൂ..)

  ReplyDelete
 16. താങ്കളുടെ ബ്ലോഗിൽ ആരും കമന്റ് ഇടുന്നില്ല എന്ന് ഫേസ്ബുക്ക് ഗ്രൂപ്പിൽ താങ്കളെഴുതിയത് വായിച്ചാണിവിടെ വന്നത്. ഒരു കമന്റ് ഇട്ടേക്കാമെന്ന് കരുതി. വന്നു നോക്കിയപ്പോ ദേ പത്ത് പതിനാറു കമന്റിങ്ങനെ നിരന്നു കിടക്കുന്നു. ഭാഗ്യവാൻ! എന്നിട്ടാണോ പറഞ്ഞത് കമന്റ് വീഴുന്നില്ലെന്ന്. അപ്പോ ഞാനൊക്കെ എന്തു പറയണം?! നമ്മുടെ ബ്ലോഗിൽ സീറോ കമന്റാണ് വീഴുന്നത്, സീറോ കമന്റ്. ഹഹ്ഹ്ഹ്.

  ഈ പോസ്റ്റ് എനിക്കിഷ്ട്ടമായി...കണ്ണൂരു കൊറേ ജയരാജൻമ്മാരുണ്ട്. കീരിക്കാടൻ ജോസാണെന്നാ ഒരോരുത്തവരുടേം ഭാവം.... ആശംസകളോടെ....

  ReplyDelete
 17. ബാല കൃഷ്ണ പിള്ളയുടെ ജയില്‍ വാസവും ജയരാജന്റെ ജയില്‍ വാസവും ഒരേ തട്ടിലിട്ടു തൂക്കുന്നത് കാണുമ്പോള്‍ ഈ ശ്വരോ രക്ഷ എന്നാല്ലാതെ എന്താ പറയുക

  ReplyDelete
 18. ഇവിടെ കമന്റ്‌ കുറെ ആയെല്ലോ..... മൊത്തം രാഷ്ട്രിയക്കാരെയും പിടിച്ചു ജയിലില്‍ ഇടണം...ക്ഷമിക്കണം ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ ഇടണം...

  ReplyDelete
 19. ഇവിടെ വന്ന് വായിച്ചവർക്കും, ലൈക്കിയവർക്കും, കമന്റിയവർക്കും, കമന്റാൻ ബുദ്ധിമുട്ടറിയിച്ച് മെസേജ് അയച്ചവർക്കും, മെയിലിൽ കമന്റിയവർക്കും നന്ദി..!!

  ReplyDelete
 20. ഹഹഹ കൊള്ളാം
  പറഞ്ഞത് ഇഷാറായി......... നിയമം ഹഹഹഹഹ

  ReplyDelete
 21. ഇനി ഞാന്‍ എന്‍ട് പറയാന്‍ എല്ലാം എല്ലാരും പറഞ്ഞു കഴിഞ്ഞില്ലേ ....

  ReplyDelete
 22. പട്ടിക്കു യജമാനന്‍ വെറും പുഴു ആണെന്നു തോന്നിയാല്‍ എന്തു ചെയ്യും.
  ചില പട്ടികളെ പട്ടിയെന്നു വിളിക്കാന്‍ പാടില്ല ബഹുമാനത്തോടെ പട്ടിച്ചായന്‍ അല്ലെങ്കില്‍ പട്ടിസാര്‍ എന്നേ വിളിക്കാന്‍ പാടുള്ളു

  ReplyDelete
 23. ഇത്തരം വിധിപ്രസ്താവനകള്‍ നടത്തുന്ന ജഡ്ജിമാരെ ശുംഭന്മാര്‍ എന്നല്ല വിളിക്കേണ്ടത്..

  ReplyDelete
 24. കോടതി കുറച്ച് വ്യഗ്രത കാണിച്ചു എന്നതാണു സത്യം.ജഡ്ജിമാരെ ശുംഭന്മാര്‍ എന്നല്ല വിളിക്കേണ്ടത്

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!