"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Friday, January 3, 2014

അഛനുറങ്ങാത്ത വീട്..!




ഗണേശനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ പിള്ള കളിച്ച കളികൾ കണ്ട് സാക്ഷാൽ ഒടേ തമ്പുരാൻ പോലും പിള്ളയുടെ കാൽക്കൽ വീണ് സാഷ്ടാംഗം നമിച്ച് പോയിക്കാണും. പണിയൊന്നും ഏശാതായപ്പോൾ ഇനി അങ്ങനൊരു മകൻ എനിക്ക് പിറന്നിട്ടില്ലെന്നും കേ.കോ. ക്ക് അങ്ങനൊരു മന്ത്രിയില്ലെന്നും പറയാൻ പിള്ള രണ്ടാമതൊന്നാലോചിച്ചില്ല. അതാണ് പിള്ള.

ആ പിള്ളക്കാണ് ഇപ്പോൾ ഉറക്കമില്ലാത്ത രാവുകൾ തള്ളി നീക്കേണ്ടുന്ന ഗതികേട് വന്നിരിക്കുന്നത്. മകനെ മന്ത്രിയാക്കാത്തതിൽ മനം നൊന്ത് നെഞ്ചകം പൊട്ടി നിലവിളിക്കുന്ന ആ അഛന്റെ കണ്ണീർ കാണാൻ കണ്ണിൽ ചോരയില്ലാത്ത ഒരുത്തനും ഐക്യമുന്നണിയിൽ ഇല്ലാതായിപ്പോയതിൽ ഞാൻ എന്റെ കുണ്ഠിതം നിർവ്യാജം രേഖപ്പെടുത്തുന്നു. ഇടിവെട്ടിയ മാക്കാം തവളയുടെ പള്ളക്ക് പാണ്ടീലോറി കേറിയപോലെ എന്നൊക്കെ പറയുന്നത് ഇതിനെയാണോ സർ?

പണ്ട് രമേശിനെ മന്ത്രിയാക്കാൻ നടന്ന പിള്ളയാണ് ഇപ്പൊ മന്ത്രിസഭക്ക് കോഴിവസന്ത പിടിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.!

ഇക്കൊല്ലം ഇദ്ദേഹത്തിനൊരു പദ്മ ശ്രീയെങ്കിലും കിട്ടും..!!  ഇല്ലെങ്കിൽ കനപ്പെട്ടത് എന്തെങ്കിലും ഇദ്ദേഹത്തിന് കൊടുക്കണം..!

============================================
മിനിറ്റ് മിനിറ്റ് ഒരുളുപ്പുമില്ലാതെ മാറ്റിമാറ്റി പ്പറയുന്നതൊക്കെ കേട്ടോണ്ടിരിക്കാൻ നാട്ടുകാരൊക്കെ വെറും കിഴങ്ങന്മാരാണെന്ന് വിചാരിക്കുന്ന എല്ലാ ഇരട്ടത്താപ്പിന്റെ ഉസ്താദ് മാർക്കും വേണ്ടി സമർപ്പിക്കുന്നു.!

11 comments:

  1. politics is an art of possibilities 1

    ReplyDelete
  2. തെമ്മാടിത്തരം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വേണം

    ReplyDelete
  3. കേരള രാഷ്ട്രീയത്തിലെ കോമാളി ആയി മാറിയിരിക്കുന്നു ഈ മനുഷ്യന്‍ ..താഴവുന്നതിനു ഒരു പരിധിയില്ലേ ?

    ReplyDelete
  4. കാണുന്നവരല്ല, പറയുന്നവരാണ് നിലംപതിച്ചുകൊണ്ടിരിക്കുന്നത് എന്നവര്‍ സ്വയം മനസ്സിലാക്കുന്നത് അവര്‍ക്ക് തന്നെ നല്ലത്.

    ReplyDelete
  5. ഒരു പ്രായം കടന്നാൽ ആളുകളെ പിരിച്ചുവിടുന്ന സർക്കാർ പതിവ് രാഷ്ട്രീയത്തിലും കൊണ്ടുവരേണ്ടതാണ് . അല്ലെങ്കിൽ പിള്ളയെപ്പോലെ പിച്ചും പേയും പറയും....

    ReplyDelete
  6. മിനിറ്റ് മിനിറ്റ് ഒരുളുപ്പുമില്ലാതെ മാറ്റിമാറ്റി പ്പറയുന്നതൊക്കെ കേട്ടോണ്ടിരിക്കാൻ നാട്ടുകാരൊക്കെ വെറും കിഴങ്ങന്മാരാണെന്ന് വിചാരിക്കുന്ന എല്ലാ ഇരട്ടത്താപ്പിന്റെ ഉസ്താദ് മാർക്കും വേണ്ടി സമർപ്പിക്കുന്നു.!

    ഹഹഹ
    ഇത്രയൊക്കെയായിട്ടുംന്‍ ഇപ്പഴും പൃഷ്ഠം താങ്ങാന്‍ എത്ര പേരാണ് കൂടെയുള്ളതെന്നോ.

    ReplyDelete
  7. ലക്ഷത്തിലൊരാള്‍ക്ക് വരുന്ന രക്തത്തില്‍ ഇരുമ്പിന്റെ കുറവ് ഉള്ള ഒരു നിസ്സഹായനായ മനുഷ്യന്‍..

    ReplyDelete
  8. നാടകങ്ങൾ ഇനിയെത്ര..!

    ReplyDelete
  9. മിനിറ്റ് മിനിറ്റ് ഒരുളുപ്പുമില്ലാതെ മാറ്റിമാറ്റി പ്പറയുന്നതൊക്കെ കേട്ടോണ്ടിരിക്കാൻ നാട്ടുകാരൊക്കെ വെറും കിഴങ്ങന്മാരാണെന്ന് വിചാരിക്കുന്ന എല്ലാ ഇരട്ടത്താപ്പിന്റെ ഉസ്താദ് മാർക്കും വേണ്ടി സമർപ്പിക്കുന്നു.!

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!