"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, June 17, 2013

ബാലകൃഷ്ണപിള്ള മകൻ ഗണേശൻ വക സോളാർ വെടി ഒന്നേയ്..


കടഞ്ഞെടുത്ത അമൃത് അടിച്ച് മാറ്റാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തത് മോഹിനി രൂപം പൂണ്ട മഹാവിഷ്ണുവാണ്.അതേ മോഹിനിയാണ് കൈലാസനാഥനായ പരമശിവനെ കണ്ണും കൈയ്യും കാട്ടി വനമധ്യത്തിൽ വരുത്തിച്ചതും അത് പിന്നീട് റ്റീവിചാനലുകാർക്ക് സീരിയലാക്കാനുള്ള അവസരം ലഭിച്ചതും..

ഘോരതപസ്വിയായ മഹർഷിയുടെ തപസ്സിളക്കാൻ ദേവന്മാർ പറഞ്ഞ്‌വിട്ട രംഭയും മേനകയും തിലോത്തമയും മഹാമുനിയെ ഇക്കിളിപ്പെടുത്താൻ പോന്നത്രയും ലാവണ്യസ്വരൂപങ്ങളായിരുന്നു..

അതൊക്കെ പുരാണം

'ലോക' പ്രസിഡന്റ് സാക്ഷാൽ ക്ലിന്റന്റെ കാൽസ്ര അഴിപ്പിച്ച് ലോകം മുഴുവൻ നാറ്റിച്ചത് വെറുമൊരു സെക്രട്ടറി പെണ്ണ്.. (അബദ്ധവശാലെങ്ങാനും ജോർജ്ജച്ചായന്റെ അപ്പനെങ്ങാനും അമേരിക്കക്കാരനായിരുന്നെങ്കിൽ ഇങ്ങേരവിടെപ്പോയി ജനിച്ച് ക്ലിന്റണെ ഇതിനേക്കാളും നാറ്റിച്ച് കട്ടപ്പൊഹയാക്കിക്കളഞ്ഞേനെ ഈ ജോർജ്ജച്ചായൻ)

ശ്രീഹരിക്കോട്ടയിൽ നിന്നും വിട്ട റോക്കറ്റ് പോലെ ഗുമ്മ്ഗുമ്മാ നിക്കുന്ന കുഞ്ഞാപ്പക്കിട്ട് ഒളിഞ്ഞും തെളിഞ്ഞും നിന്ന് ഐസ്ക്രീം കോരിയൊഴിക്കുന്നത് റജീനയെന്ന വെറുമൊരു ചീള് പെണ്ണ്.. (റജീനയെന്ന് കേൾക്കുമ്പോ ഇന്ത്യാവിഷം ചാനലിന് രോമാഞ്ചം കൊണ്ടിരിക്കാൻ പറ്റാണ്ടായിട്ടുണ്ട്..)

ശബരിമലതന്ത്രിയെ പ്രലോഭിപ്പിച്ച് ഫ്ലാറ്റിനുള്ളിൽ കൊണ്ടെത്തിച്ചത് വേറൊരു പെണ്ണ്..

പിന്നെന്താ ഈ സരിതാ നായർക്കിതൊന്നും പാടില്ലാന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ..

ഗണേശൻ അടിസ്ഥാനപരമായി ഒരു സിനിമാക്കാരനാണ്. കുറച്ചും കൂടി ലളിതമായി പറഞ്ഞാൽ ഒരുമാതിരി നേർച്ചക്കോഴി. പിടയെ എവിടെക്കണ്ടാലും കൊക്കൊക്കോ കൂവും.. ഇങനെയുള്ളവനെയൊക്കെ മന്ത്രിയാക്കുമ്പോൾ മുഖ്യമന്ത്രി വരും വരായ്കകൾ ഓർക്കണമായിരുന്നു.. അതെങ്ങനെ പറ്റും.. ക്യാമറവെച്ച് സുതാര്യമാക്കിയാൽ എല്ലാം ക്ലീൻ ആകും എന്ന് എല്ലാരും കൂടി പറഞ്ഞ് പറ്റിച്ചത് പാവം വിശസിച്ചു..കൂടെ നിന്ന് വേണ്ടാത്തിടത്തൊക്കെ കൈയ്യെത്തിച്ച് ചൊറിയാൻ തുടങ്ങിയ പേഴ്സണൽ സ്റ്റാഫിനെ കാണാൻ ഈ ക്യാമറകൾക്കൊന്നും ആയതുമില്ല..

കേന്ദ്ര മന്ത്രിയും, എം പീയും, എമ്മല്ലേയും, സിനിമാക്കാരുമൊക്കെ ആവോളം ഒലിപ്പീരുമായി നടന്നതിന്റെ വീഡിയോയൊക്കെ പെണ്ണുമ്പിള്ള റ്റീവീക്കാർക്ക് കൊടുത്തിട്ടുണ്ട്.. ഉപ്പ് തിന്നാൽ വെള്ളം കുടിക്കും.. മേക്കപ്പ് അധികമിട്ടാൽ ചൊറിയും.. സോളാറിൽ തൊട്ടാൽ പൊള്ളും.. ഇതൊക്കെ നാട്ട് നടപ്പാണ്..

============================================
ഇതാണ് എന്റെ ചോദ്യം (എക്കോ മൈക് ഉപയോഗിച്ച് ബാസ് കൂട്ടി) 

ഉമ്മൻ ചാണ്ടി സോളാറിൽ തട്ടി കൂപ്പ് കുത്തുമോ?? ഗണേശിന് ഉണ്ട തിന്നേണ്ടി വരുമോ?? സരിതാ നായർ പ്രസവിക്കുമോ?? യാമിനി തങ്കച്ചി തിരിച്ച് വരുമോ??? ബിജു രാധാകൃഷ്ണൻ ശാലു മേനോനെ കെട്ടുമോ??

=============================================
സോളാർ: കോലാഹലത്തിനിടയിൽ പെട്രോൾ ലിറ്ററിന് രണ്ട് രൂപ കൂടി.. വാർത്ത ഉൾപേജിൽ ഒരു കോളം.
 പകർച്ചപ്പനിക്കൊരു കുറവുമില്ല.. വാർത്ത 8-ആം പേജ് അരക്കോളം.
 ===========================================

പേരിലൊര് നായരുള്ളതുകൊണ്ട് ഇനി സുകുമാരാദികൾ അതെങ്ങനെ മുതലാക്കുമോ ആവോ.. കണ്ടറിയണം ..
===========================================


15 comments:

 1. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ..ഇതൊരു ഐസ്ക്രീം പോലെ അലിഞ്ഞു പോകും. അതുവരെ നോക്കി നിൽക്കുന്ന പൊതുജനം ജോർജിന്റെ ശ്രേഷ്ഠമലയാളം മുറുമുറുക്കും അത്രേള്ളൂ.. ഇത് കേരളം, ദൈവത്തിന്റെ സ്വന്തം നാട്

  ReplyDelete
 2. അന്വേഷണം തിരിച്ചു വിടാനാല്ലേ ഗണേശനെതിരെ ഇപ്പോഴത്തെ ഈ ആരോപണം ! കുറച്ചു കഴിയുമ്പോൾ സ്വാഭാവിക മരണം ഇതിനും ഉണ്ടാവും ! ജനം എല്ലാം മറന്നു ഉമ്മന് കീജേ വിളിക്കും !

  ഈ കൂട്ടത്തിൽ ഏറ്റവും ലാഭം ശിവകുമാരന്! ജനം പനി മറന്നു പണിയിലേക്ക്‌ തിരിഞ്ഞല്ലോ !

  ReplyDelete
 3. സംഗതി പൊരിച്ചു.
  കല്യാണം വന്നാലും പെരുന്നാള് വന്നാലും കോഴിക്ക് കിടക്കാന്‍ മേല എന്നായി സ്ഥിതി.

  ReplyDelete
 4. ജോര്‍ജ് അച്ചായന്‍റെ നാക്ക് പൊന്നാ പിന്നെന്താ ഇച്ചിരി നാടന്‍ തെറികള്‍ വല്ലപ്പോയും വിളിച്ചുപറയും അതിപ്പോ ആരാ പറയാത്തത് അദ്ദേഹം ഇന്ന് വരെ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ കിറ് കൃത്യമല്ലേ ....
  പിന്നെ ക്യാമറ വെച്ച സുതാര്യത അത് വെച്ച അന്നേ കണ്ടതല്ലേ നമ്മള്‍ ആ സുതാര്യത ഇപ്പൊ സരിതയുടെ രഹസ്യ ക്യാമിലും കുറെ സുതാര്യത ഉണ്ടെന്നാ ആ മഹാ മഹതി പെരുമ്പാവൂര്‍ പോലീസിനോട് പറഞ്ഞതെന്നാ കേട്ടത് ഭാഗ്യം ഉണ്ടെങ്കില്‍ നമുക്ക് മറ്റെ സൈറ്റില്‍ക്കൂടി കാണാം
  പിന്നെ ഗണേശന്‍ അത് സില്‍മാ കാരന്‍റെ തനി കൊണം കാണിക്കുന്നു അത്രയേ ഒള്ളൂ

  ReplyDelete
 5. പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ ഭായ്...

  ഇവിടെ രണ്ട് മാസം കൊണ്ട് ഞങ്ങൾ ചാരന്മാർക്ക് ,
  പറ്റാത്ത പല കാര്യങ്ങളൂം ... ചാരത്തികൾ ഒരാഴ്ച്ചകൊണ്ട്
  നടത്തി വരുമ്പോൾ ഞങ്ങൾക്ക് പോലൂം അവരോടസൂയ തോന്നും..!

  ഇനിയേവരും ആ ഉപചോദ്യത്തരങ്ങൾക്കായി കാത്തിരിക്കുകയാണല്ലോ..അല്ലേ

  ReplyDelete
 6. കനകം മൂലം കാമിനി മൂലം

  ReplyDelete
 7. ഗണേശൻ അടിസ്ഥാനപരമായി ഒരു സിനിമാക്കാരനാണ്. കുറച്ചും കൂടി ലളിതമായി പറഞ്ഞാൽ ഒരുമാതിരി നേർച്ചക്കോഴി. പിടയെ എവിടെക്കണ്ടാലും കൊക്കൊക്കോ കൂവും..

  ReplyDelete
 8. എവിടെ എന്തൊക്കെ നടന്നാലും കൂടേണ്ടത് കൂടീട്ടും, പണി കിട്ടേണ്ടവർക്ക് പണി കിട്ടിയും, സാധാരണക്കാരന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചും ഇരിക്കുന്നുണ്ടല്ലോ നമ്മുടെ രാഷ്ട്രീയക്കാർ ? അതിനൊരു കുറവൂം ഇല്ല്യാലോ ? അതാണ്,അതുണ്ടാവില്ല.
  എവിടെ എന്തൊക്കെയുണ്ടായാലും എല്ലാവരുടേയും ലക്ഷ്യം അതു മാത്രമാ.

  ReplyDelete
 9. ഹ..ഹ...എന്നാലും എന്റെ ഉമ്മോ ?
  സരിതയെ എന്തിനാ കുറ്റം പറയണത് ..
  മേനി കണ്ടാൽ പറന്നു അടുക്കുന്ന ഇയലുകളെ
  അല്ലെ പഠിപ്പിക്കേണ്ടത് ....

  നല്ല പോസ്റ്റ്‌ .ആരായാലും പറഞ്ഞു പോകും ....

  ReplyDelete
 10. ഉമ്മൻ ചാണ്ടി സോളാറിൽ തട്ടി കൂപ്പ് കുത്തുമോ?? ഗണേശിന് ഉണ്ട തിന്നേണ്ടി വരുമോ?? സരിതാ നായർ പ്രസവിക്കുമോ?? യാമിനി തങ്കച്ചി തിരിച്ച് വരുമോ??? ബിജു രാധാകൃഷ്ണൻ ശാലു മേനോനെ കെട്ടുമോ??
  ...നല്ല പോസ്റ്റ്‌

  ReplyDelete
 11. മന്ത്രിമാരും എം എൽ ഏ മാരുമായി കിടക്ക പങ്കിട്ടേന്ന് പുതിയ വെളിപ്പെടുത്തൽ..... പെണ്ണിനു പിന്നാലെ മണത്തു കേരളം എവിടെയെത്തും....


  എന്റെ പുതിയ രചനയാണ് , സമയം കിട്ടുമ്പോൾ വായിക്കണം, അഭിപ്രായം പറയണം

  http://njaanumenteorublogum.blogspot.com/2013/07/blog-post.html#comment-form

  ReplyDelete
 12. ഓര്‍ക്കുന്നതില്ല അവന്‍റെ കാലം
  ദീര്‍ഘായുഷ്മന്റെ നൂറുകൊല്ലം
  അതീ പ്രപഞ്ചത്തില്‍ നിമിഷ നേരം

  ReplyDelete
 13. നിങ്ങളെ സംശയങ്ങള്‍ ഒക്കെ കാത്തിരുന്നു കാണാം :)

  ReplyDelete
 14. ഇനീം എന്തൊക്കെ കണ്ടാലാണ്‌ എന്‍റെ കണ്ണടഞ്ഞു കിട്ടുക!

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!