"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, May 27, 2013

മലയാളി ഹൗസും കൊറേ ശ്രേഷ്ഠ പുംഗൻമാരും..!ഉദാത്തം, ഉൽകൃഷ്ടം, സാമൂഹിക പ്രതിബദ്ധത നിറഞ്ഞ് തുളുമ്പുന്ന ഘടാഘടികൻ.. ഛായ്..

മലയാളം ശ്രേഷ്ഠ ഭാഷയാക്കീന്ന് പറഞ്ഞിട്ടെന്ത് കുന്തം.. ഒരു നല്ല കാര്യം പറയാൻ വന്നപ്പോൾ വാക്കുകൾ കിട്ടാനില്ല..

ഓ.. എന്തരാ ആവട്ട്.. ചുരുക്കിപ്പറയാം.. സംഗതി ലത് തന്നെ; കിടു പരിപാടി അണ്ണാ.. കിടു.. ഒരൊന്നൊന്നര പരുവാടികള് തന്ന കേട്ടാ.. ഷക്കീലപ്പടമൊന്നും ഇതിന്റ ഏഴയലോക്കത്ത് വരൂല്ല.. ഓരോരുത്തമ്മാര മടീല് കേറിയിരുന്ന് ലവള്‌മാര് പറേണ ഡയലോഗ്കള് കേട്ടാ പൊന്നണ്ണാ ശ്വാസം പിടിച്ചിരുന്ന് പോവും.. ഓ സത്യം..

ഇത് പോലെ ഗമണ്ടൻ പരുവാടികള് സ്ഥിരമായി കാണിക്കണ ചാനലുകള്‌ക്ക് സർക്കാര് എന്തെങ്കിലും സബ്സിഡികളൊക്ക കൊടുക്കണം കേട്ടാ..

നമ്മള സംസ്കാരിക മന്ത്രി ആരണ്ണാ..
ഓ.. ആരങ്കിലുമാവട്ട്.. അങ്ങെരുക്കൊരുമ്മ.. അണ്ണാ ഇനീം ഇതേപോലത്ത പരുവാടികള് കാണിക്കുമ്പം ഇത്തിരിക്കൂടിയൊക്കെ കാണിക്കാനൊള്ള ഓല എഴുതിക്കൊടുക്കണം കേട്ടാ.. അയിനുംകൂടി ഒള്ള ലൈസന്‌സ്കള് കൊടുക്കീന്ന്.. പുള്ളരമ്മാര് കണ്ട് നല്ല പൗരമ്മാരായ് വളരട്ടന്ന്..

ഇത് മറ്റതാണ്.. സദാചാരത്തിന്റ മൂട്ടില് തൊള വീണുപോകും എന്നൊക്കെ പറഞ്ഞ് കൊറെ മാക്രി പുള്ളകള് ഫെയ്സ്ബുക്കില് കെടന്ന് ചാടണൊണ്ട് കേട്ടാ.. അതൊന്നും കണ്ട് ഞെട്ടാതെ പരുവാടികള് ഗംഭീരമാവട്ടണ്ണാ.. സദാചാരക്കാരമ്മാര് കൊറെ ഒണ്ടാക്കും.. അവമ്മാര് രാത്രീലെ ഷോ കണ്ണിലെണ്ണ ഒഴിച്ചിരുന്ന് കാണണത് ആരും അറീല്ലന്നാണ് പാവങ്ങള തോന്നല്‌കള്.. പാവം പയല്‌കള് തന്ന.. ഒക്കൂങ്കി ദെവസി നാല് നേരം വീതം കാണിക്കണെ അണ്ണാ..

കാര്യങ്ങള പോക്ക് ഇങ്ങനേക്കെ ആണങ്കി ഒള്ളത് പറയാമല്ല.. ഇത് കസറും.. ഷക്കീലേം സിൽക്കുമെല്ലാം നാണിച്ച് പോകും..

ഇത്രേം കലാ വല്ലഭനായ പ്രദീപ് സാറാണാ അശ്വമേധോ യാഗാശ്വോ എന്തരൊക്കേ അളിഞ്ഞ കൂതറ പരിപാടികള് നടത്തി ലൈഫ് കോഞ്ഞാട്ട ആക്കിക്കളഞ്ഞത്.. ആ സമയത്ത് ഇതുമാതിരി രണ്ട്മൂന്ന് പരുവാടികള് നടത്തീരുന്നെങ്കി പണ്ടേ നാട്ടിലെങ്ങും പാട്ടായിപ്പോയേനെ.. പോയ ബുദ്ധി പിടിച്ചാ കിട്ടൂല്ലണ്ണാ..

ദോഷം പറയരുതല്ല, പണ്ഡിറ്റ് സാർ പഴേ നെലവാരം കൊറച്ചൂട മെച്ചപ്പെടുത്തീട്ടൊണ്ട് കേട്ടാ.. അങ്ങേർക്കിട്ട് പണി കൊടുക്കാനാണാ ഈ പ്രോഗ്രാം തന്നെ നടത്തണതെന്ന ഒരു ഡൗട്ട് ഇപ്പഴും അങ്ങെര മൊഖത്തൊണ്ട്..

സിന്ധു മാഡം ഒരു സംഭവം തന്ന കേട്ടാ.. എന്തൊരു പെർഫൊമൻസ്.. എന്നിട്ട് പിന്നെന്തണ്ണാ അവര് രണ്ട് പാർടീലും പച്ചപിടിക്കാതെ പോയത്.. എന്തരായാലും അവര്‌ക്ക് കഴിവില്ലാത്തോണ്ടൊന്നും അല്ല കേട്ടാ.. തൊഴുത്തീക്കുത്തും .. സമയം മോശോം ആയതോണ്ട് തന്നെ.. എന്തരായാലും ഇത് അവര്‌ക്ക് പറ്റിയ പണിതന്ന.. ഇതില് കസറും..

ഈ പരിവാടി നിറുത്തണം നിറുത്തണം എന്ന് കൂവണോമ്മാരടുത്ത് ഒന്നേ പറയാനൊള്ള്..മലയാളത്തിനേല്ലീ ശ്രേഷ്ഠമാക്കീത്.. അല്ലാതെ മലയാളികളെ ഒന്നുമല്ലല്ല്.. പിന്നെന്തിന് നീയക്ക കെടന്ന് തുള്ളണത്, കൈയ്യില് റിമോട്ടില്ലേടാ കോപ്പേ..

========
ഇൻഹൗസ്:
സാംസ്കാരിക കേരളം വിജൃംഭിക്കട്ടെ.. കുഞ്ഞൂഞ്ഞും ബാക്കി സമുദായ മന്ത്രിമാരും നീണാൽ വാഴട്ടെ..

http://www.mallutalk.com/detail.php?featId=2123#.UZ7zR6JmBXN ലിങ്കില് ക്ലിക്കി
ഈ വീഡിയൊകള് കണ്ട് നിങ്ങളും വിജൃംഭിക്കീം..!!
26 comments:

 1. അണ്ണൻ കലിപ്പിലാണല്ലാ... :) പൊളിച്ചടുക്കി!!

  ReplyDelete
  Replies
  1. കലിപ്പുള്ളവർക്ക് കാണാതിരിക്കാല്ലോ മുനീര് ഭായ് ;)

   Delete
  2. ആ ഒറ്റക്കാരണത്താൽ ആർക്കും എന്തും ആകാമെന്ന തോന്നലാണ് ഇത്രവരെ എത്തിയത്.. :

   Delete
  3. നമ്മുടെ സംസ്കാരത്തിന് ചേരുന്നത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ ഭായ്! ഷക്കീല ചിത്രങ്ങൾ ഇവിടെ നിറഞ്ഞു ഓടിയില്ലേ. അന്നൊന്നും ഈ കപട സംസ്കാര സംരക്ഷകരെ കണ്ടില്ലലോ ? അത് നിരോധിക്കണം എന്ന് ഒരു മഹിളാ സംഖടനകളും പ്രമേയവും പാസാക്കിയില്ല. ഇവിടുത്തെ അവിഹിതം നിറഞ്ഞ സീരിയലുകൾ എല്ലാ വീട്ടിലും ആളുകള് കണ്ണില എണ്ണയൊഴിച്ച് കാണുന്നില്ലേ ? അല്ലെങ്കിൽ കേബിൾ വഴി ഇതിലും മോശം "സാധനങ്ങൾ" വരുന്നു . അത് നിരോധിക്കുന്നില്ലല്ലോ ? ഇഷ്ട്ടമുല്ലവർ കാണട്ടെ. അത് അവരുടെ സ്വാതന്ത്ര്യം . ഇഷ്ട്ടമില്ലതവർക്കു വേറെ ഓപ്ഷൻ ഉണ്ടല്ലോ !

   Delete
  4. നമ്മുടെ വീടിന് മുന്നിൽ വല്ലവനും മാലിന്യം നിക്ഷേപിച്ചിട്ട് നാറ്റമടിക്കണ്ടങ്കിൽ കതകടച്ചിരുന്നോടാ എന്ന രീതിയോട് എനിക്ക് അനുകൂലിക്കാൻ പറ്റില്ല.. ഇത് കപട സദാചാരത്തിന്റെ വിഷയം മാത്രമല്ല.. ഒരു കുടുംബത്തിനുള്ളിലേക്ക് ചില ദുഷിച്ച പ്രവണതകളുടെ ഇടിച്ച് കയറ്റം കൂടിയാണ്. ഇതൊന്നും പുതിയതല്ല പണ്ടും ഉണ്ടായിരുന്നു എന്ന് വേറിട്ട് ചിന്തിക്കുന്നവരും കാണും..

   Delete
 2. തള്ളെ ഇതൊക്കെ കണ്ട് ഞാൻ ആകെ വഴി തെറ്റി പോയി

  ReplyDelete
 3. തള്ളെ....കലിപ്പ് തീരണില്ലല്ലാ..

  ReplyDelete
 4. കലികാലം . .. അല്ലാതെന്താ.. ചിലതൊക്കെ ആരായാലും പറഞ്ഞുപോകും..

  ReplyDelete
 5. കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിന്നോളിന്‍ ....ഇനി കുളിസിനും വരണൊണ്ടെന്നു കേട്ട്...എന്തിരെടെ ശിവാ എട്ടു മണിക്ക് ടി.വി.ടെ മുന്നിലൊരാള്ക്കൂട്ടം.......... അവിടെ മലയാളികളുടെ സാഹിത്യ സമ്മേളനം നടക്കുകയാ.............

  ReplyDelete
 6. എന്താ പറയുക - ആകെ കണ്‍ഫ്യൂഷന്‍., മലയാളി ഹൗസാണോ, അതിലും ഭീകരമായി കുടുംബം എന്നാല്‍ അന്തഃഛിദ്രങ്ങളുടെ സങ്കേതം എന്ന സന്ദേശം കുടുംബങ്ങളിലേക്ക് കുത്തിവെക്കുന്ന സീരിയലുകളാണോ ഏതാണ് നിരോധിക്കേണ്ടത്, ഒന്ന് - നേരിട്ട് സാംസ്കാരികമാലിന്യങ്ങള്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് തള്ളുമ്പോള്‍, മറ്റേത് ആരുമറിയാതെ കുടുംബമനസിലേക്ക് അണലിപ്പാമ്പിന്റെ വിഷം കുത്തിവെക്കുന്നു.

  എന്താ പറയുക - ആകെ ചെയ്യാവുന്നത് ആ ബൂര്‍ഷ്വാ വിഡ്ഢിപ്പെട്ടി തുറക്കാതിരിക്കുക എന്ന സല്‍ക്കര്‍മ്മം മാത്രമാണ്.

  ReplyDelete
  Replies
  1. സത്യം മാഷേ... അവിഹിത കഥകള്‍ മാത്രം പറയുന്ന സീരിയലുകള്‍ ഉണ്ടാക്കാത്ത എന്ത് ദോഷമാണോ ആവോ ഇങ്ങനെ ഒരു പരിപാടി ഉണ്ടാക്കുന്നത് (ഇത്തരം പരിപാടികള്‍ വളരെ നല്ലതാണ് എന്ന അഭിപ്രായം ഉണ്ടായതു കൊണ്ടല്ല ഇപ്പറഞ്ഞത്)

   Delete
  2. മാഷേ, അഭിപ്രായം വളരെ നല്ലത്, സന്തോഷം.

   Delete
 7. വീട്ടില്‍ ടെലിവിഷന്‍ ഇല്ലാതിരിയ്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍

  ReplyDelete
  Replies
  1. ടെലിവിഷന്‍ ഉണ്ടായിട്ടും ഒന്ന് കാണാന്‍ സാധിച്ചിട്ടില്ലാ...

   Delete
 8. ഒരു ബ്ലോഗേഴ്സ്‌ ഹൗസ്‌ തുടങ്ങിയാൽ എന്തായിരിക്കും വിശേഷം..ആഹ്‌..നിയ്ക്ക്‌ ആലോചിക്കുമ്പൊ തന്നെ ഇടിവെട്ട്‌ മഴ പെയ്യുന്നൂ.. :)

  ReplyDelete
 9. "മലയാളീസ് ഹൗസ് " എന്നായിരുന്നു പേരു വേണ്ടത്... അല്ലെങ്കിൽ മല്ലു ഹൗസ്... അതാവുമ്പോൾ ആ പേരിൽ തന്നെ ഒരു ലത് ഉണ്ട്. (ഗൂഗിളിൽ മല്ലു എന്ന് സേർച്ച് ചെയ്താൽ ആദ്യം കാണിക്കുന്നത് ഷക്കീലയടക്കമുള്ള 'തരുണീമണികൾ" ആണെന്ന് ഈയിടെ ഏതോ ചാനലിൽ കേട്ടതായി തോന്നുന്നു.)

  റിമോട്ട് കയ്യിലുണ്ടാവുമ്പോൾ എന്തിനു ഭയം എന്നാ ഇവിടെ ചിലരുടെ ആശ്വാസം. റിമോട്ട് എന്നതിനെ wise use ചെയ്യാൻ മാത്രം വകതിരിവില്ലാത്ത ന്യൂ ജനറേഷൻ കൗതുകപൂർവ്വം പഠിക്കേണ്ട കാര്യങ്ങളാവുമ്പോൾ അതിനെ എതിർക്കുന്നതെന്തിനു അണ്ണാ...;)

  നമുക്കും വേണ്ടേ ഒന്നാർമ്മാദിക്കാൻ... !!!

  ReplyDelete
 10. മലയാളിയുടെ ചിന്താധരയ്ക്കും പ്രവൃത്തികൾക്കും കുറെ നാളായി എന്തോ കുഴപ്പം വന്നു തുടങ്ങിയിരിക്കുന്നു ഇതിന്റെ ഒർജിനൽ വേർഷൻ BIG BROTHER എന്ന് ഗൂഗിളിൽ റ്റൈപ്പ് ചെയ്തു നോക്കിയാല കാണാം കണ്ടു നെറ്റും അത് കൂടി നമ്മുടെ നാട്ടിലേക്ക് വന്നാൽ....

  ReplyDelete
 11. ടി.വി എടുത്തു ദൂരെയെറിയൂ......

  ReplyDelete
 12. ചുമ്മാതല്ല ആര്യാടന്‍ 24 മണിക്കൂര്‍ ലോഡ്ഷെഡ്ഡിംഗ് നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഇതൊന്നും കാണണ്ടല്ലോ!!

  എങ്കിലും സിന്ധൂ നിങ്ങള്‍ക്ക് യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്സന്‍ സ്ഥാനം നല്‍കാതിരിക്കാന്‍ തക്ക വിവേകം കാട്ടിയ മുന്‍ മന്ത്രി ഗണേഷ് കുമാറിന് ആദരാഞ്ജലികള്‍

  ReplyDelete
 13. എല്ലാം നാടകങ്ങളാവാം ..അല്ലേ

  ReplyDelete
 14. നാടകമേ ഉലകം,
  അതു കണ്ട് താളം തുള്ളും, വെളിച്ചപ്പാടുകളുടെ ലോകം.!

  ReplyDelete
 15. ഞാന്‍ ഇതിന്‍റെ മുടങ്ങാത്ത ഒരു പ്രേക്ഷകന്‍ ആയിരുന്നു ഇന്നലെ ത്തോട് കൂടി ഞാന്‍ നിര്‍ത്തി കാരണം ആ പന്നികള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ നെ പുറത്താക്കി എന്നാലും കമ്പി പടം കാണാന്‍ കൊതിയാവുമ്പോള്‍ ഞാന്‍ ഇത് പോയി കാണും അല്ല പിന്നെ

  ReplyDelete
  Replies
  1. ഹാഹാഹാ ന്റെ മൂസാക്കാ,
   ങ്ങളെ സമ്മതിച്ചു.!

   Delete
 16. hahah എന്തോരോ എന്തോ , ഞാന്‍ ആവഴിക്ക് ഇല്ലേ ഇല്ല ,സദാചാര വാദി ആയത് കൊണ്ടല്ല, സമയം കിട്ടാഞ്ഞിട്ടാ :)

  ReplyDelete
 17. ലോകം ഇങ്ങനെയൊക്കെയാ . നമ്മളെല്ലാം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതനുസരിച്ച് ഇതിനു പബ്ലിസിറ്റിയും കൂടുന്നുണ്ട്. കൈയ്യില്‍ റിമോര്‍ട്ട് എന്നൊരു സാധനമില്ലേ. ഈ ഒരു ചാനല്‍ മാത്രമല്ലല്ലോ ഉള്ളത്. അപ്പോള്‍ എല്ലാവര്‍ക്കും കാണുകയും വേണം . എന്നിട്ടു സദാചാരം . ഇതാണ്‍ മലയാളി . ഹ ഹ PRAVAAHINY

  ReplyDelete
 18. ഈ പരിവാടി നിറുത്തണം നിറുത്തണം എന്ന് കൂവണോമ്മാരടുത്ത് ഒന്നേ പറയാനൊള്ള്..മലയാളത്തിനേല്ലീ ശ്രേഷ്ഠമാക്കീത്.. അല്ലാതെ മലയാളികളെ ഒന്നുമല്ലല്ല്.. പിന്നെന്തിന് നീയക്ക കെടന്ന് തുള്ളണത്, കൈയ്യില് റിമോട്ടില്ലേടാ കോപ്പേ..

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!