"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, June 26, 2012

ഡാ വിജയാ ഇവർക്കെന്തേ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്..??






പെട്രോളിന് തുരു തുരെ കൂട്ടിക്കൂട്ടി സർവ്വ സാധനങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാക്കി സാധാരണക്കാരന്റെ നടു ഒടിച്ചിട്ട് ഇനി ആരെപ്പിഴിയാം എന്നാലോചിച്ചിരിക്കുമ്പോളാണ് കൂളിംഗ്ലാസും കളസവുമൊക്കെയായി അത്തറിന്റെ മണം പരത്തുന്ന ഒരു രൂപം സ്ലോ മോഷനിൽ തെളിഞ്ഞ് തെളിഞ്ഞ് വന്നത്..!!


വമ്പൻ വിദേശ കോർപ്പറേറ്റ്കൾക്കും സ്വകാര്യ കുത്തകകൾക്കും ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന സർക്കാരാണ് ഭൂരിപക്ഷം വരുന്ന സാധാരണ പ്രവാസികളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരാൻ പോകുന്നത്..!

പ്രതിഭാ പാട്ടീൽ ഖജനാവിൽ കൈയ്യിട്ട് വാരി ഊര് ചുറ്റാൻ പോയ കായി പിന്നെ നിന്റപ്പൻ കൊണ്ട്‌ത്തരുമോഡാ ദാസാ..!!

പാവം ഗൾഫ്കാരെ ഊറ്റിക്കുടിച്ച് പിന്നേം പിന്നേം നഷ്ടത്തിലോടുന്ന ആഗോള പ്രതിഭാസമായ ഇന്ത്യയുടെ മയിൽ വാഹനമായ എയർ ഇന്ത്യയുടെ മുതലാളിമാർക്ക് ശമ്പളം കൊടുക്കാൻ കാശെവിടുന്നുണ്ടാകും ദാസാ..!

ഈ മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും സ്വിസ് ബാങ്കിലോട്ട് ഡിപ്പോസിറ്റ് ചെയ്യാൻ ലക്ഷം കോടികൾ പിന്നെ എവിടുന്നുണ്ടാകും ദാസാ..! ഇവരൊക്കെ എന്തോരം കോടികൾ മുടക്കീട്ടാണെന്നറിയാമോ നേതാക്കൻമാരും പിന്നെ മന്ത്രിമാരുമൊക്കെ ആകുന്നത്..!! {ഒരു ബിഷപ്പാവണേൽ കൊടുക്കണം കോടി മൂന്ന്..!!}

ഡാ വിജയാ ഇവർക്കെന്തേ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്..?? കൊറെ സമ്പാദിക്കാമായിരുന്നല്ലോ...

കൊടും ചൂടത്തും തണുപ്പത്തും ഒണക്ക ഖുബ്ബൂസ് തൈരിൽ മുക്കി തിന്ന് ചില്ലിക്കാശ് മിച്ചമുണ്ടാക്കുന്ന ശരാശരിയിലും താഴെയുള്ള പ്രവാസികളേയും, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വർഷാവർഷം "പ്രവാസി ഭാരതീയ ദിനങ്ങൾ" സംഘടിപ്പിച്ച് ചിക്കൻ നൂഡിൽസിന് സെവൻ സ്റ്റാർ ടേസ്റ്റ് ഇല്ലെന്നും പിന്നെങ്ങനെ പാവം പ്രവാസികൾ വല്ലതും തിന്ന് ജീവിക്കുമെന്നും പരിതപിക്കുന്ന ഉടലിനും തലക്കുമിടയിൽ കഴുത്തെന്ന സംഗതി ഇല്ലാണ്ടായിപ്പോയ കോട്ടും സൂട്ടുമിട്ട അണ്ണൻമാരെയും ഒരേ ത്രാസിൽ തൂക്കി 1000 രൂപക്ക് 123 രൂപ വച്ച് പിടിക്കാനുള്ള സർക്കാരിന്റെ ശ്രമം ന്യായീകരിക്കാൻ കഴിയുമോ..??


പുറം ചൊറിച്ചിൽ:

ബലാൽസംഗം ചെയ്യാൻ പോകുന്നവന് പെൺവേഷം കെട്ടി നിൽക്കുന്നതെല്ലാം പെണ്ണ് തന്നെ..!!
============================================================










((എന്നെക്കൊണ്ട് വെറുതെ പ്രതികരിപ്പിച്ചു.. 4 ജുലൈ വാർത്ത)

8 comments:

  1. വാര്‍ത്ത തിരുത്തിയാരുന്നു കേട്ടോ...!!

    ReplyDelete
    Replies
    1. ചൂണ്ടിക്കാണിച്ചതിൽ നന്ദി അജിത് ഭായി.. !!

      കൈവിട്ട ആയുധവും പോസ്റ്റിയ പോസ്റ്റും എന്ന് കേട്ടിട്ടില്ലേ.. വാർത്ത വന്ന അന്ന് പോസ്റ്റിയതാണ്.. പക്ഷെ ജോലി തിരക്കു കാരണം അവിടെയും ഇവിടെയുമൊക്കെ ലിങ്ക് കൊണ്ടിട്ട് ആളെപ്പിടിക്കാൻ സമയം കിട്ടാതെ പോയി..!!

      Delete
    2. പറഞ്ഞിട്ട് കാര്യമില്ല ദാസാ ...:)
      കണ്ടാല്‍ പറഞ്ഞു പോകും അല്ലെ ഇക്കാ ...:))
      ഈ പുറം ചൊറിച്ചിലും പറഞ്ഞു പോകും...:))

      Delete
    3. അതേ ദാസാ......
      പിടിവിട്ടാലും സാരമില്ല, ബ്ലോഗ്‌ പോസ്റ്റ്‌ ആയകൊണ്ട് ഒറ്റക്ളിക്കില്‍ സംഗതി തീര്‍ക്കാവുനതെയുള്ളൂ!!

      Delete
  2. സുപ്രഭാതം ഏട്ടാആആആആആആ.....
    മുകളിലുള്ളതൊന്നും നേരാവണ്ണം വായിച്ചില്ല...
    അപ്പോഴേയ്ക്കും പുറം ചൊറിയാന്‍ പോയി..ഹിഹി, അതങ്ങ് വല്ലാണ്ട് ഇഷ്ടായി..
    നല്ല ദിനം നേരുന്നു ട്ടൊ..!

    ReplyDelete
  3. വളരെ നന്നായി അവതരിപ്പിച്ചു
    പ്രവാസി എന്നും നിസ്സഹായന്‍ തന്നെ.

    ReplyDelete
  4. അത് കലക്കീട്ടോ ചങ്ങാതീ. ആ പുറം ചൊറിച്ചിലേയ്! പിന്നെ തെറ്റാര്‍ക്കും പറ്റൂലോ.... ല്ല്യെ? ന്നാലും പറഞ്ഞുപോകും അത്രയ്ക്കുണ്ട് ദണ്ഡം.

    ReplyDelete
  5. പനിയും തല വേദനയും കാ‍ാണം ബ്ലോഗിൽ സജീവമായിരുന്നില്ല.

    അത് നന്നായെന്ന് തോന്നുന്നു... :) ഈ വാർത്ത ഒരു കിംവദന്ദിയാണല്ലോ...കൈവിട്ട പോസ്റ്റ് തന്നെ അല്ലെ..... സാരമില്ലെന്നേ

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!