"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, June 11, 2012

മണിക്കാകാമെങ്കിപ്പിന്നെ ഞമ്മക്കെന്താ ..??




ശുക്ര സംതരണം നടന്നിട്ടാണോന്നറിയില്ല, മാളത്തിനുള്ളിൽ ഒളിച്ചിരിക്കാൻ വയ്യാത്ത വിധം പെരുച്ചാഴികൾ ഒന്നൊന്നായി വെളിയിലേക്കിറങ്ങിറത്തുടങ്ങി.. അല്ലെങ്കിൽ തന്നെ ഒരുമാതിരി രാഷ്ട്രീയക്കാർക്കൊക്കെ കണ്ടകശ്ശനിയുടെ അപഹാരം സെൻട്രൽ ജയിൽ വരെ എത്തി നിൽക്കുമ്പോഴാണ് "ഞമ്മെക്കെന്താ പുളിക്ക്വാ" എന്ന ഭാവത്തിൽ ബഷീറിന്റെ വരവ്..

ഏറനാട് മുസ്ലിം ലീഗ് എമ്മെല്ലെ പി.കെ. ബഷീർ (ഇദ്ദേഹം ബഹുമാന്യനായ സീതി സാഹിബിന്റെ മകനാണ്) രണ്ട് പേരെ തട്ടിക്കളയാൻ പ്രസംഗത്തിലൂടെ പ്രകോപിപ്പിച്ചു എന്നാണ് പുതിയ കേസ്. ഈ വിദ്വാൻ അത്ര ചില്ലറക്കാരനൊന്നുമല്ല. ഇദ്യത്തിന്റെ ഒരു മുൻ പ്രസംഗം ദേ താഴെ ഉണ്ട്. ഒന്ന്  കേട്ട് നൊക്കീൻ.. ഒരൊന്നൊന്നര പ്രസംഗം തന്നെ.. ഈ ബഷീറിന്റെയൊക്കെ മുന്നിൽ മണിയൊക്കെ എന്ത് തങ്കം..!!




പല പാർട്ടികളിലായി വ്യാപിച്ച് കിടക്കാതെ ഇത്തരം രാഷ്ട്രീയ നേതാക്കൻമാർക്കെല്ലാം കൂടി ചേർന്ന് ഒരൊറ്റ പാർട്ടിയുണ്ടാക്കി "കേരള ക്വട്ടേഷൻ പാർടി" യെന്നോ മറ്റോ പേരിട്ട് "പിച്ചാത്തിപ്പിടി" ചിഹ്നത്തിൽ പൊതുധാരയിലിറങ്ങി പ്രവർത്തിച്ചാലെന്താ.. ഇനിയിപ്പൊ ആരെ പേടിക്കാൻ..!!

പുറം ചൊറിച്ചിൽ:
നുമ്മടെ പോലീസ് ടിപി വധക്കേസിൽ കാണിക്കുന്ന ശുഷ്കാന്തി ഈ ഭരണകക്ഷി എമ്മെല്ലെക്കെതിരെയും കാണിക്കുമായിരിക്കും അല്ലെ..?? ആൾകെരളാ ടെലിവിഷൻ ചർച്ച തൊഴിലാളികൾ ഇപ്പൊ ഇറങ്ങും അരയും തലയും മുറുക്കി ചർച്ചിക്കാൻ.. കേരളം വീണ്ടും വീണ്ടും ഭ്രാന്താലയം..!!


29 comments:

  1. ഹ ഹ ഹ നല്ല പുകില് തന്നെ.

    യഥോ രാജ്. തഥോ പ്രജ...എന്നാണല്ലോ...:)

    ReplyDelete
  2. :)

    എല്ലാ ഏമ്പോക്കികളെയും "തട്ടണം" ഏതു പാർട്ടിയായാലും... ടിയാനു ഏതെങ്കിലും തരത്തിൽ കൊലപാതകത്തിൽ പങ്ക് ഉണ്ടെങ്കിൽ (ഗൂഢാലോചനയോ / പ്രേരണയോ) കേസ് ശക്തി യുക്തം മുന്നോട്ട് പോകണം.... ഇത്തരം പ്രകോപന പരമായ പ്രസംഗം (??) കൊലപാതകികൾക്ക് വളം നൽകുമെന്നതിനാൽ മാതൃകാപരമായി ശിക്ഷിക്കുകയും വേണം...

    ReplyDelete
    Replies
    1. പാർടി ഏതായാലും കൊലപാതകത്തിന് അണികളെ ആഹ്വാനം ചെയ്ത് സാധാരണക്കാരന്റെ ഉറക്കം കെടുത്തുന്ന രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തുക തന്നെ വേണം..!!

      Delete
  3. മനുഷ്യനെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഭരണ-പ്രതിപക്ഷ മൂരാച്ചികള്‍ തുലയട്ടെ!
    കേരളം ഭ്രാന്താലയമാവട്ടെ!
    ഡോ പോലീസേ, പിടിച്ചു അകത്തിടെഡാ ഇവനെയൊക്കെ..!!

    ReplyDelete
  4. കോമാളി വേഷങ്ങൾ.....

    ReplyDelete
  5. ഒരൊന്നൊന്നരപ്രസംഗം തന്നെ. പക്ഷെ ഡിപ്ലൊമാറ്റിക് ഇമ്മ്യൂണിറ്റി പോലെ ഭരണകക്ഷി ഇമ്മ്യൂണിറ്റി ഉണ്ടല്ലോ. ഒരു ചുക്കും സംഭവിക്കില്ല

    ReplyDelete
  6. ഹ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ .....എനിക്ക് ഇതൊക്കെ കേട്ടിട്ട് പ്രാന്താകുന്നേയ് ...ഞാന്‍ എന്തെങ്കിലും "പറഞ്ഞു പോകും "....

    ReplyDelete
  7. പുതിയ പ്രസംഗവും ഇന്നി ചാനലില്‍ കേട്ടിരുന്നു, ഓഡിയോ മാത്രം..

    ReplyDelete
  8. എന്താപ്പവിടെ നടക്കുന്നെ...
    കേരളം ഇപ്പൊ ഏതു ജില്ലയിലാണാവോ...

    ReplyDelete
  9. ഇതിന്റെ കൂടെ മുമ്പ് ശശികല ടീച്ചറുടെയും ,ജയരാജ്‌ പുണ്യവാളന്റെ മുളകുവെള്ള ഒറ്റ മൂലി പ്രയോഗവും ,മദനി മാപ്പിളയുടെ പഴയ വയളും ഒക്കെ കൊടുക്കാമായിരുന്നു ,,,,കാലം കലികാലം ,,ഇപ്പഴാണ് കേരളം ശെരിക്കും ഭ്രാന്താലയമായത് !!

    ReplyDelete
    Replies
    1. കേരളചരിതം അങ്ങിനെ എഴുതാൻ തുടങ്ങിയാൽ ഈ പേജ് മതിയാകുമോ..??

      Delete
  10. ഇവർ ഉമ്മൻ ചാണ്ടിയുടെ സ്വന്തക്കാരായത് കൊണ്ട് പേടിക്കേണ്ട ആവശ്യമില്ല...നാം എവിടെയാണ് ജീവിക്കുന്നത്... കേരളം പോയിക്കൊണ്ടിരിക്കുന്നത് വളരെ പരിതാപകരമായ അവസ്ഥയിലേക്കാണ്. ഭയം ഭയമാണ് ഇപ്പോൾ എവിടേയും...

    ReplyDelete
  11. പ്രതികാരം ഏട്ടാ...
    ശ്ശൊ...പ്രതികരിയ്ക്കുന്ന ഏട്ടാ....സുപ്രഭാതം...!

    ReplyDelete
  12. ആഹ്വാനമായാലും, കൊലപാതകം ആയാലും കട്ടക്ക് കട്ടക്ക് നിന്നല്ലേ പറ്റു !

    ReplyDelete
  13. എന്തും ചെയ്യാനും വിളിച്ചു പറയാനുമുള്ള 'താന്തോന്നിത്ത'ത്തിന്റെ പേരാണോ 'ജനാധിപത്യം'!!ഈ 'കുളിമുറിയില്‍'ഇനിയും എത്ര പെരുച്ചാഴികള്‍ സുഷുപ്തികൊള്ളുന്നുണ്ടാവും!നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോള്‍ എത്രമാത്രം ഐസ്ക്രീമുകളാണ് വെറുതെ ഉരുകിപ്പോകുന്നത് ?!

    ReplyDelete
  14. നിയമം നിയമത്തിന്റെ വഴിക്കെന്നത് പറയാന്‍ നല്ലൊരു വാക്കായോണ്ട് എല്ലാരും പറയുന്നു എന്നല്ലാതെ...

    ReplyDelete
  15. പല പാർട്ടികളിലായി വ്യാപിച്ച് കിടക്കാതെ ഇത്തരം രാഷ്ട്രീയ നേതാക്കൻമാർക്കെല്ലാം കൂടി ചേർന്ന് ഒരൊറ്റ പാർട്ടിയുണ്ടാക്കി "കേരള ക്വട്ടേഷൻ പാർടി" യെന്നോ മറ്റോ പേരിട്ട് "പിച്ചാത്തിപ്പിടി" ചിഹ്നത്തിൽ പൊതുധാരയിലിറങ്ങി പ്രവർത്തിച്ചാലെന്താ.. ഇനിയിപ്പൊ ആരെ പേടിക്കാൻ..!!

    ഇത് വളരെ നല്ല നിര്‍ദേശം ആണ്.

    ഒരു സമൂഹത്തില്‍ എങ്ങിനെ പെരുമാറണം എന്നറിയാത്ത കശ്മലന്‍ മാരെ ചാട്ടവാറുകൊണ്ട് അടിക്കണം. പ്രത്യേകിച്ച് ഭരണ ചക്രം തിരിക്കേണ്ട ജനപ്രതിനിധികളെ....

    ReplyDelete
  16. രാഷ്ട്രീയക്കാരുടെ നന്മ പ്രൊല്സാഹിപ്പിക്കാനും , ഇത്തരം തിന്മകൾ അതാരു ചെയ്തതായാലും എതിർക്കാനും നമുക്കു കഴിയണം. കൊലക്കു പകരം കൊല, അതൊന്നും ഒന്നിനും പരിഹാരമല്ലെന്നു എല്ലാവർക്കും അറിയാമെങ്കിൽ രാഷ്ട്രീയക്കാർ നമ്മളെ വീണ്ടൂം വീണ്ടൂം ദുരുപയോഗപ്പെടുത്തുന്നു... നന്നായി .. നല്ല പോസ്റ്റ് .. ആശംസകൾ

    ReplyDelete
  17. ഇത് പോലുള്ള വിദ്വാന്മാര്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട് മരുന്നിനു. എന്ത് വില കൊടുത്തും കൊല വിളിക്കുന്നവരെ കേരള രാഷ്ട്രീയത്തില്‍ നിന്ന് തുരത്തെണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

    ReplyDelete
  18. ഓഫീസില്‍ ആയകൊണ്ട് പ്രസംഗം കേള്‍ക്കാന്‍ പറ്റിയില്ലല്ലോ :(

    ReplyDelete
  19. ഓരോരോ കാര്യങ്ങളെ കലികാലം അല്ലെ

    ReplyDelete
  20. കലികാലം എന്ന് പറഞ്ഞു വേണമെങ്കില്‍ നമുക്ക് കാലത്തിന്റെ മേലേക്ക് ഇടാം അല്ലെ ?

    ReplyDelete
  21. പേടിയാവുന്നല്ലോ നാട്ടുകാരാ.

    ReplyDelete
  22. കൊലപാതകമോ?
    അത് രാഷ്ടീയത്തിലെ ബാര്‍ട്ടര്‍ സമ്പ്രദായം അല്ലെ?
    കൊണ്ടും കൊടുത്തും...

    ReplyDelete
  23. കൊലപാതകരാഷ്ട്രീയം കേരളത്തിലവസാനിപ്പിക്കില്ലയെന്ന് ഇന്നലത്തെ സംഭവം തെളിയിക്കുന്നു.

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!