"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, March 24, 2012

എമ്മെല്ലെമാർക്ക് കേരള ഗവൺമെന്റ് ഭാഗ്യക്കുറിയുടെ ബമ്പറടിച്ചു..!!

MLA മാരുടെ ശമ്പളം 39,500 രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് 20,300 രൂപയായിരുന്നു..

പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഐകകണ്ഠേന സമ്മതം.. സഭ സ്തംഭിപ്പിക്കലില്ല, ഇറങ്ങിപ്പോക്കില്ല, നടുത്തളത്തിൽ കുത്തിയിരിപ്പില്ല, കൂട്ടത്തല്ലില്ല, മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാണിക്കലില്ല.. എന്തൊരു ഐകമത്യം.. ഹോ..!!

അത്രെം മാത്രമല്ല; ഇനീമുണ്ട് അലവൻസുകൾ;

നിയോജക മണ്ഡലം അലവൻസ്:  12,000 രൂ.
നിശ്ചിത റ്റീ.എ.                       :   15,000 രൂ.
ടെലഫോൺ അലവൻസ്    :  15,000 രൂ.
ഇൻഫർമേഷൻ ബത്ത        : 1000 രൂ
(??? രഹസ്യം ചോർത്തിക്കൊടുക്കുന്നതിനുള്ള അലവൻസാണോ?? ജോർജ്ജിനൊക്കെ ഒരു സംഖ്യ കിട്ടുമായിരിക്കുമല്ലോ)

അനാമത്ത് ചിലവുകൾ    : 3000 രൂ.
(??? അപ്പോൾ പിന്നെ ഈ കൊടുക്കുന്നതൊക്കെ എന്താണാവോ?)

റോഡ് യാത്ര കിലോമീറ്ററിന്        7 രൂ.
ദിന ബത്ത (യാത്ര ചെയ്യുമ്പോൾ) 750 രൂ.

പിന്നെ ഉന്തിത്തള്ളി 5 കൊല്ലം കൊണ്ടെത്തിച്ചാൽ പെൻഷൻ 10000  രൂ.

എല്ലാം കൂടി ആകെ മൊത്തം ഒരെമൗണ്ട് മാസാമാസം ഇങ്ങു പോരും..

ഇതു വെറും ചോട്ടാ MLA മാരുടെ കാര്യം.. അപ്പോൾ പിന്നെ മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയുമൊക്കെ കാര്യം പറയാനുണ്ടോ...!!

ഇനിയിപ്പോ ചിലവൻമാരൊക്കെ നെയ്യാറ്റിങ്കരയിലൊരു തള്ള് തള്ളും.... കിട്ടിയാൽ ലോട്ടറി..

(നാട്ടുകാരുടെ തല പണയം വെച്ച് വായ്പ തരാൻ ലോക ബാങ്കും, ജപ്പാൻ പദ്ധതി, മെട്രോ പ്രൊജക്റ്റ് തുടങ്ങി കുറെ ഗമണ്ടൻ പരിപാടികളൊക്കെയുള്ളത് കൊണ്ട് ഖജനാവിൽ പണത്തിന് വലിയ പങ്കപ്പാട് കാണില്ല.. കാട്ടിലെ തടി, തേവരുടെ ആന.. വലിയെടാ.. വലി..)





15 comments:

  1. കാട്ടിലെ തടി, തേവരുടെ ആന.. വലിയെടാ.. വലി ..അതു തന്നെ.

    ഇതും പോരാതെ വരുമ്പോഴാണ് കളം മാറി ചവിട്ടല്‍., അഥവാ കൂറുമാറ്റം. :)

    ReplyDelete
  2. ഞ്ഞാന്‍ നേരത്തെ എത്തി ...
    ഇതിലൊന്നും വലിയ കാര്യമില്ലാതയിരിക്കുന്നു.കട്ടും അഴിമതിക്ക് കൂട്ട് നിന്നും കയ്യിലെത്തുന്നതിനെ മറച്ചു വെക്കാനും പാവങ്ങളായ തങ്ങളുടെ ചിലവുകള്‍ ഇത് കൊണ്ടൊക്കെയാണ് നടന്നു പോകുന്നത് എന്ന് സാധൂകരിക്കാനും ചില നമ്പറുകള്‍ . ഒരു സമാധാനം ഉള്ളത് യാതൊരു വിധ ബഹളവുമില്ലാതെ നിയമ സഭയില്‍ പാസ്സാവുന്ന ഏക പ്രമേയം ഇതാണ് എന്നുള്ളതാണ്

    ReplyDelete
  3. പത്ത് കിട്ടിയാൽ നൂറ് മതിയെന്നും, ശതമാകിൽ സഹസ്രം മതീയെന്നും.....അതങ്ങനെ നീണ്ട് പോകും ഇക്കാ. പിന്നെ നമുക്കുള്ളൊരു ഗുണം, 'കഴുത കാമം കരഞ്ഞ് തീർക്കും' എന്ന് പറഞ്ഞത് പോലെ നമുക്ക് ബ്ലോഗ്ഗുകൾ എഴുതിയും, അത് വായിച്ച് കമന്റുകൾ അടിച്ചും ആ രോഷം തീർക്കാം. ആശംസകൾ.

    ReplyDelete
  4. കാട്ടിലെ തടി, തേവരുടെ ആന.. വലിയെടാ.. വലി..:)))
    പറഞ്ഞു പോകും ...:)))

    ReplyDelete
  5. പെന്ഷന് അഞ്ചു വര്ഷം വേണ്ട എന്നാണു അറിവ്...മൂന്നു തികച്ചാല്‍ ഭാവി ഭാസുരം ;)

    ReplyDelete
  6. കാട്ടിലെ തടി, തേവരുടെ ആന.. വലിയെടാ.. വലി...

    വലിക്കട്ടെ.... പൊതു ജനങ്ങളുടെ നെഞ്ചിലൂടെ തന്നെ വലിക്കട്ടെ...

    ReplyDelete
  7. ആ കാര്യത്തിന് എങ്കിലും സഹകരിച്ചല്ലോ ദൈവത്തിനു സ്‌തുതി

    ReplyDelete
  8. ഉം...എല്ലാം സമ്മതിച്ചു..ഇനി ഈ പറയുന്ന ആൾക്ക്...എന്തെല്ലാം എത്രയെല്ലാം എന്നൊന്നു പറഞ്ഞേ...
    അതായത്- CBI,CID ,CBID....എല്ലാം ചേർത്തിട്ടെയ്... :)

    ന്നെ കൊണ്ട് ഇത്രയൊക്കെ പറ്റൂ...ആശംസകൾ ട്ടൊ..!

    ReplyDelete
  9. നെയ്യാറ്റിങ്കരയിലൊരു തള്ള് തള്ളും...:)

    ReplyDelete
  10. എല്ലാം നമ്മുടേത്, നമ്മൾ പട്ടിണിയും

    ReplyDelete
  11. Nokkukuli mathi thanne ithum. centralised A/c yil irunnu urangiyalum kittum sambalam. Tax kodukkenda kittanathu Muzhuvan pokkattil. Ha nannayirikkundu democracy.................

    ReplyDelete
  12. വയസ്സായിട്ടും ഇതും കെട്ടിപ്പിടിച്ച്ചിരിക്കുന്നത്‌ ഇത് കൊണ്ടാനല്ലേ. ആയ കാലത്ത് ഗള്‍ഫീല്‍ പോയ നേരം വല്ല നരുന്ത് എം എല്‍ എ യെങ്കിലും ആയാല്‍ മതിയായിരുന്നു. എല്‍ ഐ സി യല്ലേ എല്‍ ഐ സി....

    ReplyDelete
  13. ഹൌ ഇക്കാര്യത്തിലെങ്കിലും ലവന്മാർ ഏകാഭിപ്രായ പ്രകടിപ്പിച്ചിട്ടുണ്ടാവുമെന്ന് കരുതാം..

    ReplyDelete
  14. ഈ വാങ്ങുന്ന 'ശമ്പള'ത്തിനു ടാക്സ്‌ കൊടുക്കണോ എന്തോ ?

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!