"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Wednesday, December 14, 2011

ഇടുക്കി ഇനി പാണ്ടി രാജ്യത്തിൽ..!! അഥവാ ഇടുക്കിയിൽ പോകാൻ ഇനി തമിഴ് വിസ..!!

ഇടുക്കിയെ തമിഴ്നാടിന് വേണമെന്ന് അവിടുത്തെ എം പി മാർ പ്രധാനമന്ത്രിയോടഭ്യർത്ഥിച്ചു. ചുമ്മാ കണ്ണുമടച്ച് എടുത്തോളാൻ പറയണം
ഹേ..!!

ഇടുക്കി തമിഴ് നാട്ടിലായാൽ പിന്നെ ഡാം ചോർന്നാലും പൊട്ടിയാലും കണക്ക് പ്രകാരം തമിഴ് നാട്ടിലല്ലെ ചോരൂ.. യേത്..? "തമിഴ് നാട്ടിൽ ഡാം പൊട്ടി" എന്ന് പറഞ്ഞ് കേരളക്കാരായ നമുക്ക് ഒരു അനുശോചനക്കുറിപ്പിറക്കാം. കേരള സർക്കാരിന് ഇപ്പോഴത്തെ സകലമാന ഊരാക്കുടുക്കുകളിൽ നിന്നും പുല്ലുപോലെ തലയൂരുകയും ചെയ്യാം.

ഇടുക്കി പാണ്ടി രാജ്യമാകുന്നതോടെ ജില്ലയിലെ പ്രധാനപ്പെട്ട രണ്ടെമ്മെല്ലെമാരായ ജോസഫിനെയും ബിജിമോളെയും എന്തായാലും ജയലളിത തമിഴ്നാട്ടിൽ മന്ത്രിമാരാക്കും. വേണമെങ്കിൽ ഡാമിന്റെ ചുമതലയും കൊടുക്കും.. അതിനും വേണ്ടി പണികൾ അവർ ഇവിടെ ചെയ്യുന്നുണ്ടല്ലോ.

അതുമാത്രമോ, കേ.കോ.മാണി ഗ്രൂപ് ദേശീയ പാർട്ടിയായി ഉയരും..
ജോസഫ് തമിഴ് നാട്ടിൽ മന്ത്രിയാകുന്നതോടെ ഇവിടെ ചിലരുടെ മുറുമുറുപ്പ് തീരുകയും, ജോസഫ് പാണ്ടിയായ ഒഴിവിൽ മുസ്ലിം ലീഗിന്റെ അഞ്ചാമൻ മന്ത്രി എന്ന സ്വപ്നം  യാഥാർത്ഥ്യമാക്കുകയുമാകാം..!!

പോരങ്കിൽ ഇതിന് മുമ്പ് നടന്ന ചപ്പാത്തിലെ ഇരുമുന്നണി നേതാക്കൻമാരുടെയും ഉപവാസം, ബിജിമോളുടെ അറസ്റ്റ്, സംഘർഷാവസ്ഥ, റൂർക്കി ഐ ഐ റ്റിയിലെ വിദഗ്ധരുടെ അഭ്യാസം,ഡൽഹിയിലെ ഉപവാസം, റിലെ ഉപവാസം, പുതിയ ഡാം പണിഞ്ഞിട്ടെ വേറെ പണിക്ക് പോകൂ എന്ന ജോസഫിന്റെയും മുഖ്യമന്ത്രിയുടെയും പ്രസ്താവന, 35 ലക്ഷം ഒലിച്ച് പോകും, 5 ജില്ലകൾ ഭൂപടത്തിൽ നിന്നും എന്നന്നേക്കുമായി മാഞ്ഞു പോകും, മാങ്ങാത്തൊലി, കൊലവെറി, ഫെയ്സ് ബുക്കിലെ ആയിരക്കണക്കിന് പൊട്ടിത്തെറികൾ, സി പി എമ്മിലെ ഭിന്നിപ്പ്, പിബിയെ പണി നോക്കാൻ പറഞ്ഞ വിയെസിന്റെ ഉശിര്, ദണ്ഡപാണിയുടെ കോടതിയിലെ വിവാദ മൊഴി തുടങ്ങി സകല ഉമ്മാക്കികളും അസ്ഥാനത്താകും.

ഇടുക്കി തമിഴീകരിക്കുന്നതോടെ അടുത്ത പടിയായി ഇടുക്കിയുടെ പേരുമാറ്റി "ഇളുക്കി" എന്നാക്കുകയും തുടർന്ന് ശബരിമല, *ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തമിഴൻമാർ ജോലി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി പലതിനും അവകാശവാദമുന്നയിക്കുകയും ചെയ്യും.

ഇടുക്കിയിലെ സകല വീടുകളിലും തലൈവിയുടെ വക കളർ ടീവിയും ഗ്രൈൻഡറും ഫ്രീ.

പിന്നെ കേരളസർക്കാർ തന്നെ മുൻകൈയ്യെടുത്ത് ഇവിടുത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും, ഗുണ്ടകളും ക്വട്ടേഷൻ ടീമുകളും, സ്ത്രീവാണിഭക്കാരും അധികമുള്ള പ്രദേശങ്ങൾ കൂടി തമിഴ് നാട്ടിൽ ലയിപ്പിച്ചാൽ പിന്നെ കേരളമെത്ര മനോഹരം..!! ആഹഹാ..!!

ചുറ്റുപാടും കേട്ടത്: ഇനിയെങ്ങാനും പണ്ടാരടങ്ങാൻ കേരള സർക്കാറിന് തമിഴ്നാടിനെതിരെ കേസ് കൊടുക്കണമെന്നെങ്ങാനും തോന്നിയാൽ
നമ്മുടെ സ്വന്തം ദണ്ഡപാണി അവർകൾ തന്നെ കോടതിയിൽ വാദിച്ച് പുല്ലുപോലെ കേസ് ജയിപ്പിച്ച് ഇടുക്കി തമിഴ്നാടിന്റെ കൈയ്യിൽ ഏൽപ്പിച്ച് കൊടുക്കുകയും ചെയ്യും..!!

(*ഈ പോസ്റ്റ് ഡ്രാഫ്റ്റ് ചെയ്ത് വെച്ച ദിവസം തന്നെ പദ്മനാഭ സ്വാമി ക്ഷേത്രം വക സ്വത്തുക്കൾ തമിഴ്നാടിന്റേതാണെന്ന് അവകാശ വാദം "മറുനാടൻ മലയാളി" പത്രത്തിൽ വാർത്ത കണ്ടു.. ഹെന്തതിശയം..!!)


33 comments:

 1. ഇടുക്കി അവസാനം ഏതിന്റെ" ഇടുക്കില്‍ " ആകും ! ??

  ReplyDelete
 2. ഹഹഹഹഹ....... ഇങ്ങിനെ ഒക്കെ ഗുണം കിട്ടുമെങ്കില്‍............... ഒന്നങ്ങു ചിന്തിക്കാം അല്ലെ????? ഒരു ഭാരം അങ്ങ് തലയില്‍ നിന്നും ഒഴിയുമല്ലോ... അടുത്തത് ശിരുവാണി ഡാം ആകും... അതും കൊടുക്കാം ആദ്യമേ തന്നെ ഇനി അവരെ ഇങ്ങനെ ചോദിച്ചു ബുധിമുട്ടിക്കേണ്ട അല്ലെ?.. ഹയ്യോ ശിരുവാണി പോയാല്‍ അടുത്തുള്ള ഞങ്ങള്‍ പാലക്കാടു ജില്ലക്കാരും തമിഴരാകുമോ? ഓ! സാരമില്ല... ഉമ്മന്റെ പമ്മി നടപ്പിനേക്കാള്‍ നല്ലത് 'ആനയുടെ' പിണ്ഡത്തിനു കാവലിരിക്കുന്നത് തന്നെ....!! അപ്പോള്‍ ശരി എന്നാല്‍ നിങ്ങള്‍ പുവര്‍ മലയാളീസ്‌ ഇനി 'ഞങ്ങള്‍ടെ' നാട്ടിലേക്ക് ജോലി തെണ്ടി വരുന്നത് കാത്തിരിക്കാം അല്ലെ???

  ReplyDelete
 3. ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ല.... വിട്ടു കൊടുത്തേക്ക്....

  ReplyDelete
 4. ഇടുക്കിക്കാരൊക്കെ ഇനി അണ്ണന്മാരാകുമല്ലോ എന്നാണെന്റെ സങ്കടം. ഇടുക്കിയോടൊപ്പം 'Eastern' ഉം അവര്‍ കൊണ്ടുപോകുമായിരിക്കും...

  ReplyDelete
 5. കൊണ്ടുപോയാ ഞങ്ങള്‍ക്ക് ടി വി ഉം ഫ്രിട്ജും ഒക്കെ കിട്ടും അത്ര തന്നെ... :P

  ReplyDelete
 6. അവസാനം ഇടുക്കിയേയും കൈപ്പിടിയിലൊതുക്കുമോ ജയലളിത? ഒരു തരം മര്‍ഡോക്കിന്റെ ബിസിനസ്സ് പോലെയാണല്ലോ ജയളിത കളിക്കുന്നത്.ഇനി ഒരു ജില്ല പോയി സംസ്ഥാനം മൊത്തം വിലക്കെട്ടുമോ?

  ReplyDelete
 7. മലയാളി തമിഴില്‍ ഇങ്ങിനെ പാടും ....
  പോനാല്‍ പോകട്ടും പോടാ ''''' ഇടുക്കി പോനാല്‍ ......
  നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു . കളി പോലെ പറഞ്ഞു
  തള്ളുന്ന ഈ കാര്യങ്ങള്‍ക്ക് പിന്നില്‍ ചിന്തനീയമായ
  കുറച്ചു വിഷയങ്ങള്‍ ഉണ്ടേ .... തമിള്‍ നാടിനു ഒരു പ്രശ്നം
  വന്നാല്‍ അവിടത്തെ രാഷ്ട്രീയവും സിനിമയും പൊതുജനവും
  എല്ലാം ഒന്നാ .. ഇവിടെ കാണാത്തതും അത് തന്നെ .

  ReplyDelete
 8. പോയേ പോയേ .. പോണേല്‍ പോകട്ടേ....

  ReplyDelete
 9. ഇടുക്കി തമിഴ്നാടിനോട് ചേർക്കണമെന്ന ആവശ്യത്തിനു ബദലായി തമിഴ്നാട് മൊത്തമായി കേരളത്തിൽ ചേർക്കണമെന്നായിരുന്നു ഈയുള്ളവന്റെ ശക്തമായ ആവശ്യം! ഇത് വായിച്ചതോടെ അതു മാറി കേരളം മൊത്തമായും അവർക്കങ്ങോട്ട്......! അമ്പട ഭൂതി!

  ReplyDelete
 10. ഇത്ര തോനെ കൊണങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ നമുക്കൊന്ന് നോക്കിയാലോ
  ഉമ്മന്‍ ചാണ്ടി കാണണ്ട ഈ പോസ്റ്റ്

  ReplyDelete
 11. "ഇടുക്കി തമിഴ് നാട്ടിലായാൽ പിന്നെ ഡാം ചോർന്നാലും പൊട്ടിയാലും കണക്ക് പ്രകാരം തമിഴ് നാട്ടിലല്ലെ ചോരൂ.. യേത്..? "തമിഴ് നാട്ടിൽ ഡാം പൊട്ടി" എന്ന് പറഞ്ഞ് കേരളക്കാരായ നമുക്ക് ഒരു അനുശോചനക്കുറിപ്പിറക്കാം. കേരള സർക്കാരിന് ഇപ്പോഴത്തെ സകലമാന ഊരാക്കുടുക്കുകളിൽ നിന്നും പുല്ലുപോലെ തലയൂരുകയും ചെയ്യാം."

  സന്തോഷായി...ബാക്കി ഞാന്‍ വായിയ്ക്കണില്ലാ ട്ടൊ...
  ശ്ശൊ..എന്നാലും, എന്താ ഒരു തല... :)

  ReplyDelete
 12. : ഇനിയെങ്ങാനും പണ്ടാരടങ്ങാൻ കേരള സർക്കാറിന് തമിഴ്നാടിനെതിരെ കേസ് കൊടുക്കണമെന്നെങ്ങാനും തോന്നിയാൽ
  നമ്മുടെ സ്വന്തം ദണ്ഡപാണി അവർകൾ തന്നെ കോടതിയിൽ വാദിച്ച് പുല്ലുപോലെ കേസ് ജയിപ്പിച്ച് ഇടുക്കി തമിഴ്നാടിന്റെ കൈയ്യിൽ ഏൽപ്പിച്ച് കൊടുക്കുകയും ചെയ്യും..!!


  കേരളം മൊത്തം അവര്‍ക്ക് കൊടുക്കണം... അവിടെ വോട്ട് ചെയ്‌താല്‍ കാശോ വീട്ടുപകരനങ്ങലോ , അങ്ങനെയെന്തെലും കിട്ടും... ഇവിടെ വോട്ട് ചെയ്‌താല്‍ ഇവര് നമ്മളെ തന്നെ തിരിഞ്ഞു കുത്തും...
  യേത്... ഇപ്പൊ ദാന്ടപാനി നമ്മളെ കുതിയില്ലേ... അതിനുത്തരവാദി നമ്മള്‍ വോട്ട് ചെയ്തു വിജയിപ്പിച്ചവര്‍ തന്നെയല്ലേ...

  കാത്തിരുന്നു പാക്കലാം..... അല്ല പിന്നെ....

  ReplyDelete
 13. കേരളം മൊത്തം തമിഴ്നാട്ടില്‍ ചേര്‍ക്കണം ,അങ്ങനെയാകുമ്പോള്‍ തമിഴ്നാട് തന്നെ ഡാം പണിതോളും,റെയില്‍ വേ അവഗണന ,പച്ചക്കറി ക്ഷാമം ,അങ്ങനെ ഒന്നും പിന്നെ ഉണ്ടാവില്ല ,പിന്നെ ലാപ്‌ ടോപ്‌ ,കുട്ട്യോളെ കെട്ടിക്കാന്‍ കാശ് ,താലിമാല ,ഹായ് ഹായ് ..

  ReplyDelete
 14. ഇനി എന്റെ ബ്ലോഗ്‌ ....തമിഴ്‌ നാട് ചോദിക്കുമോ ....ഞാന്‍ കൊടുക്കൂലാ :) ബ്ലോഗ്‌ :) ഹാസ്യം നന്നായി കേട്ടോ ....പ്രാര്‍ത്ഥിക്കാം നമുക്ക് അനര്‍ത്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ..

  ReplyDelete
 15. ഹ ഹ ...
  അവര്‍ക്ക് വേണ്ടതൊക്കെ ചോദിക്കട്ടെ..
  ഇടുക്കി. പത്മനാഭ സ്വാമി ക്ഷേത്ര സ്വത്ത് .
  വേണെമെങ്കില്‍ കേരളം മൊത്തം എടുത്തോട്ടെന്നേ..

  ReplyDelete
 16. തമാശയാണെങ്കിലും പറഞ്ഞതു കാര്യം തന്നെ. :) മഴയാളം എന്നുകൂടി ആക്കണം എന്നു പരഞ്ഞാൽ അതും കേൾക്കേണ്ടി വരുമല്ലൊ അല്ലെ അണ്ണാ..

  ReplyDelete
 17. ഇതെങ്ങാനും വായിച്ച് ഇനി അവര്‍ ഇടുക്കി തമിഴ് നാടിന് എഴുതിക്കൊടുക്കുമോ എന്നാണ് എന്റെ പേടി...

  ReplyDelete
 18. ഹൊ അപ്പോള്‍ ഇനി ഇടുക്കി അണ്ണമാരുടെ അടിയും സഹിക്കണമല്ലേ

  ReplyDelete
 19. ഹഹഹ...സമ്മതിക്കണം ട്ടോ ? ഇടുക്കിടെ അടുത്തൊന്നും പോയി നില്‍ക്കരുത് ജയലളിത ആനയും അമ്പാരിയും ആയി വന്നു പൊക്കിക്കോണ്ട് പോകും ഇക്കായെ ....മഴയാളം അല്ല ജെഫു മളയാളം...

  ReplyDelete
 20. ഒരു തീരുമാനം ആയാല്‍ മതിയായിരുന്നു. :-)
  പോസ്റ്റ്‌ നന്നായി ട്ടോ

  ReplyDelete
 21. ഇക്കാ...
  ഇത് എനിക്ക് ശരിക്കും ബോധിച്ചു.
  നമുക്കിടയിലെ ചില കോമാളികളെ കണക്കിന് പരിഹസിക്കുന്നുണ്ട്. ഈ എഴുത്ത്.

  ReplyDelete
 22. നന്നായിട്ടുണ്ട് ഭായീ....ഇനി അത് നടക്കും എന്ന് തന്നെയാണ് തോന്നുന്നത്..അതല്ല ഈ മുല്ലപ്പെരിയാര്‍ തമിഴ്നാട്ടില്‍ ആയിരുന്നെങ്കില്‍ പുതിയ ഡാമും കേട്ടിയേനെ ഉള്ഖടനത്തിനു ഉമ്മന്‍ തെണ്ടി തേങ്ങയും ഉടചെനെ എന്തേ അതെന്നെ...

  ReplyDelete
 23. എവിടെ മണ്ണെവിടെ മക്കളെ? തലൈവിക്കു മൂന്നാമത്തെ അടി വെക്കാന്‍ മണ്ണെവിടെ മക്കളെ? (കേന്ദ്രത്തില്‍ നിന്നും ആരേലും പറഞ്ഞാല്‍ നമ്മുടെ ഏതെന്കിലും കേന്ദ്രമന്ത്രി തല വെച്ച് കൊടുക്കുമായിരിക്കും )

  ReplyDelete
 24. സുപ്രീം കോടതിയില്‍ നടക്കുന്ന മുല്ലപ്പെരിയാര്‍ കേസ് തമിഴ്നാടിന് അനുകൂലമാകുമെന്നും, മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന കേരളത്തിന്‍റെ ആശങ്ക അനവസരത്തില്‍ ഉള്ളതാണെന്നും ഇത് പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസാനിക്കും എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം..
  ***********************************
  കേന്ദ്ര ആഭ്യന്തര മന്ത്രി വെറും "ശിവഗംഗക്കാരന്‍ പളനിയപ്പന്‍ അണ്ണാച്ചി"- യുടെ തറ നിലവാരത്തില്‍ ആണ് സംസാരിക്കുന്നത്. 2G അഴിമതിയില്‍ നിന്ന് മുഖം രക്ഷിക്കാന്‍ വേണ്ടി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു ദേശീയപാര്‍ട്ടിയുടെ നേതാവ് സങ്കുചിതമായ തമിഴ് ദേശീയത വളര്‍ത്താനും, അങ്ങനെ രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള ശ്രമത്തിലാണ്. കേരളത്തിന്റെ ന്യായമായ ആവശ്യത്തിന്മേല്‍ വ്യക്തമായ ഒരു അഭിപ്രായം പറയാതെ നിഷ്പക്ഷനാട്യം കാണിച്ച പ്രതിരോധ മന്ത്രി ആന്റണി മുതലുള്ള കേന്ദ്ര മന്ത്രിമാര്‍ ഇപ്പോള്‍ എന്ത് പറയുന്നു..!!

  ReplyDelete
 25. ഇനി അത് നടക്കും എന്ന് തന്നെയാണ് തോന്നുന്നത്
  ഒരു തീരുമാനം ആയാല്‍ മതിയായിരുന്നു. :-)
  '

  ReplyDelete
 26. തമാശയാണെങ്കിലും പറഞ്ഞതൊക്കെ വാസ്തവം തന്നെ അല്ലേ... :(
  പോസ്റ്റ് നന്നായീ ട്ടോ...

  ReplyDelete
 27. തമാശയായി അവതരിപ്പിച്ചങ്കിലും ഇതെല്ലാം കാര്യങ്ങളല്ലെ
  ചിന്തിക്കാനുണ്ട്
  ആശംസകള്‍

  ReplyDelete
 28. ഒരുപാട് സ്വപ്നങ്ങള്‍ അല്ലേ ...നമുക്കും ഒരു സ്വപ്നം കാണാം ,ഈ തമിഴ്നാടിനെ തന്നെ നമ്മുടെ കേരളല്‍ത്തിന്റെ ഭാഗമാക്കാന്‍ ,അവര്‍ ഇടുക്കിയല്ലേ ചോദിക്കുന്നോള്ളൂ..നമുക്ക് മൊത്തം തമിഴ്നാടിനെ തന്നെ അങ്ങ് ചോദിച്ചാലോ ....?

  ReplyDelete
 29. ഇവിടെ വന്നു വായിച്ച് അഭിപ്രായങ്ങൾ കുറിക്കുകയും ലൈക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും സ്നേഹ സലാം..!!

  ReplyDelete
 30. അലോപതിയിലും ചികിത്സാവിധി ഇത് തന്നെ. രോഗഗ്രസ്തമായ ഭാഗങ്ങൾ റിസ്ക് എടുക്കാതെ മുറിച്ച് മാറ്റുക. നൗഷാദ്, ചിരിയിലും, ചിന്ത! :)

  ReplyDelete
 31. ദണ്ഡപാണി ഭരിക്കുന്ന നാട് തന്നെ ശരിക്കും തമിഴര്‍ക്ക് അവകാശപ്പെട്ടതല്ലെ? ആരാ അയാളെ നിയോഗിച്ചത്? സാക്ഷാല്‍ മലയാളിയുടെ മാനസം.
  മനോരമ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.

  ReplyDelete
 32. പഴയ മലബാര്‍ തമിഴ് നാടിന്‍റെ ഭാഗമാണെന്നു പറഞ്ഞ് ആ ഭാഗം കൂടി ആവശ്യപ്പെട്ടേക്കാം. ഒടുവില്‍ കേരളം മുഴുവന്‍ തമിഴ് നാടിന്‍റെ ഭാഗമായി കൂടെന്നില്ല.

  ReplyDelete
 33. THIS CAN BE SERIOUSLY CONSIDERED
  I MEAN ENTAIR KERALA HAVE TO ADDED WITH TAMILNADU
  THEN WE CAN ALSO ENJOYED BELOW BENIFITS

  BUS CHARGE WILL COME DOWN
  RICE FOR 1 RUPPEE
  FREE TV & GRINDER FOR ALL
  LAPTOP FOR STUDENTS
  CYCLE FOR GIRLS
  GOOD ROADS
  LESS TAX
  RAILWAY ZONE AND RAPID RAILWAY DEVELOPMENT
  ETC....

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!