"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Sunday, June 26, 2011

കേരളം ദൈവത്തിന്റെ സ്വന്തം നാട്..!!ഫ്ളാറ്റ് തട്ടിപ്പ്, മണിചെയിൻ തട്ടിപ്പ്, വിസ തട്ടിപ്പ്, ഭൂ നിക്ഷേപ തട്ടിപ്പ്, രാഷ്ട്രീയ തട്ടിപ്പ്, ജോലി തട്ടിപ്പ്, ഭൂ മാഫിയ, ബ്ലൈഡ് മാഫിയ, സ്ത്രീ പീഠനം, സെക്സ് റാക്കറ്റ്, പെൺ‍വാണിഭ റാക്കറ്റ്, കൊട്ടേഷൻ, വെട്ട് കുത്ത്, വഞ്ചന, കൈക്കൂലി, അഴിമതി, നോട്ടിരട്ടിപ്പ്, ഹവാല, ഗുണ്ടായിസം, പോലീസ് ഗുണ്ട, പിടിച്ച് പറി, കൊള്ളയടി, കള്ള വാറ്റ്, അട്ടിമറിക്കൂലി, നോക്ക് കൂലി, യൂണിയൻ, പരിസ്ഥിതി വാദം, വികസന വിരോധം,വാഹനങ്ങളുടെ മരണ പാച്ചിൽ, അപകടങ്ങൾ, നിയമം  കൈയ്യിലെടുക്കൽ, പത്രലേഖകനെ തട്ടാൻ പോലീസ് ഏമാന്റെ നേരിട്ടുള്ള കൊട്ടേഷൻ...
ഹെന്റമ്മോ.. പറഞ്ഞാൽ തീരില്ല കേരളത്തിന്റെനൂറ് ശതമാനം സാക്ഷരതാ വീരകൃത്യങ്ങൾ..
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക്‌ ഇത്തരം കൈത്തൊഴിലിൽ ഏർപെട്ടിരിക്കുന്നവർക്ക് സംസ്ഥാന സർക്കാർ വക പെൻ‍ഷൻ, ദുരിതാശ്വാസ പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ദേശീയ തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തനോ അതുമല്ലെങ്കിൽ ഒരു സ്വശ്രയ വ്യവസായ മേഖലയാക്കി വളർത്തിയെടുക്കാനോ അധികാരപ്പെട്ടവർ ശുഷ്കാന്തി കാണിക്കണമെന്നാണ്‌ എളിയ അഭിപ്രായം..
നമ്മുടെ നാട്ടിൽ ഒരു ദിവസം ജീവിച്ച് നേരം വെളുപ്പിക്കണമെങ്കിൽ അതിനും വേണം ഒരു ഒന്നൊന്നര തടി മിടുക്ക്..
കേരളമെന്നു കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം..
കേരളം ദൈവത്തിന്റെ സ്വന്തം നാട്..!!

5 comments:

 1. ഹഹ ഹ ഹ
  കൊള്ളാം, എന്താ ചെയ്യാ,
  ഇത്രയൊക്കെ കഴിയൂ, ഇത്താണ് കേരളം
  എഴുത് രസകരം

  ReplyDelete
 2. പറഞ്ഞാല്‍ തീരാത്ത അത്ര കുറ്റങ്ങള്‍ ആണ് സാക്ഷര കേരളത്തില്‍ ഉള്ളത്

  ReplyDelete
 3. ഇനീം എന്ത് മാത്രം ബാക്കി ഉണ്ട്.. ഇതൊക്കെ എന്ത്??

  ReplyDelete
 4. ദൈവം ഇവിടുന്നു സ്ഥലം മാറ്റം വാങ്ങി പോയി...!!

  ReplyDelete
 5. സ്ഥലം മാറി പോയതാണോ?? അതോ നാട്ടിൽ നിന്നും ഓടിച്ചതാണോ..?? രണ്ടാമത്തേതാവാനാണ്‌ കൂടുതൽ സാധ്യത..!!

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!