"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, February 10, 2015

" ജബാ ജബ..ജബാ.."



ക്ഷുരകന്റെ മക്കൾ ക്ഷുരകന്മാരായും തെങ്ങ് കയറ്റക്കാരന്റെ മക്കൾ തെങ്ങുകയറ്റക്കാരന്മാരായും ജീവിച്ച് മരിക്കണമെന്ന പരമ്പരാഗത എടവാട് എന്ത് വിലകൊടുത്തും നില നിർത്താൻ വിപ്ലവ പാർടികൾ ഉൾപ്പടെ ആക്രാന്തന്മാരായ ഭരണ രാഷ്റ്റ്രീയക്കാരും ഉദ്യോഗസ്ഥ മേലാളന്മാരും നാളിത് വരെ മൽസരിച്ച് വിജയിച്ചിട്ടുണ്ടായിരുന്നു. അതിനവർ സാധാരണക്കാരനെ വരുതിക്ക് നിർത്താൻ സാധാരണക്കാരന്റെ നെഞ്ചിലേക്കിട്ടു കൊടുത്തത് "വർഗീയത" എന്ന ഏറ്റവും വലിയ പിശാചിനെയായിരുന്നു. പാവപ്പെട്ടവന്റെ സംരക്ഷകൻ എന്ന് വെളുക്കെ ചിരിച്ച് ഒപ്പം കൂടി അധികാരത്തിൽ എത്തിപ്പെട്ടാൽ പിന്നീട് മുണ്ട് പൊക്കിക്കാണിക്കുന്ന ഈ ചെറ്റകൾ കോടികൾ സ്വന്തമായുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ വളർന്ന് വരുന്ന ഒരു തലമുറയുടെ പുകയുന്ന തലയിലെ ചിന്തകൾ രൂപപ്പെടുത്തിയെടുക്കുന്ന പുത്തൻ ആശയങ്ങളെ അവഗണിച്ച് കളഞ്ഞു. 

ഒരു ശരാശരി ആം ആദ്മിയുടെ (സാധാരണ പൗരന്റെ) ദൈനം ദിന ജീവിതത്തിൽ വർഗീയ വാദമോ, തലക്ക് പിടിച്ച രാഷ്ട്രീയമോ, ലാലിസമോ, ഗോപിയിസമോ ഒന്നും ഒരു വിഷയമേയല്ല. അതൊക്കെ ഇടവേളകൾ ആനന്ദപ്രഥമാക്കാനുള്ള വെറും നേരമ്പോക്ക് ഐറ്റംസ് ആണെന്ന് ആർക്കാണറിയാൻ പാടില്ലാത്തത്. 

ഇന്ത്യക്കാരെ മൊത്തം ബാധിച്ചേക്കാവുന്ന ഒരു കാര്യം വരുമ്പോൾ ഒറ്റക്കെട്ടായിനിന്ന് ഒരു മനസോടെ പൊരുതുന്ന ഒരു ജീവശാസ്ത്രമാണ് ഇന്ത്യക്കുള്ളത്. ജാതി, മത വിഭാഗീയതക്കതീതമായി സാധാരണക്കാര്‍ ഇന്ത്യയെ ഒന്നായി കാണാനാണ് ആഗ്രഹിക്കുന്നത്. ഇതിനാണ് നാനാത്വത്തിൽ ഏകത്വം എന്ന് പറയുന്നത്. അല്ലാതെ പത്താം ക്ലാസിലെ പരീക്ഷക്ക് അഞ്ച് മാർക്കിന് വേണ്ടി രണ്ടരപ്പുറത്തിൽ കവിയാതെ ഉപന്യസിച്ച് എഴുതാനുള്ള വെറുമൊരു തലക്കെട്ടല്ല 'നാനാത്വത്തിൽ ഏകത്വം'എന്ന് ഈ മണകൊണാഞ്ചന്മാർ ഇനിയെന്ന് മനസ്സിലാക്കുമോ ആവോ?

"ഞാൻ അരവിന്ദ് കേജരിവാളാണ്‌ എന്നത് കൊണ്ടല്ല അവർ എന്നെ ഭയപ്പെടുന്നത്. ഞാൻ നിങ്ങളിലൊരാളാണ് എന്നത് കൊണ്ടാണ്. അവർ ഭയപ്പെടുന്നത് എന്നെയല്ല, നിങ്ങളെയാണ്" എന്ന കേജരിവാളിന്റെ വാക്കുകൾ ഇനിയങ്ങോട്ട് നെഞ്ചിലുരുണ്ട് കേറ്റം ഉണ്ടാക്കാൻ പോകുന്നത്,  നാളിത് വരെ ഭരണം നിയന്ത്രിച്ചിരുന്ന കോർപ്പറേറ്റ് ഭീമന്മാർക്കും, അവർക്ക് മൂട് താങ്ങികളായി നിന്നിരുന്ന ഭരണകർത്താക്കൽക്കുമാണ്.

ഒരു ഇലക്ഷൻ സമയത്ത് ഇമാമുമാരുടെയും മത നേതാക്കളുടേയും പിന്തുണ പോലും വേണ്ടെന്ന് ഉറക്കെ വിളിച്ച് പറയാൻ എത്ര രാഷ്ട്രീയ നേതാക്കൾക്ക് നട്ടെല്ലുണ്ട്? ഈ മാറ്റത്തിന്റെ കാറ്റ് ഡെൽഹിയിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രതിഭാസമാണെന്ന് വിശ്വസിക്കുന്ന വിഡ്ഡികളോട്  തൽക്കാലം പറയാൻ വാക്കുകൾക്ക് പോലും ലജ്ജയുണ്ട്. നാളെ അല്ലെങ്കിൽ അതിനും അടുത്ത ദിവസം ഇന്ത്യയൊട്ടാകെ അഴിമതി രഹിത ഇന്ത്യയെന്ന ഒരു മുദ്രാവാക്യവുമായി ഈ മാരുതൻ വീശിയടിക്കും.. !

_______________________________________________________________
വാൽ:
പാവപ്പെട്ടവന്റെ മുഖത്ത് നോക്കി "ജബാ..ജബാ" എന്ന് എല്ലാക്കാലത്തും ആക്കി കാണിക്കാമെന്ന മോഹം വെറും വ്യാമോഹം മാത്രം..


6 comments:

  1. കോർപ്പറേറ്റ് ഭീമന്മാരുടെ മൂട് താങ്ങികളായ ഭരണ കർത്താക്കൾക്ക് ജനവിധികൾ പാഠമാവട്ടെ......

    ReplyDelete
  2. ഇന്ന് മുതലാളിത്ത വ്യവസ്ഥിതികൾ ,
    കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലടക്കം കൊടി കുത്തി
    വാഴുന്ന ഈ കാലഘട്ടത്തിൽ യൂറോപ്പിലൊക്കെ
    ഉടലെടുത്തപോലെയുള്ള , ഒരു ഡെമോക്രാറ്റിക്-സോഷ്യലിസ്റ്റ്-സെക്യുലർ
    പാർട്ടിക്ക് ഇന്ത്യയിൽ വളരെയധികം സ്പേസുണ്ട്... ( ഉദാഹരണം : ബ്രിട്ടനിലുള്ള
    ‘ലേബർ പാർട്ടി ) അതായിരിക്കണം ഇടതുപാർട്ടികൾ ഇനി ലക്ഷ്യം വെയ്ക്കേണ്ടത്...
    ആദ്യം ചെയ്യേണ്ടത്, ഇന്ത്യൻ ഡെമോക്രാറ്റിക്- സോഷ്യലിസ്റ്റ്-സെക്യുലർ പാർട്ടിക്ക് രൂപം
    നൽകുകയാണ്...
    കമ്യൂണിസവും മാർക്സിസവും
    അലമാരയിൽ ഒരു റഫറൻസായി ഇരിക്കട്ടെ...
    പുതിയകാലത്ത് പുതിയ തന്ത്രങ്ങൾ... ലെനിനിസവും
    സ്റ്റാലിനിസവും സാധാരണ ജനത്തിന് മനസിലാകാത്ത
    പ്രത്യേയ‌ശാസ്ത്ര അധരവ്യായാമവും വഴി ജനാധിപത്യ ഇന്ത്യയിൽ
    വിപ്ലവം ഒന്നും കൊണ്ടുവരാനാകില്ല !...

    ReplyDelete
  3. കാലം ശുദ്ധീകരണം നടത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം!
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
  4. തമ്മിൽ ഭേദമെന്ന് മാത്രം.അല്ലാതെ അതിലപ്പുറമൊന്നുമില്ല.

    ReplyDelete
  5. തമ്മിൽ ഭേദമെന്ന് മാത്രം.അല്ലാതെ അതിലപ്പുറമൊന്നുമില്ല.

    ReplyDelete
  6. പറഞ്ഞിട്ടു പോകാൻ തന്നാ വന്നേ, പക്ഷേ മുതലാളി ഇവിടില്ലല്ലോ...

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!