"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, October 13, 2014

വിഴുപ്പുകെട്ടുകൾ ആഘോഷമാക്കുന്ന ചാനൽദാരിദ്ര്യം..!



എന്തിനും പറ്റിയ വളക്കൂറുള്ള ഒരു ഭൂപ്രദേശം ഇന്ത്യാ ഭൂപടത്തിൽ കേരളമല്ലാതെ വേറൊന്നില്ല. തട്ടിപ്പ് കാർക്കും കുറ്റവാളികൾക്കും എന്ന് വേണ്ട എല്ലാ പുളുന്താന്മാർക്കും രാഷ്ട്രീയത്തിൽ തിളങ്ങാമെങ്കിൽ അതെ പശ്ചാത്തലമുള്ള ഒരാൾക്ക് അതും ഒരു സ്ത്രീക്ക് എന്ത് കൊണ്ട് സെലിബ്രറ്റിയാകാൻ പാടില്ല? നിയമം അതിന് അവരെ വിലക്കുന്നില്ല. എന്നാൽ അവരെ പൊക്കിപ്പിടിച്ച് സെലിബ്രറ്റിയാക്കാൻ നടക്കുന്നവന് താനെന്താണ് ചെയ്യുന്നത് എന്ന് ഉത്തമ ബോധ്യം ഉണ്ടാകണം. അതില്ലാത്തവനെ ജനം പുറന്തള്ളണം.

സുബോധമുള്ള ഒരു സധാരണക്കാരൻ മാലിന്യ വസ്തുക്കളും ദുർഗന്ധ വിസർജ്യങ്ങളും പട്ടി പോലും തോണ്ടി പുറത്തെടുക്കാത്ത വിധം ദൂരെയെവിടെയെങ്കിലും കുഴിച്ചിടുകയോ നശിപ്പിച്ച് കളയുകയോ ആണ് ചെയ്യാറുള്ളത്. അല്ലാതെ ഒരു മനുഷ്യനും ഈ സാധനം സ്വീകരണ മുറിയിൽ അതിഥികൾക്ക് മുന്നിൽ കണ്ണാടി പാത്രത്തിലിട്ട് പ്രദർശിപ്പിക്കാറില്ല. സുഗന്ധ ദ്രവ്യം പൂശിയാലും അത് പുണ്യ വസ്തു ആകുകയുമില്ല. ആരെങ്കിലും അങ്ങനെ വിചാരിക്കുന്നുണ്ടെങ്കിൽ അവന് സാരമായ എന്തോ പ്രശ്നം ഉണ്ടെന്ന് വേണം കരുതാൻ. ദൗർഭാഗ്യവശാൽ ഏഷ്യാനെറ്റും അതിന്റെ ചുക്കാൻ പിടിക്കുന്നവരും അങ്ങനെ ഒരു മാനസികാവസ്ഥയിലാണെന്ന് പരസ്യമായി പറയേണ്ടിയിരിക്കുന്നു.

ഈ ചാനൽവിദ്വാന്മാർ വീഡിയോ ക്ലിപ് വിഷയത്തിൽ പണ്ഡിത ശിരോമണികളെ വിളിച്ച് ചർച്ചകളും വിശകലനങ്ങളും നടത്തി ന്യൂസുകൾ കൊഴുപ്പിക്കുന്നത് കണ്ട് കോരിത്തരിക്കാനിരുന്ന പ്രേക്ഷകന്റെ കാത്തിരുപ്പ് വെറുതെയായിപ്പോയി. പേടിച്ചിട്ടാണോ, പെട്ടെന്ന് സദാചാരബോധം ഉണ്ടായതാണോ എന്നറിയില്ല അങ്ങനത്തെ ചർച്ചകളൊന്നും എവിടെയും കാണുന്നില്ല. ചിലപ്പോൾ ഉപകാര സ്മരണയായി മനപ്പൂർവ്വം വാർത്താ പ്രാധാന്യം കൊടുക്കാതെ ഒഴിവാക്കുന്നതുമായിരിക്കാം. പക്ഷെ വ്യക്തമായ ചില ലക്ഷ്യങ്ങളിലേക്കാണ് ഈ ക്ലിപ്പുകൾ വിരൽ ചൂണ്ടുന്നത് എന്ന് നിസ്സംശയം പറയാം.

റേറ്റിംഗ് ദാരിദ്ര്യം കലശലായി അനുഭവപ്പെട്ട്കൊണ്ടിരിക്കുന്ന ചാനലിന്റെ ലക്ഷ്യം കച്ചവട തന്ത്രം മാത്രമാണ്. വിവാദ സ്ത്രീയെ സ്റ്റേജിൽ ചുവട് വെപ്പിച്ചും പാട്ട് പാടിപ്പിച്ചും കാണികളുടെ കൈയ്യടി നേടുക എന്ന മൂന്നാം തരം കച്ചവടം. ഈ തന്ത്രം മനസ്സിലാക്കാനൊട്ട് ആ സരിതക്ക് ബുദ്ധി അങ്ങോട്ട് പോയതും ഇല്ല. റ്റീവിയിലൊക്കെ കാണിക്കുന്നതല്ലെ സംഗതി ഗംഭീരമാക്കണം, പോരെങ്കിൽ സിനിമാ നടിയും ആയി, പിന്നെ എന്തിന് കുറക്കണം എന്നതായിരിക്കണം അവരുടെ അംഗ വിക്ഷേപങ്ങളിൽ ഒരു സ്വയം സെലിബ്രറ്റിയുടെ മട്ടും ഭാവവും ഒക്കെ കാട്ടി കൂട്ടിയത്.

നിങ്ങൾ സരിതയെ പോലെ വളരൂ നിങ്ങളെ ഞങ്ങൾ സെലിബ്രിറ്റിയാക്കാം എന്ന് പരസ്യമായി പൊതു സമൂഹത്തിന് മുന്നിൽ offer വെക്കുന്നതിലൂടെ ചെറുതല്ലാത്ത ഒരു വിഭാഗം പെൺകുട്ടികളെയെങ്കിലും വഴി തെറ്റിച്ച് വിടാൻ ഇത്തരം ഊള പരിപാടികൾ പ്രചോദനമാകും എന്ന നേരിനെ കണ്ടില്ലെന്ന് നടിക്കരുത്.
ഒന്നടങ്കം ഇത്തരം ദുഷിച്ച പ്രവണതകളെ ചെറുത്ത് തോൽപ്പിക്കേണ്ടത് സമൂഹത്തിന്റെ സന്തുലിതമായ നില നില്പിന് അനിവാര്യമാണ്.

ഇന്നലെ വീഡിയോ കണ്ടാസ്വദിച്ച ആയിരക്കണക്കിന് പേർ ഇന്ന് സദാചാരപ്രസംഗവുമായി സോഷ്യൽ മീഡിയയിൽ പാഞ്ഞ് നടക്കുന്നു. കണ്ടവരാരും ഇത് വരെ കണ്ടു എന്ന് പറഞ്ഞ് കേട്ടില്ല.. പക്ഷെ എല്ലാരും അറിഞ്ഞു.. ഇതാണ് നമ്മൾ മലയാളിയുടെ പൊതു സദാചാര സംസ്കാരം.
 

========================
അടിവര: ഒരു കമന്റിൽ കണ്ടത്:
ഏഷ്യാനെറ്റ്  കട്ടൻ ചായ കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും ആരോ ഒരാൾ (?) അതിനേക്കാൾ ഗംഭീരമാക്കി ബിരിയാണി ഉണ്ടാക്കി നാട്ട് കാർക്ക് മുഴുവൻ കൊടുത്തു.. കിട്ടിയവർ കിട്ടിയവർ അത് തലങ്ങും വിലങ്ങും മിന്നിപ്പിച്ച് അത് സൂപ്പർ ഹിറ്റാക്കി.. 

17 comments:

  1. ഏഷ്യാനെറ്റ് ബഹുദൂരം മുന്നിലെത്തി. റൂപെര്‍ട്ട് മുര്‍ഡോക്ക് ചുമ്മാല്ല മാദ്ധ്യമമാഫിയ ആയിരിക്കുന്നത്!

    ReplyDelete
    Replies
    1. അത് നേര് അജിത് ചേട്ടാ..! കച്ചവടം പഠിച്ചവനാണ്..!

      Delete
  2. കച്ചവടം മാത്രം ലക്ഷ്യം, തന്റെ പോക്കറ്റ് നിറയണം, അതിനായി എന്തും ചെയ്യാം എന്ന ചിന്ത... എങ്ങോട്ടെന്നറിയാതുള്ള ഈ പോക്കിന് ഒരവസാനമുണ്ടാകുമോ ...?

    ReplyDelete
    Replies
    1. കച്ചവടവും പിടിച്ച് നിൽക്കലും; അതാണ് പ്രധാനം!

      Delete
  3. എന്ത് ചെയ്താലും വേണ്ടിയില്ല റേറ്റിംഗ് കൂട്ടണം :) അല്ലാതെ എന്ത് എത്തിക്സ് ....പണ്ട് ഷക്കീല പടം കാണിച്ചചാനലാ ഇത് ,, അതോണ്ട് വലിയ പ്രതീക്ഷയൊന്നും വെക്കണ്ട

    ReplyDelete
    Replies
    1. എത്തിക്സ്..? അങ്ങനൊരു സാധനം ഉണ്ടൊ ഇപ്പോൾ?

      Delete
  4. പാവപ്പെട്ട ചാനൽമുതലാളിമാർക്കും റേഷനരി വാങ്ങേണ്ടേ.....
    കഞ്ഞികുടി മുട്ടുമ്പോൾ മനുഷ്യൻ ഇതിനപ്പുറവും ചെയ്യും....
    കൂടുതൽ എപ്പിസോഡുകൾക്കായി നമുക്കു കാത്തിരിക്കാം....

    ReplyDelete
  5. ഹുദ് ഹുദ് എന്നാൽ ഒരറബി പദമാണ് ഒരു പക്ഷിയുടെ പേരുമാണ്. പക്ഷെ അറബിയിൽ ഹുദ് എന്നാൽ എടുക്കൂ എന്നർത്ഥവുമുണ്ട്‌ .. വാട്ട്സ് അപ്പിൽ എല്ലാരോടും ഹുദ് ഹുദ് എന്ന് പറഞ്ഞു പറന്നു വന്നത് ഈ ചുഴലിയാണെന്നു മാത്രം

    ReplyDelete
  6. ആദര്‍ശവും,ആശയങ്ങളും,മൂല്യങ്ങളും നിഷ്പ്രഭമായികൊണ്ടിരിക്കുകയാണ്;കണ്ണഞ്ചിപ്പിക്കുന്ന പണത്തിന്‍റെയും,അധികാരത്തിന്‍റെയും തിളക്കത്തില്‍!
    ആശംസകള്‍

    ReplyDelete
  7. നാണം കെട്ട് പണമുണ്ടാക്കിയാല്‍ നാണക്കെടാപ്പണം തീര്‍ത്ത്‌ കൊള്ളും എന്ന് കേട്ടിട്ടുണ്ട്.
    എന്നാലും ചാനലുകാരെ.... തറയാകാം പക്ഷെ ഇത്രക്ക് :( :(

    ReplyDelete
  8. കാണണം എന്ന് തോന്നുവർ മാത്രം കണ്ടാൽ പോരെ ? എത്രയോ ചാനലുകൾ വേറെ ഉണ്ട് !

    പരസ്യങ്ങൾ ആണ് ചാനലിന്റെ നിലനില്പ്പ് . അത് കിട്ടണം എങ്കിൽ നല്ല വ്യുവർ ഷിപ്‌ ഉണ്ടാകണം . ഇന്ന് ഇവർ കാട്ടിയില്ല എങ്കിൽ നാളെ മറ്റൊരാൾ കാട്ടും . അത്രേയുള്ളൂ .

    ReplyDelete
    Replies
    1. അവശ്യക്കാർ കണ്ടാൽ പോരെ എന്ന് പൊതുവാായി വിരസതയോടെ നമുക്ക് പറഞ്ഞ് പോകാമെങ്ക്ലും അപകടകരമായ ഒരു പ്രവണത ഒളിഞ്ഞ് കിടപ്പില്ലെ..
      ഏഷ്യാനെറ്റ് പോലൊര് ചാനൽ വീടുകളിൽ സ്ഥിരമായി കാണുന്നതാണ്. കുട്ടികൾ ഒറ്റക്കും കാണാറുണ്ട്.. ചിലരെങ്കിലും ചിലതൊക്കെ അനുകരിക്കാൻ ശ്രമിക്കാറുമുണ്ട്.. ഇങ്ങനൊക്കെയാൽ നമുക്കും റ്റീവിയിൽ സ്റ്റാറാകാം എന്ന് ഏതെങ്കിലും പെൺ കുട്ടികൾ വിചാരിച്ച് പോയാൽ ആർക്ക് തടയാൻ പറ്റും...

      //നിങ്ങൾ സരിതയെ പോലെ വളരൂ നിങ്ങളെ ഞങ്ങൾ സെലിബ്രിറ്റിയാക്കാം എന്ന് പരസ്യമായി പൊതു സമൂഹത്തിന് മുന്നിൽ ഓഫർ വെക്കുന്നതിലൂടെ ചെറുതല്ലാത്ത ഒരു വിഭാഗം പെൺകുട്ടികളെയെങ്കിലും വഴി തെറ്റിച്ച് വിടാൻ ഇത്തരം ഊള പരിപാടികൾ പ്രചോദനമാകും എന്ന നേരിനെ കണ്ടില്ലെന്ന് നടിക്കരുത്.//

      Delete
  9. ഇതിപ്പൊ ഇന്ന് ഇതേ വിഷയത്തെ കുറിച്ച് വായിക്കുന്ന മൂന്നാമത്തെ പോസ്റ്റായതോണ്ട് അഭിപ്രായം പറയാനൊന്നും ബാക്കിയില്യ. ആ സന്തോഷ് മാധവനെ എന്താണാവൊ സരിതേടെ നായകനാക്കി ആരും സിൽ‌മ ഒന്നും പിടിക്കാഞ്ഞത്!

    ReplyDelete
  10. നിങ്ങൾ സരിതയെ പോലെ വളരൂ നിങ്ങളെ ഞങ്ങൾ സെലിബ്രിറ്റിയാക്കാം എന്ന് പരസ്യമായി പൊതു സമൂഹത്തിന് മുന്നിൽ offer വെക്കുന്നതിലൂടെ ചെറുതല്ലാത്ത ഒരു വിഭാഗം പെൺകുട്ടികളെയെങ്കിലും വഴി തെറ്റിച്ച് വിടാൻ ഇത്തരം ഊള പരിപാടികൾ പ്രചോദനമാകും എന്ന നേരിനെ കണ്ടില്ലെന്ന് നടിക്കരുത്.


    ഒന്നടങ്കം ഇത്തരം ദുഷിച്ച പ്രവണതകളെ
    ചെറുത്ത് തോൽപ്പിക്കേണ്ടത് സമൂഹത്തിന്റെ
    സന്തുലിതമായ നില നില്പിന് അനിവാര്യമാണ്.

    ReplyDelete
  11. കുറ്റം നമ്മുടേത് തന്നെയാണ് ,ആ വാര്‍ത്ത പോട്ടെ ,അന്നേ ദിവസം ഫേസ്ബുക്കില്‍ സരിതയുമായി ബന്ധപ്പെട്ടു ഇട്ട എല്ലാ പോസ്ടുക്ള്‍ക്കും ലഭിച്ച ലൈക്കും കമന്റും എത്രയാണെന്ന് നോക്കൂ .അങ്ങനെ ഒരു സാധ്യത മുന്‍കൂട്ടി കണ്ട് ചാനലുകാര്‍ അവരുടെ റേറ്റിംഗ് കൂട്ടാന്‍ നോക്കി ,,അത്ര തന്നെ !

    ReplyDelete
  12. ലജ്ജിയ്ക്കയല്ലാതെ എന്തു ചെയ്യാന്‍.

    ReplyDelete
  13. വ്യവസായ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഒട്ടു മിക്ക മലയാളം ചാനലുകളും ഒരു കുടക്കീഴില്‍ തന്നെ ആണ്. ലാഭം എന്നത് മാത്രമാണ് എല്ലാ വ്യവസായത്തിന്റെയും ആത്യന്തിക ലക്‌ഷ്യം. ചിലര്‍ അവരുടെ വ്യവസായ വഴികളില്‍ അല്പസ്വല്‍പ്പം അന്തസ്സ് പുലര്‍ത്തുമ്പോള്‍ ചിലര്‍ക്ക് അതില്ലാതെ പോകുന്നു എന്ന് മാത്രം.

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!