"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, May 13, 2014

മണവാളൻ & സൺസ് പൊതുജനങ്ങളുടെ അറിവിലേക്കായി പുറപ്പെടുവിക്കുന്ന നോട്ടീസ്..!കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അങ്ങ് ദുഫായില് പൊരിവെയിലത്ത് ഒട്ടകത്തിനെ കറന്നും പനയിൽ കേറിയും ഊറ്റിയുറിഞ്ചി പത്ത് കാശുണ്ടാക്കി ശിഷ്ടകാലം നാട്ടിലെത്തി ചെറിയ ബ്ലേഡ് നടത്തി സ്വസ്ഥമായി ജീവിക്കാമല്ലോ എന്നും പാവപ്പെട്ടവർക്ക് ഒരത്താണിയാകുമല്ലോ എന്നും കരുതിയാണ് മണവാളൻ & സൺസ് കൂതറമുക്കിൽ ഒരു ബ്രാഞ്ച് തുടങ്ങിയത്; എന്നാൽ പലിശക്കെടുത്ത് മുങ്ങുന്നതും പോരാഞ്ഞിട്ട് ബ്ലേഡ് മാഫിയ ബ്ലേഡ് മാഫിയ എന്ന് വിളിച്ചാക്ഷേപിക്കുകയും പോലീസിനെകൊണ്ട് പിടിപ്പിക്കുകയും ചെയ്യുന്ന ഈ ബ്ലഡി മല്ലൂസ് ഒരുകാലത്തും ഗുണം പിടിക്കില്ല.!

പലിശക്കെടുത്ത് നോട്ടിരട്ടിപ്പിക്കാൻ കൊടുക്കുന്നതും അടിച്ച് പൊളിച്ച് ആർഭാടം കാണിക്കുന്നതും ആഡംബര വാഹങ്ങൾ വാങി മറിച്ച് വിറ്റും അതിൽ വരുന്ന കടം നികത്താൻ പിന്നെം പലിശക്കെടുത്ത്  തിരിച്ച് കൊടുക്കാൻ നിവൃത്തിയില്ലാതെ വരുമ്പോൾ ഒരുമുഴം കയറിൽ വീട്ടുകാരെല്ലാരും കൂടി ഒറ്റക്കുരുക്കിൽ കേറി തൂങ്ങുന്നതും ഇപ്പോൾ ഒരു മാതിരി ഫാഷനായിട്ടുണ്ട്.

തിരിച്ചടക്കാൻ നിവൃത്തിയില്ലാത്തവൻ പലിശക്കെടുക്കാൻ വരുന്നത് നിയമം മൂലം തടയാൻ സർക്കാർ തയ്യാറാകണം, ഒപ്പം പാവം പലിശക്കാരെ സംരക്ഷിക്കാനും നിയമം കൊണ്ട് വരണം; ഇല്ലെങ്കിൽ ഞങ്ങൾക്കും ആത്മഹത്യ തന്നെ തിരഞ്ഞെടുക്കേണ്ടി വരും.

നാട്ടുകാർക്കും പോലീസിനും പത്രക്കാരനും ടീവീക്കാരനും എല്ലാവനും കൂടി നെഞ്ചത്ത് കേറി നിരങ്ങാൻ മണവാളൻ & സൺസ് റോഡ് വക്കിൽ പാണ്ടിക്കാരൻ ഉണക്കാനിട്ടിരിക്കുന്ന നിക്കറല്ല എന്ന് വിനയപുരസ്സരം അറിയിക്കട്ടെ.

ഈ നിലയിൽ ഇനി ബിസിനസ് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുകയില്ല എന്ന നഗ്ന സത്യം കൂടി നാട്ടുകാരെ അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുകയാണ്.

ഇവിടുന്ന് ഓരോരുത്തന്മാർ കരഞ്ഞ് കാലുപിടിച്ച് മേടിച്ച്കൊണ്ട് പോയ കാശ് ആരുടേയും സ്ത്രീധന ബാക്കിയോ കുടുംബ ഓഹരിയോ അല്ലെന്ന് ഓർത്ത്, തരാതെ മുങ്ങി നടക്കുന്നവന്മാർ എത്രയും പെട്ടന്ന് എന്റെ കാശ് തിരികെ തന്ന് എന്നെയും കുടുംബത്തേയും ഒരാത്മഹത്യയിൽ നിന്ന് രക്ഷിക്കണം എന്ന്  അറിയിക്കുന്നു

എന്ന്

പ്രൊപ്രൈറ്റർ
മണവാളൻ & സൺസ്
(ഒപ്പ്)

4 comments:

 1. ബ്ലേഡ് ആണല്ലേ ?? ....:)

  ReplyDelete
 2. ഇത്തരക്കാരെ പൂട്ടാനുള്ള ഇപ്പോഴത്തെ നീക്കം ഈ സർക്കാർ ചെയ്ത വലിയൊരു കാര്യമായാണ് ഞാൻ കാണുന്നത് . ബ്ളേഡ് കമ്പനികൾ നടത്തി ഗതികെട്ടവന്റെ ചോരയൂറ്റന്നവർക്കിടയിലും ഇടതരും, വലതരും, അഭിനവവിപ്ളവകാരികളും ഉണ്ട്. ഈ നല്ല നീക്കത്തേയും രാഷ്ട്രീയം പറഞ്ഞ് എതിർക്കുന്നവർ ഏതു പക്ഷമാണെന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല....

  നല്ല ആക്ഷേപഹാസ്യം

  ReplyDelete
 3. ഇവിടുന്ന് ഓരോരുത്തന്മാർ കരഞ്ഞ് കാലുപിടിച്ച് മേടിച്ച്കൊണ്ട് പോയ കാശ് ആരുടേയും സ്ത്രീധന ബാക്കിയോ കുടുംബ ഓഹരിയോ അല്ലെന്ന് ഓർത്ത്, തരാതെ മുങ്ങി നടക്കുന്നവന്മാർ എത്രയും പെട്ടന്ന് എന്റെ കാശ് തിരികെ തന്ന് എന്നെയും കുടുംബത്തേയും ഒരാത്മഹത്യയിൽ നിന്ന് രക്ഷിക്കണം എന്ന് അറിയിക്കുന്നു


  കിട്ടീതന്യേ....

  ReplyDelete
 4. ഇനീപ്പോ അത്യാവശ്യത്തിന് മറിക്കാന്‍ ഞങ്ങള്‍ എങ്ങോട്ട് പോവും സര്‍ക്കാരേ

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!