"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Sunday, February 12, 2012

വാലന്റൈൻ പിന്തിരിപ്പൻ മൂരാച്ചികളെ കൃമികടിക്ക് മരുന്നില്ല...!!!
അമ്മായിഅമ്മേടെ നടു ഉളുക്കിയാൽ കുടുംബശ്രീയിൽ മരുമകളുടെ വക ആഘോഷം, മരണ ശേഷം ഒസ്യത്ത് എഴുതി വച്ച തന്തപ്പടി തട്ടിപ്പോയാൽ മക്കൾ കുപ്പി പൊട്ടിച്ചാഘോഷം, പിള്ളാരെ ഭർത്താവിന് ബോണസ്സായി കൊടുത്ത് ഭാര്യ അയൽക്കാരന്റെ കൂടെ മുങ്ങിയാൽ "സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യെ.." പാടി കെട്ടിയോന്റെ മുഴുനീള ആഘോഷം, പറമ്പ് കിളപ്പിക്കുവാനോ, തേങ്ങായിടാനോ ഒരുത്തനെ ഒത്ത് കിട്ടിയാൽ അതിന് മറ്റൊരാഘോഷം..അങ്ങിനെ കേരള നാട്ടിൽ ആഘോഷങ്ങൾക്ക് ഒരു പഞ്ഞവുമില്ല...  "ഞാനില്ലാതെ നിങ്ങൾക്കെന്താഘോഷം.." എന്ന ബിവറേജസിന്റെ കാലാകാലങ്ങളിലെ വിറ്റ്‌വരവു തന്നെ അതിന് തെളിവ്...

തൊട്ടതിനും പിടിച്ചതിനുമൊക്കെ ആഘോഷിക്കാമെങ്കിൽ പിന്നെ വാലന്റൈൻ ആഘോഷിച്ചാൽ ഇവിടെന്താ ആരുടെയെങ്കിലും കപ്പല് മുങ്ങിപ്പോകുമോ..?? മൂരാച്ചി തന്തമാർക്കും അവരെ സപ്പോർട്ടുന്ന പിന്തിരിപ്പൻ തള്ളമാർക്കും ഇതിനൊന്നും പറ്റാതെ പോയതിലുള്ള അസൂയയും കുശുമ്പുമല്ലേ..??

"ബ്ലഡി കൂതറ പ്യാരന്റ്സ്"

അയ്യോ ഇതൊന്നും ഞാൻ പറയുന്നതല്ല.. ഇന്നത്തെ പുതു പുത്തൻ പിള്ളാര് ചോദിക്കുന്നതാണേ.. ഈ മക്കൾക്കറിയുമോ; വീട്ടിൽ നിന്ന് പുറത്ത് പോകുന്ന പെൺമക്കളും ആൺമക്കളും പ്രത്യേകിച്ച് പെൺകുട്ടികൾ സുരക്ഷിതരായി വീട്ടിൽ തിരിച്ചെത്തുന്നത് വരെ അവരുടെ  മാതാപിതാക്കളുടെ നെഞ്ചിലെ തീ..!! ഈ മക്കളെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുവാൻ ഇന്നത്തെ ചാനലുകാരുടെയും, കച്ചവടക്കാരുടെയും മാർക്കറ്റിംഗ് തന്ത്രം വൻതോതിൽ  ഇവരിൽ സ്വാധീനം ചെലുത്തിയിത്തിയിട്ടില്ലേ..??

"വിശ്വാസം അതല്ലെ എല്ലാം..!!"

വാലന്റൈൻ എന്ന പാതിരിയുടെ തല വെട്ടുന്നതിന് മുൻപേ ആദവും ഹവ്വയും ഉണ്ടായ കാലം മുതൽ പ്രപഞ്ചത്തിൽ പ്രണയം ഉണ്ടായിരുന്നു.. കലണ്ടറിൽ ഫെബ്രുവരി 14 എന്ന ഒരു ദിവസം ഇല്ലെങ്കിലും കോടാനുകോടി പ്രണയിനികൾ പ്രണയിക്കും..

വാലന്റൈൻ ദിനം എന്ന ഒരു സംഭവം ഇല്ലെങ്കിലും യഥാർത്ഥ പ്രണയം ലോകാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും.. പിന്നെ എന്തിന് ഇതിനുവേണ്ടി പ്രത്യേകമായി ഒരു ദിവസം..??

30 comments:

 1. വാലന്റൈൻ എന്ന പാതിരിയുടെ തല വെട്ടുന്നതിന് മുൻപേ ആദവും ഹവ്വയും ഉണ്ടായ കാലം മുതൽ പ്രപഞ്ചത്തിൽ പ്രണയം ഉണ്ടായിരുന്നു.. കലണ്ടറിൽ ഫെബ്രുവരി 14 എന്ന ഒരു ദിവസം ഇല്ലെങ്കിലും കോടാനുകോടി പ്രണയിനികൾ പ്രണയിക്കും..

  ReplyDelete
 2. ഈശ്വരാ...കള്ളകളി കളിച്ചുവല്ലേ..
  ഞാൻ പറഞ്ഞ കഥകൾക്ക് ചെവി കൂർപ്പിച്ചിരുന്നത് ഇതിനായിരുന്നല്ലേ..?
  എന്തു പറഞ്ഞാലും ഞാൻ അഘോഷിയ്ക്കും,..
  ഒന്നല്ല,പന്ത്രണ്ട് പേരുടെ കൂടെ..
  ഇപ്പോഴന്റെ പ്രണയം കൂട്ടുകാരാണ്...
  അവരുമൊത്ത് ചുമ്മാ കളിച്ചു ചിരിയ്ക്കാൻ ഓരോ ദിവസം നോക്കി ഇരിയ്ക്കാണ്,
  അപ്പോൾ പിന്നെ പ്രണയദിനം ചുമ്മാ കളയുമോ ..?


  തർക്കിയ്ക്കാൻ വേണ്ടിയാണേൽ ഒരു കാര്യം കൂടി പറയാം..
  ജന്മദിനം,സൌഹൃദ ദിനം,വിവാഹദിനം,വിഡ്ഡി ദിനം....അങ്ങനെ എന്തെല്ലാം ദിനങ്ങൾ,
  അപ്പൊ പിന്നെ ഒരു പ്രണയ ദിനം ഇടയ്ക്കു കേറി വന്നാൽ എന്താ തെറ്റ്..??
  ..എന്താ...എന്താന്ന്...?????

  ReplyDelete
 3. ഹും....സംസ്കാരം തുളുമ്പുന്ന വാക്കുകള്‍ ........

  ReplyDelete
 4. ഹ ഹാ... ലതെ.. ലതു തന്നെ ചോദ്യം !!!

  ഞാൻ തല്ലാനോങ്ങി വരുവാരുന്നു... തലവാചകം വായിച്ച്... !@#$%^&*( എന്നൊക്കെ പറഞ്ഞോണ്ട്...

  വായനതുടർന്നപ്പോൾ ; അതെ എന്തിനാ ഇങ്ങനെ ഒരു പിന്തിരിപ്പൻ ദിനം എന്ന ചോദ്യത്തിൽ പങ്കു ചേരുന്നു..

  ReplyDelete
 5. എനിക്കൊന്നും പറയാനില്ല....

  ReplyDelete
 6. "വിശ്വാസം അതല്ലെ എല്ലാം..!!"

  ReplyDelete
 7. ഇത് ഭയങ്കര ചതിയാണ്. ജനനം മുതല്‍ മരണം വരെ ആഘോഷമാകുന്ന ഇക്കാലത്ത്‌ പ്രണയം ആഘോഷിക്കാന്‍ പാടില്ലെന്നത് ഇവിടുത്തെ ന്യായമാണ്?

  ReplyDelete
 8. സ്നേഹിക്കാൻ പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല. പ്രണയിക്കാനും... എല്ലാം ശുദ്ധ ഭോഷ്ക്ക് :)

  എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ 1998 ൽ പി ഡി സിക്ക് പഠിക്കുമ്പോഴാണ് ഈ ദിവസത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത് അതുവരെ ഈ കുന്ത്രാണ്ടം എവിടെയായിരുന്ന് എന്നോർത്ത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ലക്ഷ്യം വാണീജ്യവും വ്യവസായവും തന്നെ. മാർക്കറ്റിംഗ് ട്രിക്ക്സ്.. പശ്ചാത്യരിൽ നിന്നും കടം കൊണ്ടവയിൽ നിന്നുള്ളവയിൽ ഒന്ന്.

  ReplyDelete
 9. ഹാഹാഹ പറഞ്ഞത് അപ്പടി ശെരിയാണ് ...തൊട്ടതിനും പിടിച്ചതിനും ഒക്കെ ആഘോഷം ഉണ്ടാവുമ്പോള്‍ ഇനി ഇതിനായി മാത്രം ഒരു കുറവ് വേണ്ട ..ഇനിയെന്നാണാവോ ഒരു diverse day ഉണ്ടാവുക ???
  --------------------------------------------------------------
  ഒരു കാര്യത്തിനു ഒരു അഭിനന്ദനങ്ങള്‍...നല്ലൊരു വിഷയം കുറഞ്ഞ വരികളില്‍ ഒതുക്കത്തോടെ പറഞ്ഞതിന് ...

  ReplyDelete
 10. അല്ല മാഷേ, മണ്ടന്മാരായ കാമുകന്മാരുടെ കയ്യില്‍ നിന്നും കാമുകിമാര്‍ക്ക് വല്ലതും കാര്യമായി തടയുന്നതിന് എന്തിനാ പാര ?
  ആഗോളവല്‍ക്കരണ കാലത്തെ പ്രണയം.അതന്നെ.ഞാന്‍ നിന്നെമാത്രം സ്നേഹിക്കുന്നു എന്നെഴുതിയ 12കാര്‍ഡ്‌ വേണം എന്ന തമാശ പോലെയല്ലേ കാര്യങ്ങള്‍

  ReplyDelete
 11. ഇനിയിപ്പോ ഇതായിട്ടെന്തിനാ കുറയ്ക്കുന്നത് ??????

  ReplyDelete
 12. വാലന്റൈൻ ദിനം എന്ന ഒരു സംഭവം ഇല്ലെങ്കിലും യഥാർത്ഥ പ്രണയം ലോകാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും.. പിന്നെ എന്തിന് ഇതിനുവേണ്ടി പ്രത്യേകമായി ഒരു ദിവസം..??
  ജീവിതത്തില്‍ പ്രണയം അനുഭവിക്കാത്തവര്‍ വിരളം. ഞാനും വ്യത്യസ്തന്‍ അല്ല. എങ്കിലും ഇന്നേ വരെ ഈ ദിവസത്തെ ഒരു ആഘോക്ഷമാക്കി മാറ്റിയിട്ടില്ല. യുവ തലമുറ അത് ആഘോക്ഷിക്കുന്നുവെങ്കില്‍ അതിനു തടസ്സം നില്കാറുമില്ല. നാരദന്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്.

  ആശംസകള്‍

  ReplyDelete
 13. :)എന്തോ എന്തരോ ഞാനിവിടെ ഒന്നും ഇല്ല ഉണ്ടാവാന്‍ ആഗ്രഹവും ഇല്ല

  ReplyDelete
 14. അല്ല..മനസ്സിലാകാഞ്ഞിട്ട് ചോദിക്കുവാ? ആരാണീ വാലന്റൈന്‍? മൂപ്പര്‍ക്കെന്താ പ്രണയത്തില്‍ കാര്യം? പ്രണയിക്കാന്‍ കാമുകനും കാമുകിയും (സ്വവര്‍ഗക്കാരോടല്ല) പിന്നെ ഹംസവും (ഇന്നിപ്പോ തൊലിക്കട്ടി കൂടിയത് കൊണ്ട് അതിന്റെ ആവശ്യം തന്നെയില്ല) മാത്രം മതി. അതിനിടയില്‍ ഈ വാലന്റൈന്റെ റോള്‍ എന്താണെന്ന് മാത്രം മനസ്സിലാകുന്നില്ല.

  ReplyDelete
 15. എനിക്ക് ആ പ്രായമൊക്കെ കഴിഞ്ഞുപോയി. അതുകൊണ്ട് ഇവിടെ വാലന്റയിനും വെണ്ട. ഒരു കോലന്റയിനും വേണ്ട; അല്ലപിന്നെ! വാലന്റയിനൊക്കെ ആഘോഷിച്ചാഘോഷിച്ച് ഒടുവിൽ “പീഡനന്റയിൻ“ അഘോഷിക്കേണ്ടി വരാതിരുന്നാൽ മതി!

  ReplyDelete
 16. എനിക്ക് ആ പ്രായമൊക്കെ കഴിഞ്ഞുപോയി. അതുകൊണ്ട് ഇവിടെ വാലന്റയിനും വെണ്ട. ഒരു കീലന്റയിനും വേണ്ട; അല്ലപിന്നെ! വാലന്റയിനൊക്കെ ആഘോഷിച്ചാഘോഷിച്ച് ഒടുവിൽ “പീഡനന്റയിൻ“ അഘോഷിക്കേണ്ടി വരാതിരുന്നാൽ മതി!

  ReplyDelete
 17. എല്ലാ ദിവസും പ്രണയിക്കാന്‍ കഴിഞ്ഞാലേ ജീവിതം ജീവിതമാകൂ...

  ഇത് മാലിന്യനിര്‍മാര്‍ജ്ജന ദിനം വര്‍ഷത്തില്‍ ഒരു ദിവസം ആഘോഷിക്കുന്നത് പോലെയാണ്...

  ReplyDelete
 18. എല്ലാം ആയിക്കോട്ടെ...
  ഇതായിട്ട് എന്തിനാ കുറയ്ക്കുന്നത്.

  ReplyDelete
 19. kolaveri 2:Dhanush’s Sachin anthem taken off the web
  http://f1computers.blogspot.in/2012/02/kolaveri-2dhanushs-sachin-anthem-taken.html

  ReplyDelete
 20. യഥാർത്ഥ പ്രണയം ലോകാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും.. പിന്നെ എന്തിന് ഇതിനുവേണ്ടി പ്രത്യേകമായി ഒരു ദിവസം..??:)

  ReplyDelete
 21. എല്ലാരും ആക്ഹോഷിക്കട്ടെ നമ്മുക്ക് കുറച്ചു ചില്ലറ തടയുമെങ്കില്‍ എന്തെ അതെന്നെ അല്ലെ?

  ReplyDelete
 22. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ച എല്ലാ സ്നേഹിതർക്കും സ്നേഹാദരങ്ങൾ.. !! മെസേജിലൂടെയും മെയിലിലൂടെയും മൂരാച്ചി എന്ന് അഭിസംബോധന ചെയ്ത സ്നേഹിതർക്ക് പ്രത്യേക നന്ദി.. തുടർന്നും വരുമല്ലോ...!!

  ReplyDelete
 23. ഞാന്‍ പ്രണയിച്ചു കൊണ്ടേ ഇരിക്കും....ഈ ജീവിതത്തിനെ!
  ഞാന്‍ പ്രണയിച്ചു കൊണ്ടേ ഇരിക്കും..എന്റെ കേരളത്തെ..
  ഞാന്‍ പ്രണയിച്ചു കൊണ്ടേ ഇരിക്കും..എന്റെ പ്രണയിനിയെ..  ശുഭരാത്രി സുഹൃത്തേ..

  ReplyDelete
 24. ബ്ലോഗ് വായിച്ച് ഞെട്ടിപ്പോയി. ആശയപരമായി യോജിക്കുന്നു. ഇങ്ങനെയൊക്കെ എഴുതാൻ നിയമം അനുവദിക്കുന്നിടത്തോളം കാലം എഴുതാം. ആർക്കും എന്തും എങ്ങനെയും എഴുതാനുള്ള സ്വാതന്ത്ര്യം വേണമെന്നാണ്‌ എന്റെ അഭിപ്രായം. അതെല്ലാം പുറത്തുവരുന്നത് എഴുത്തുകാരന്റെ പേരിലാണല്ലോ. പിന്നെ എന്തിനാ മറ്റുള്ളവർ വിഷമിക്കുന്നത്.


  അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു.
  http://bhoogolam.blogspot.in/2012/02/blog-post.html

  ReplyDelete
 25. എനിക്കും പ്രണയം കേവലം ഒരു ദിവസം മാത്രമായൊതുക്കുന്നത് അംഗീകാരിക്കാനാവില്ല. ആശംസകൾ.

  ReplyDelete
 26. ഹൃദയ വാസന്ത
  പരിശുദ്ധ പ്രണയമേ
  ആദരാഞ്ജലികള്‍
  ഇന്നാണ് നിന്റെ ചരമ ദിനം...!

  ReplyDelete
 27. ചുമ്മാ ആഘോഷിക്കട്ടെ, ഇതൊക്കെ അല്ലെ ഒരു രസം.

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!