"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, September 8, 2011

മാവേലി റീലോഡഡ്.. ഓണം വിക്കിലീക്സ് വക..!!


നാട്ടുകാർക്ക് കുടിച്ച് മദോൻമത്തരായി ആർഭാടിക്കാൻ ഓണവും ചുമലിലേറ്റി മഹാബലി കേരളത്തിലേക്കുള്ള ലൊ ഫ്ലോർ ബസ് കാത്ത്
നിൽക്കുന്നു. ആണ്ടിലൊരിക്കൽ ഭൂമി മലയാളത്തിലേക്ക് പോകുന്ന ഈ ഒറ്റ എപ്പിസോഡുള്ള പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനം
മൊബൈൽ റീചാർജ് ചെയ്യാൻ തന്നെ തികയാതായി. ഇടക്ക് ആരോ മിസ്ഡ് കോൾ അടിക്കുന്നുണ്ട്..

എല്ലാക്കൊല്ലവും കിട്ടാനുള്ളതും അതിനപ്പുറവും കിട്ടിയിട്ടും മഹാബലി ഒരു സങ്കോചവുമില്ലാതെ തന്റെ പ്രജകളുടെ പരാക്രമങ്ങൾ കാണാനും
കേൾക്കാനും വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കുന്നു..

പരാക്രമങ്ങൾ എന്ന് പറഞ്ഞാൽ ഒന്ന് മുതൽ 99 വയസ്സുവരെയുള്ള പെൺ വർഗ്ഗത്തെ പീഡിപ്പിക്കൽ മുതൽ ബിവറേജസിന്റെ ക്യൂവിൽ
വിനയാന്വിതരായി നിൽക്കുന്ന ത്യാഗം വരെയുള്ള മാവേലി പ്രജകളുടെ വീരശൂര ഗാഥകൾ..

ഇപ്രാവശ്യത്തെ വരവിന് മഹാബലിക്ക് കാണാൻ കാഴ്ചകൾ മുമ്പത്തെക്കാളും അനവധിയാണ്.. എല്ലാം കണ്ട് തീർക്കാൻ രണ്ട് കണ്ണുകൾ
തികയാതെ വരും..
ഐസ്ക്രീം റീലോഡഡ്, ക്വട്ടേഷൻ, മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ
പീഢിപ്പിക്കൽ, സ്വാശ്രയമെഡിക്കൽ സീറ്റ് കച്ചവടം, വിക്കിലീക്സിന്റെ ഇടക്കിടക്കുള്ള വിവാദ വെളിപ്പെടുത്തലുകൾ (എല്ലാം പറയാൻ സ്ഥലം
തികയില്ല) തുടങ്ങി എന്തെല്ലാം.. ഇതോടേ ഈ പോക്ക് വരവ് അവസാനിപ്പിച്ചേക്കാമെന്ന് മാവേലിക്ക് തോന്നിക്കൂടാതെയില്ല..

എന്തുതന്നെയായാലും ഓണം മലയാളികൾക്ക് വിസ്മരിക്കാനാകാത്ത ഒരനുഭൂതി തന്നെയാണ്. കാലഘട്ടത്തിന്റെ വ്യത്യാസങ്ങളും തലമുറയുടെ കാഴ്ചപ്പാടുകളും മാത്രമാണ് മാറുന്നത്. പണ്ട് ഓണം വിളവെടുപ്പിന്റെ ഉത്സവമായിരുന്നെങ്കിൽ ഇന്ന് കച്ചവട തന്ത്രങ്ങളുടെ ഭാഗം കൂടിയാണ്. എന്തായാലും തലമുറകൾ കൈമാറുന്ന മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് ഓണം അന്നും ഇന്നും എന്നും;
കൂടുതൽ ലാഭം ബിവറേജസിനാണെങ്കിൽ പോലും..!!

12 comments:

 1. ഷാപ്പി പോണം(s-happy p-onam) സോറി ..........Happy Onam ,,,,,,,

  ReplyDelete
 2. ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

  ReplyDelete
 3. പാവം മന്നന്‍...
  അങ്ങെര് പ്രാകി പണ്ടാരടങ്ങും ല്ലേ....

  ONaaSamsaas bhaayii.....

  ReplyDelete
 4. ഓരോ വര്‍ഷവും ഓണക്കാലത്ത് പാവം മാവേലിയ്ക്ക് തുമ്മല്‍...
  അത്തംമുതല്‍ തുടങ്ങും...
  അവിട്ടം കഴിയുമ്പോള്‍ തീരും...!

  ReplyDelete
 5. ഷജീർ ഭായ് , ജബ്ബാർ ഭായ് ഓണാശംസകൾ..!!

  ReplyDelete
 6. പ്‌രാകിപോയില്ലെങ്കിലെ അത്ഭുതമുള്ളു രഞ്ജിത് ..

  @ സോണി മാവേലിക്ക് ജലദോഷമല്ല എലിപ്പനി വന്നാലും തിരുവോണത്തിന് ഹാജർ വച്ചില്ലെങ്കിൽ ഈ കുടിയന്മാരൊക്കെ എന്തിന്റെ പെരിൽ ആഘോഷിക്കും..

  ReplyDelete
 7. എല്ലാം പറഞ്ഞു പോയി അല്ലേ...?
  മാവേലി പറഞ്ഞത് അടുത്ത വിക്കി ലീക്സിന്‍റെ അടുത്ത ലീക്സില്‍ വരുമായിരിക്കും

  ReplyDelete
 8. @ചെറുവാടി അതിനു മുമ്പേ വിക്കിലീക്കിനെ കേരളത്തിന്ന് തന്നെ ആരെങ്കിലും പോയി തട്ടും..അല്ലെങ്കി അവുമ്മാര് കൊത്തിക്കൊത്തി..

  ReplyDelete
 9. ഒരു ഓണം ആഘോഷിക്കാനും സമ്മതിക്കില്ലേ

  ReplyDelete
 10. പോസ്റ്റ്‌ നന്നായി ,,ഒരു ഫോലോവര്‍ ഗാട്ജെട്ടിന്റെ കുറവുണ്ട് ,,ഗൂഗിള്‍ ഫ്രണ്ട്‌ കണക്ട്ടില്‍ സൈന്‍ ഇന്‍ ചെയ്യ് ,കിട്ടും ,

  ReplyDelete
 11. നിങ്ങളില്ലാതെ നമുക്കെന്താഘോഷം കൊമ്പാ..

  രമേശ് ഭായ് നിർദ്ദേശത്തിന് നന്ദി..!!

  ReplyDelete
 12. അതല്ലേ മഹാനടന്‍ പറഞത് " ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്ന് :)

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!