"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, August 6, 2011

സിംഗ്‍വി ഒരു വക്കീൽ മാത്രമാണോ..??


എൻഡോസൾഫാൻ വിഷയത്തിൽ കേരളത്തിന്റെ നിലപാട് വളരെ വ്യക്തമാണ്‌. എന്നിരുന്നിട്ടും കേരളത്തിലെ കോൺഗ്രസ്കാരെയും കോൺഗ്രസ് സർക്കാരിനെയും വെല്ലുവിളിച്ച്കൊണ്ട് സിംഗ്‍വി തന്നെ വിഷക്കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകണം എന്നത് സിംഗ്‍വിയുടെ മാത്രം ദുർവ്വാശിയല്ലെ? കോൺഗ്രസ് വക്താവ് എന്ന കുപ്പായത്തിന്റെ ധാർഷ്ഠ്യമല്ലെ സിംഗ്‍വിക്കുള്ളത്??

അഭിഭാഷകൻ എന്ന നിലയിലാണ്‌ ഹാജരായതെന്ന പെരട്ട് ന്യായം അംഗീകരിച്ച് കൊടുക്കുകയാണെങ്കിൽ കോൺഗ്രസ് വക്താവിന്റെ കുപ്പായം അഴിച്ച് വെച്ചിട്ട് വക്കീൽ പണിക്ക് മാന്യദേഹം ഒന്ന് ഇറങ്ങി നോക്കട്ടെ. എൻഡോസൾഫാൻ കേസ് പോയിട്ട് ഏതെങ്കിലും ഒരു പാറ്റാഗുളികയുടെ കേസെങ്കിലും വാദിക്കാൻ കിട്ടുമോ??

വിഷക്കമ്പനികളുടെ അട്ടിക്കണക്കിന്‌ വക്കാലത്ത് ഫീസും വാങ്ങി രാജ്യത്തെ സേവിക്കാനിറങ്ങുന്ന ഇത്തരം ക്രിമിനൽ വക്കീലൻ‍മാരുടെ കൈയ്യിൽ കോൺഗ്രസ് വക്താവ് എന്ന എന്തിനും പോന്ന പദവി എത്തിപ്പെട്ടാൽ ഇനിയും ഇവിടെ എൻഡോസൾഫാൻ കമ്പനികൾ പൊതു ജനങ്ങളെ മേൽ‍മുണ്ട് ഉയർത്തിക്കാട്ടി പരിഹസിച്ചുകൊണ്ടേയിരിക്കും..

ഒരു ചെന്നിത്തലക്കും, ഒരു വീയെം സുധീരനും സിംഗ്‍വിയുടെ രാജിക്ക് വേണ്ടി പ്രതിക്ഷേധക്കുറിപ്പുകളിറക്കി സമ്പൂജ്യരാകാം..

4 comments:

 1. കേരളത്തിൽ കോൺഗ്രസ്സിന്റെ ലോട്ടറി പടയോട്ടത്തിന് തടയിട്ടതും ഇതെ വക്കീൽ തന്നെയായിരുന്നല്ലോ? കേസൊന്നിന് ഒരു കോടി തടഞ്ഞാൽ എന്ത് പാർട്ടി, എന്ത് രാജ്യം? ഇനി കോൺഗ്രസ്സ് നയം വ്യക്തമാക്കട്ടെ. അതിനിടെ പറഞ്ഞു കേൾക്കുന്നു, 20 സംസ്ഥാനങ്ങൾക്ക് എൻഡോസൾഫാൻ നിരോധിക്കരുതെന്നാണഭിപ്രായമെന്ന്!!

  ReplyDelete
 2. അതെ ഇനി കോൺഗ്രസ് പറയട്ടെ..

  ReplyDelete
 3. പണത്തിന്‍റ മീതേ പരുന്തും പറക്കില്ല എന്നല്ലേ?

  ReplyDelete
 4. അതെ.. പണം..പണം.. പണം മാത്രമാണ്‌ എല്ലാറ്റിനും മീതെ..!! അതിന്‌ വേണ്ടിയല്ലെ ഈ പെടാ പാടുകൾ..

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!