"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Tuesday, March 8, 2011

ദയാ വധം.. സുപ്രീം കോടതി വിധി അഭിനന്ദനീയം..!!




37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൃഗീയമായ വെറിയുടെ ഇരയായി അര്‍ദ്ധ മരണം സംഭവിച്ച് യന്ത്ര സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുന്ന അരുണ എന്ന സഹജീവിക്ക് ദയാവധം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ആദരണീയവും മനുഷ്യത്വത്തോടും ധാര്‍മികതയോടുമുള്ള സാധൂകരണവുമാണ്‌.

അഥവാ ദയാവധത്തിനെ അനുകൂലിച്ചുകൊണ്ട് വിധിയെങ്ങാനും മറിച്ചായിരുന്നെങ്കില്‍ കേരളത്തിലുള്‍പ്പെടെ, സ്വന്തം മക്കളാല്‍ ത്യജിക്കപ്പെട്ട നൂറ്‍ കണക്കിന്‌ വൃദ്ധരും അശരണരുമായ മാതാപിതാക്കള്‍ സ്വന്തം മക്കളുടെ കൈ കൊണ്ട് തന്നെ സ്വത്തിന്‌ വേണ്ടിയും ശല്യം ഒഴിവാക്കപ്പെടാന്‍ വേണ്ടിയും ദയാവധത്തിന്‍റെ പേരില്‍ മൃഗീയമായി വധിക്കപ്പെട്ടേനെ.

എന്തായാലും അതൊഴിവായല്ലൊ..!!


4 comments:

  1. ദയാവധം പാടില്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
    ദയാ വധം പാടില്ലെന്ന് പായുന്ന കോടതി. മരുന്നും ഭക്ഷണവും കൊടുക്കാതെ കൊല്ലാമെന്ന്.
    ചുരുക്കി പറഞ്ഞാല്‍. ചവിട്ടി കൊല്ലണ്ട. വേണമെങ്കില്‍ ചുട്ടു കൊല്ലാം
    about an hour ago · Like

    ReplyDelete
  2. എന്തായാലും അതൊഴിവായല്ലൊ..!! അതില്‍ ഞാന്‍ സന്തോഷിക്കുന്നു അതിര് കവിഞ്ഞു

    ReplyDelete
  3. i felt it was more cruel to deny food and other life supporting mechanisms and medicines on the terminally ill patients. isn't mercy killing better than this??????

    ReplyDelete
  4. തീര്‍ച്ചയായും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ ഇരകളായവര്‍ക്ക് ധാര്‍മികതയുടെ മറുവശമുണ്ടെങ്കില്‍ പോലും ദയാവധത്തിനെക്കുറിച്ചാലോചിച്ച് പോകും.. എന്നാല്‍ അതൊരു നിയമമായി വരുമ്പോള്‍ മറ്റ് പലതരത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാന്‍ പറ്റില്ല. പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍..

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!