"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Friday, February 18, 2011

കുരുന്നുകളുടെ ആത്മാവു‍കള്‍ക്ക് അശ്രു പൂജ..!!ഈ ലോകത്തോട് ഒരു തെറ്റും ചെയ്യാത്ത അഞ്ച് കുരുന്നുകള്‍ ..
കേരളത്തെ ഞെട്ടിച്ച നഴ്സറി സ്കൂള്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത് എട്ടും പൊട്ടും തിരിയാത്ത അഞ്ച് പൈതലുകളും ഒരു സ്കൂള്‍ ജീവനക്കാരിയും..

ആരാണ്‌ തെറ്റുകാര്‍..
19 വയസ്സ് മാത്രം പ്രായമുള്ള വാന്‍ ഡ്രൈവറോ..??
അയാള്‍ക്ക് ജോലികൊടുത്ത സ്കൂള്‍ നടത്തിപ്പുകാരോ..??
അതോ റോഡിന്‍റെ ശോചനീയാവസ്ഥയോ..??

പാലം തകര്‍ന്ന് മരണങ്ങള്‍ സംഭവിക്കുമ്പോള്‍ പാലങ്ങളെക്കുറിച്ചും, റോഡപകടങ്ങളില്‍ ജീവനുകള്‍ പൊലിയുമ്പോള്‍ റോഡുകളെക്കുറിച്ചും, വാഹനാപകടങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങളെക്കുറിച്ചും അന്വഷണങ്ങള്‍ നടത്തി പരിപാടി എങ്ങുമെത്താതെ അവസാനിപ്പിക്കുന്ന പരമ്പരാഗത ഏര്‍പ്പാടാണ്‌ നമ്മുടെ നിലവിലുള്ള നാട്ടുനടപ്പ്.
ഇനിയെങ്കിലും മൊത്തത്തില്‍ ഒരു അഴിച്ചുപണിയുടെ ആവശ്യകതയെക്കുറിച്ച് എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികള്‍ ചിന്തിക്കുന്നില്ല.
അപകടങ്ങളും അക്രമങ്ങളും നടന്നതിന്‌ ശേഷം മുതലക്കണ്ണീരൊഴുക്കാതെ അവ ഒഴിവാക്കുന്നതിനെക്കുറിച്ച് പ്രായോഗികമായി വേണ്ടപ്പെട്ട ഡിപ്പാര്‍ട്ട്‍മെന്റുകളുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കൂ.. ഇനിയെങ്കിലും കണ്ണുതുറക്കൂ അധികാരികളേ..

കുരുന്നുകളുടെ ആത്മാവു‍കള്‍ക്ക് അശ്രു പൂജ..!!

3 comments:

 1. കുരുന്നുകളുടെ ആത്മാവു‍കള്‍ക്ക് അശ്രു പൂജ..!


  എല്ലാം വിധി

  ReplyDelete
 2. വിദ്യാലയത്തിലേക്കുള്ള യാത്രാ മദ്ധ്യേ പൊലിഞ്ഞു പോയ അഞ്ചു നക്ഷത്രങ്ങളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരിത്തിരി കണ്ണുനീര്‍ പൂക്കള്‍ അര്‍പ്പിക്കാം...

  ഇനിയെങ്കിലും ഇതാവര്‍ത്തിക്കാതിരിക്കാനോ ഈ കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനോ ഇവിടുത്തെ... ഭരണാധികാരികള്‍ ഒന്ന് ശ്രമിചിരുന്നെങ്കില്....

  ബാഷ്പാഞ്ജലികള്‍..

  ReplyDelete
 3. ഉറപ്പായിട്ടും സ്കൂള്‍ നടത്തുന്നവര്‍ തന്നെ.സമയത്തിന് എത്തിയില്ലെങ്കില്‍ അയാളെ വഴക്ക് പറയുന്നത് വേറെ ആരാണ്
  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!