സംഗതി ലവൻമാർ സൂപ്പർ ബമ്പർ സ്റ്റാർ തന്നെ.. പക്ഷെ കൈയ്യിലിരിക്കുന്നത് അഞ്ഞൂറ്റി ഒന്ന് ബാർ സോപ്പിട്ട് കഴുകിയാലും വെളുക്കാത്ത കള്ളപ്പണത്തിന്റെ പെട്ടികളല്ലെ.. രണ്ട് മെഗാ സാറൻമാർക്കും കൂടി അന്യ സംസ്ഥാനങ്ങളിലും വിദേശത്തുമായി ആയിരം കോടിയിലധികം കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് മംഗളം അച്ചായൻ പറയുന്നത്..
ഇവരാണോ നാട് നന്നാക്കാൻ പാട് പെടുന്ന പരസ്യങ്ങളുടെ ബ്രാൻഡ് അംബാസഡർമാർ..
അഴീക്കോട് മാഷ് മുമ്പ് ചിലതൊക്കെ പറഞ്ഞപ്പോൾ അങ്ങേർക്ക് പെണ്ണ് കെട്ടാത്തതിന്റെ സൂക്കേടാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു കീറിയ ഫാൻസുകാർ..കൂട്ടത്തിലുള്ളവർ വല്ലതും പറഞ്ഞ് പോയാൽ "അമ്മ" കോളറിന് പിടിച്ച് വെളിയിൽ തള്ളും..(പാവം തിലകൻ).
ഇപ്പോതന്നെ ഏഴ് വർഷം അകത്ത് കിടക്കാനുള്ള ആനക്കൊമ്പ് ലാലിന്റെ വീട്ടിൽ നിന്നുംകിട്ടി..(ഇനി അതിനൊര് പേപ്പറുണ്ടാക്കാനാണോ നമ്മുടെ നാട്ടിൽ പാട്??)
തോന്നക്കൽ പഞ്ചായത്തിലെ അരി മുഴുവൻ ഇൻകംടാക്സ്കാർ പറുക്കി എടുത്തു. മോഹൻലാലിന്റെ വീട്ടിലെ രണ്ട് 'നിലവറ' കൂടി (ബയൊ മെട്രിക് ലോക്കർ) തുറക്കാനുണ്ട്.. അതിനകത്ത് നിന്നും ഏത് ജീംബൂംബയാണോ പുറത്ത് ചാടാനിരിക്കുന്നത്??
രണ്ട് സൂപ്പറൻമാരെയും അവർ ആഗ്രഹിച്ചതിലും അർഹിച്ചതിലും ഉയരെ സിംഹാസനങ്ങളിലേറ്റിയ ലക്ഷക്കണക്കിന് സാധാരണക്കാരായ മലയാളി പ്രേക്ഷകരോടും, ഇവരെ വച്ച് പടം പിടിച്ച് കുത്ത്പാളയെടുത്ത് പിച്ചക്കാരായിപ്പോയ നിർമ്മാതാക്കളോടും വസ്തുതകളുടെ പരമാർത്ഥം ബോധ്യപ്പെടുത്തേണ്ടുന്ന ബാധ്യത രണ്ട് വമ്പൻമാർക്കും ഉണ്ട്..
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം :)
ReplyDeleteപഴുത്ത പ്ലാവിലകള്‍ വീഴുമ്പോള്‍ ചിരിക്കാന്‍
ReplyDeleteപച്ചപ്ലാവിലയ്ക്കെ കഴിയൂ.
(വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റണെ...)
മംഗളം പത്രവും കീറിയ ചാക്കും
ReplyDeleteആരാണ് മോശക്കാർ??
ReplyDeleteഇന്ത്യയില്‍ കിറു കൃത്യമായി ഒരു പൈസ ബാക്കിയില്ലാതെ നികുതി കൊടുക്കുന്ന ഒരു ധനികനെ ആര്‍ക്കെങ്കിലും കാണിക്കാമോ...?ഒരു സമ്മാനം നല്‍കാനാണ്.....ചങ്ങാതിമാരെ ഒരു കൊല്ലം മിനിമം ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ വരുമാനം ഉണ്ടായാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇന്‍കം ടാക്സ് കൊടുക്കണം. ഇത് കോടികള്‍ വരുമാനം ഉള്ളവര്‍ക്ക് മാത്രം പറഞ്ഞതല്ല. ഇന്ന് മമ്മുട്ടിയും മോഹന്‍ലാലും നാളെ അഴീക്കോടിനെയായിരിക്കും......
ReplyDeleteveruthe vittekkenne... namade lalettanum mammukkemalle :)
ReplyDeleteവാർത്തകളിൽ ഉള്ളതുപോലെ അനധികൃതമായി എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മളെല്ലാം നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം ലാലേട്ടനും മമ്മുക്കയും ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്...
ReplyDeleteസിനിമ ലോകത്തെ പിന്ന മ്പുര കഥകള്‍ ഇതിലും മ്ലേച്ചമാണ്
ReplyDeleteഇങ്കം ടാക്ഷിനെ പറ്റിക്കല്‍ എല്ലാവരും ചെയ്യുന്ന ഒന്നല്ലേ എന്തത്ഭുതം
വേർഡ് വെരിഫികേഷൻ മാറ്റിയിട്ടുണ്ട് @ സോണി
ReplyDelete@കൊമ്പൻ സിനിമാ ലോകത്ത് നാട്ടാരറിഞ്ഞത് എത്രയോ തുശ്ചം..!!
തുറകാത്ത അറയില്‍ ഹോം തീയേറ്റര്‍ ആണെന്നല്യോ അങ്ങോര്‍ പറയുന്നേ ..
ReplyDeleteഅതിനിപ്പോ എന്തിനാണാവോ ഇങ്ങനത്തെ ഒരു ലോക്ക്..