"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Friday, July 15, 2011

കാരക്കോണം മെഡിക്കൽ കോളജ്..!! സഭയുടെ നിർലജ്ജ ആക്രാന്തത്തിന്‌ മീതെ ബിഷപ്പും പറക്കില്ല..!!


5o ലക്ഷം രൂപവരെ ഒരു മെഡിക്കൽ സീറ്റിന്‌ തലവരിയായി വാങ്ങിയ കാരക്കോണം c.s.i സഭയുടെ മെഡിക്കൽ കോളജ് (അതോ മേടിക്കൽ കോളജോ..??) കുംഭകോണ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് റിപ്പോർട്ടറെയും ക്യാമറമാനെയും സഭയുടെ തന്നെ നല്ല കുഞ്ഞാടുകൾ തലങ്ങും വിലങ്ങും കേറി മേഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ ടേപ്പ് കനാൻ ദേശത്തെ ഗോലിയാത്തിന്റെ കൈയ്യിലെ ഉരുളൻ കല്ലുപോലെ നല്ല ഇടയൻ‍മാർ വലിച്ചെറിഞ്ഞു. ക്വട്ടേഷൻ ടീമിനെ പോലും ലജ്ജിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ സഭയുടെ നിർലജ്ജ ആക്രാന്തത്തിന്‌ മീതെ ബിഷപ്പും പറക്കില്ല എന്ന ഇരട്ടത്താപ്പ് നയത്തിന്റെ വ്യക്തമായ തെളിവല്ലെ..? സ്വാശ്രയ മാനേജ്‍മെന്റുകളോടുള്ള സംസ്ഥാന സർ‍ക്കാരിന്റെ മൃദു സമീപനം ഇത്തരം കൊള്ളത്തരത്തിനുള്ള തുറന്ന ലൈസൻസാണോ?? മാപ്പ് പറഞ്ഞതുകൊണ്ട് സഭയുടെ സമീപനം മാറുമോ..? മറ്റ് സ്വാശ്രയ മാനേജ്മെന്റുകൾക്കും ഇത്തരം നിലപാടാണോ?? മറുപടി പറയേണ്ടത് ആരാണ്‌..?

2 comments:

  1. പെണ്ണുപിടിക്കാൻ മാത്രമല്ല...

    പല്ലുകൊഴിക്കാനും ഞങ്ങക്കറിയാം..

    ന്തേ?

    ReplyDelete
  2. എന്നിട്ട് എനിക്ക് ഈ രക്തത്തിൽ പങ്കില്ല എന്ന മട്ട്...

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!