"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, July 21, 2011

കോയിക്കോട് യൂണിബേർസിറ്റീടെ മൊയ്‍ലാളി..!!


കോയിക്കോട്ട് ഒരു ബല്യ ഇസ്കൂളില്ലെ പുള്ളെ..
ബല്യ ഇസ്കൂളാ.. അദേദാണ്‌ അയ്മദിക്കാ.. ഞമ്മളറിയാത്ത ഒരു പുതിയ ബല്യ ഇസ്കൂള്‌..
എടാ പുള്ളെ.. ഇസ്കൂളിന്റെം കൊറച്ചുംകൂടി ബല്യ ഇസ്ക്കൂളെ.. എന്തോ ഒരു സിറ്റീന്നൊക്കെ ബരും അതിന്റെ പേര്‌..
യേത് ഞമ്മട കോയിക്കോട് യൂണിബേർസിറ്റിയാണാ അയ്മദിക്ക പറേണത്..
അദന്നെ.. ബലാല്‌.. ആ സിറ്റി തന്നെ..
അദിനെന്ത് പറ്റി..
ഒന്നും പറ്റീല്ല പുള്ളെ.. ഞമ്മളെ അയിന്റെ മൊയ്‍ലാളി ആക്കാമെന്ന് ഞമ്മട സായിബ് പറഞ്ഞീന്‌..
നാളെ നേരം ബെളുത്താല്‌ ആ സിറ്റീന്റെ മൊയ്‍ലാളി ആരാ.. ഈ ഞമ്മള്‌... പടച്ചോന്റെ ഓരൊ കളികളെയ്..
കാലിക്കറ്റ് യൂണിവേർസിറ്റിയുടെ "മൊയ്‍ലാളി" ആകാൻ കാത്തിരുന്ന മെമ്പർ "അയ്മദി"ക്കാന്റെ കിനാവ് ഐ.എം വിജയന്റെ കാലിൽ തട്ടിയ പന്തുപോലെ അയൽ‍പക്കത്തെ പുരയിടവും കഴിഞ്ഞ് മുസ്ലിം ലീഗിന്റെ ഉമ്മറത്ത് വീണ്‌ ശൂ.. എന്ന് കാറ്റ് പോയി.
നാടറിഞ്ഞു.. നാട്ടാരറിഞ്ഞു.. കാലികറ്റ് യൂണിവേർസിറ്റി നാണിച്ച് തലതാഴ്തി..
പണ്ട് പറഞ്ഞ് കേട്ടിട്ടില്ലെ ചെമ്മാനും ചെരുപ്പ് കുത്തിയും എന്നൊക്കെ..
ഇനി ഇതൊക്കെ കഴിഞ്ഞിട്ടാണ്‌ പൊതു മേഖലാ സ്ഥാപനങ്ങളുടെ കാര്യം.. ഏതിന്റെയൊക്കെ തലപ്പത്ത് ഏതൊക്കെ ചെമ്മാനും ചെരുപ്പ് കുത്തിയും വരാനിരിക്കുന്നു.. ആവോ..
രാഷ്ട്രീയ സമവാക്യങ്ങൾ എവിടെയെങ്കിലും കൊണ്ട് ചെന്നെത്തിക്കണ്ടെ.. ഇല്ലെങ്കിൽ സ്വസ്ഥമായി അഞ്ച് കൊല്ലം ഭരിക്കാൻ വിടുമോ ഈ "മൊയ്‍ലാളി"മാർ

4 comments:

  1. താങ്കളുടെ അസഹിഷ്ണുതക്കു മറുപടിയില്ല ,,,,പക്ഷെ ഇവിടെ പറഞ്ഞതിനോടുള്ള പ്രതികരണം അറിയിക്കതിരിക്കനവില്ല ...ഹമീദ്‌ മാഷെന്ന് പറയുന്ന വെക്തി യെ ആണ് യു ഡി എഫ നോമിനെറ്റ് ചെയ്തത്.... ഇദ്ദേഹം മുന്‍പ് ഇതേ യുനിവേര്സിട്ടിയുടെ സെനറ്റ്‌ മംബെരും ..പിന്നീട് പി എസ സി അംഗവുമായിരുന്നു...അദ്ധേഹത്തിന്റെ അകാദമിക് യോഗ്യത പരിശോദിച്ചാല്‍ അദ്ധേഹത്തിനു പി ജി യും എം ഫില്ലും ഉള്ള കാര്യം അറിയാതെ വയിട്ടലകരുത്..ഒരു കാലത്ത് ചെരുപ്പുകുതികളും വെള്ളം കൊരികലുമായ ഒരു സമുദായത്തില്‍ നിന്നും ഒരാള്‍ വി സി ആകുമ്പോള്‍ കളിയിലകുന്നതിന്റെ അസുകതിറെ പേര് വേര്‍ ഒന്നാണ് ആ തിമിരം തന്നെ യാണ് സുകുമാര്‍ അഴീകോട് സാറിനും..

    പത്രങ്ങളും ഏതെന്കിലും തിമിര രോകികളും പറയുന്നത് അത് പോലെ വിഴുങ്ങുന്നതിനു മുന്‍പ്‌ നാം സത്യം മനസ്സിലാകാന്‍ ശ്രമിക്കണം അപ്പോഴേ നാം പറയുന്നത് മട്ടുളവര്‍ അമ്ഗീഗരിക്കൂ വഴില്‍ നിന്നും കേട്ടത് അത്പോലെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകും

    ReplyDelete
  2. @അബ്ദുസ്സലാം ചെമ്മാട് said...

    എന്നിട്ടെന്തേ ഹമീദ്‌ മാഷെ ഒഴിവാക്കിയത്?

    ReplyDelete
  3. ഇവിടെ എനിക്ക് അസഹിഷ്ണുത ഉണ്ടാകേണ്ട ഒരു സാഹചര്യവും ഇല്ല എന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ..
    ശീജിത് കൊണ്ടോട്ടി ചോദിച്ച അതെചോദ്യം വാർത്തകൾ വിശദമായി വായിച്ച എല്ലാപേർക്കും ഉണ്ട്.. എന്തുകൊണ്ട് താങ്കൾ അതിന്‌ വ്യക്തമായ മറുപടി പറയുന്നില്ല.. അല്ലെങ്കിൽ എന്തുകൊണ്ട് താങ്കൾ പറഞ്ഞ കാര്യങ്ങൾ പരിഗണിച്ച്കൊണ്ട് അദ്ദേഹത്തെ വി.സി ആക്കിയില്ല.. വൈകിയാണെങ്കിലും പ്രതികരിച്ചതിൽ നന്ദി ശ്രി.അബ്ദുസ്സലാം ചെമ്മാട്..

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!