വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരിയെ സർവീസിൽ തിരിച്ചെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറയുകയുണ്ടായി. ഇങ്ങനെ ഒരനുവാദം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി തൊട്ടുപിന്നാലെ വ്യക്തമാക്കി. പിന്നെ ആര് എവിടുന്നാണ് മുഖ്യ മന്ത്രിക്ക് അനുവാദം കൊടുത്തത്..??
ദുരൂഹതകളുള്ള വിദേശ യാത്രയിൽ തച്ചങ്കരി ഭീകര സ്വഭാവമുള്ള ചിലരുമായി ചർച്ച നടത്തിയെന്ന വിവാദം ബാക്കി നിൽക്കെയാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇതിന് മുൻപും തച്ചങ്കരിയുടെ അടിക്കടിയുള്ള വിദേശ യാത്രകളും, അളവിൽ കവിഞ്ഞ ഇലക്ട്രോണിക് ഉപകരണങ്ങൾ അനധികൃതമായി വിദേശത്ത് നിന്നും കടത്തിക്കൊണ്ട് വന്നതും, ഭാര്യയുടെ കൊച്ചിയിലെ സി.ഡി നിർമ്മാണ കമ്പനിയിലെ വ്യാജ സി.ഡി കേസുകളും ആകെ മൊത്തം നേരെ ചൊവ്വെ അല്ലാത്ത ഇദ്ദേഹത്തെ ധൃതിപ്പെട്ട് തിരിച്ചെടുത്തില്ലെങ്കിൽ ആർക്കാണ് ഉറക്കം കെട്ട് പോകുന്നത്?? എന്താണ് അതിന് പിന്നിലെ ഗുട്ടൻസ്?? ഇദ്ദേഹം പോലീസ് സേനയിൽ ഇല്ലെങ്കിൽ സുനാമി വരുമോ??
താൻ സൽസ്വഭാവിയാണ് എന്ന് പൊതു സമൂഹത്തിന് മുന്നിൽ തെളിയിക്കേണ്ട ബാധ്യത ഉയർന്ന ഉദ്യോഗസ്ഥനായ തച്ചങ്കരിയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്. കോടതി കുറ്റവിമുക്തനാക്കുന്നതിന് മുൻപ് കേരള സർക്കാർ തച്ചങ്കരിക്ക് വേണ്ടി വളഞ്ഞവഴിയിലൂടെ പോകുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. കേരളത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ചെലുത്തേണ്ട എത്രയോ ജനകീയ വിഷയങ്ങൾ വേറെ കിടക്കുന്നു..
എന്തായാലും തച്ചങ്കരി ആള് പുലിതന്നെ കേട്ടാ..

ഭീകരരുമായി "ഇടപാട്" നടത്തിയത് തച്ചങ്കരി ആയത് കൊണ്ട് അയാള്‍ രക്ഷപ്പെട്ടു മറ്റു വല്ലോരും ആയിരുന്നെങ്കില്‍ എന്റെ പോന്നൂ..
ReplyDeleteതച്ചങ്കരി എന്ന് പറഞ്ഞ ആരാന്ന വിചാരം........ ആ
ReplyDeleteഅങ്ങേരൊക്കെ വലിയ പുള്ളിയ
ഇനി എന്തൊകെ കാണണം
നമ്മുടെ സ്വന്തം നാടല്ലെ.. എന്തും നടക്കും.. കാണാനുള്ളവർ കാണുന്നില്ല.. കണ്ടാൽ കണ്ടില്ലെന്ന് നടിക്കും..പോലീസ് പ്രതിയാകാത്ത പീഢന കേസുകളോ, ക്വട്ടേഷൻ കേസുകളോ, കേരളത്തിൽ ഉണ്ടോ..??
ReplyDeleteജാതി സ്നേഹമാണോ കൊണ്ഗ്രസുകാരെ......?
ReplyDeleteസാമൂഹിക വിഷയങ്ങള്‍ കൂടുതല്‍ എഴുതുക ..ആശംസകള്‍ :)
ReplyDeleteഇനി വീയെസിനും മക്കള്‍ക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍, തച്ചങ്കരിയെ ചുമതലപ്പെടുത്തി എന്ന വാര്‍ത്തയും അധികം താമസിയാതെ കേള്‍ക്കാം,
ReplyDeleteഅതു കൂടി ആയാല്‍ തൃപ്തിയായി.