"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, June 30, 2011

സ്വാശ്രയ സമരം.. ചാവേറാകുന്നത് പിന്നോക്ക വിദ്യാർത്ഥികൾ..!!


നേതാക്കൻ‍മാരുടെ മക്കൾ അന്യ സംസ്ഥാന കോളജുകളിലും മറ്റ് സ്വാശ്രയ കോളജുകളിലും പഠിക്കുമ്പോൾ എന്താണ്‌ യഥാർത്ഥ സ്വാശ്രയം എന്ന് പോലും അറിയാതെ നേതാക്കൻ‍മാരുടെ ഉത്തരവിനനുസരിച്ച് സമരത്തിനിറങ്ങി സ്വന്തം ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഇത്തരം രാഷ്ട്രീയ ചൂഷണങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പാഠങ്ങൾ പഠിക്കണം.
സ്വാശ്രയ കോളജുകളിലുള്ള ഒരൊറ്റ വിദ്യാർത്ഥി പോലും സമരത്തിനിറങ്ങാതെ ആർട്സ് & സ്പോർട്സ് കോളജുകളിലെ ദളിത് പിന്നോക്ക വിദ്യാർത്ഥികളാണ്‌ ഈ സമരത്തിന്റെ പേരിൽ ചാവേറുകളാകുന്നത്.
കഴിഞ്ഞ അഞ്ച് വർഷവും കുടത്തിന്‌ പുറത്തായിരുന്ന സ്വാശ്രയ ഭൂതത്തിനെ ഈ ഒന്നരമാസം കൊണ്ട് ആവാഹിക്കണം എന്ന് പറയുന്നതിലെ മണ്ടത്തരം ചാവേറാകുന്ന സാധു കുടുംബങ്ങളിലെ ഭാവിയിലെ പ്രതീക്ഷകളായ നിങ്ങൾ മറക്കരുത്.
നിങ്ങളുടെ ഭാവി നിങ്ങൾക്ക് മാത്രമുള്ളതാണ്‌. നേതാക്കൻ‍മാരുടെ മക്കൾ നാളെ നേതാക്കൻ‍മാരോ, ഉന്നത ഉദ്യോഗസ്ഥൻ‍മാരോ ഒക്കെയായി വിലസുമ്പോൾ അടികൊണ്ട് കൂനിപ്പോയ ശരീരവും കുഴമ്പ് മേടിക്കാൻ കാശുമില്ലാതെ തെരുവിൽ അലഞ്ഞു തീർക്കേണ്ടിവരും നിങ്ങളുടെ ജീവിതം..
അല്ലെങ്കിൽ പാർടിക്ക് ഫ്ലക്സ് അടിച്ച് മാലയിടാൻ ഒരു രക്തസാക്ഷി..!!
ഏത് പാർടി വന്നാലും അടികൊള്ളാൻ വിദ്യാർത്ഥികൾ എന്നും ഉണ്ട്.. ഇനിയുമുണ്ടാകും..!!

7 comments:

  1. എന്നാണു ഈ ചാവേറുകള്‍ ഇതെല്ലാം മനസിലാക്കുക !!!

    ReplyDelete
  2. ഭാവിയില്‍ നല്ലൊരു നേതാവാ കാണമെങ്കില്‍ ഇപ്പോള്‍ കൊണ്ടേ മതിയാകൂ

    ReplyDelete
  3. ചാവേറുകൾ എന്നും ചാവേറുകൾ തന്നെ.. @ ലിപി

    @കൊമ്പൻ .. കൊള്ളുന്നവരെല്ലാം നേതാവാകുമായിരുന്നെങ്കിൽ.....!!!

    ReplyDelete
  4. തികച്ചും രാഷ്ട്രീയ ലാഭം മാത്രമായി മാറുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

    ReplyDelete
  5. ചോര വീണാലേ വിപ്ലവം വളരൂ അത് കൊണ്ട് ചുമ്മാ നില്‍ക്കുന്ന പോലീസിനെ തല്ലി ആദ്യം അവരുടെ ചോര വീഴ്ത്തും എന്നിട്ട് സ്വയം ഇരന്നു തല്ലു വാങ്ങും .കഴുകന്‍ കണ്ണുകളുമായി ക്യാമറ വലം വെക്കുമ്പോള്‍ പഴയ ഉട്ടോപിയന്‍ സമരം വിലപോകില്ല എന്ന് സഖാക്കന്മാര്‍ മനസിലാക്കുമ്പോള്‍ തീവ്ര സമരം ഉപേക്ഷിക്കും .

    ReplyDelete
  6. സമരങ്ങൾക്ക് ശരിയായ ദിശാബോധം എവിടെയോ നഷ്ട്പെട്ട് പോയിരിക്കുന്നു.. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും...!!

    ReplyDelete
  7. അതുമല്ല രസം
    സമരത്തില്‍ പങ്കെടുക്കുന്ന ആരോടെങ്കിലും "മോനെ എന്ത് സമരമാ ഇവിടെ നടക്കുന്നത് ''എന്ന് ചോദിച്ചാല്‍ എനിക്കറിയില്ലയെന്നെ പറയൂ..
    സമരത്തിന്റെ ഗതിയൊക്കെ മാറിയിട്ടുണ്ട്. സ്വാശ്രയത്തിനെതിരെ പണ്ടേ നല്ലൊരു പ്രതിരോധം വന്നിരുന്നെങ്കില്‍ എന്നേ പൂട്ടി പ്പോയേനെ..

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!